വ്യാഴാഴ്‌ച, ജൂലൈ 19, 2012

മൂട്ടകള്‍

ചോര വീണ ചുമരില്‍ നിന്നരിച്ചു വന്ന മൂട്ടകള്‍
രാത്രിയില്‍ പതുങ്ങി വന്നു ചോര മൊത്തം മോന്തവേ
പാതിരാവില്‍ കൂട്ടമായി മുറിയിലുല്ലോര്‍ പ്രാകുന്നു
മൂട്ടകള്‍ ഹ്മ് ഹ്മ് ഹ്മ് നാശങ്ങള്‍ ഹ്മ് ഹ്മ് ഹ്മ്

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
നീളമുള്ള മസ്കിംഗ് ടേപ്പ് തന്നെയാണതോര്‍ക്കണം
മൂട്ടകള്‍ ചതഞ്ഞിടാതെ നോക്കണം ജയത്തിനായ്‌
രൂമിനുള്ളിലെ തിരക്ക് മാറ്റണം ഫലത്തിനായ്‌

നാട്ടിലെക്കയക്കുവാനായ്‌ കെട്ടി വെച്ച പെട്ടികള്‍
മൂട്ടകള്‍ക്ക് ലേബര്‍ റൂമായ് മാറിടാതെ നോക്കണം
ജീവിതം ബലി കൊടുക്കും നമളീ പ്രവാസികള്‍
മൂട്ടയോടു പോരടിച്ചു നേടിടുമോ മോചനം

സാന്ത്വനമായ് മാറിടെണ്ട ഉറ്റവരുടെ വാക്കുകള്‍
ക്രൂരമായി മാറിടെവേ നമ്മള്‍ കാലിടറിയോ
രക്തസാക്ഷികള്‍ക്ക്‌ ജന്മമേകിയ ഗള്‍ഫ്‌ നാടുകള്‍
കണ്ണുനീര് പെയ്തൊഴിയാ മരുഭൂമിയായി മാറിയോ

പോകുവാന്‍ നമുക്കുമേറെ ധൂരമുണ്ടീ ഭൂമിയില്‍
വഴി പിഴച്ചു പോയിടാതെ കണ്ണടച്ച് നീങ്ങുവിന്‍
നാട് തന്നെ വേണമെന്ന ഓര്‍മ വേണം നമ്മളില്‍
ആ ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം മനസ്സുകള്‍

നാളെയോന്നോന്നില്ല നമ്മളിന്നു തന്നെ തീര്‍ക്കണം
നാളെയാകില്‍ മൂട്ടകള്‍ ഒരായിരമായ്‌ മാറിടും
പിഫ്‌ പഫ് എന്നോരാശ്രയം കൈ വെടിയരുതീ പ്രവാസികള്‍
നമുക്ക് മാത്രമുള്ള സ്വപ്നം മൂട്ടയില്ലാ രാവുകള്‍
നമുക്ക് മാത്രമുള്ള സ്വപ്നം മൂട്ടയില്ലാ രാവുകള്‍

11 അഭിപ്രായങ്ങൾ:

  1. ആഹാ ഹ ഹ ഹ വളരെ വളരെ ഇഷ്ടമായി , താളലയ ഭാവത്തില്‍ വിസ്മയമായി അവതരണം ,,,,,,,ഭാവുകങ്ങള്‍ ഇതുപോലെ എന്ന് പറയുന്നില്ല ആത്മാവുള്ള ഭാവമുള്ള നല്ല സൃഷ്ടികള്‍ വീണ്ടും ഈ തൂലികയില്‍ ഉണരട്ടെ കാത്തിരിക്കുന്നു
    ആശംസകളോടെ @ PUNYAVAALAN ) ഇതിലേക്ക് ഒന്ന് വരണം )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പുണ്യാളന്‍...
      ഞാന്‍ വന്നിരുന്നൂ, കണ്ടില്ലാ ?

      ഇല്ലാതാക്കൂ
  2. പാരടിയാണന്കിലും കവിതയല്ലേ. ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  3. മൂട്ടകളുടെ ലേബർ റൂം! -സരസം, ആസ്വാദ്യം.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. enikstamayi ee varikal,,,,
    enkilum mootte,,,nee ente chorayalle,,,,,

    മറുപടിഇല്ലാതാക്കൂ