ഈ കഥ എന്‍റെ ഒരു എളിയ ശ്രമം ആണ്.
ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവാസി സമൂഹത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ ഒരു കാര്യം ,പ്രവാസികള്‍ക്കിടയില്‍ തുടര്‍ച്ചയായി ഉണ്ടായ ആത്മഹത്യകള്‍ ആണ്.പലരും അളവറ്റു സ്നേഹിച്ചിരുന്ന, പലരെയും അളവറ്റു സ്നേഹിച്ചിരുന്ന കുറച്ചു നല്ല മനുഷ്യര്‍ മരണത്തിലേക്ക് എളുപ്പ വഴി തേടി പോയി.ആരുടേയും പേരെടുത്ത് പറഞ്ഞു ഞാന്‍ വീണ്ടും വേദനിപ്പിക്കുന്ന ആ ഓര്‍മ്മകള്‍ കൊണ്ട് വരുന്നില്ല.
ഈ കഥ ആത്മഹത്യ ചെയ്തവര്‍ക്കുള്ള സമര്‍പ്പണം അല്ല.മറിച്ചു ജീവിച്ചിരിക്കുന്നവരോടുള്ള എന്‍റെ അപേക്ഷയാണ്.ജീവിതം അവസാനിപ്പിക്കാന്‍ മുതിരുമ്പോള്‍ ഒരു വട്ടം ചിന്തിക്കുക.നിങ്ങളെ കാത്തു നാട്ടില്‍ ഒരു കുടുംബം ഉണ്ട്.മാതാപിതാക്കളും, ഭാര്യയും, ഈ നെഞ്ചില്‍ കിടന്നു ഉറങ്ങാന്‍ കൊതിക്കുന്ന നിങ്ങളുടെ പിഞ്ചു മക്കളും കാത്തിരിക്കുന്നു.അവരെ പറ്റി ചിന്തിക്കുക.നിങ്ങള്‍ പോയാലും അവര്‍ ജീവിച്ചേ മതിയാവൂ.വെറി പിടിച്ചൊരു സമൂഹമാണ് ചുറ്റും.അവിടെ അവരെ തനിച്ചാക്കി പോവണോ. ഒരു മാത്ര അവരെ കുറിച്ച് ഓര്‍ക്കുക
“മാഷേ ഒരാള് ഇറങ്ങണം “ ബസ്സില്‍ എന്തോ ഓര്‍ത്ത് പുറത്തേക്ക് അലക്ഷ്യമായി നോക്കിയിരിക്കെ പെട്ടെന്നാണ് ശ്യാം അവളെ കണ്ടത്.അപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ് ബസ് നിര്‍ത്താന്‍ പറഞ്ഞു.
“എന്തോന്ന് ? ഇനി അടുത്ത സ്റ്റോപ്പിലെ നിര്‍ത്തൂ “ കണ്ടക്ടര്‍ തീര്‍ത്ത് പറഞ്ഞു.
“പൊന്നു മാഷേ പുറത്ത് ഞാന്‍ അന്നേഷിക്കുന്ന ഒരാളെ കണ്ടു, പ്ലീസ് ഒന്ന് നിര്‍ത്തൂ “അയാള്‍ മനസ്സില്ലാ മനസ്സോടെ ബെല്ലടിച്ചു.അപ്പോഴേക്കും ബസ് കുറെ ഇങ്ങെത്തിയിരുന്നു.ഓടിക്കിതച്ചു ശ്യാം അവളുടെ അടുത്തെത്തി.
“ ഹസീന അല്ലെ ? എന്നെ അറിയുമോ ?” ആദ്യം ഒന്ന് പേടിച്ചെങ്കിലും പെട്ടെന്ന് ധൈര്യം വീണ്ടെടുത്ത പോലെ അവള്‍ പറഞ്ഞു.
“അറിയില്ല, “
“ ഹസീന, ഞാന്‍ ഷാര്‍ജയില്‍ നിന്നാണ്, ഹാഷിമിന്റെ ...”ബാക്കി എന്ത് പറയണം എന്നറിയാതെ ശ്യാം നിര്‍ത്തി.
“ഇക്കാടെ ..?”
“ അന്ന് ഹാഷിമിന്റെ ബോഡി കൊണ്ടുവന്നപ്പോള്‍ ഞാന്‍ ആയിരുന്നു കൂടെ വന്നത്.” ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ശ്യാം.അവളുടെ കണ്ണുകള്‍ ഈറനായി.
“ അന്ന് കോഴിക്കോട് അടുത്തു പടനിലത്ത് ആയിരുന്നില്ലേ , ഇപ്പോള്‍ ഇവിടെ ?”
“ അന്നു ഇക്കാടെ വീട്ടില്‍ ആയിരുന്നു , എന്റെ വീട് ഇവിടെ കോട്ടക്കല്‍ ടൌണീന്നു കുറച്ചു ഉള്ളിലെക്കാ,മൂന്നുപീടിക എന്ന് പറയും...പിന്നെ എനിക്ക് ആളെ മനസ്സിലായില്ല,അന്ന് ആരെയും ....”
“അറിയാം , ഇപ്പോള്‍ ...അന്ന് പ്രെഗ്...”
“അതെ ഒരു മോന്‍ ..നാല് വയസ്സ്, പിന്നെ ഒന്നും കരുതരുത്, എനിക്ക് കൂടുതല്‍ നിങ്ങളുമായി സംസാരിക്കാന്‍ പറ്റില്ല, ആളുകള്‍ ശ്രദ്ദിക്കുന്നു,ആളുകള്‍ പഴി പറയുന്നത് കേട്ട് മടുത്തു , എന്നേ തീര്‍ക്കേണ്ട ജീവിതം ആണ്, പക്ഷെ ഞങ്ങളെ തനിച്ചാക്കി പോവാന്‍ ഇക്ക കാണിച്ച ധൈര്യം എന്റെ മോനെ തനിച്ചാക്കി പോവാന്‍ എനിക്ക് കിട്ടിയില്ല,അത് കൊണ്ടാ..“അവളുടെ ശബ്ദം ഇടയ്ക്കു വെച്ച് മുറിഞ്ഞു.അപ്പോഴേക്കും ഒരുത്തന്‍ ഒരു കമന്റുമായി വന്നു.കുറെ ഏറെ സിനിമകളില്‍ കേട്ട് തഴമ്പിച്ച ഡയലോഗ് .
“പെങ്ങളേ ഞങ്ങള്‍ എല്ലാരും ഇവിടെ തന്നെ ഉണ്ട്, പിന്നെ എന്തിനാ പുറമേന്നു ഒരുത്തന്‍..”
കേട്ട് നില്‍ക്കാന്‍ അവനിലെ സദാചാരബോധം സമ്മതിച്ചില്ല.നേരെ ചെന്ന് അവന്‍റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.അവന്‍ ചിന്തിച്ചു പോലുമുണ്ടാവില്ല ഈ അടി.പെട്ടെന്ന് ഒന്ന് രണ്ടു പേരുകൂടി അവനോടൊപ്പം ചേര്‍ന്നു.
“ ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിച്ചു പോവുന്ന പെണ്ണുങ്ങള്‍ എല്ലാം പെഴച്ചു തന്നെ ജീവിക്കണം എന്ന നിങ്ങളുടെ ചിന്താഗതി മാറ്റിയെടുക്കാന്‍ പറ്റും എന്നൊന്നും എനിക്ക് തോന്നുന്നില്ല,ഒരു പാവം പെണ്ണ് അതു മാന്യമായി ജീവിച്ചു പൊയ്ക്കോട്ടേ ..”
“ നീ ആരാടാ നായിന്‍റെ മോനെ ഞങ്ങളുടെ നാട്ടില്‍ വന്നു ഞങ്ങളുടെ ചിന്ത മാറ്റാന്‍ ?”
“ പൊന്നു സഹോദരാ നിന്നെയൊന്നും നന്നാക്കാന്‍ എന്നെ കൊണ്ട് പറ്റില്ല,, നിന്‍റെയൊക്കെ തന്തമാര് കുറെ ശ്രമിച്ചു കാണും, എന്നിട്ടൊന്നും നിങ്ങള് നന്നായിട്ടില്ല, പിന്നെ ഒരു കാര്യം ഈ ആരോഗ്യവും ചോരത്തിളപ്പും കൊണ്ട് ഒരു പത്തടി പോലും മുന്നോട്ടു പോവാന്‍ പറ്റും എന്ന് നീയും ഞാനും ഉള്‍പെടെ ഉള്ളവര്‍ക്ക് ഒരു ഗ്യാരന്റിയും ഇല്ല,, നിന്‍റെയെല്ലാം കുടുംബത്തും കാണുമല്ലോ ഭാര്യയും , പെങ്ങമ്മാരും, ആ സമയത്ത് അവരുടെയും ഗതി ഇതൊക്കെ തന്നെ .ഇടക്കെല്ലാം അതൊന്നു ഓര്‍ക്കുന്നത് നല്ലതാ ,നമുക്കൊന്നും ഇനി അധിക കാലം ഇല്ല മാഷേ , ഒരു നെഞ്ചുവേദന , അല്ലെങ്കില്‍ ഒരു ടിപ്പര്‍ ലോറി അത്രേയുള്ളൂ നമ്മളും മരണവും തമ്മിലുള്ള ദൂരം, നന്നായി ജീവിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യ് മാഷേ “ അത്രയും പറഞ്ഞു കുറച്ചു നേരം അവിടെ തന്നെ നിന്നു ശ്യാം.ആരും പ്രതികരിക്കാതെ വന്നപ്പോള്‍ തിരിഞ്ഞു നടന്നു.അപ്പോഴേക്കും അവള്‍ പോയിരുന്നു.അപ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു വിളി.
“ശ്യാമേട്ടാ “ശ്യാം തിരിഞ്ഞു. ഹസന്‍ ആയിരുന്നു അത്.ജബ്ബാര്‍ക്കയുടെ മകന്‍.
“ഹാ ഹസ്സനോ, എന്താ ഇവിടെ?ഞാന്‍ നിന്‍റെ വീട്ടിലേക്കു വരുന്ന വഴിയാ .. “
“കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നതാ , അപ്പോളാ പരിചയമുള്ള സ്വരത്തില്‍ ഒരു തീപ്പൊരി ഡയലോഗ്.വന്നു നോക്കിയപ്പോള്‍ ശ്യമേട്ടനും “
“ഡയലോഗോ ? ..എല്ലാവരും കൈ പിടിച്ചു ആശീര്‍വദിച്ചു ഏല്‍പ്പിച്ച പ്രിയപ്പെട്ടവന്‍ ഒരു ഷോര്‍ട്ട് കട്ടിലൂടെ എളുപ്പം മരണത്തിലേക്ക് കടന്നു പോയപ്പോള്‍ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോവുന്ന ഒരു പെണ്ണിന്‍റെ വേദന ...അതൊന്നും ആളുകള്‍ മനസ്സിലാക്കുന്നില്ലല്ലോ “
“ഹസീനയുടെ കാര്യം അല്ലെ, ഭയങ്കര കഷ്ടമാണ്, ഇപ്പോള്‍ ഒരു അങ്ങനവാടിയില്‍ പഠിപ്പിച്ചും, വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും ജീവിക്കുന്നു, പക്ഷെ ..നാക്കിനു എല്ലില്ലാത്ത , സംസ്കാരം എന്തെന്നറിയാത്ത കുറെ ആളുകള്‍ ..അവളെ പച്ചക്ക് തിന്നുന്നു.”
“ നിനക്കറിയാമോ അവളുടെ വീട് ?എനിക്കവിടെ വരെ ഒന്ന് പോവണം.”
“ അറിയാം , പക്ഷെ നമ്മള്‍ തനിച്ചു അവിടെ പോവേണ്ട, വീട്ടില്‍ ചെന്ന് ഉമ്മയെ കൂട്ടി പോവ്വാം,നമ്മള്‍ ആയിട്ട് അവളെ ബുദ്ദിമുട്ടിക്കേണ്ട, എന്‍റെ വീടിനടുത്ത് തന്നെയാണ്, ഏകദേശം ഒരു കിലോമീറ്റര്‍ , ഇന്നെന്തേ ബൈക്ക് എടുത്തില്ലേ , ബൈക്കില്‍ ഊര് ചുറ്റുന്നതാണ് ഇഷ്ടം എന്നല്ലേ പറയാറ്.“
“ഇഷ്ടം ഒക്കെ തന്നെ, പക്ഷെ ലോറിക്കാരും ബസ് ഡ്രൈവര്‍മാരും എന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് കടന്നു പോവുന്നത്, പേടിയാണ് മാഷേ “
അവര്‍ ഹസന്‍ വാങ്ങിവെച്ച സാധനങ്ങളും കൊണ്ട് ഒരു ഓട്ടോ പിടിച്ചു.വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മാക്ക് വളരെ സന്തോഷം.അറിയിക്കാതെ ഉള്ള വരവായിരുന്നല്ലോ.ഉമ്മയോട് കാര്യം പറഞ്ഞു.ഉമ്മ വേഗം തയാറായി.ഈ യാത്രയില്‍ പെട്ടെന്ന് ഒരു നല്ല ആശയം തോന്നി ശ്യാമിന്.അവന്‍ അത് ഉമ്മയുമായി പങ്കുവെച്ചു.ഉമ്മ ഹസനോട് ചോദിച്ചു.അവനും സമ്മതമായിരുന്നു.അനീസ് മോനൊരു ഉമ്മ.ഇനി അവളുടെ സമ്മതം കൂടി പ്രധാനമാണ്.
യാത്രയില്‍ ശ്യാം ഓര്‍മകളുമായി ഒരു നാല് വര്‍ഷം പിറകോട്ടു പോയി.അന്ന് ഒരു ഡെലിവറിയുമായി അബുദാബിയില്‍ പോയി മടങ്ങി വരുമ്പോള്‍ ആണ് വേണുവേട്ടന്‍ വിളിച്ചത്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്ത .ഹാഷിം ആത്മഹത്യ ചെയ്തു.എങ്ങിനെയാണ് ഡ്രൈവ് ചെയ്തു റൂമില്‍ എത്തിയത് എന്നറിയില്ല.പിന്നെ ഏഴു ദിവസങ്ങള്‍ കഴിഞ്ഞു ബോഡി നാട്ടിലെത്തിക്കുമ്പോള്‍ കൂടെ പോവാന്‍ വിധി എനിക്കായിരുന്നു.ആര്‍ക്കും ലീവ് കിട്ടിയില്ല.കാര്യം പറഞ്ഞപ്പോള്‍ എന്‍റെ ബോസ്സ് സമ്മതിച്ചു.ഒരാഴ്ച്ച ലീവും കിട്ടി.ഇത്തിരി മനുഷ്യപ്പറ്റ് ഉള്ള ആളാണല്ലോ അദ്ദേഹം.പോവുമ്പോള്‍ എന്നോട് ചോദിച്ചു .ജബ്ബാറിന്റെ വീട്ടില്‍ പോവുമോ എന്ന് .പോവും എന്ന് പറഞ്ഞപ്പോള്‍ അയ്യായിരം ദിര്‍ഹംസ് എടുത്തു തന്നു.ജബ്ബാര്‍ക്കയുടെ വീട്ടില്‍ ഏല്‍പ്പിക്കാന്‍,ജബ്ബാര്‍ക്കയുടെ മരണവും അന്നത്തെ ചുറ്റുപാടുകളും ഞാന്‍ പറഞ്ഞിരുന്നു.മാത്രമല്ല ബോസ്സ് വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജബ്ബാര്‍ക്ക എന്ന ആ നല്ല മനുഷ്യനെ.
ഹസന്‍ വിളിച്ചപ്പോള്‍ ആണ് വീട് എത്തിയത് അറിയുന്നത്.അവിടെ ഹസീനയും , ഉമ്മയും ,മോനും ഉണ്ടായിരുന്നു.വീട്ടുകാരുടെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നു ആ വീടിന്റെ അവസ്ഥ.മകളുടെ വിഷമം പറഞ്ഞു ആ വൃദ്ധമാതാവ് കുറെ കരഞ്ഞു.അവളോടോന്നു തനിച്ചു സംസാരിക്കാന്‍ അവളുടെ ഉമ്മയില്‍ നിന്നും സമ്മതം വാങ്ങി.ആ സമയം രണ്ടു ഉമ്മമാരും ഇതേ വിഷയം തന്നെ സംസാരിച്ചു.എങ്ങിനെ തുടങ്ങണം എന്നറിയില്ലായിരുന്നു.
“ ഹസീന നീയാകെ മാറിപ്പോയി, ഹാഷിം കാണിച്ചു തന്നിട്ടുള്ള നിന്‍റെ ഫോട്ടോ ഇങ്ങനെ ഒരു പേക്കോലം അല്ലായിരുന്നു, “
“ ഞാന്‍ കണ്ണാടിയില്‍ നോക്കിയിട്ട് വര്‍ഷങ്ങള്‍ ആയി.ഈ പേക്കോലം കൊണ്ട് തന്നെ ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് , അങ്ങാടിയിലെ കാര്യം കണ്ടില്ലേ ?”
“ നീ ഇങ്ങനെ ജീവിക്കാന്‍ മറന്നവളെ പോലെ ജീവിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്.മോന് വേണ്ടിയാണെങ്കില്‍ അവന്‍ ഒരു നിലയില്‍ എത്തുമ്പോഴേക്കും നീ ഒരു പക്ഷെ ....അതെല്ലാം പോട്ടെ നീ ഒരു ടീച്ചര്‍ ആണ് എന്നറിഞ്ഞു.ആ ഒരു നിലയിലെങ്കിലും നീ ചിന്തിക്കണം.കുട്ടികള്‍ക്ക് വിജയത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കേണ്ട ആള്‍ ,,ജീവിതത്തില്‍ തോറ്റു പോകരുത്.ഞാന്‍ പറഞ്ഞു വരുന്നത് ...ഒരു പുതിയ ജീവിതത്തെ കുറിച്ചാണ്,നിന്നെയും നിന്‍റെ മോനെയും വളരെ സ്നേഹത്തോടെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരാള്‍ ...അയാള്‍ക്കൊരു ഭാര്യയായി, അയാളുടെ മകനൊരു ഉമ്മയായി നീ വേണം....അത് പോലെ തന്നെ നിന്‍റെ മകനും ...നേരെ തിരിച്ചു അയാളും ഒരു നല്ല ഭര്‍ത്താവും, ഉപ്പയും ആവും നിങ്ങള്‍ക്കും.തീരുമാനം ഇപ്പോള്‍ നിന്‍റെ കയ്യിലാണ്,ഹസ്സന്‍ നല്ലവനാണ്,നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല. നീ ഇത് വരെ തെറ്റായ വഴിയിലേക്ക് പോയിട്ടില്ല, ഇനിയൊട്ടു പോവുകയും ഇല്ല, പക്ഷെ നീ നേരത്തെ പറഞ്ഞ അങ്ങാടിയിലെ കാര്യം, അവര്‍ നിന്നെ എന്നും ആ കണ്ണ് കൊണ്ട് തന്നെ കാണും, ഇപ്പോള്‍ നിന്‍റെ മകന്‍ ചെറുപ്പമാണ്.അവന്‍ വളര്‍ന്നു വരും തോറും അവന്‍റെ മനസ്സില്‍ നിന്നെ കുറിച്ചു മോശമായ ഒരു ചിത്രം വരയ്ക്കാന്‍ ഈ വൃത്തികെട്ട സമൂഹത്തിനു കഴിയും. നിന്‍റെ മകന്‍ പോലും അവസാനം നിന്നെ തള്ളിപ്പറയുന്ന ഒരു കാലം ..നിനക്കതു ചിന്തിക്കാന്‍ കൂടി പറ്റുമോ ?....
“ ഒരു വട്ടം ..ഒരു വട്ടം മാത്രമെങ്കിലും ഇക്ക ഞങ്ങളെ പറ്റി ചിന്തിച്ചിരുന്നെങ്കില്‍ ...അത്ര വലിയ കടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ റബ്ബേ എന്‍റെ ഇക്കാക്ക്, ഇവിടെ ഈ കോലായില്‍ ഞങ്ങള്‍ക്ക് തുണയായി ഉണ്ടായിരുന്നാല്‍ മതിയായിരുന്നു.ഒരുമിച്ച് തീര്‍ക്കാവുന്ന കടങ്ങളെ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും ഇക്കാ ...”
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചുമരില്‍ തൂക്കിയിരുന്ന പൊടി പിടിച്ച ഒരു കണ്ണാടി എടുത്ത് ഹസീനക്ക് കൊടുത്തു ശ്യാം.
“ഇനി നീ കണ്ണാടിയില്‍ നോക്കണം, നിറമുള്ള കുറെ സ്വപ്‌നങ്ങള്‍ കാണണം.ഇനി മുതല്‍ രണ്ടു ആണ്‍ കുട്ടികളുടെ ഉമ്മയാണ് നീ, “
നൌഷു തെക്കിനിയത്ത്.

ഒരു പ്രവാസിയുടെ അവധിക്കാലം (03 )

അവള്‍ കരയുകയായിരുന്നു.വിധി അവളോട് ചെയ്തത് , ഇനിയും അവള്‍ക്കായി
കാത്തു വെച്ചിരിക്കുന്നത് ..എല്ലാം ഒന്നൊന്നായി മുന്നില്‍ തെളിയുമ്പോള്‍
അവള്‍ക്കു കരയാന്‍ മാത്രമേ കഴിയുമായിരിന്നുള്ളൂ .ഈ കണ്ണുനീര്‍ ഒരു
പ്രതീക്ഷയായി തോന്നി ശ്യാമിന്.കരയട്ടെ ,കുറെ കരഞ്ഞു മനസ്സിന്റെ ഭാരം
ഒന്നിറക്കി വെക്കട്ടെ.
************
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചുമരില്‍ തൂക്കിയിരുന്ന പൊടി പിടിച്ച ഒരു കണ്ണാടി എടുത്ത് ഹസീനക്ക് കൊടുത്തു ശ്യാം.
“ഇനി നീ കണ്ണാടിയില്‍ നോക്കണം, നിറമുള്ള കുറെ സ്വപ്‌നങ്ങള്‍ കാണണം.ഇനി മുതല്‍ രണ്ടു ആണ്‍ കുട്ടികളുടെ ഉമ്മയാണ് നീ, “
“അതെ അവര്‍ക്ക് പെണ്ണ് അന്നേഷിച്ചു ആളു വരുമ്പോള്‍ അമ്മായി ഫോം
ഇല്ലാന്നു പറയരുത് ആരും.” ബാക്കി പറഞ്ഞത് ഹസ്സന്റെ ഉമ്മയാണ്.വീണ്ടും
ഹസീനക്ക് സന്തോഷത്തിന്‍റെ, സ്നേഹത്തിന്റെ , കരുതലിന്റെ,സംരക്ഷണത്തിന്റെ
പ്രതീക്ഷകള്‍ .നില നില്‍ക്കട്ടെ ഈ സന്തോഷം എന്നും .
നൌഷു തെക്കിനിയത്ത്.
ദൈര്യപൂര്വം എഴുതിക്കോളൂ...വായിക്കാന്‍ ഞങ്ങളുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി ഷാഹിദ് ,
ഇല്ലാതാക്കൂഎനിക്കേറെ പ്രോത്സാഹനം നല്‍കുന്നതാണ് ഈ കമന്റ്.
NICE, KEEP WRITING
മറുപടിഇല്ലാതാക്കൂനന്ദി മുജീബ്,
ഇല്ലാതാക്കൂഈ കമന്റ് എനിക്കേറെ സന്തോഷം നല്‍കുന്നു.
നന്നായെഴുതി. ഇങ്ങനെ കുറേ ജീവിതങ്ങൾ
മറുപടിഇല്ലാതാക്കൂനന്ദി സുമേഷ് , ഈ കമന്റ് എനിക്കേറെ സന്തോഷം നല്‍കുന്നു.
ഇല്ലാതാക്കൂഡാ സൂപ്പര്‍
മറുപടിഇല്ലാതാക്കൂനന്ദി ഷഫീര്‍ നാട്ടുകാര്‍ വന്നു കമന്റ് തരുന്നത് സന്തോഷമുള്ള കാര്യം തന്നെ.
ഇല്ലാതാക്കൂനന്നായി എഴുതി..
മറുപടിഇല്ലാതാക്കൂനന്ദി ശ്രീജിത്ത്
ഇല്ലാതാക്കൂഅതെ... നില നില്‍ക്കട്ടെ ഈ സന്തോഷം എന്നും ! നല്ല രചനയായി
മറുപടിഇല്ലാതാക്കൂഓ.ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.
ഞാന്‍ വന്നിരുന്നു.....നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂIni Avar Santhoshaayi jeevikkatte.
മറുപടിഇല്ലാതാക്കൂ