സാബിറ നീ ഭാഗ്യവതിയാണ്
ഇന്ന് കാലത്ത് വീടിലേക്ക് വിളിച്ചു ഫോണ്‍ വെക്കുമ്പോള്‍ ഉമ്മ എന്തോ പറയാന്‍ ബാക്കി വെച്ചപോലെ തോന്നി .
എന്തോ മനസ്സിന് ഒരു വല്ലായ്മ. റെഫി ഇക്ക നാട്ടില്‍ പോയിട്ടുണ്ട്. ഇന്നലെ അവന്റെ വീടിന്റെ കുറ്റി അടിക്കുന്ന
ചടങ്ങായിരുന്നു. ഉപ്പയാണ് കുറ്റി അടിച്ചത്. കെരിക്കാടെ വീട് പണി നടക്കുന്നുണ്ട്. എല്ലാം കൊണ്ടും ഇപ്പോള്‍
വീട്ടില്‍ സന്തോഷമാണ്. പിന്നെ എന്താ ഇന്ന് ഉമ്മാക്ക് ഒരു ടെന്‍ഷന്‍. ഉമ്മു ഇന്ന് വീട്ടില്‍ പോയി. രണ്ടു ദിവസം കഴിഞ്ഞേ വരൂ. വൈകീട്ട് ഒന്ന് കൂടി വിളിക്കാം എന്ന് കരുതിയതാണ് തിരക്കില്‍ വിട്ടു പോയി. അല്ലെങ്കിലും ഇപ്പോള്‍ മൂന്നും നാലും തവണ വീട്ടിലേക്കു വിളിക്കും. റിംഗ് ചെയ്യുന്നുണ്ട്.
"ഹലോ" ഉമ്മയുടെ സ്വരം.
" അസ്സലാമു അലൈക്കും "
" വാ അലൈകുമുസ്സലാം വ ര്‍ഹ്മതുല്ലഹി "
" എന്താ ഉമ്മ വിശേഷങ്ങള്‍ "
" കാലത്തെ അതെ വിശേഷം തന്നെ മോനേ " ഉമ്മ അങ്ങിനെയാണ്. എന്നാലും കുറെ ഉണ്ടാവും പറയാന്‍.
ഏറെ സംസാരിച്ചു. പക്ഷെ ഒന്നും പുതുതായി ഉമ്മ പറഞ്ഞില്ല. പക്ഷെ എന്തോ ...ഞാന്‍ ഉമ്മുവിനെ വിളിച്ചു.
ഉമ്മു എന്റെ ഭാര്യയാണ് കേട്ടോ. കുറച്ചു നേരം സംസാരിച്ചു.
" എന്താ ഉമ്മാക്ക് ഒരു വല്ലായ്മ പോലെ , നീ വീട്ടില്‍ എത്തിയിട്ട് ഉമ്മാക്ക് വിളിച്ചിരുന്നോ ? "
" ഞാന്‍ വിളിച്ചിരുന്നു. പിന്നെ .."
" പിന്നെ? "
" ഉമ്മ എന്നോട് പറയരുത് എന്ന് പറഞ്ഞിരുന്നു.";
" എന്താ കാര്യം? , തെളിച്ചു പറ ..എനിക്ക് ഇന്ന് കാലത്ത് തൊട്ടേ എന്തോ ഫീല്‍ ചെയ്യുന്നുണ്ട് "
" അത് ...നമ്മുടെ മൂത്തമ്മയില്ലേ, കാലിനു വയ്യാത്ത ..അവിടുത്തെ സാബിറ മരിച്ചു. "
" ഇന്നാലിന്നാഹി ..." ശബ്ദം പുറത്തേക്കു വന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്ത.
പിന്നെ കൂടുതല്‍ ഒന്നും സംസാരിക്കാന്‍ പറ്റുമായിരുന്നില്ല. ഫോണ്‍ വെച്ച് അടുത്തിരുന്ന ബോട്ടിലില്‍ ഉണ്ടായിരുന്ന വെള്ളം കുടിച്ചു. എന്നിട്ടും തൊണ്ട വരളുന്ന പോലെ. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഓഫീസിലെ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ആണ് പരിസര ബോധം ഉണ്ടായത്.
ബോസ്സിന്റെ നമ്പര്‍ ആണ്.
" ഗുഡ് ഈവെനിംഗ് സര്‍ "
" യെസ്, ഗുഡ് ഈവെനിംഗ് നൗഷാദ്, എനി ഫാക്സ് ഓര്‍ കാള്‍ ഫ്രം ഖത്തര്‍ ? "
" നോ സര്‍ "
" ഓക്കേ കാള്‍ സ്കൈ നെറ്റ് കോരിയെര്‍ ആന്‍ഡ് മേക് ബൂകിംഗ് ടു ദോഹ ...." എന്തൊക്കെയോ അയാള്‍
പറഞ്ഞു .കാര്യം ഇത്രേയുള്ളൂ. ഇന്നൊരു കൊരിയെര്‍ ദോഹക്ക് അയക്കണം. അതിനു അയാള്‍ ഒരു പ്രഭാഷണം തന്നെ നടത്തും. എല്ലാം കേട്ടു. ബൂകിംഗ് എല്ലാം നേരത്തെ കഴിഞ്ഞിരിക്കുന്നു. ഞാന്‍ വീണ്ടും ഉമ്മയെ വിളിച്ചു. ഒരുപാട് ടെന്‍ഷന്‍ ഉണ്ടെങ്കില്‍ ഉമ്മയുമായി സംസാരിച്ചാല്‍ ഒന്ന് റിലാക്സ് ആവും,
ഫോണ്‍ എടുത്ത പാടെ ഉമ്മ ചോതിച്ചു.
" ഉമ്മൂനു വിളിച്ചു അല്ലേ? അവള്‍ പറഞ്ഞിട്ടുണ്ടാവും "
" അതെ വിളിച്ചു, ഉമ്മ എന്തെ എന്നോട് പറയാതിരുന്നു ? "
" എനിക്കറിഞ്ഞൂടെ നിന്നെ ? ഇനി ഇതും ആലോചിച്ചു നീ ഇന്ന് ഉറക്കം കളയും , അതോണ്ട ഞാന്‍ പറയാഞ്ഞേ "
" എന്നാലും വലിയ ഷോക്ക് ആയിപ്പോയി ഉമ്മ, എന്താ പറ്റിയത് അവള്‍ക്കു? "
" പടച്ചോന്റെ വിധി ..അത് തന്നെ ..പിന്നെ പേരിനു പറയാന്‍ ഒരു പനി "
" എന്താ കദീജ താത്താടെ ഹാല് ? "
" നല്ല വിഷമം ഉണ്ടാവും, ഞാന്‍ പോയിട്ടില്ല, സുലു പോയിരുന്നു, ഭയങ്കര കരച്ചിലാനെന്നു പറഞ്ഞു. സഹിക്കാന്‍ പറ്റില്ല , ഓള്‍ടെ നിഴലായിരുന്നില്ലേ ആ കുട്ടി. കെട്ടി പിടിച്ചു കരയുന്നത് കണ്ടാല്‍ നെഞ്ച് പൊട്ടിപ്പോവും, കണ്ടു നിക്കാന്‍ പറ്റീല്ല ....."
വയ്യ കൂടുതല്‍ കേള്‍ക്കാന്‍ ..ഫോണ്‍ കട്ട് ചെയ്തു.
സാബിറ ഏറിയാല്‍ അഞ്ചു വയസിന്റെ മാനസിക വളര്‍ച്ചയെ അവള്‍ക്കുണ്ടായിരുന്നുള്ളൂ. എന്റെ അയല്പക്കത്താണ് അവളുടെ ഉമ്മാടെ വീട്. കദീജ തട്താട്ടെ മൂന്നുമക്കളില്‍ ഇളയവള്‍ . സ്കൂള്‍ വെക്കേഷനില്‍ എല്ലാം
അവര്‍ ഇവിടെ വരും. എല്ലാവര്ക്കും അവളെ ഒരുപാട് ഇഷ്ടമായിരുന്നു, ഞാന്‍ അവസാനം അവളെ കാണുന്നത് കഴിഞ്ഞ വെക്കേഷനില്‍ ആണ്. അന്ന് അവളുടെ മാമന്റെ മകളുടെ കല്യാണത്തിനു അവള്‍ വന്നിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കാണുന്നത്. പന്തലില്‍ നല്ല തിരക്കുണ്ട്,അപ്പോള്‍ ആണ് ആണുങ്ങളുടെ പന്തലിലേക്ക് ഒരു ഒരു പെണ്‍കുട്ടി വന്നത് ശ്രദ്ദയില്‍ പെട്ടത്.
"നൌഷാദ്ക്കാ " വളരെ സന്തോഷത്തോടെ അവള്‍ വിളിച്ചു , എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ മനസ്സിലായി. " സാബിറ " അവളെ അറിയാത്തവരും ഒരുപാട് ആ പന്തലില്‍ ഉള്ളതിനാല്‍ ഞാന്‍ അവളെ പെട്ടെന്ന് സ്ത്രീകളുടെ ഭാഗത്തേക്ക് കൊണ്ട് പോയി. എനിക്ക് ശരിക്കും ആശ്ചര്യം തോന്നി. അവള്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു. ഒരു നാല് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ എന്തൊക്കെയോ വിശേഷങ്ങള്‍ ചോതിച്ചു കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു വീട്ടില്‍ വന്നു ഞാന്‍ ഉമ്മയോട് പറഞ്ഞു അവളെ കണ്ട കാര്യം. അപ്പോള്‍ ഉമ്മയാണ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവളുടെ ഉപ്പ മരിച്ച കാര്യം പറഞ്ഞത്. അവളുടെ കാര്യത്തില്‍ നല്ല വിഷമം ഉണ്ട് ഖദീജ താത്തക്ക് എന്ന് ഉമ്മ പറഞ്ഞു. അവള്‍ വലിയ കുട്ടിയായിരിക്കുന്നു. ഇപ്പോള്‍ താമസിക്കുന്ന ഇടം നല്ല തിരക്കുള്ള സ്ഥലം ആണ് . ആയിരം കണ്ണുവേണം അവളെ നോക്കാന്‍ എന്നൊക്കെ പറഞ്ഞത്രേ. അവളുടെ മരണ വാര്‍ത്തയാണ് ഇപ്പോള്‍ കേട്ടത്, .
എങ്ങിനെ സഹിക്കും അവളുടെ ഉമ്മ. ഞാന്‍ ചിന്തിച്ചിട്ടുണ്ട് സാബിറയുടെ നിഴലാണോ അവളുടെ ഉമ്മ, അതോ സാബിറ അവളുടെ ഉമ്മയുടെ നിഴലായിരുന്നോ? എപ്പോളും ഒരുമിച്ചു മാത്രമേ കണ്ടിട്ടുള്ളൂ. ഒരു വയ്യാത്ത കുട്ടിയാണെന്ന് തോന്നിയിട്ടില്ല. മുഷിഞ്ഞ ഉടുപ്പിട്ട് അവളെ കണ്ടിട്ടില്ല. എല്ലയ്പ്പോലും അവളെ ഒരു
കൊച്ചു സുന്ദരിക്കുട്ടിയായി മാത്രമേ കാണാന്‍ പറ്റൂ. എപ്പോഴെങ്കിലും ഉമ്മയുടെ കണ്ണ് വെട്ടിച്ചു അവള്‍ വീട്ടില്‍ വന്നാല്‍ മിനുട്ടിന്റെ വ്യത്യാസത്തില്‍ ഖദീജ താത്ത വീട്ടില്‍ എത്തും.
ഇനി എത്ര നാള് കഴിഞ്ഞാലും അവര്‍ക്ക് സാബിറയെ മറക്കാന്‍ പറ്റില്ല.ഒരുപാടു ജോലിത്തിരക്കിനിടയില്‍ അവളെ ഓര്‍ത്ത് അറിയാതെ വിളിച്ചു പോവില്ലേ സാബിറാ ..നീ എഇവ്ടെ എന്ന് ? ....പാതിരാവില്‍ അവര്‍ പോലും അറിയാതെ അവരുടെ കൈകള്‍ സാബിറയെ തിരയാതിരിക്കില്ല. ആ വിരലുകളില്‍ അവളുടെ സ്പര്‍ശനം അറിയാതെ ഇനി എത്ര രാവില്‍ അവര്‍ ഞെട്ടി ഉണരും. ആ ഓര്‍മകളില്‍ വിതുമ്പും.
എന്റെ ഉമ്മ പറഞ്ഞത് ഓര്‍ക്കുന്നു. " അവള്‍ക്കു മരണമാണ് ഹൈറ്
, അവളുടെ ഉപ്പ മരിക്കുമ്പോള്‍ അവളെ അവളുടെ ഉമ്മയെ എല്പിച്ചാണ് പോയത്, ഉമ്മ എന്ത് സമാധാനത്തില്‍ കണ്ണടക്കും ? " എല്ലാവര്ക്കും അത് പറഞ്ഞു ആശ്വസിക്കാം, ഒരു ഉമ്മാക്ക് മകളുടെ കാര്യത്തില്‍ അങ്ങിനെ പറ്റുമോ ? അറിയില്ല.
എങ്കിലും സാബിറ നീ ഭാഗ്യവതിയാണ്. ഇപ്പോള്‍ എല്ലാവരും നിന്നെ അളവറ്റു സ്നേഹിക്കുന്ന ഒരു അവസരത്തില്‍ നീ അകന്നു പോയി. ആര്‍ക്കും നീ ഒരു ഭാരമായില്ല. നിന്റെ പ്രിയപ്പെട്ടവര്‍ ആര്‍ക്കും.
ഈ അവസാന വരികളില്‍ ഞാന്‍ നിനക്ക് വേണ്ടി ദുഹാ ചെയ്യുന്നില്ല, കാരണം നീ പരിശുദ്ധയായിരുന്നു ,
കള്ളമില്ലാത്തവള്‍ ആയിരുന്നു, പളുങ്ക് പോലെ ഒരു മനസ്സുള്ളവള്‍ ആയിരുന്നു, ജന്നതുല്‍ ഫിര്‍ദൌസ് നിനക്കുള്ളതല്ലേ, ഇപ്പോള്‍ ഒരു ദുഹ മാത്രം പടച്ചവന്‍ നിന്റെ ഉമ്മയുടെ മനസ്സിന് എല്ലാം സഹിക്കാനും മറക്കാനും ഉള്ള കരുത്ത് നല്‍കട്ടെ. നാളെ നല്ല തിരിച്ചറിവോടെ ജന്നത്തിന്റെ കവാടത്തില്‍ നീ നിന്റെ ഉമ്മയെ
കാത്തു നില്‍ക്കും. ആ ഒരു കരുത്തില്‍ നിന്റെ ഉമ്മ ഇനി ജീവിക്കട്ടെ ......

പ്രാര്‍ത്ഥനയോളം കരുത്ത് മറ്റെന്തിനുണ്ട്?
മറുപടിഇല്ലാതാക്കൂഉമ്മയുമായുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ ഉമ്മയുടെ കാര്യം ഓര്‍ത്തുപോയി. ഉമ്മമാര്‍ക്കെല്ലാം എന്തൊരു സാമ്യം അല്ലേ?
മറുപടിഇല്ലാതാക്കൂശരിയാണു ആ കുട്ടി ഭാഗ്യവതി തന്നെയാണു. എല്ലാ ബുദ്ധിയും തന്റേടവും ഉണ്ടായിട്ടും ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല. പിന്നെ ഇങ്ങനെയുള്ളവരുടെ കാര്യം പറയാനുണ്ടോ...ആശ്വാസത്തില്‍ മരിക്കാന്‍ പോലും ആ കുട്ടിയുടെ ഉമ്മാക്ക് പറ്റില്ല. നമുക്കൊക്കെ ദൃഷ്ടാന്തമായിട്ട് ഒരുപാട് പേരുണ്ട് ഇങ്ങനെ നമ്മുടെ സമൂഹത്തില്‍..എന്താ ചെയ്യാ...
മറുപടിഇല്ലാതാക്കൂകഥ എന്ന ലേബലായത് കൊണ്ട് നന്നായി എന്നു രേഖപ്പെടുത്തുന്നു.
Thanks Fazal n Mullaaa,
മറുപടിഇല്ലാതാക്കൂEzhuthi vannappol eathu vibhaagam ennu confused aayi.Katha enna label vendaayirunnu ennu ipol thonunnu.
Umma ennaal Dhaivam thanna Pakaram vekkanillaattha oru gift aanu....
മറുപടിഇല്ലാതാക്കൂമനസ്സില് ഒരു നൊമ്പരമായി അവള്‍ ,സാബിറ
മറുപടിഇല്ലാതാക്കൂനന്നായെഴുതി,അഭിനന്ദനങ്ങള്‍....
Thanks Ammoooos.
ഇല്ലാതാക്കൂനൌഷാദ് കഥ നന്നായെഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂstory originalaano atho verum kathayo? Kann nanayikkaan maathram kelpund..nannaayirikkunnu
മറുപടിഇല്ലാതാക്കൂ