ഞാന്‍ അവളോട് പറഞ്ഞതത്രയും നഷ്ടങ്ങളെ കുറിച്ചായിരുന്നു
അവള്‍ പക്ഷെ കേള്‍കാന്‍ ഇഷ്ടപ്പെട്ടത് നേട്ടങ്ങളുടെ കഥയായിരുന്നു .
ഞാന്‍ കൊഴിഞ്ഞു വീണ പൂവുകളുടെ നൊമ്പരത്തെ പറ്റി പറഞ്ഞു
അവള്‍ കേള്‍കാന്‍ ആഗ്രഹിച്ചത് വിരിയാന്‍ വെമ്പുന്ന പൂമൊട്ടുകളെ കുറിച്ചായിരുന്നു .
ഞാന്‍ കറുത്ത വാവിനെ പറ്റി പറയും
അവള്‍ പക്ഷെ നിലാവ് തേടി കൊണ്ടിരുന്നു .
ഞാന്‍ നിശയുടെ ഏകാന്തതയെ സ്നേഹിച്ചു
അവള്‍ പകലിന്റെ കോലാഹലങ്ങള്‍ ആഗ്രഹിച്ചു .
ഞാന്‍ യുദ്ധഭൂമിയിലെ കപന്ധങ്ങളെ ഓര്‍ത്തു വ്യാകുലപ്പെട്ടു
അവള്‍ യുദ്ധം നയിച്ച സേനാനായകന്റെ ധീരതയില്‍ കോള്‍മയിര്‍ കൊണ്ടു
ഞാന്‍ മഴക്കായ് കേഴുന്ന വേഴാമ്പലിനെ കുറിച്ച് ചോതിച്ചു
അവള്‍ മഴ നനഞ്ഞ വേഴാമ്പലിനെ കുറിച്ച് പറയുമായിരുന്നു.
അസ്തമയ സൂര്യനെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍
പുലര്കാലത്തിലെ സൂര്യ ശോഭയായിരുന്നു അവളുടെ മനസ്സില്‍ .
ഞാന്‍ കിനാവ് കണ്ടു കരയുമായിരുന്നു
അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു സന്തോഷിച്ചു .
ഞാന്‍ അവളെ പറ്റിമാത്രം ചിന്തിച്ചു
അവള്‍ ഒരിക്കലെങ്കിലും എന്നെ പറ്റി ഓര്‍ത്തതേയില്ല .
അവള്‍ ഇപ്പോള്‍ കല്യാണ മണ്ഡപത്തില്‍ നാദ്ദസ്വരത്തിന് കാതോര്‍ക്കുകയാവും
ഒരു പുതിയ ജീവിതം തുടങ്ങാന്‍ .
ഞാന്‍ ഈ പാളത്തില്‍ തല ചായ്ച്ചു അടുത്ത തീവണ്ടിയുടെ ചൂളം വിളി കാതോര്‍ക്കുന്നു
ഈ ജീവിതം അവസാനിപ്പിക്കാന്‍ .
നൗഷാദ് തെക്കിനിയത്ത് കൊള്ളാം കേട്ടോ....
മറുപടിഇല്ലാതാക്കൂ"ഞാന്‍ അവളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍
അവള്‍ മറ്റൊരാളെ ആഗ്രഹിച്ചു"
എന്ന് എഴുതേണ്ടി വന്നില്ലല്ലോ...
അവളോട് അനാവശ്യം പറഞ്ഞതും പോര ഇപ്പോള്‍ പാളത്തില്‍ തല വയ്ക്കാന്‍ പോകുന്നു -നിനക്ക് പോയി തൂങ്ങി ചത്തുടെ ?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് -ഇനിയും പോരട്ടെ .
അവളുടെ ആറ്റിട്യൂഡ് ആണ് ശരി. ‘ഞാൻ’ അതു കണ്ടു പഠിക്കൂ...
മറുപടിഇല്ലാതാക്കൂപാളത്തിൽ നിന്ന് എഴുന്നേൽക്കൂ, തീവണ്ടി സ്വസ്ഥമായി പൊയ്ക്കോട്ടേ..
കവിതയിൽ, അവസാനത്തെ മൂന്നു ഖണ്ഡങ്ങളിലൊഴിച്ച് പറഞ്ഞിരിക്കുന്നത് ലോകസത്യങ്ങൾ തന്നെയാണ് നൌഷാദ്. ഇഷ്ടമായി.
nandhiyund orupaad..,
മറുപടിഇല്ലാതാക്കൂningalude commentukal enikk vilappettathaanu.
ഇന്നതേ കാലത്ത് ഒരു പെണ്‍കുട്ടിയും നഷ്ടങ്ങളേ കുറിച്ച് ആല്ലോചിക്കുന്നില്ല .അവര്‍ക്ക് ആര്ഭാടകരമായ ജീവിതമാന്നു ആഗ്രഹിക്കുന്നു .അതില്‍ നഷ്ടങ്ങള്‍ക്ക് എന്ത് സ്ഥാനം !! കാലം മാറിയത് അവന്‍ അറിഞ്ഞില്ലേ അതോ അറിഞ്ഞിട്ടു അറിയാത്ത പോലെ ഇരിക്കുക്കയന്നോ .
മറുപടിഇല്ലാതാക്കൂAaayirikkam. Pakshe Ingane Nilaavu thedunnavaraanu " Ammakkurangan Oru Thaaraatt"ile pole avasaanikkunnathu. Ningalude Commentukalkku orupaadu Nandhi.
മറുപടിഇല്ലാതാക്കൂ