വ്യാഴാഴ്‌ച, നവംബർ 10, 2011

ഗുജറാത്തി ( 01 )

തനിക്കു ചുറ്റും വട്ടമിട്ടിരിക്കുന്ന ആളുകളെ ആകമാനം ഒന്ന് വീക്ഷിച്ചു കേശവദാസ് മേനോന്‍  എന്ന 
KD മേനോന്‍. ഇത് ആദ്യമായൊന്നുമല്ല ഇങ്ങനെ ഒരു ഒത്തു കൂടല്‍. പക്ഷെ ഇത് അദ്ദേഹത്തിന് വളരെ 
പ്രധാനപ്പെട്ടതാണ് ചോദ്യങ്ങള്‍ ആരംഭിക്കുകയായി.

"മേനോന്‍ സര്‍ ഒരു വലിയ സ്ഥാനം പൈന്റിങ്ങുകളുടെ ലോകത്ത് താങ്കള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് താങ്കളുടെ ആദ്യത്തെ ചുവടു വെപ്പാണ്‌ ,തുടക്കം തന്നെ ഒരു വലിയ പുരസ്കാരം കൊണ്ടാണല്ലോ എന്ത് തോന്നുന്നു ? "

" പുരസ്കാരങ്ങള്‍ എനിക്ക് ആദ്യമല്ല എന്ന് നിങ്ങള്ക്ക് അറിയാമായിരിക്കും , പിന്നെ ഇത് ഒരു ചുവടു വെപ്പാനെന്ന അര്‍ഥം ഇല്ല ,ഇതൊരു സമര്‍പ്പണം ആണ് , വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തില്‍ വന്നു ഞങ്ങള്‍ക്ക് എന്നെന്നും ഓര്‍ത്തു സങ്കടപ്പെടാന്‍ ഒരു വലിയ ഓര്‍മ്മ തന്നു വിട പറഞ്ഞ ഞങളുടെ സ്വന്തം "സഗീര്‍ അലി " ക്ക്. ഞാന്‍ മാത്രമല്ല ഞങ്ങളുടെ ഗ്രാമം മുഴുവനും കണ്ണുനീരാല്‍
ഇത് അവനു സമര്‍പ്പിക്കുന്നു "

"സര്‍ ഇത്രയും വലിയ ഒരു കഥാപാത്രം താങ്കളുടെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്നു എങ്കില്‍ പിന്നെ ഇത്രയും വൈകിയതെന്തു ?

" കഥാലോകം എന്റെ വഴിക്കായിരുന്നില്ല, പിന്നെ ഈ കഥാപാത്രം വര്‍ഷങ്ങള്‍ക്കു  മുന്‍പ് തന്നെ നിങ്ങളുടെ മുന്നില്‍ എത്തിച്ചിരുന്നു ഞാന്‍, എന്റെ " നിലാവ് സാക്ഷി " എന്ന പെയിന്റിംഗ് , എന്റെ ഗുജറാത്തിയിലെ സഗീര്‍ തന്നെയായിരുന്നു അതിലെ ആ പയ്യന്‍"

" മേനോന്‍ സര്‍ ഞങ്ങള്‍ ഈ ഗ്രാമത്തില്‍ എത്തിയപ്പോള്‍ തന്നെ വിചിത്രമായി തോന്നിയ ഒരു കാര്യം ഇവിടെ എല്ലാ കടകളും " ഗുജറാത്തി" എന്ന പേരില്‍ ആണല്ലോ , താങ്കള്‍ക്ക് കിട്ടിയ ഈ അംഗീകാരം ആണോ ഇതിനു പിന്നില്‍? "

" ഒരു കാര്യം ഞാന്‍ താങ്കളോട് ചോതിക്കട്ടെ ? താങ്കള്‍ ഈ മേഘലയില്‍ പുതിയ ആളാണോ? , ഇങ്ങനെ ഒരു ചോദ്യം എന്നെ ശരിക്കും അമ്പരപ്പിചിരിക്കുന്നു , നിങ്ങള്‍ കണ്ട കടകളുടെ പേര് പലതും മാഞ്ഞു തുടങ്ങിയിരിക്കുന്നു, എന്റെ കഥക്കുള്ള പുരസ്കാരം എന്നെക്കാളും മുന്‍പ് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവും,അപ്പോള്‍ പിന്നെ വര്‍ഷങ്ങള്‍ പഴക്കമുള്ള 
ആ സൈന്‍ ബോര്‍ഡുകള്‍ കണ്ടു താങ്കള്‍ ഇങ്ങനെ ചോതിക്കെണ്ടിയിരുന്നോ ?  "

" സോറി സര്‍ , എന്നാലും ഈ സൈന്‍ ബോര്‍ഡുകളുടെ കഥ കൂടി പറഞ്ഞു കൂടെ "

" ഞങ്ങളുടെ ഗ്രാമം സഗീറിനെ അറിയാന്‍ വൈകിപ്പോയതിനുള്ള പ്രായിശ്ചിതം ആണ് ആ സൈന്‍ ബോര്‍ഡുകള്‍, ഇനി നിങ്ങള്‍ എന്നോടൊപ്പം എന്റെ ഈ ഗ്രാമം ഒന്ന് നടന്നു കാണുക , പിന്നെ നിങ്ങള്‍ ഇനിയും വായിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്ന എന്റെ " ഗുജറാത്തി" എന്ന നോവല്‍ ഒന്ന് വായിക്കുക, എല്ലാം നിങ്ങള്ക്ക് മനസ്സിലാവും , തല്‍കാലം വിട പറയാം   "

***********************
അനിര്‍വചനീയമായ നിമിഷങ്ങള്‍ ആണ് തനിക്കിത്.ഒരു പക്ഷെ ദൂരെ സ്വര്‍ഗത്തിലിരുന്നു സഗീറിന്റെ ആത്മാവ്
ഒരുപാട് സന്തോഷിക്കുന്നുണ്ടാവാം.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ, മറക്കാന്‍ കൊതിച്ചിട്ടും ഓര്‍മകളായി വന്നു വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.കരിമുടി മലയും പൊന്മല ആറും ഉഗ്ര രൂപിയായ കാളിയെ പോലെ നിറഞ്ഞാടിയ ആ ദിവസം...ഇല്ല അതൊരിക്കലും ഇനി ഓര്‍മകളില്‍ നിന്നും അറ്റുപോവില്ല..
**********************
ആദ്യമായി സഗീര്‍ ഇവിടെ വന്നത് ഒരു മഴക്കാലത്താണ്..അന്നും പതിവുപോലെ വാസുവേട്ടന്റെ ചായക്കടയില്‍ കാലത്തെ പൊടിച്ചായ കുടിച്ചു കൊണ്ടിരികുമ്പോള്‍ ..കുമാര്‍ ബസ്സ്‌ കവലയില്‍ എത്തി. സാധാരണ ആ സമയത്ത് ബസ്സില്‍ ആരും ഇങ്ങോട്ട് വരാറില്ല. ഇവിടുത്തുകാര്‍ക്ക് സിറ്റിയില്‍ പോവാനും വരാനും അന്ന് കുമാര്‍ ബസ്സ്‌ തന്നെയാണ് ശരണം,കാലത്ത് കവലയില്‍ വന്നു തിരിച്ചു പോവുമ്പോള്‍ എല്ലാവരും അതില്‍ കയറും , ഉച്ചക്ക് മിക്കവാറും ബസ്സില്‍ പോവാനും വരാനും ആളുണ്ടാവില്ല , പിന്നെ രാത്രി ഏഴു മണിക്ക് എല്ലാവരും അതില്‍ തിരിച്ചു വരും..അതിനിടയില്‍ ആര്‍ക്കു എവിടെ പോവാനും സൈക്കിള്‍ ആണ് മാര്‍ഗം, പിന്നെ കുഞ്ഞു വരീതിന്റെ കടത്തു തോണി, കൊമ്പന്‍ അഹമ്മദിന്റെ കാള വണ്ടിയും.  അതാണ്‌ ഇവിടുത്തെ യാത്ര മാര്‍ഗങ്ങള്‍.
പക്ഷെ ഇന്ന് കാലത്ത് തന്നെ കുമാര്‍ ബസ്സില്‍നിന്നും ആരോ ഇറങ്ങുന്നത് കണ്ടു. ആളു നേരെ ചായക്കടയിലേക്ക് തന്നെ. ഒരു പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യന്‍ . മെലിഞ്ഞു വെളുത്ത ശരീരം, എന്നാല്‍ ആരോഗ്യമുന്ടെന്നു  വിളിച്ചോതുന്ന കൈകാലുകള്‍, ചെമ്പന്‍ നിറമുള്ള കോലന്‍ മുടി, ചുവന്ന നിറമുള്ള ഒരു ബനിയനും മുട്ടോളം മാത്രം ഇറക്കമുള്ള ട്രൌസറും വേഷം. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം മലയാളി അല്ല എന്ന്,
" എന്താ വേണ്ടത് എന്ന് ചോതിക്കു മേനോന്‍ ചേട്ടാ, അവന്‍ ഇവിടുത്തുകാരന്‍ അല്ല എന്ന് തോനുന്നു "  കുഞ്ഞു വരീതാണ് പറഞ്ഞത്. എന്താ വേണ്ടത് എന്ന് ഹിന്ദിയില്‍ ചോതിച്ചു ..
" ഞാനും മലയാളിയാണ് , ഒരു ജോലി അന്നെഷിച്ചു വന്നതാണ് "
" നല്ല കഥ ഇവിടുന്നു എല്ലാവരും പുറത്തു സിറ്റിയില്‍ ജോലി തേടി പോവുന്നു അപോളാണോ നീ ഇവിടെ വരുന്നത് " വാസുവേട്ടന്‍ നയം വ്യക്തമാക്കി.എന്നാലും അവന്‍ മലയാളി ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് പറ്റുന്നില്ല .
" അല്ല ബാസു , ജ്ജ് എത്രാന്നു ബെച്ചിട്ട ഇങ്ങന ഒറ്റയ്ക്ക് കസ്ടപ്പെടുന്നത് , ഒന്ക്ക് ജ്ജൊരു പണി കൊടുക്ക്‌ ,ന്തേയ്‌ ?
" അനക്ക് തോള്ളക്ക് പറ്റ്ന വല്ലതും  ഒന്ടാകാന്‍ അറിയോ പഹയാ "? അഹമ്മദ് അവനെ ഇന്റര്‍വ്യൂ ചെയ്തു തുടങ്ങി,
" പിന്നെ കായും പണോം വല്ലണ്ടോന്നും നോക്കണ്ടാ , മൂന്നോ നാലോ നേരം ജോറായിട്ട്‌ തിന്നാം , പിന്നെങ്കില് മാസം എന്തെങ്കിലും തരാണ്ടിരുക്കൂല്ല , ന്തേയ്‌..?, അവന്‍ തലയാട്ടി.  അപ്പോള്‍ നിയമനവും കഴിഞ്ഞു, ഇനി വാസുവേട്ടന്‍ ഒന്നും പറയില്ല ,
" എന്താടോ തന്റെ പേര്? " ഞാന്‍ ചോതിച്ചു.
" സഗീര്‍,,,സഗീര്‍ അലി "
" എന്താ പഹയ ഇജ്ജു ജയന്‍ സിനിമേല് പേര് പറയണമാതിരി " അതുകേട്ടു എല്ലാവരും ചിരിച്ചു .

എന്നാല്‍ പെട്ടന്നു എല്ലാം മാറിമറിയുകയായിരുന്നു. ശക്തമായ കാറ്റും മഴയും, കവലയില്‍ കവലയെക്കള്‍ പ്രായത്തില്‍ ഒരു തണല്‍ മരമായി നിന്നിരുന്ന വാകമരം  കടപുഴകി വീണു. നേരെ വാസുവേട്ടന്റെ ചായക്കടക്കു മീതെ.പിന്നെ ഒരു ബഹളമായിരുന്നു , അലര്‍ച്ചകളും നിലവിളികളും . എല്ലാവരും പതുക്കെ പതുക്കെ ചായക്കടക്കു വെളിയില്‍ വന്നു.അതു വരെ മിണ്ടാതിരുന്ന കാവിലെ വെളിച്ചപ്പാടാണ് ചോതിച്ചത് കുഞ്ഞു വറീത് എവിടെ? ഞാനുള്‍പടെ എല്ലാവരും സ്വന്തം തടിനോക്കി പുറത്തു കടന്നപ്പോള്‍ വരീതെട്ടനെ ഓര്‍ത്തില്ല .ആ ചെക്കനേയും കാണാനില്ലല്ലോ. അപ്പോള്‍ വരീതെട്ടനെയും താങ്ങിപ്പിടിച്ചു അവന്‍ പുറത്തു കടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടു . എല്ലാവരും ചേര്‍ന്ന് അവരെ ഒരുവിധം പുറത്തെത്തിച്ചു . ആരോ ഉറക്കെ പറയുന്നത് കേട്ടു അവന്‍ പിശാചിന്റെ സന്തതിയാണ് . അവന്‍ കാലു കുത്തിയതും അനര്‍ത്തങ്ങള്‍ ആണല്ലോ,   അവന്‍ അവനെ ഓടിച്ചു വിടണം.‍ അവനെ തന്നെ നോക്കി വെളിച്ചപ്പാടും പിറുപിറുത്തു " ഗ്രാമം മുടിപ്പിക്കാന്‍ എത്തിയതാണ് ഇവന്‍, ഭഗവതീ നീ തുണ  " ചായക്കടയില്‍ ഉണ്ടായിരുന്നവരും സംഭവം അറിഞ്ഞു ഓടിക്കൂടിയവരും അവനെതിരെ തിരിഞ്ഞു. അതായിരുന്നു ഗ്രാമത്തിന്റെ അക്കാലത്തെ അവസ്ഥ, എല്ലാം ഒരു വിശ്വാസത്തിന്റെ കണ്ണില്‍ കൂടിയേ എല്ലാവരും കണ്ടിരുന്നുള്ളൂ,  ചിലപ്പോള്‍ അത് ഇതുപോലെ അന്ധവിശ്വാസം ആയിപ്പോവും.ആരുടെയോ അടിയേറ്റു അവന്‍ വരീതെട്ടന്റെ ദേഹത്തേക്ക് വീണു. തലയില്‍ നിന്നും രക്തം വാര്‍ന്നോലിക്കുംബോഴും വരീതെട്ടന്‍ പറഞ്ഞു " ഇങ്ങനൊക്കെ സംഭവിച്ചതില്‍ ഇവന്‍ എന്ത് പിഴച്ചു , ഇവന്‍ വന്നില്ലയിരുന്നെങ്കിലും ഇത് ഇവിടെ നടക്കേണ്ടതായിരുന്നു "

" എന്തായാലും ഇനി എന്റെ കടയില്‍ ഇനി ഇവന് പണിയില്ല " വാസുവേട്ടന്‍ തീര്‍ത്തു പറഞ്ഞു.

" വേണ്ട എനിക്കിനി പണ്ടത്തെപോലെ വയ്യ, നിനക്ക് തോണി തുഴയാന്‍ അറിയുമോ ?" അറിയാം എന്നവന്‍ പറഞ്ഞു, എങ്കില്‍ എന്നെ വേഗം ആശുപത്രിയില്‍ എത്തിക്കു എന്ന് വരീതെട്ടന്‍ പറഞ്ഞു.അവന്‍ അദ്ദേഹത്തെയും താങ്ങി എടുത്തു, പുഴക്കരയിലേക് ഞാന്‍ അവനു വഴികാട്ടിയായി.കൂടെ കൊമ്പന്‍ അഹമ്മദും വന്നു. പുഴയില്‍ വെള്ളം ഒരുപാട് പൊങ്ങിയിരിക്കുന്നു , " അടിയൊഴുക്ക് കൂടുതല്‍ ആയിരിക്കും , നിനക്ക് തുഴച്ചില്‍ അറിയുമോ " എന്റെ സംശയം ഞാന്‍ അവനോടു ചോതിച്ചു. അറിയാം എന്ന് അവന്‍ പറഞ്ഞു. യാത്രാമധ്യേ വരീതെട്ടന്‍ ഈ ഗ്രാമത്തില്‍ വന്നതും , അന്ന് കൊമ്പന്‍ സാഹിബ്‌ എന്നറിയപ്പെട്ടിരുന്ന പോക്കെര്‍ സാഹിബ്‌ വള്ളക്കാരനായി ഒരു പണി കൊടുത്തതും , ഇതിനു മുന്‍പും പലവട്ടം പോന്മലയാരും കരിമുടി മലയും ചേര്‍ന്ന് അപഹരിച്ച ജീവിതങ്ങളെയും പറ്റി പറഞ്ഞു. അതൊരു കൈമാറ്റമായിരുന്നു തലമുറകള്‍ക് മുന്‍പ് അദ്ദേഹം കണ്ട ഗ്രാമത്തിന്റെ കഥ പുതിയ തലമുറകളിലേക്ക്, ആ യാത്രയില്‍ പിന്നെ വരീതെട്ടന്‍ ജീവനോടെ തിരിച്ചുവന്നില്ല. 
പിന്നീടു അവന്‍ പുതിയ വള്ളക്കാരന്‍ ആയി ,വരീതെട്ടന്‍ എന്ന മനുഷ്യനോടുള്ള കടപ്പാടിന്റെ പേരില്‍ എല്ലാവരും അവനെ സ്വീകരിക്കുകയായിരുന്നു , എങ്കിലും എന്തോ ഒരു വെറുപ്പ്‌ നാടുകാര്‍ക്ക് അവനോടു ഉള്ളത് പോലെ തോന്നി
.
*********************

1 അഭിപ്രായം:

  1. മുന്‍കാല സംഭവ വികാസങ്ങളുമായി ( കലാപങ്ങള്‍ , മറ്റു വര്ഘീയ ദുരന്ധങ്ങള്‍ ) ഈ കഥക്ക് യാതൊരു ബന്ധവും ഇല്ല.

    മറുപടിഇല്ലാതാക്കൂ