ബുധനാഴ്‌ച, ജൂലൈ 18, 2012

എന്നാലും എന്‍റെ അച്ചായാ ...


എന്നും നാട്ടില്‍ നിന്നും ഭാര്യയുടെ പരാതി , മോന്‍ പറയുന്നതൊന്നും അനുസരിക്കുന്നില്ല എന്ന്.പതിനഞ്ചു വയസ്സായി ചെക്കന് , ഇനി എന്നാ അല്പം ബോധം വെക്കുന്നത് എന്നാണു അവളുടെ ചോദ്യം.ഞാന്‍ ഇവിടെ ഇരുന്നു എന്ത് ചെയ്യാനാ? നാട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ എല്ലാം അവനെ പോലെ നല്ലൊരു മോന്‍ ആ നാട്ടില്‍ തന്നെ വേറെ ഇല്ല.വീട്ടില്‍ അവളും മോനും മാത്രമേയുള്ളൂ .വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും അവള്‍ തന്നെ പുറത്തു പോവണം.അവന്‍ ഇരുപത്തിനാല് മണിക്കൂറും കമ്പ്യൂട്ടര്‍ നു മുന്നില്‍ തന്നെ . കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത് അബദ്ധമായി.ഇവിടെ എന്റെ ദു:ഖം സഹമുറിയനായ അച്ചായനോട് പറഞ്ഞു.അച്ചായന്‍ ആണ് ഈ ബുദ്ധി ഉപദേശിച്ചത്.നോക്കട്ടെ ഇത് അവസാനത്തെ അടവാണ്.

ഓരോന്നും ചിന്തിചിരിക്കുമ്പോള്‍ ദാ അവളുടെ കാള്‍.

ദേ മനുഷ്യാ ഞാന്‍ സഹി കെട്ടു, പത്തു കിലോ പച്ചരി ഇവിടെ നനച്ചു വെച്ചിട്ട് കുറെ നേരമായി, അവന്‍ ഇത് പൊടിപ്പിച്ച് കൊണ്ട് വരും എന്ന് എനിക്ക് തോനുന്നില്ല , നിങ്ങള്‍ ഒന്ന് പറഞ്ഞു നോക്ക്.

നീ ഒന്ന് സമാധാനപ്പെട് , അവന്‍ നല്ല കുട്ടിയായി ഇപ്പൊ നിന്റെ അടുത്തു വരും നോക്കിക്കോ , നീ ഇനി അവനോടു പൊടിപ്പിക്കാന്‍ പറയേണ്ട

ഹ്മം നടന്നത് തന്നെ , ഉപ്പയും നന്ന് മോനും നന്ന്

അയാള്‍ ഫോണ്‍ വെച്ച് നേരെ റൂമിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഫേസ് ബുക്കില്‍ പുതുതായി ഉണ്ടാക്കിയ ഐ ഡി  നെഹനാസ് മോള്‍  ലോഗിന്‍ ചെയ്തു.അപ്പോഴേക്കും വന്നു ഒരു ഹായ് .
അതെ അവന്‍ തന്നെ . പടച്ചോനെ ഇതെങ്കിലും വിജയിക്കണേ എന്ന് പ്രാര്‍ഥിച്ചു.

ഹായ് നെഹനക്കുട്ടി ഇന്നലെ ഒരു പോക്ക് പോയതാണല്ലോ , പിന്നെ ഈ വഴിക്ക് കണ്ടില്ല
സോറി മോനൂ, ഉമ്മയെ സഹായിക്കാന്‍ വേണ്ടി ..

നിനക്ക് വേറെ പണിയൊന്നും  ഇല്ലേ ?, ഇപ്പോള്‍ തന്നെ എന്റെ ഉമ്മ എന്നോട് അരി പൊടിപ്പിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായി  

അയ്യെടാ ഉമ്മാനെ ധിക്കരിക്കാന്‍ ഒന്നും ഞാന്‍ ഇല്ല , മാത്രമല്ല അങ്ങിനെ ഉള്ളവരുമായി ഞാന്‍ ഇനി കൂട്ടില്ല, ഞാന്‍ പോവ്വാ  

നെഹനക്കുട്ടി പിണങ്ങല്ലേ ഒരു പത്തു മിനുറ്റ് , ഇവിടെ അടുത്താ മില്ല് , ഞാന്‍ ഇപ്പോള്‍ തന്നെ പോയി വരാം

എന്നോട് നുണ പറയല്ലേ

ഇല്ല സത്യം

അവന്‍ പെട്ടെന്ന് സൈന്‍ ഔട്ട്‌ ആയി.ഒരു പുഞ്ചിരിയുമായി അയാള്‍ ഭാര്യയുടെ കാള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാലും എന്‍റെ അച്ചായാ ഇത് മുന്‍പേ പറയണ്ടായിരുന്നോ ? എല്ലാത്തിനും ഫേസ് ബുക്കിന് നന്ദി ഒപ്പം അച്ചായനും .

14 അഭിപ്രായങ്ങൾ:

 1. ഹഹ! ഇത് കൊള്ളാം..സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെ ഒരു കാര്യം.

  മറുപടിഇല്ലാതാക്കൂ
 2. ഹ! ഹ!!

  ഉപ്പയാരാ മോൻ!

  (പത്തു വയസിനുമേൽ പ്രായമുള്ള മക്കളുടെ എല്ലാ പിതാക്കന്മാരും ഇനിമേൽ മക്കളുടെ എതിർലിംഗത്തിൽ പെട്ട ഐ.ഡി.കൾ സംഘടിപ്പിച്ചുകൊള്ളേണ്ടതാകുന്നു!)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ജയന്‍ ..
   @ ജയന്‍ : പറയാന്‍ പറ്റില്ല ... എല്ലാവരും എപ്പോഴേ തുടങ്ങിക്കാണും.വീട്ടിലെ കാര്യങ്ങളും നടക്കേണ്ടേ ?

   ഇല്ലാതാക്കൂ
  2. kollaam.. Kuttikal koodi ippo girl id aayikkondirikkunnu kandu pidikkaan kashttam

   ഇല്ലാതാക്കൂ
 3. കള്ള ID ഉണ്ടാക്കി ചാറ്റിങ് ആണല്ലേ പണി. നന്നായി, പുതിയ ആശയങ്ങള്‍ പറഞ്ഞുതന്നതിന്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരെണ്ണം തുടങ്ങി വെച്ചോ ..കുട്ടികള്‍ വലുതാവുമ്പോള്‍ ഉപകരിക്കും ഹി ഹിഹി ഹൂ
   നന്ദി ഈ കമെന്റിനു

   ഇല്ലാതാക്കൂ
 4. ഹഹഹ...അങ്ങനെയുള്ളവന് ഇങ്ങനെ തന്നെ വേണം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിക്കും വേണം.
   നന്ദി അജിത്‌ ഈ കമെന്റിനു

   ഇല്ലാതാക്കൂ
 5. വളരെ നന്നായിട്ടുണ്ട് :)

  മറുപടിഇല്ലാതാക്കൂ