ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

ഒരു ശ്വാനന്‍റെ മരണം ‎

ഗ്രാമീണ വായന ശാലയിലെ പൊട്ടിയ സിമന്റ് ബെന്ജില് ഇരുന്നു ബഷീരിന്റെയ് "മാന്ത്രിക പൂച്ച " വായിച്ചു കൊണ്ടിരിക്കുമ്പോള് മൊബൈല് റിംഗ് ചെയ്തത് . വീടിലെ നമ്പറില് നിന്നാണ് കാള് ,ആരെങ്കിലും ഗസ്റ്റ് വന്നിട്ടുണ്ടാവും അല്ലെങ്കില്അവള് ഇപ്പോള് വിളിക്കില്ല .ദീര് നാളത്തേ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില് എത്തിയ എനിക്ക് ഏക ആശ്രയം  വായന ശാലയാണ്.
ഒരു പക്ഷേ  വായന ശാലക്കും അങ്ങിനെ തന്നെ ആവണം. ആകെ പോടീ പിടിച്ചു കിടന്നിരുന്ന  വായനശാല ഇങ്ങനെയൊക്കെ ആകിയതും ഞാന്ആണ്. സംബാധ്യത്തിന്റെയ് ഒരു പങ്കു ഇതിനായി മാറ്റിവച്ചു.വീണ്ടും മൊബൈല്റിംഗ് ചെയ്തു . ഇവള് വിടാന് ഭാവമില്ലല്ലോ "എന്താ ഫരീദ ? "
" നമ്മുടെ സേവ്യര് അച്ചായന് മരിച്ചു "
ഒരു വെള്ളിടി വെട്ടിയത് പോലെ ...കുറച്ചു നേരം ഭൂമി ഒന്ന് നിശ്ചലമായത്  പോലെ ...
" ഹലോ നിങ്ങള്എവിടെയാ ലൈബ്രറിയില്അല്ലേ ? "
" ദാ ഞാന്എത്തി " എന്ന് പറഞ്ഞു ഫോണ്കട്ട്ചെയ്തു ...എഴുന്നീല്കാന് കഴിയുന്നില്ല..

********************* 

ഒരു വലിയ വീട് . ജീവിതത്തിന്റെ വലിയ പങ്കും തന്നെ പോലെ അറബ് നാട്ടില് നഷ്ടപ്പെടുത്തി അയാള് പണിതുയര്ത്തിയ കൊട്ടാരം .
 ഒരേ ഒരു മകന്ജോമോന്എന്ന് വിളിക്കുന്ന ജോഷി സേവ്യര്.മകനേ പഠിപ്പിച്ചു ഒരു നിലയില്എത്തിച്ചു ശിഷ്ടകാലം മേരിക്കുട്ടിയോടൊപ്പം കഴിയണം എന്നായിരുന്നു ആഗ്രഹം .പിന്നെ അവന്റെ ജോലി , കല്യാണം , പുതിയ വീട് ..... അതിനിടയില്കാലം അതിന്റെ കടമകള്തീര്ത്തു കൊണ്ടിരുന്നു . അപ്രതീക്ഷിതമായിരുന്നു മേരിക്കുട്ടിയുടെയ് മരണം.
അതിനു ശേഷം ഒരു തിരിച്ചു പോകുണ്ടായില്ല . മകനും മരുമകളും കൊച്ചുമോനും കൂടി സുഖ ജീവിതം. എല്ലാവരും അയാള്ഭാഗ്യവാന്എന്ന് കരുതിയെങ്കിലും അയാള് വീട്ടില്ഒരു അധികപ്പെറ്റായിരുന്നു എന്ന് ഒരു സ്നേഹിതന്എന്ന നിലയില്ഞാന് മനസ്സിലാകിയിരുന്നു. ഞാനും ഫരീദയും അനുഭവിക്കുന്ന ഏകാന്തതയെ പറ്റി ഞാന്അവനോടു പറയുമായിരുന്നു. മക്കളുടെ സാമീപ്യം ആവശ്യമുള്ള സമയത്ത് മക്കളോ കൊച്ചുമാക്കാലോ ഇല്ലാതെ ഇങ്ങനെ ജീവിക്കുംബോഴുള്ള അവസ്ഥ.
അപോഴെല്ലാം അവന്പറയുമായിരുന്നു " നീ ഭാഗ്യവാനടാ മക്കള്ആരും തന്നെ ഇല്ലെങ്കിലും നിന്റെ ഭാര്യ കൂടെ ഇല്ലേ അതൊരു ആശ്വാസമല്ലേ ? " അത് കേള്കുമ്പോള് അറിയാം മകന് വേണ്ടി അയാള്ബലി കൊടുത്ത അയാളുടെ നല്ല നാളുകളുടെ ഓര്മ്മകള് അയാളെ എത്രമാത്രം വേട്ടയാടുന്നു എന്ന്.

********************* 
ആളുകള് വന്നു തുടങ്ങുന്നെയുള്ളു . മുറ്റത്ത് അവിടെ ഇവിടെ ആയി  കുറച്ചു കസേരകള്  നിരത്തിയിരിക്കുന്നു . അകത്തു കയറി അവനെ ഒന്ന് കാണാം എന്ന് തോന്നി.
ഹാളില് ഒരു അനാഥ ശവം പോലെ അവന്കിടക്കുന്നു. അയാളുടെ കൊച്ചുമോന് ഹാളിലെ തന്നെ സെറ്റിയില് ചാരിയിരിക്കുന്നു. അവന്റെ കയ്യിലെ  ഓലപ്പന്ത് ... ഇന്നലെ  ഞങ്ങള്ഒരുമിച്ചു പറമ്പില് സംസാരിച്ചിരുന്നപ്പോള്അയാള്മേടഞ്ഞുണ്ടാക്കിയതാണ്. " കൊച്ചുമോന് പിറന്നാള് വന്നാല്ഒരു കളിപ്പാട്ടം വാങ്ങി കൊടുക്കാന്പോലും കയ്യില്കാശില്ലെടോ "
അയാളുടെ വേദന എനിക്ക് മനസ്സിലാകാന്കഴിയുമായിരുന്നു.അകത്തെ റൂമില്നിന്നും അടക്കിപ്പിടിച്ച സംസാരം കേള്ക്കാം . ഇടക്കൊരു നേര്ത്ത ചിരിയുടെ ശബ്ദം കേട്ടോ ? ചിലപ്പോള്തോന്നിയതാവും.
അയാളുടെ മരുമകളെ കണ്ടില്ലല്ലോ എന്നോര്തതെയുള്ളൂ അവള്മുന്നില്. കയ്യില് ഒരു ട്രേയില്ചായ ഉണ്ട്. " അങ്കിള്എപ്പോള്വന്നു ...ഡാഡി നമ്മളെ വിട്ടു പോയി അങ്കിളേ..." ഇതെന്താണ് ഇവളുടെ മുകത്തെ ഭാവം എന്ന് എനിക്ക് മനസ്സിലാകാന്പറ്റുമായിരുന്നില്ല. വിഷമമാണോ അതോ അങ്ങിനെ നടിക്കാന്ശ്രമിക്കുന്നതോ ?
മേരിക്കുട്ടി ഉണ്ടായിരുന്നെങ്കില്അയാളുടെ തലക്കീഴില്ഇരുന്നു കരയാന് ഒരാളെങ്കിലും ഉണ്ടാവുമായിരുന്നു.
ഇതായിരിക്കും ദൈവഹിതം. പെട്ടെന്ന് പുറത്തു ഒരു കരച്ചില്കേട്ടു.കുറെ പ്രായം ചെന്ന ഒരു സ്ത്രീയും കൂടെ അവരുടെ മകള്ആണെന്ന് തോന്നുന്നു. അവന്റെ ഏതെങ്കിലും അടുത്ത ബന്ധുക്കള്ആവണം . ഇനി അങ്ങനെ അല്ലെങ്കിലും അവരുടെ കണ്ണുനീരില്  വേര്പാടിന്റെ വേദന കലര്നിട്ടുണ്ട് എന്നുറപ്പാണ്.

********************* 
എന്തോ അറിയാതെ ഒരു സംഭവം ഓര്മയില് തെളിഞ്ഞു.രണ്ടുമാസം മുന്പാണ്. .അന്നും കാലത്ത് ഫരീദയാണ് വിളിച്ചത്. " നിങ്ങള്ഒന്ന് എണീറ്റെ സേവ്യര്അച്ചായന്റെ വീട്ടില് നിന്നും കരച്ചില്കേള്ക്കുന്നു , ബീനയാനെന്നു തോന്നുന്നു "
കേട്ടതും മുഖം പോലും കഴുകാതെ ഓടിച്ചെന്നു.അവളുടെ ഉച്ചത്തില് ഉള്ള കരച്ചില് കേള്ക്കാമായിരുന്നു. "  ഡാഡി ..നമ്മുടെ ഡാനി പോയി ഡാഡി.."
" പടച്ച റബ്ബേ അവളുടെ മകന് എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു " ഇന്നലെയും സേവ്യറിന്റെ കൂടെ കണ്ടതാണല്ലോ ഇതെന്തു പറ്റി"  ഒരുപാട് ചിന്തകള്കടന്നു പോയി.
സ്ഥലതെത്തിയപ്പോഴാണ് അറിയുന്നത് അവരുടെ പട്ടിയുടെ പേരാണ് ഡാനി എന്ന്.
അന്ന് ബീനയില്കണ്ട ദു:ഖത്തിന്റെ ഒരു അംശം പോലും ഇന്ന് കണ്ടില്ല,അവളുടെ ഭര്ത്താവിന്റെ അപ്പനാണ് ഇവിടെ മരിച്ചു കിടക്കുന്നത് എന്തൊരു ലോകം .
" മമ്മീ എപോഴാ വരുന്നത് ജോച്ചായന്രാത്രിയില്എത്തും " ബീനയുടെ ശബ്ദം ആണ് ചിന്തകളില്നിന്നും ഉണര്ത്തിയത്. അവള്വീണ്ടും സജീവമാവുകയാണ്.
അറിയാതെ കണ്ണുകള്ഹാളിലെ ചുമരില്ചില്ലിട്ടു വച്ചിരിക്കുന്ന മേരിക്കുട്ടിയുടെ ഫോട്ടോയില്
 ഉടക്കി. നാളെ പുലര്ന്നാല്സേവ്യറും ഒരു ഒര്മയാവും ...മേരിക്കുട്ടിയുടെ ഫോട്ടോയുടെ അടുത്ത് ഒരു ഫോട്ടോയില്.....അതോ നാളെ പുലര്ന്നാല്മേരിക്കുട്ടിയുടെ ഫോട്ടോയും ഹാളില്നിന്ന് അപ്പ്രതക്ഷ്യമാവുമോ ..?

********************* 

2 അഭിപ്രായങ്ങൾ: