ഞായറാഴ്‌ച, ഏപ്രിൽ 01, 2012

കാക്കകള്‍ വിരുന്നു വിളിക്കുന്നു.‎



സൂറത്താ ...ആ റേഡിയോടെ വോളിയം ഇത്തിരികൂടി കൂട്ടി  വെക്കണേ , ഇന്ന് രണ്ടു മണിക്ക് ശബ്ദരേഖ ഉണ്ടല്ലോ ....

ദേവകി വേലിക്കു ഇപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.
വളരെ സ്നേഹത്തില്‍ കഴിഞ്ഞു പോവുന്ന അയല്‍പക്കക്കാരാണ് ഇവര്‍. സൂറ താത്തയും  മൂസക്കയും ആണ് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്നത്. അവര്‍ക്ക് മക്കളില്ല,
ഇപ്പുറത്ത് ദേവകിയും ഭര്‍ത്താവ് വാസുവും ഒരു മകള്‍ ദേവീ എന്ന് വിളിക്കുന്ന ദേവികയും.

ആയിനെന്താ മോളെ , ബാസു ഇന്നലേം ബാട്ട്രി കൊണ്ടാന്നീലെ ?

ഇല്യ സൂറത്താ , കാലത്ത് പോവുമ്പോള്‍ ഇന്നെന്തായാലും കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്. സത്യം പറയാലോ സൂറത്താ , ഇന്നലെ രാത്രിയില്‍ ഒരുപാട് വൈകിയ അത്താഴം കഴിച്ചേ , സമയം ആയത് അറിഞ്ഞില്ല ഞാനും ദേവീം,

അതെന്തേ ,,,,ചോറ് ബൈക്കണ നേരം മറന്നോ

എന്നും എട്ടുമണിക്ക്‌ ആകാശവാണിയിലെ നാടകവും , ഉജാലയുടെ പരസ്യവും കഴിഞ്ഞാല്‍ പിന്നെ അത്താഴം കഴിക്കും, ഇന്നലെ റേഡിയോ ബാട്ടെരി ഇല്ലാത്തതിനാല്‍ വെച്ചില്ല, സമയവും അറിഞ്ഞില്ല, ഓരോന്നും പറഞ്ഞു അങ്ങിനെ ഇരുന്നു, പിന്നെ പത്തരക്ക് പോവുന്ന മംഗളയുടെ ചൂളം വിളി കേട്ടപ്പോള്‍ ആണ് നേരം ഒരുപാടായി എന്നറിഞ്ഞത്

അതു ഇജ്ജ്‌ പറഞ്ഞെയു കരെട്റ്റ്‌, ഉജാലേടെ പരസ്യം കേക്കാന്‍ നല്ല രസാണ്. മൂസക്കാക് നാടകം കേട്ടീലെലും ബെണ്ടീല പരസ്യം കേക്കണം, മൂപ്പര് പാടേം ചെയ്യും ഒപ്പം,

അമ്മക്കുള്ളൂരു സാരിക്കും , അച്ച്ചനുള്ളൂരു ഷര്‍ട്ട്‌നും
ഉണ്ണിക്കുല്ലൊരു ഉടുപ്പിനും ഉജാല തന്നെ ഉത്തമം മൂപ്പര് പാടുംബളും ശേലാണ്.

 സൂറത്ത പാടുന്നത് കേള്‍ക്കാനും നല്ല സുഖം ഉണ്ട്. അതും പറഞ്ഞു ദേവിക അങ്ങോട്ട്‌ വന്നു.

ഇതൊക്കെ എന്ത് മോളെ,? ഞമ്മടെ കുട്ടിക്കാലത്ത് എന്തോരം പാട്ടോള് പാടീട്ടുണ്ട് , അന്നൊക്കെ കല്യാണത്തിനു സൂറമോള്‍ടെ പാട്ടെ ബെണ്ടൂ എല്ലാര്‍ക്കും , എല്ലാതും ഇന്നലെ കയിഞ്ഞ മാതിരി, പിന്നെ സൂറമോള്‍ സൂറ ആയി, സൂറ താത്ത ആയി, ഒരു ഉമ്മ ആവാം മാത്രം റബ് വിധി കൂട്ടീല്ല, ദേവികയുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ടാവണം സൂറത്ത വിഷയം മാറ്റി,

നമ്മക്ക് ദേവീനെ ഒരു പേര്‍ഷക്കാരനെ കൊണ്ട് കെട്ടിക്കണം, ഓള്‍ടെ മാപ്ല ബാച്ചും, ക്ലോക്കും ഒക്കെ കൊണ്ടതന്നോളും അപ്പൊ പിന്നെ സമയം തെറ്റൂല്ല

സൂറത്താടെ നാവു പൊന്നാവട്ടെ , ഇന്നൊരു കൂട്ടരു വരുന്നുണ്ട് ദേവിയെ കാണാന്‍, ദുബായിലാന്ന പറഞ്ഞത്, എത്ര കാലമായി നോക്കാന്‍ തുടങ്ങീട്ടു, എല്ലാം ഒന്ന് ഒത്തു വരേണ്ടേ ,

ന്റെ ദേവോ , ഇജ്ജോന്നു സമൈനപ്പെട്, ഒള്ക്ക് അയിനു മാത്രന്നും പ്രായം ആയില്ലാന്നു

ദേവികയുടെ മുഖം വല്ലാതായിരുന്നു.  അത് മനസ്സിലായ സൂറ താത്ത അവളെ വിളിച്ചു, അവള്‍ വേലിക്ക്‌ അരികിലേക്ക് ചെന്നു.

ഇന്റെ മോള് വെസമിക്കേണ്ട , കാത്തിരിക്കുന്നോര്‍ക്ക് കനകം കൊടുന്നെരും റബ്

അപ്പോള്‍ വേലിക്ക്‌ അരികിലെ ശീമാക്കൊന്നയില്‍ ഒരു കാക്ക ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു.

സ്വന്തക്കാരെ ബിരുന്നുബിളിക്കണ ശേലിക്കാന് കാക്ക ബിളിക്കനത്, ഇതു നടന്നോളും ദേവോ



എല്ലാം ഉറപ്പിച്ചു വന്നവര്‍ മടങ്ങുമ്പോള്‍ വേലിക്കല്‍ നിന്ന് സൂറത്ത പറഞ്ഞു.

മോളെ,  ഞമ്മള്  കണ്ടക്കിനു അന്റെ ശുജാഹീനെ , അപ്പളും പറഞ്ഞിലെ ഇതു നടക്കുംന്ന് , കാക്കക്ക് തെറ്റൂല്ല .

കാലം കുറെ കടന്നു പോയി, ദേവകിയും വാസുവും, സൂറത്തയും മൂസക്കയും എല്ലാം ഓര്‍മകളായി. ഇന്ന് ദേവിക  ഏറെ സന്തോഷവതിയാണ്, ദേവികയുടെ ഭര്‍ത്താവ് ഏറെ സ്നേഹ സമ്പന്നന്‍, ഒരു മകള്‍ പ്രിയ.

അമ്മെ കാക്ക കരയുന്നുണ്ടല്ലോ , ആരെങ്കിലും വിരുന്നുകാര്‍ വരുമോ?, മുത്തശ്ശി പറയാറില്ലേ കാക്ക വിരുന്നു വിളിക്കുന്നതാനെന്നു. 

അതെല്ലാം പഴയ കഥ , ഇന്ന് ആര് വിരുന്നു വരാന്‍ , എല്ലാവര്ക്കും തിരക്കല്ലേ ? എന്തായാലും കാക്കക്ക് പിഴക്കില്ല എന്ന് ഉറപ്പാണ്, നോക്കാം  

അപ്പോള്‍ പുറത്തു സൈക്കിള്‍ ബെല്‍ കേട്ടു.

അമ്മെ , കാക്കക്ക് തെറ്റിയില്ല, പോസ്റ്റുമാന്‍ മാധവേട്ടന്‍ ആണ്, അച്ഛന്റെ കത്ത് ഉണ്ട്‌


കാലം ആരോടും അനുവാദം വാങ്ങാതെ പിന്നെയും മുന്നോട്ടു കടന്നു പോയി, ഇന്ന് ഈ വീട്ടില്‍ പ്രിയയും കുടുംബവും സന്തോഷമായി കഴിയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ , അടുത്ത് തന്നെയുള്ള സഹകരണ ബാങ്കില്‍ ജോലി.
ഒരു മകള്‍ ശ്രീദേവി, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ സ്കൂളില്‍ പോയി. പ്രിയ ഭര്‍ത്താവിനു കൊണ്ട് പോവാനുള്ള ടിഫിന്‍ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരിക്കുന്നു.

ഇന്നെന്താ ഏട്ടന് ഒരു പ്രത്യേക തിളക്കം, ഈ ഷര്‍ട്ട്‌ നമ്മുടെ വിവാഹ വാര്‍ഷികത്തിന് ഇടാനാനെന്നു പറഞ്ഞു വെച്ചിരുന്നതല്ലേ ? അത് നാളെ അല്ലെ ?

ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്‌, തലപ്പത്തിരിക്കുന്നവര്‍ എല്ലാം എത്തും, ഒന്ന് ഷൈന്‍ ചെയ്യാം എന്ന് വെച്ചു അതും പറഞ്ഞു അയാള്‍ ധൃതിയില്‍ നടന്നു,

ശരി ശരി, ടിഫിന്‍ എടുക്കുന്നില്ലെ ?

എന്റെ പൊന്നെ , ഞാന്‍ ഇന്നലെ പറയാന്‍ മറന്നതാ, ഇന്ന് ഫുഡ്‌ അവിടെ തന്നെയാ , എന്റെ പൊന്ന് പിണങ്ങല്ലേ,

അയാള്‍ അവളുടെ നെറുകയില്‍ ഒരു മുത്തം നല്‍കി.കാര്‍പോര്‍ച് വരെ അവള്‍ അയാളെ അനുഗമിച്ചു. സ്നേഹ സമ്പന്നമായ കുടുംബം. തിരിച്ചു വന്ന അവള്‍ മൊബൈലില്‍ ആര്‍ക്കോ വിളിച്ചു. ഇന്ന് അവളും ഒരുപാടു സന്തോഷത്തില്‍ ആണ്, നാളെ വിവാഹ വാര്‍ഷികം ആണല്ലോ അതുകൊണ്ടാവാം. 


സഹകരണ ബാങ്കും കഴിഞ്ഞു അയാളുടെ കാര്‍ പിന്നെയും മുന്നോട്ടു പോയി. അയാള്‍ മൊബൈല്‍ എടുത്തു. .സൈലന്റ് മോഡില്‍ ആയതിനാല്‍ അറിഞ്ഞില്ല , മൂന്നു മിസ്കാള്‍ ഉണ്ട്. മൂന്നും മാലിനിയുടെ തന്നെ.

എന്റെ പൊന്നെ ഞാന്‍ എത്തി, ഇനി ഒരു അര മണിക്കൂര്‍ ....ഇന്ന് ബാങ്കില്‍ ലീവ് പറഞ്ഞത് തന്നെ നിനക്ക് വേണ്ടിയല്ലേ മാലൂ. നാളത്തെ എന്റെ ഞെട്ടിപ്പിക്കുന്ന ആ ഓര്മ ദിവസത്തില്‍ നിന്നും ഒരു മോചനം.

അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലെ ?

പൊന്നേ അതാണോ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം ? എനിക്ക് ഈ ഭൂമിയില്‍ ആകെ ഉള്ള ഒരു ആശ്വാസം എന്നത് നീയല്ലേ ? ഇന്ന് വൈകീട്ട് ഞാന്‍ ആ പൂതനക്ക് വിളിച്ചു പറയും, ഞാന്‍ അത്യാവശ്യമായി ബംഗ്ലൂരിനു പോവുന്നു, ബോര്‍ഡ്‌ മീറ്റിംഗ് അവിടെയാണ് എന്ന്. പിന്നെ രണ്ടു ദിവസം ഞാനും എന്റെ പൊന്നും മാത്രം

ഇപ്രാവശ്യം ബാന്ഗ്ലൂര് ഒന്ന് മാറ്റി പിടിക്ക് , കഴിഞ്ഞ വെദ്ദിംഗ്ഡേക്കും ഇത് തന്നെയാ പറഞ്ഞത്

നീ പേടിക്കേണ്ട പൊന്നേ, അവള്‍ക്കിതോന്നും മനസ്സിലാവില്ല, കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഒരു ഭൂകമ്പം പ്രതീക്ഷിച്ചു. എന്നിട്ടോ ഞാന്‍ എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോള്‍ അവള്‍ക്കെന്നോട് കൂടുതല്‍ സ്നേഹം, വിഡ്ഢി.

ശരി , മൊബൈല്‍ ഓഫ് ചെയ്തു സൂക്ഷിച്ചു ഡ്രൈവ് ചെയ്യൂ, ഞാന്‍ കാത്തിരിക്കാം,
ഇന്ന് ഒരുമിച്ചൊരു സിനിമ കാണാന്‍ പോവണം , ഓക്കേ ബൈ  ഉമ്മ



അമ്മെ , ഇന്ന് ക്ലാസ്‌ ഇല്ല,, ഹിന്ദി പഠിപ്പിക്കുന്ന ശശീധരന്‍ മാഷ്‌ മരിച്ചു.

അതും പറഞ്ഞു പെട്ടെന്ന് കയറി വന്ന മകളെ കണ്ടു പ്രിയ ഒന്ന് ഞെട്ടിയോ ? തോന്നിയതാവും. പ്രിയ അടുക്കളയില്‍ തിരക്കിലാണ്. ഇടക്കെപ്പോഴോ വന്നു അവള്‍ മകളെ വിളിച്ചു ചോതിച്ചു.

മോളെ ശ്രീ , ഇവിടെ വെച്ചിരുന്ന മൊബൈല്‍ എവിടെ ?

എന്റെ കയ്യില്‍ ഉണ്ടല്ലോ അമ്മെ , ഞാന്‍ എഫ് എം കേട്ടോണ്ടിരിക്ക്യാ

പ്രിയ അവളുടെ അടുത്തു തന്നെ ഇരുന്നു.

ഈ അമ്മക്ക് അടുക്കളയില്‍ പണിയൊന്നും ഇല്ലേ ഇന്ന് ? ഞാന്‍ ഇതില്‍ ഒരു ഗെയിം കളിക്ക്യാ  

നിന്റെ കയ്യില്‍ മൊബൈല്‍ തന്നെക്കരുതെന്നാ അച്ഛന്‍ പറഞ്ഞിട്ടുള്ളത്‌ , നീ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കാതെ അകത്ത് പോയി വല്ലതും പഠിക്ക്

ഞാന്‍ നമ്മുടെ വീടിന്റെ കോലായില്‍ അല്ലെ ഇരിക്കുന്നത് ? പിന്നെന്താ ?

നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല, ചിലപ്പോള്‍ അച്ഛന്‍ വിളിക്കും നീ ഫോണ്‍ ഇങ്ങു താ

പ്രിയ ഫോണ്‍ അവളില്‍ നിന്നും പിടിച്ചു വാങ്ങി.

അമ്മെ കാക്ക ഇന്നാരെയാ ഇങ്ങനെ വിരുന്നു വിളിക്കുന്നെ ? നാളെ വെദ്ദിംഗ് ഡേ ആയിട്ട് വിരുന്നുകൊരോക്കെ ഉണ്ടാവുമോ ?

വിരുന്നുകാര്‍, ആര് വരാനാ ? നിന്റെ അച്ഛന്‍ തന്നെ വരുമെന്ന് ഒരുറപ്പും ഇല്ല, കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇന്നും മീറ്റിംഗ് എന്നും പറഞ്ഞാ പോയത്

എന്തായാലും ഇപ്പ്രാവശ്യം ഞാന്‍ ഉണ്ടാവും അമ്മെ , നാളെയും ക്ലാസ്സ്‌ ഇല്ല

കാക്ക വിരുന്നു വിളിച്ചാല്‍ ആരെങ്കിലും വരുമോ അമ്മെ

എന്റെ മുത്തശ്ശി പറഞ്ഞിരുന്നു വരും എന്ന്, എന്നാല്‍ അമ്മ പറഞ്ഞിട്ടുള്ളത്‌ കാക്ക വിരുന്നു വിളിക്കുന്ന അന്നെല്ലാം അച്ഛന്റെ എഴുത്ത് ദുബായില്‍ നിന്നും വന്നിരുന്നു എന്നാ

ശരിക്കും ? ,,,അപ്പോള്‍ എന്റെ അനിയുടെ മെയില്‍ വന്നിട്ടുണ്ടാവും   അതും പറഞ്ഞു അവള്‍ അകത്തേക്ക് ഓടി.

ആരാ ഈ അനി? 

അനിയല്ല അമ്മെ ..ആനി, എന്റെ കൂട്ടുകാരിയാ , മോഡല്‍ എക്സാമിന്റെ ഒരു നോട്ട് മെയില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പ്രിയയുടെ സാരിത്തലപ്പില്‍ തൂങ്ങി.

അമ്മെ ..അമ്മെ ..ഇന്ന് എല്ലാവരും കൂടി സോനയുടെ വീട്ടില്‍ കമ്പയിന്‍ സ്റ്റഡി നടത്താം എന്ന് പറയുന്നു, ഞാനും പോവട്ടെ അമ്മെ ?


ശരി ശരി നേരം ഇരുട്ടുന്നതിനും മുന്‍പേ തിരിച്ചു വന്നേക്കണം

ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ശ്രീദേവിയാണ് , ഇത്ര പെട്ടെന്ന് ഒരു അനുകൂല മറുപടി പ്രതീക്ഷിച്ചില്ല, ഇനി അമ്മയുടെ മനസ്സ് മാറിയാലോ എന്ന് തോന്നിയത് കൊണ്ടാവാം  അവള്‍ പെട്ടെന്ന് ഇറങ്ങി . ഗേറ്റ് കടന്നതും ബാഗില്‍ ആരും കാണാതെ കൊണ്ട് നടക്കുന്ന അവളുടെ
മൊബൈല്‍ എടുത്തു അവള്‍ വിളിച്ചു.

ഡാ ഞാന്‍ ഇറങ്ങി, സിനിമയ്ക്കു പോവാണോ ,തിയ്യേറ്ററില്‍ ആരെങ്കിലും പരിചയക്കാര്‍ ..


കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ഒരു വിരുന്നുകാരന്‍ പ്രിയയെ തേടി എത്തി.

പ്രിയക്കുട്ടീ , നീ രണ്ടാമതും മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ ശരിക്കും സങ്കടപ്പെട്ടു, എത്ര നാള്‍ കഴിഞ്ഞ നീ എന്നോട് ഇന്ന് കാണാം എന്ന് പറഞ്ഞത്, എന്നിട്ടപ്പോള്‍ തന്നെ ഇന്ന് വരല്ലേ എന്നും പറഞ്ഞു മെസ്സേജ്.

ഷാനു, ശ്രീമോള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു, നീയെങ്ങാനും അപ്പോള്‍ വന്നിരുന്ണേല്‍ എല്ലാം അവസാനിച്ചെനെ,

ഓക്കേ ഓക്കേ പെട്ടെന്ന് റെഡി ആവാന്‍ നോക്ക്, ഇന്നൊരു ഫിലിം എന്റെ പ്രിയക്കുട്ടിയോടൊപ്പം, ടിക്കറ്റ്‌ എല്ലാം ഓക്കേ ആണ്. വൈകിട്ട് നാല് മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ എത്താം,

സിനിമക്കോ ഞാന്‍ ഇല്ല, ആരെങ്കിലും നമ്മളെ ഒരുമിച്ചു കണ്ടാല്‍. ?

പ്രിയക്കുട്ടീ, ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ സംസാരിക്കല്ലേ, ഞാന്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്തിട്ടുണ്ട്, അടുത്തടുത്ത്‌ സീറ്റ്‌ ഓക്കേ? തിയേറ്ററിനു കുറച്ചു മുന്‍പ് ഞാന്‍ നിന്നെ ഇറക്കി വിടും, നീ ആദ്യം പോയി അവിടെ ഇരുന്നിട്ടെ ഞാന്‍ വരൂ.

വിരുന്നുകാരനും വീട്ടുകാരിയും തമ്മില്ലുള്ള ബന്ധം മന്സ്സിലാവാതെയോ എന്തോ ആ കാക്ക പെട്ടെന്ന് പറന്നുപോയി.


ഇന്നും കാക്കകള്‍ വിരുന്നു വിളിക്കുന്നു, വിരുന്നുകാരും അവരുടെ ഉദ്ദേശവും മാറിയത്‌ അറിയാതെ. .

ഇപ്പോള്‍ എനിക്കെന്തോ എല്ലാം കൈവിട്ടു പോവുന്ന പോലെ ഒരു തോന്നല്‍, ഈ വീട്ടിലെ മൂന്നു പേരുടെയും ലക്‌ഷ്യം ഒരു സിനിമ ആവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം എന്റെ കഥാപാത്രങ്ങള്‍ വേദനിക്കുന്നത് കാണാന്‍ എനിക്ക് താല്പര്യമില്ല.

                           -ശുഭം-

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഒരു പ്രവാസിയുടെ അവധിക്കാലം


ഒരു പ്രവാസിയുടെ അവധിക്കാലം 


" മോനേ ഇന്നാണ് അമ്മക്ക് ചെക്കപ്പിനു പോവേണ്ട ദിവസം , നീ എവിടേക്കാ ഇപ്പോള്‍ പോവുന്നെ ?  " 

ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ട് എടുത്തതെയുള്ളൂ ശ്യാം . അപ്പോള്‍ ആണ് അമ്മയുടെ വാക്കുകള്‍. ഇന്ന് കൂട്ടുകാരുമൊന്നിച്ച് കാസനോവ സിനിമ കാണാന്‍ പ്ലാന്‍ ചെയ്തതാണ്. അതുകൊണ്ടാണ് പതിവിലും നേരത്തെ എഴുന്നേറ്റതും , റെഡി ആയതും . അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും ഒരു മാസത്തെ ലീവിന് നാട്ടില്‍ വരുന്ന  ഞാന്‍ ഇത്ര നേരത്തെ എഴുന്നെല്‍ക്കില്ലല്ലോ . നിഷാദ് ടിക്കറ്റ്‌ എല്ലാം ഓക്കേ ആണെന്ന് പറഞ്ഞതാണ്. അവര്‍ ഇപ്പോള്‍ എന്നെയും കാത്തു ഇരിക്കുന്നുണ്ടാവും. ഇനി ഇപ്പോള്‍ എന്താ ചെയ്യുക ? ഓരോന്നും ചിന്തിച്ചു നില്കവേ അമ്മയുടെ അടുത്ത വാക്കുകള്‍. 


" നീ നേരത്തെ കുളിച്ച് ഒരുങ്ങുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ പോവാന്‍ ആണെന്ന ഞാന്‍ കരുതിയത്‌. "

" അമ്മേ നാളെ പോയാല്‍ മതിയോ ? " 

" നിനക്ക് വേറെ വല്ല പരിപാടിയും ഉണ്ടെങ്കില്‍ ഞാന്‍ അച്ഛനെയും കൂട്ടി പോവാം " 

അമ്മയുടെ മുഖം ചെറുതായി മങ്ങിയോ? അമ്മക്ക് അവനെ  ഒരുപാട് ഇഷ്ടമാണ് , അവന്റെ കൂടെ ബൈക്കില്‍ പോവാനും മറ്റും ഭയങ്കര താല്പര്യം ആണ്. വേറെ ആരെങ്കിലും , എന്തിനു അച്ഛന്‍ തന്നെ വിളിച്ചാലും അവര്‍ പോവില്ല. പേടിയാണെന്ന് പറയും. അതുപോലെ തന്നെയാണ് അവനും . അമ്മ എന്നാല്‍ ജീവനാണ്. പക്ഷെ ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം വന്നത് കൊണ്ടാണ്  അമ്മയോട് ചോദിച്ചത്. അമ്മ അച്ഛനുമായി പോവാം എന്നും സമ്മതിച്ചു, അവന്‍ ബൈക്കും എടുത്തു പോയി. പക്ഷെ കുറച്ചു ദൂരം ചെന്നപ്പോള്‍ എന്തോ .ശ്യാം മൊബൈല്‍ എടുത്തു നിഷാദിന് വിളിച്ചു. 

" നിഷാദ് , എനിക്ക് ഇന്ന് അമ്മയുമായി ഹോസ്പിറ്റലില്‍ പോവണം. നീ ഒരു കാര്യം ചെയ്യ് നിങ്ങള്‍ മൂന്ന് പേരും , പിന്നെ വേറെ ഏതെങ്കിലും ഫ്രെണ്ടിനെയും കൂട്ടിക്കോ ..പോയി സിനിമ കണ്ടോ . നല്ല പടമാണോ എന്ന് നോക്ക്. എന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഒരു വട്ടം കൂടി കാണാം ഓക്കേ ? " 

 ഫോണ്‍ കട്ട്‌ ചെയ്തു വീട്ടിലേക്കു വിളിച്ചു.അമ്മയോട് തയ്യാറാവാന്‍ പറഞ്ഞു. 

********************************


നല്ല തിരക്കായിരുന്നു. എഴുപതാണ് നമ്പര്‍ കിട്ടിയത്. ഫോണ്‍ ബൂകിംഗ് ഇല്ലാത്തത് ബുദ്ദിമുട്ടായി. അവന്‍   അമ്മക്കടുത്തായി ഇരുന്നു.  അടുത്തു വേറെ ഒരു പ്രായം ചെന്ന ഒരു മനുഷ്യന്‍ ഇരിക്കുന്നു. അയാളുടെ   മകളാണെന്ന് തോന്നുന്നു കൂടെ ഉള്ളത്. 

" അച്ഛനെ ഒന്ന് നോക്കിക്കോണേ, ഞാന്‍ കാന്റീനില്‍ പോയി ഒരു ചായ വാങ്ങിയിട്ട് വരാം. കാലത്ത് വന്നതാ 
ഷുഗര്‍ നോക്കാന്‍ ഉള്ളത് കൊണ്ട് ഒന്നും കഴിച്ചിട്ടില്ല അച്ഛന്‍. " അതും പറഞ്ഞു ആ സ്ത്രീ പോയി.


ആ മനുഷ്യന്‍ പക്ഷെ അതൊന്നും അറിയുന്നില്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് അവന്റെ ദേഹത്തേക്ക് ചാഞ്ഞു കൊണ്ടിരുന്നു,  വല്ലാതെ ദേഷ്യം വരുന്നുണ്ട്. ഒന്നാമത് സിനിമ കാണാന്‍ പറ്റാത്തതിന്റെ ഈർഷ. അതിലുപരി കുന്നംകുളത്ത് പഠിച്ചിരുന്ന സമയത്ത് ലാലെട്ടെന്റെ പടം റിലീസ് ദിവസം തന്നെ കണ്ടാലേ സമാധാനം ഉണ്ടായിരുന്നുള്ളൂ. ഗള്‍ഫില്‍ പോയതില്‍ പിന്നെ ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഒരു റിലീസ് കയ്യില്‍ കിട്ടിയത്. അതാണിപ്പോള്‍ മിസ്സായത്.  

ഞാന്‍  അവിടെ നിന്നും എണീറ്റ്‌ പുറത്തു ഗേറ്റില്‍ പോയി നിന്നു.അപ്പോള്‍ അങ്ങോട്ട്‌ ഒരു ലെക്ഷ്വറി കാര്‍ വന്നു. 
Audi  S5 . കാര്‍ കണ്ടപ്പോള്‍ തന്നെ കണ്ണ് മഞ്ഞളിച്ചു പോയി. ഈ മലയാളികളുടെ ഒരു കാര്യം എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അതില്‍ വന്ന ആളെ ഒന്ന് കാണാന്‍ ആഗ്രഹം തോന്നി. ആളെ കണ്ടതും നല്ല പരിചയം .എവിടെയാണ് മുന്‍പ് കണ്ടിട്ടുള്ളത് എന്ന് മാത്രം ഓര്‍മയില്ല. അയാളുടെ കൂടെ അയാളുടെ അമ്മയാവണം
ഏറെ പ്രായം ചെന്ന അവരെ വളരെ ശ്രദ്ധയോടെ അയാള്‍ താങ്ങി കൊണ്ട് വരുന്നു. അയാളുടെ
ഷര്‍ട്ടില്‍ എല്ലാം ചുവന്ന പാടുണ്ട്. വെറ്റില  മുരുക്കലിന്റെ  കറയാണ്‌ എന്ന് അടുത്തെത്തിയപ്പോള്‍ മനസ്സിലായി. 

ഒരു ഞൊടി അയാള്‍ അവനെ  നോക്കി " ഹാ ശ്യാം ...ഹൌ ആര്‍ യു ? എന്ന് നാട്ടില്‍ എത്തി?  " 
എന്ന് ചോദിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

" ശ്യാമിന് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു  ?ഞാന്‍ ഇതാ വരുന്നു അമ്മയെ ചെക്കപ്പിനു കൊണ്ട് വന്നതാണ്‌  "  എന്നും പറഞ്ഞു അയാള്‍ പോയി. പക്ഷെ അപ്പോഴും ആളെ പിടികിട്ടിയില്ല. 

പക്ഷെ അവിടെയുള്ള മറ്റു പലരും അപ്പോള്‍ തന്നെ നോക്കുന്നത് കണ്ട ശ്യാമിന് അല്പം ഗമ വന്നോ ? 

" ശ്യാം , ഞാന്‍ ജോര്‍ജ് മാത്യു ...ലാസ്റ്റ് ഇയര്‍ താനും തന്റെ ബോസ്സും വന്നു എന്റെ കയ്യില്‍ നിന്നും ഒരു കാര്‍ വാങ്ങിയത് ഓര്‍ക്കുന്നുണ്ടോ ? " 

" മിഡില്‍ ഈസ്റ്റ് മോട്ടോര്‍സ് ..? " 

" താങ്ക് ഗോഡ് ..." 

" എന്നെ എങ്ങിനെ.. ഇവിടെ കണ്ടപ്പോള്‍ ഓർമ്മ വന്നു.,?" 

" ഒരു കാര്‍ കമ്പനിയില്‍ ജീ എം ആയ ഞാന്‍ എന്റെ പാര്‍ട്ടികളെ എങ്ങിനെ മറക്കും ? അത് മാത്രമല്ല യാസിര്‍ അഹ്മദ് വളരെ വിലയേറിയ ഒരു കസ്റ്റമർ  ആണ്. അയാളുമായി ബന്ധപ്പെട്ട ആരെയും ഞാന്‍ മറക്കില്ല.  " 

" ഞാന്‍ പിന്നെ ഒരിക്കല്‍ വന്നിരുന്നു , അന്ന് താങ്കള്‍ നാട്ടില്‍ ആണെന്ന് പറഞ്ഞു, " 


" എല്ലാ മാസവും അഞ്ചിനു ഞാന്‍ നാട്ടില്‍ എത്തും, അമ്മച്ചിക്ക് ചെക്കപ്പിനു വരണം എങ്കില്‍ കൂടെ ഞാന്‍ വേണം " 

" എല്ലാ മാസവും ഈ ഒരു കാര്യത്തിന് വേണ്ടി ഇവിടെ വരുമോ? "

" ഈ പ്രായത്തില്‍ അവര്‍ കൊച്ചു കുട്ടികളെ പോലെ ആണ്, നമ്മള്‍ക്ക് വേണ്ടി അവര്‍ എത്ര കഷ്ടപ്പെട്ടുവോ അതിനെല്ലാം അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമുക്ക് കിട്ടുന്നത് ഈ സമയം മാത്രമാണ് , പിന്നീട് ഓര്‍ത്ത്‌ ദു: ഖിക്കാന്‍ ഇട വരരുത് . അതാണ്‌ എന്റെ പോളിസി. ഞാന്‍ അമ്മച്ചിയെ ആദ്യം നിര്‍ബന്ധിക്കുമായിരുന്നുഎന്റെ കൂടെ ദുബായില്‍ വന്നു നില്ക്കാന്‍. എല്ലാ സൌകര്യങ്ങളും ഉണ്ടല്ലോ അവിടെ. പക്ഷെ അപ്പന്‍ മരിച്ച ഈ വീട്ടില്‍ കിടന്നെ ഞാനും മരിക്കൂ എന്ന് മാത്രം മറുപടി പറയും. ഭാര്യയെയും കുട്ടികളെയും ഇവിടെ നാട്ടില്‍ നിര്‍ത്തേണ്ടി വരുന്നതില്‍ ആദ്യം എനിക്കും വിഷമം ഉണ്ടായിരുന്നു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ഗള്‍ഫ്‌ ആണ് നല്ലതെന്ന് ഞാന്‍ വിശ്വസിച്ചു.
പക്ഷെ അതൊന്നും അല്ല ജീവിതം എന്ന് പിന്നെ എനിക്ക് മനസ്സിലായി. നമ്മുടെ മക്കള്‍ ബന്ധങ്ങളുടെ വില അറിയണം എങ്കില്‍ നമ്മുടെ മാതാപിതാകളുടെ കൂടെ കഴിയണം. അതില്ലാത്തതിന്റെ ഫലം അനുഭവിക്കുന്ന
ഒരുപാട് പേരെ എനിക്കറിയാം. നിനക്ക് ബോറടിക്കുന്നുണ്ടോ ശ്യാം ? , ഞാന്‍ അങ്ങിനെയാണ് എന്തെങ്കിലും ഒരു കാര്യം പറയാന്‍ തുടങ്ങിയാല്‍ അങ്ങിനെ പറഞ്ഞു പോവും ..നിര്‍ത്തില്ല "

" ഇല്ല സര്‍, ഞാന്‍ ചിന്തിക്കുകയായിരുന്നു...സര്‍ ആ കാറില്‍ വന്നിറങ്ങിയപ്പോള്‍ ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത്. "

" , സര്‍ വിളി വേണ്ട, ശരി അത് വിട്, ശ്യാം എന്താ ഇവിടെ ? ആരെ കൊണ്ട് വന്നതാ ? "

" ഞാനും അമ്മയെ കൊണ്ട് വന്നതാണ് ."

" അത് ശരി ..അപ്പോള്‍ നല്ല ഒരാള്‍ക്കാണ്  ഞാന്‍ വെറുതെ ക്ലാസ് എടുത്തത്. "

" വെറുതെ അല്ല, ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു. "

" ഓക്കേ ശ്യാം ..വീണ്ടും കാണാം, അമ്മച്ചി എന്നെ തിരക്കും "

അയാള്‍ പോവുന്നതും നോക്കി ശ്യാം അവിടെ തന്നെ നിന്നു. വളരെ ലളിതാമായ ഒരു ജീവിതം , ഈ ആഡംബര കാറും മറ്റും അല്ല ..അതിനുള്ളില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ട്., അതാണ്‌ അയാളിലെ മഹത്വം. പെട്ടെന്ന് അമ്മയെ ഓര്മ വന്നു. അമ്മയുടെ അടുത്തേക് നടന്നു. എന്തോ ഓര്‍ത്തിരിക്കുന്ന അമ്മയുടെ അടുത്തു ചെന്ന് പതുക്കെ അവരുടെ കൈകള്‍ എടുത്തു മടിയില്‍ വച്ചു. തൊലിയിലെല്ലാം ചുളിവു വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിരലുകളില്‍ പിടിച്ചാണ് ഞാന്‍ പിച്ച വച്ചത്. വീഴ്ചകളില്‍ തനിക്കു താങ്ങായി നിന്നിരുന്ന അമ്മയുടെ കൈകള്‍.  ഇപ്പോള്‍ അമ്മക്ക് താങ്ങായി എന്റെ കൈ വേണം . പക്ഷെ ഞാന്‍ എന്തെ അത് മറന്നു.

" എന്തെടാ മുഖം വല്ലാതിരിക്കുന്നത് ? "
" ഒന്നുമില്ല അമ്മെ ?  "
" ഞാന്‍ പറഞ്ഞതല്ലേ അച്ഛനെ കൂട്ടി വന്നോളം എന്ന്, "
" അതൊന്നും അല്ല അമ്മെ ..വെറുതെ ഓരോന്ന് ഓര്‍ത്ത്‌ പോയതാ "
" എന്താ അതിനുമാത്രം ഇപ്പോള്‍ ഓര്‍ക്കാന്‍ , ഇങ്ങു വന്നതല്ലെയുള്ളൂ, അപ്പോഴേക്കും തിരിച്ചു പോവാനുള്ള കാര്യം ആണോ ഓര്‍ക്കുന്നത് ? " അപ്പോള്‍ നേഴ്സ് അവരുടെ നമ്പര്‍ വിളിച്ചു.

********************
തിരിച്ചു പോരുമ്പോള്‍ അവന്റെ മനസ്സില്‍  ഒരു പ്രാര്‍ത്ഥന മാത്രം ആയിരുന്നു.

" അമ്മക്ക് ദീര്‍ഗായുസ്സു നല്‍കണേ, സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല എന്റെ അമ്മയെ "

********************  
 " മോനെ ശ്യാമേ നീ പെട്ടെന്നൊന്നു വരണം, ഇക്കാക്ക്‌ തീരെ വയ്യാതായിരിക്കുന്നു.  "
ശ്യാം ഞെട്ടി എഴുന്നേറ്റു. അപ്പോള്‍ ക്ലോക്കില്‍ സമയം നാല് അടിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. ജബ്ബാര്‍ക്കയെ സ്വപ്നം കണ്ടിരിക്കുന്നു. എന്തൊരു പേക്കോലം . കഴിഞ്ഞ ലീവിന് വന്നപ്പോള്‍ പോയിക്കാണാന്‍ പറ്റിയില്ല. പക്ഷെ ഇപ്രാവശ്യം എന്തായാലും കാണാന്‍ തീരുമാനിച്ചതാണ്. അതിനു മുന്‍പത്തെ പ്രാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മകന്റെ കല്യാണം ആയിരുന്നു. എന്തായാലും നേരം വെളുക്കട്ടെ. പോയി കാണണം. അവന്‍ വീണ്ടും കിടന്നു. കണ്ണടച്ചാല്‍ പക്ഷെ ജബ്ബാര്‍ക്കാടെ ക്ഷീണിച്ച മുഖം. ആകെ മുഷിഞ്ഞ വസ്ത്രങ്ങള്‍. എന്താ ഇങ്ങനെ കാണാന്‍. കോട്ടക്കല്‍ ചെന്ന് വോള്‍വോ ജബ്ബാറിനെ പറ്റി ചോദിച്ചാല്‍ അറിയാം അദ്ദേഹത്തിനു ആ നാട്ടില്‍ ഉള്ള  നിലയും വിലയും. ഇനി എന്തെങ്കിലും അസുഖം വന്നു കിടക്കുകയാവുമോ? ഇനി കിടന്നിട്ടു കാര്യമില്ല . അവന്‍ എഴുന്നേറ്റു പുറത്തു വന്നിരുന്നു.

 ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട് ജബ്ബാര്‍ക്കയെ പറ്റി. അച്ഛന്റെ അസുഖം കൂടുതലായപ്പോള്‍ വീട് പണയപ്പെടുത്തി. വരുമാനം ഇല്ലാതെ വന്നപ്പോള്‍ പഠനം മുടങ്ങി. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല." ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു വിസിറ്റ് വിസ ഒപ്പിച്ചു തരാം. അവിടെ ചെന്നിട്ടു കാശൊക്കെ ആവുമ്പോള്‍ എന്റെ കാശ് തിരിച്ചു തന്നാല്‍ മതി." എന്ന് ട്രാവെല്‍സ് മണിയേട്ടന്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. ഷാര്‍ജയില്‍ കൂടെ പഠിച്ചിരുന്ന ഒന്ന് രണ്ടു കൂട്ടുകാര്‍ ഉണ്ട് . അവരുടെ വീടുകളില്‍ പോയി നമ്പര്‍ വാങ്ങിച്ചു. യാത്ര പറയാന്‍ പോയപ്പോള്‍ കുറെ സാധനങ്ങളും തന്നു വിട്ടു. ടിക്കെട്ടും വിസയും കൊണ്ട് മണിയേട്ടന്‍ വീട്ടില്‍ വന്നു. ആദ്യമായി ദിര്‍ഹംസ് തന്നത് മണിയേട്ടന്‍ തന്നെയാണ്, ആയിരം ദിര്‍ഹം ഉണ്ട് , എല്ലാം സൂക്ഷിച്ചു ചിലവാക്കണം തുടങ്ങി ഒരുപാട് ഉപദേശങ്ങള്‍ തന്നു. സ്വന്തം ഏട്ടന്‍ തന്നെയായിരുന്നു അദ്ദേഹം.

അങ്ങിനെ ഒരുപാട് മോഹങ്ങളുമായി ഷാര്‍ജയില്‍ എത്തി. ഒരു വെള്ളിയാഴ്ചയായിരുന്നു അത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ ഒരു സഹോദരന്റെ മൊബൈലില്‍ നിന്നും സജീഷിനെ വിളിച്ചു. ഏറ്റവും അടുത്ത സുഹൃത്ത് അവനാണല്ലോ. പക്ഷെ അവന്‍ ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞു പെട്ടെന്ന് ഫോണ്‍ വെച്ചു. ഇനിയുള്ളത് ഷാജി ആണ്, അവനു സ്വന്തം കാര്‍ എല്ലാം ഉണ്ട്, ഒരു കാള്‍ കൂടി വിളിക്കാന്‍ സമ്മതം ചോദിച്ചു. അവന്‍ ഫോണ്‍ എടുതുപോലുമില്ല.
ഞാന്‍ ഫോണ്‍ തിരിച്ചു കൊടുത്തു.

" ഇവിടെ ആദ്യമായിട്ടാണോ ? "
" അതെ "
" ആരാ വരാം എന്ന് പറഞ്ഞത് ? "
" ആരും വരില്ല, വിളിച്ചാല്‍ വരും എന്ന് കരുതിയ രണ്ടു പേര്‍ക്കാണ് വിളിച്ചത്, അവരും വരില്ല  "
" ശരി , എന്റെ ഫ്രണ്ട് വരും, ഞാന്‍ കൊണ്ട് വിടാം , എവിടെക്കാണ്‌ പോവേണ്ടത് ? "
" അതും അറിയില്ല, വിസിറ്റ് വിസയാണ്, ഒരു പണി അന്നെഷിക്കണം , അടുത്തുള്ള ഏതെങ്കിലും ..വാടകയ്ക്ക് റൂമൊക്കെ കിട്ടുന്ന ...അവിടെ വിട്ടാല്‍ മതി. " ധൈര്യം എല്ലാം ചോര്‍ന്നു പോയിക്കൊണ്ടിരുന്നു, വാകുകള്‍ക്ക് പുറത്തേക്ക് വരാന്‍ പോലും വിഷമം.
" പോന്നു ഭായ് ..ഇത് നാടല്ല, വാടകയ്ക്ക് റൂമൊക്കെ കിട്ടാന്‍, പിന്നെ കിട്ടും റൂം , ഹോട്ടെലുകളില്‍, ഒരു ദിവസം റൂമിന് മാത്രം വാടക നാനൂറും അഞ്ഞൂറും ദിര്‍ഹംസ് വരും , ഹാ ,,, ഇനി കയ്യില്‍ ദിര്‍ഹം വല്ലതും ഉണ്ടോ ?, നമ്മള് പോണു ഭായ്, ആവശ്യത്തിനു ടെന്‍ഷന്‍ ഇപ്പോള്‍ തന്നെയുണ്ട്, കല്യാണം കഴിഞ്ഞു പതിമൂന്നാം ദിവസം ആണ് ഇന്ന്, ഞാന്‍ ഇവിടെയും അവള്‍ അവിടെയും , ഭായ് ടെന്‍ഷന്‍ അടിക്കേണ്ട ഇവിടുന്നു ഭക്ഷണത്തിനു വകയുണ്ടാക്കാം എന്ന യോഗം ഉണ്ടേല്‍ താനേ രക്ഷപ്പെട്ടോളും" അതും പറഞ്ഞു അയാള്‍ പോയി. കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു. പിന്നെ നേരെ നടന്നു. ബസ്‌ കാണുന്നുണ്ട്, ടാക്സിയും കാണുന്നുണ്ട്, ടാക്സി പിടിച്ചു. പുറത്തേക്കുള്ള വഴിയില്‍ അയാള്‍ ചോദിച്ചു.
" എങ്ങോട്ടാ മാഷേ ?" അത് കേട്ടതും ഒരു മഴ പെയ്തു തീര്‍ന്ന സുഖം .
" മലയാളിയാ അല്ലെ ? "
" നമ്മള്‍ ഇല്ലാത്ത ലോകം ഉണ്ടോ മാഷേ " ശരിയാ മണിയേട്ടന്‍ പറഞ്ഞതോര്‍ക്കുന്നു. എവിടെ ചെന്നാലും നമ്മുടെ ആളുകള്‍ ഉണ്ടാവും. ബസ്‌ , ടാക്സി, ഹോട്ടല്‍, എന്ന് വേണ്ട ജയിലില്‍ പോയാലും നമ്മുടെ ആളുകള്‍ തന്നെ കൂടുതല്‍. അതുകൊണ്ട് നീ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല.
 " അല്ല എവിടെക്കാനെന്നു പറഞ്ഞില്ല ?"
" സിറ്റിയിലേക്ക് വിട്ടോ "
" എവിടെ ..ന്യൂയോര്‍ക്ക് സിറ്റി ആണോ അതോ ..? "
" അത് പിന്നെ ...ഏത അടുത്തു ..അവിടേക്ക് വിട്ടോ "
" ഹി ഹി ഹി ആദ്യായിട്ടാണ്‌ അല്ലെ ? "
" അതെ  , ഒരു റൂം കിട്ടാന്‍ സഹായിക്കണം , ഇവിടെ എനിക്ക് ചേട്ടന്‍ അല്ലാതെ വേറെ പരിചയക്കാര്‍ ഒന്നും ഇല്ല "
" എന്നാല്‍ ചേട്ടന്റെ അടുത്തേക്ക്‌ പോവാം , ചേട്ടന്‍ എവിടെ ? "
" ഈ ചേട്ടനെയാണ് ഉദ്ദേശിച്ചത് " അയാളെ ചൂണ്ടി പറഞ്ഞു.
" അതിനു നമ്മള്‍ എന്നാ പരിചയക്കാര്‍ ആയതു ? "
" ഞാന്‍ ഷാര്‍ജയില്‍ വന്ന അന്ന് തന്നെ ചേട്ടനെ പരിചയപ്പെട്ടതല്ലേ "
" നീ ആള് കൊള്ളാം , നീ ഇവിടെ ജീവിച്ചു പോവും ഉറപ്പാ " അതുകേട്ടപ്പോള്‍ ഒരു ധൈര്യം വന്നു.
" ഇവിടെ റൂമിനെല്ലാം ഭയങ്കര  വാടകയാണ് , റൂം എന്ന് ആരും പറയില്ല, ബെഡ് സ്പൈസ് ആണ്. തല്‍കാലം ഞാന്‍ ഒരു റൂം ശരിയാക്കിത്തരാം, റൂം ഓക്കേ ആയാല്‍ പിന്നെ ജോലി വേണം എന്നും പറഞ്ഞു വരരുത്. പിന്നെ  വാടക അത് പണി ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായി തരണം, റൂം നമ്മുടെ തന്നെയാണേ "  

***************
കുറച്ചു കൂടി ദൂരം പിന്നിട്ടപ്പോള്‍ ഒരു പഴയ ബില്ടിങ്ങിനു മുന്നില്‍ കാര്‍ നിന്നു. ഡോര്‍ തുറക്കാന്‍ തുനിഞ്ഞതും അയാള്‍ പറഞ്ഞു നാല്പതു ദിര്‍ഹംസ്. ഞാന്‍ അത് കൊടുത്തു. റൂം കണ്ടു . ഡബിള്‍ കട്ടില്‍ നാലെണ്ണം. അപ്പോള്‍ മൊത്തം എട്ടു പേര് കാണും. അല്ല ഏഴുപേര്. ഞാനും കൂടി എട്ടുപേര്.

" ഇവിടെ എല്ലാവരും എഴുന്നൂറ് ദിര്‍ഹം വച്ചാണ് തരുന്നത്, നീ അഞ്ഞൂറ് തന്നാല്‍ മതി, അതിനു രണ്ടു കാരണം ഉണ്ട്, ഒന്ന് നിനക്ക് ജോലി ഇല്ല, രണ്ടാമത്തേത് നീ നിലത്താണ് കിടക്കുന്നത്. ഇപ്പോള്‍ ഇവിടെ എട്ടുപേര് ഉണ്ട്. "

ഞാന്‍ നിലത്തേക്കു നോക്കി, ഒന്ന് രണ്ടു കൂറകള്‍ ചുമ്മാ കറങ്ങിത്തിരിഞ്ഞു നടക്കുന്നു. ഇനിമുതല്‍ അവര്‍ എന്റെമേല്‍  കസര്‍ത്ത് നടത്തും. സാരമില്ല, എന്തായാലും തലചായ്ക്കാന്‍ ഒരിടം ആയല്ലോ.

" എന്താ ആലോചിച്ചു നില്‍ക്കുന്നത്, തല്‍കാലം ഈ ചാവി നീ വെച്ചോ, താഴെ ഒരു കാഫ്തീരിയ ഉണ്ട്, അവിടെ ചെന്ന് ഫുഡ്‌ കഴിച്ചോ, പൈസ ഉണ്ടല്ലോ അല്ലേ ? , വാടക മാറ്റി വെക്കണേ  "  അതും പറഞ്ഞു അയാള്‍ പോയി.

ഭക്ഷണം കഴിക്കാന്‍ താഴെ ചെന്നപ്പോള്‍ ആണ് വീട്ടിലേക്കു വിളിച്ചില്ലല്ലോ എന്നോര്‍ത്തത്. എങ്ങിനെ വിളിക്കും ഇനി നാട്ടിലെ പോലെ ഇവിടെ ബൂത്ത്‌ ഒന്നും ഇല്ലെങ്കിലോ ?  ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ എല്ലാവരും മലയാളികള്‍ .കണ്ണൂരുള്ള ഒരു സൈതാലിക്കയാണ് മുതലാളി. പിന്നെ നസീര്‍, നൌഫല്‍. എല്ലാവരും കണ്ണൂര് തന്നെ. എല്ലാവരെയും പരിചയപ്പെട്ടു. അവിടുന്ന് തന്നെ ഫോണ്‍ കാര്‍ഡും വാങ്ങി. സൈതാലിക്ക കാണിച്ചു തന്നു എങ്ങിനെ വിളിക്കണം എന്ന്. വീട്ടില്‍ അന്ന് ഫോണ്‍ ഇല്ല. മണിയെട്ടന്റെ വീട്ടില്‍ വിളിച്ചു, അഞ്ചു മിനുറ്റ് കഴിഞ്ഞു വീണ്ടും വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. കടിച്ചു പിടിച്ചു സംസാരിച്ചു. ഞാന്‍ കരഞ്ഞാല്‍ അമ്മ കരയും. എനിക്കറിയാമായിരുന്നു ഇത് തന്നെ ചിന്തിച്ചു അമ്മയും കരയാതിരിക്കുന്നതാണ്. അച്ഛന് നടക്കാന്‍ ബുദ്ടിമുട്ടുണ്ടായിരുന്നതിനാല്‍ വന്നില്ല. അച്ഛനെ പ്രത്യേകം ശ്രദ്ദിക്കാന്‍ പറഞ്ഞു. ഇനി പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. സൈതാലിക്കയോട് പറഞ്ഞു നേരെ റൂമില്‍ പോയി. കുറെ നേരം കരഞ്ഞു. പിന്നെ ഒന്ന് കുളിക്കാം എന്ന് വച്ചു. ആദ്യത്തെ കുളി. ഒരിക്കലും മറക്കില്ല ആ സുഖം.
ബാത്രൂമില്‍ ചെന്നപ്പോള്‍ കുറെ പെയിന്റ് ടിന്നുകള്‍ .എല്ലാറ്റിലും നിറയെ വെള്ളം .ചിലപ്പോള്‍ കര്നെറ്റ് പോവുമായിരിക്കും അത് കൊണ്ട് പിടിച്ചു വെച്ചതാവും എന്ന് കരുതി. ഷവര്‍  തുറന്നപ്പോള്‍ വെള്ളം വരുന്നുണ്ട്. കൈ വെച്ച് , തണുപ്പും ഇല്ല ചൂടും ഇല്ല. പിന്നെ ലുങ്കി മാറ്റി തോര്‍ത്തും ഉടുത്തു നേരെ ഷവറിനു താഴെ ചെന്ന് നിന്നു.
ദൈവത്തെ ഇത്രയും ഉറക്കെ ഞാന്‍ മുന്‍പ് വിളിച്ചിട്ടില്ല. ദൈവം പോലും ചിലപ്പോള്‍ ഞെട്ടിപ്പോയിരിക്കും. ശരീരത്തിലെ തോല് മൊത്തം അടര്‍ന്നു പോയിട്ടുണ്ടാവും എന്ന് കരുതി. എ മുതല്‍ ഇസഡ് വരെ പൊള്ളിപ്പോയി.
അന്ന് രാത്രിയില്‍ ആണ് ആദ്യമായി ജബ്ബാര്‍ക്കയെ കാണുന്നത്. ആദ്യ ദിവസം തന്നെ ആളെ ഒരുപാട് ഇഷ്ടപ്പെട്ടു. "സാധാരണ എല്ലാ വെള്ളിയാഴ്ചകളിലും എല്ലാവരും റൂമില്‍ തന്നെ ഉണ്ടാവാറുണ്ട്. ഇന്നലെ  എല്ലാവരും പല വഴിക്ക് പോയി. കൂട്ടുകാരും കുടുംബക്കാരുമായി ഒരു ദിവസം" . അദ്ദേഹം പറഞ്ഞു.രാത്രിയില്‍ അദ്ദേഹത്തോടോപ്പംപോയി ഭക്ഷണം കഴിച്ചു. ആളും ഡ്രൈവര്‍ ആണ്. ഒരു സിറിയന്‍ കമ്പനിയില്‍ .എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു പണിയുടെ കാര്യത്തില്‍. പക്ഷെ ആള് ധൈര്യം തന്നു. ജോലി ചെയ്യാന്‍ ഒരു മനസ്സുണ്ടെങ്കില്‍ ഇവിടെ ജോലിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചോദിച്ചു. നാളെ കാലത്ത് നേരത്തെ എഴുന്നെല്‍ക്കണം. ആറു മണിക്ക് മുന്‍പേ എല്ലാവരും പോവും. അതുകഴിഞ്ഞിട്ട് ബാത്രൂമില്‍ കയറിയാല്‍ മതി. എട്ടുമണിക്ക് ഞാന്‍ വരും. നമുക്കൊരു സ്ഥലം വരെ പോവണം എന്നൊക്കെ പറഞ്ഞു.ഒരു പുതിയ ജീവിത രീതി തുടങ്ങുന്നതിലെക്കുള്ള ഉപദേശങ്ങള്‍. പിറ്റേന്ന് ജബ്ബാര്‍ക്കയുടെ കൂടെ എമിരേറ്റ്സ് വോള്‍വോ എന്ന കമ്പനിയില്‍ ചെന്നു.ജബ്ബാര്‍ക്ക കൊണ്ട് വന്നതല്ലേ  ഇന്റെവ്യൂ ഒന്നും വേണ്ട എന്ന് പറഞ്ഞു. അപ്പോള്‍ ആണ് ജബ്ബര്‍ക്കയും അവിടെയാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായത്‌. ഒരു സിറിയന്‍ കമ്പനി. ബോസ്സ് വളരെ നല്ല മനുഷ്യന്‍ ആണെന്ന് ജബ്ബാര്‍ക്ക പറഞ്ഞു. അങ്ങിനെ ഒരു ജോലി എന്ന കടമ്പ കടന്നു.

********************************
ഞാനും കൂടെ വന്നതോടെ കമ്പനി റൂം തന്നു . എനിക്കും ജബ്ബാര്‍ക്കക്കും. നീ ഭാഗ്യം ഉള്ളവനാട എന്ന് ജബ്ബാര്‍ക്ക പറഞ്ഞു. വളരെ രസകരമായിരുന്നു പിന്നീട് ജീവിതം. ജബ്ബാര്‍ക്കക്ക് രണ്ടു ആണ്‍കുട്ടികള്‍ ആണ്. അതും ഇരട്ടകള്‍. ഇരുപത്തിയഞ്ചു വയസ്സ് രണ്ടുപേര്‍ക്കും. പക്ഷെ ഒരാളുടെ ഒരുകാലിനു സ്വാധീനം ഇല്ല എന്ന് പറഞ്ഞു. ജനിച്ചപ്പോള്‍ തൊട്ടേ അങ്ങിനെ ആണ്. പൂര്‍ണമായും ചലന ശേഷി ഇല്ല. ആ ഒരു കാര്യത്തില്‍ മാത്രം അദ്ദേഹത്തിനു നല്ല വിഷമം ഉണ്ട്. പക്ഷെ രണ്ടു പേരും നല്ല സ്നേഹത്തിലാണ്. ഹസ്സന്‍ ആണ് ചേട്ടന്‍, ഹുസൈന്‍ അനിയന്‍. അവനാണ് വയ്യാത്തതും.അനിയന് ഒരു കല്യാണം ഒത്തു വന്നാലെ ഞാന്‍ കഴിക്കൂ എന്നാണു ചേട്ടന്റെ വാദം. ചേട്ടന്‍ പഠിക്കാനും മിടുക്കന്‍. വയ്യാത്തത് കൊണ്ട് അധികം അനിയനെ പഠിപ്പിച്ചില്ല. എന്നാലും ആള് വെറുതെ ഇരിക്കില്ല. പറമ്പിലെ എല്ലാ പണികളും അവന്‍ തന്നെ ചെയ്യും. ഇടതു കാലിന്റെ കുറവെല്ലാം  ചേര്‍ത്ത് വലത്തേ കാലിനു പടച്ചവന്‍ കരുത്തു നല്‍കിയിട്ടുണ്ട് എന്നാണു ജബ്ബാര്‍ക്ക പറയുന്നത്. രാത്രിയില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇസ്ലാമിനെ കുറിച്ചും , ജബ്ബാര്‍ക്ക ഹിന്ദുവിനെ കുറിച്ചും ഒരുപാട് അറിഞ്ഞു. അഞ്ചു വര്ഷം മുന്‍പാണ് ജബ്ബാര്‍ക്ക ഗള്‍ഫ്‌ ഉപേക്ഷിച്ചു പോയത്. ഞാന്‍ ശരിക്കും ഒറ്റപ്പെട്ടത് പോലെ തോന്നി. എനിക്ക് കൂടുതല്‍ കൂട്ടുകാര്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. രണ്ടു വര്ഷം മുന്‍പ് ഹസ്സന്റെ കല്യാണത്തിനു പോയപ്പോള്‍ ആണ് ജബ്ബാര്‍ക്കയെ കണ്ടത്. . ഹുസൈന് പക്ഷെ കല്യാണം ഒന്നും ഒത്തു വന്നില്ല. കഴിഞ്ഞ വര്ഷം നാട്ടില്‍ വന്നപ്പോളും ഒന്ന് പോയില്ല . എന്തായാലും ഇന്ന് പോവാന്‍ തന്നെ ഉറച്ചു .

***************************

വീട്ടിലേക്ക് എത്തുന്നതിനു മുന്‍പേ എന്തോ ഒരു സംശയം തോന്നി. ചന്ദനത്തിരിയുടെ മണം, മുറ്റം നിറയെ ആളുകള്‍ . മുറ്റത്തേക്കു കാലെടുത്തു വെക്കും മുന്‍പേ  ആരോ മരണപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി.

" രാത്രി വിളിച്ചപ്പോള്‍ എടുത്തതാ, അപ്പോള്‍ തന്നെ പുറപ്പെടും എന്നും പറഞ്ഞിരുന്നു , ഇപ്പോള്‍ എത്ര നേരമായി  ഇവിടെ എത്തിയിട്ടും ഇല്ല, ഫോണ്‍ എടുക്കുന്നുമില്ല, എത്രയായാലും സ്വന്തം അല്ലെ " ആളെ മനസ്സിലായില്ല, അയല്‍ക്കാരന്‍ ആവും. ആരെ വിളിച്ച കാര്യമാണ്. ?അപ്പോള്‍ ആണ് ഹുസൈനെ കണ്ടത്.

" ഹുസൈനെ ....എന്താ പറ്റിയെ? "  അവന്‍ നോക്കുന്നത് കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ല എന്ന് തോന്നി.
" ഞാന്‍ ശ്യാം ആണ്, ജബ്ബര്‍ക്കാടെ കൂടെ ഷാര്‍ജയില്‍ ,,"

" ഉപ്പ പോയി ....എനിക്കറിയില്ല എന്താ വേണ്ടതെന്നു, ഉമ്മാടോന്നു ചോദിച്ചു നോക്കോ ? , എല്ലാരും ഇക്കാക്ക വരാന്‍ കാത്തിരിക്കാ, അവന്‍ വരില്ല , "

" ഇക്ക എവിടെ ? , ഉപ്പ മരിച്ചത് അറിഞ്ഞാല്‍ എങ്ങിനെയ വരാതിരിക്ക ? "

" അവന്‍ വരില്ല ...ഉപ്പാടെ ബുള്ളെറ്റ്  അവിടെണ്ട്...അത് വിറ്റോന്നു  പറഞ്ഞതാ ഉപ്പ, ആര്‍ക്കും ഇപ്പോള്‍ അത് വേണ്ട ... പൈസ ഉണ്ടെങ്കില്‍ അത് വാങ്ങിച്ചൂടെ ? , ഉപ്പാടെ മയ്യിത്തിന്റെ ചെലവിനുള്ളത് തന്നാല്‍ മതി. "

എന്തൊക്കെയാണ് കേള്‍ക്കുന്നത്, ഞാന്‍ അവനെ താങ്ങി  എടുത്തു , അകത്തേക്ക് കൊണ്ട് പോയി, അവിടെ ജബ്ബാര്‍ക്ക കിടക്കുന്നു, ഒരിക്കലും ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ പ്രതീക്ഷിച്ചില്ല,

" നീ ഇവിടെ ഇരിക്ക്, വേണ്ട കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്യാം "

ഞാന്‍ പുറത്തേക്ക് വന്നു, ആളുകളുമായി സംസാരിച്ചു, ഹസ്സന്‍ വീടുമായി അകല്ച്ചയിലാണ് എന്നറിഞ്ഞു, കാരണം ആര്‍ക്കും അറിയില്ല, അത്രയും നല്ല ചെറുപ്പക്കാരന്‍ ആയിരുന്നു അവന്‍, എന്നിട്ടും ?, ഞാന്‍ പേഴ്സ് നോക്കി ഏകദേശം അയ്യായിരം രൂപയുണ്ട്. വേണ്ട കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് ചെയ്യാന്‍ പറഞ്ഞു. ഇന്നലെ രാത്രി മരിച്ചതല്ലേ . ജബ്ബാര്‍ക്ക പറഞ്ഞതോര്‍മ്മ വന്നു.
" ഒരു നല്ല മനുഷ്യന്‍ മരിച്ചാല്‍ അവന്റെ മയ്യിത്ത് ,  തന്നെ എത്രയും പെട്ടെന്ന് മറമാടാന്‍ ഉറക്കെ വിളിച്ചു പറയുമത്രേ , ആളുകള്‍ക്ക് പക്ഷെ അറിയാന്‍ പറ്റില്ല, പക്ഷി മൃഗാദികള്‍ എല്ലാം കേള്‍ക്കും "
ജബ്ബാര്‍ക്ക നല്ല മനുഷ്യനാണ്. അദ്ദേഹം അത് പറയുന്നുണ്ടാവും ഉറപ്പ്.

പൈസ എടുത്തു നീട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു, " പൈസ കാരണം അല്ല , മൂത്ത മോന്‍ വരാന്‍ വേണ്ടി ..." അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ പൈസ വാങ്ങിയിരുന്നു. 
" ഞങ്ങള്‍ മഹല്ല് കമ്മറ്റിക്കാര്‍ ഒക്കെ  ഉണ്ടല്ലോ ഇവിടെ, " മറുപടിയൊന്നും പറഞ്ഞില്ല.

പിന്നെ എല്ലാം പെട്ടെന്ന് നടന്നു, പൈസ തന്നെയാണ് പ്രധാനം, ഉമ്മയും ഹുസൈനും ഹൃദയം തകര്‍ന്നു കരയുന്നുണ്ടായിരുന്നു,

" എന്നാല്‍ ഇനി മയ്യെത്തെടുക്കല്ലേ ?" ആരോ ചോദിച്ചു. മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ തന്നെ കട്ടില്‍ എടുക്കാനും പറഞ്ഞു.

" ഒരാളുടെ പൊറുക്കപ്പെടാത്ത തെറ്റുകളില്‍ ഒന്ന് അയാളുടെ കടം ആണ്, മരിക്കുന്നതിനു മുന്‍പേ അതെല്ലാം കൊടുത്ത് വീട്ടിയിരിക്കണം, അതല്ലെങ്കില്‍ മയ്യിത്ത് മറമാടുന്നതിനു മുന്‍പ് ആരെങ്കിലും ആ കടമെല്ലാം ഏല്‍ക്കാന്‍ തയ്യാറാവണം, മക്കളോ , വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമോ " ഇതും ജബ്ബര്‍ക്ക പഠിപ്പിച്ചതല്ലേ?,   എന്തിനാ ഇതെല്ലാം ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത് .

" ഒരു നിമിഷം, സുഹൃത്തുക്കളെ , ജബ്ബാര്‍ക്ക ആര്കെങ്കിലും എന്തെങ്കിലും കടങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു, ഞാന്‍ ഇവിടുണ്ടാവും നിങ്ങള്ക്ക് ഇപ്പോഴോ ഇല്ലെങ്കില്‍ പിന്നീട് രഹസ്യമായോ  എന്നോട് വന്നു ചോദിക്കാം "  എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. മയ്യിത്തുമായി അവര്‍ നടന്നു നീങ്ങി,

" ഒരാളുടെ മരണ ശേഷം അയാള്‍ക്ക്‌ ഉപകാരപ്പെടുന്ന മൂന്നു കാര്യങ്ങള്‍ ആണ് ഉള്ളത്, ഒന്ന്  നിലനില്‍ക്കുന്ന ദാനം, പിന്നെ പകര്‍ന്നു കൊടുക്കപ്പെട്ട അറിവ്, മൂന്നാമത്തേത് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്തതി. " എന്തിനാ ജബ്ബാര്‍ക്ക ഇതെല്ലം എന്നെ പഠിപ്പിച്ചത്. ഈ ഒരു സമയത്തിനു വേണ്ടിയാണോ. ഞാന്‍ ഹുസൈനെ നോക്കി , പൊട്ടിക്കരയുന്ന  ഉമ്മയെ ചേര്‍ത്ത് പിടിച്ചു അവനും കരയുന്നു.

" ഹുസൈനെ നീ എന്താ ഇങ്ങനെ,  ഇവിടിരുന്നു കരയാണോ വേണ്ടത് ? , ഉപ്പാക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഏറ്റവും ഉത്തമന്‍ നീയാണ്, ഉപ്പ പഠിപ്പിച്ചിട്ടില്ലേ നിന്നെ ? വാ  എഴുന്നേല്‍ക്ക് .."

" ഇക്ക ആ ഓട്ടോ നിങ്ങളുടെ അല്ലെ , നിങ്ങള്‍ ഇവനെയും കൊണ്ട് പള്ളിയില്‍ പോവണം, മയ്യിത്തിനു വേണ്ടി നമസ്കാരം ഇവനല്ലേ നടത്തേണ്ടത് ? "

" അയിനെന്താ മോനെ , ഇജ്ജും കേറിക്കോ ..ഞമ്മക്ക് പതുക്കനെ പൂവ്വാം "

" വേണ്ട നിങ്ങള്‍ പോയിട്ട് വരൂ, എനിക്കിവിടെ ഇത്തിരി പണിയൊക്കെ ഉണ്ട്, "

അവര്‍ക്ക് പിറകെ ഞാന്‍ എന്റെ ബൈക്കും എടുത്തിറങ്ങി. നാലഞ്ചു കുല പഴം വാങ്ങി, പിന്നെ ഹോര്‍ലിക്സും, പഞ്ചസാരയും , ചായപ്പൊടിയും അങ്ങിനെ എന്തൊക്കെയോ ...അപ്പോള്‍ ആണ് പൈസ ഇല്ല എന്നാ കാര്യം ഓര്‍ത്തത്. തൊട്ടടുത്ത് തന്നെ ഒരു ATM  കണ്ടു. ഭാഗ്യം 47 ,000 .00  രൂപയുണ്ട്,  പതിനായിരം എടുത്തു. ഒരു ഓട്ടോയും  പിടിച്ചു തിരിച്ചു വന്നു. " പള്ളിയില്‍ പോയി തിരിച്ചു വരുന്നവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കൊടുക്കണം." എല്ലാം ഒരു സ്ത്രീയെ ഏല്പിച്ചു.
*************************
ഇപ്പോള്‍ എല്ലാം ശാന്തമാണ്. ഓരോരുത്തരായി പോയിക്കഴിഞ്ഞിരുന്നു. അകത്തെ മുറിയില്‍ നിന്നും ഉമ്മയുടെ തേങ്ങല്‍ മാത്രം, എന്തായിരുന്നു ജബ്ബാര്‍ക്കയുടെ വീട്ടില്‍ സംഭവിച്ചത്, ഹസ്സന്‍ ഒരിക്കലും ഇങ്ങനെ ആവാന്‍ പാടില്ലല്ലോ, ആരോട് ചോദിക്കും , വേണ്ട അതങ്ങിനെ അറിയാതെ തന്നെ കിടക്കട്ടെ, അതിലുപരി ജബ്ബാര്‍ക്കയെ പറ്റി അയല്‍ക്കാരനില്‍ നിന്നും അറിഞ്ഞത്. അയാളുടെ വീട്ടിലെ ഓട്ടോ ഓടിക്കല്‍ ആയിരുന്നു കുറെ കാലമായി ജബ്ബാര്‍ക്കയുടെ പണി , ഞാന്‍ എത്ര വട്ടം വിളിച്ചിരുന്നു , ഒന്നും പറഞ്ഞില്ല, കഴിഞ്ഞ വര്ഷം ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍ എന്റെ ജബ്ബാര്‍ക്ക ഇങ്ങനെ ഇറങ്ങിപ്പോവേണ്ടി വരില്ലായിരുന്നു. കുരുത്തമില്ലാത്തവന്‍ ഞാന്‍. ഇനി ചെയ്യാനുള്ളത് ഉമ്മയും ഹുസൈനെയും കൂടെ കൂട്ടുക എന്നതാണ്.  ഉമ്മ വരാന്‍ തയ്യാറായില്ല, ഈ വീട് വിട്ടു എവിടേക്കും ഇല്ല എന്ന് ഉമ്മ പറഞ്ഞു. യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഹുസൈന്‍ ഒരു കീ തന്നു,

 " ഉപ്പാടെ ബൈക്കിന്റെയാണ്, ഇത് വിറ്റു..എന്റെ മയ്യിത്തിന്റെ ചെലവ് നടത്തണം എന്ന് ഉപ്പ പറഞ്ഞിരുന്നു,
അല്ലെങ്കിലും ഉപ്പ ഇല്ലാതെ ഇതിനി ഇവിടെ എന്തിനാ ? "

" ഞാന്‍ വരാം , എന്നിട്ട് കൊണ്ട് പോവാം, ഇപ്പോള്‍ ഇതിവിടെ തന്നെ ഇരിക്കട്ടെ, "
ഉമ്മാടെ കയ്യില്‍ പിടിച്ചു ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്ത്,"  നിങ്ങള്‍ തനിച്ചല്ല, എന്നെ പോലെ ഒരുപാട് പേരുണ്ട് ഗള്‍ഫില്‍ , ജബ്ബാര്‍ക്ക എന്ന ആ വലിയ മനുഷ്യന്റെ തണലില്‍ വളര്‍ന്നവര്‍, ഞങ്ങള്‍ എല്ലാം ഉണ്ട് കൂടെ, ഞാന്‍ പോവുന്നു, ഇടയ്ക്കു വരാം, എന്റെ ഉമ്മയും സഹോദരനും ഇവിടുണ്ടല്ലോ "

തിരിച്ചു വരുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു, അദ്ദേഹത്തിന്‍റെ വേര്‍പാട് , അതിനെക്കാളേറെ അദ്ദേഹത്തിനു സംഭവിച്ച കാര്യങ്ങള്‍ ...പിന്നെ ഉത്തരം കിട്ടാത്ത ആ ഒരു ചോദ്യവും , എന്തിനു ഹസ്സന്‍ ....?


****************************

ഞായറാഴ്‌ച, ജനുവരി 29, 2012

ഞാനൊന്നു കരഞ്ഞോട്ടെ ?


ഞാനൊന്നു കരഞ്ഞോട്ടെ ? 

" സത്യായിട്ടും ഞാന്‍ കരയും അമ്മാ "  
കണ്ണില്‍ ഉറക്കം വന്നു തുടങ്ങിയതായിരുന്നു, ഉണ്ണിക്കുട്ടന്റെ ശബ്ദം കേട്ട് സാവിത്രി ഞെട്ടി ഉണര്‍ന്നു. 

" നീ ഇത് വരെ ഉറങ്ങിയില്ലേ ഉണ്ണീ ?  " 

" എനിക്കുറക്കം വരുന്നില്ല , സത്യായിട്ടും ഞാന്‍ നാളെ കരയും, അമ്മ എന്നെ അവിടെ തനിച്ചാക്കി തിരിച്ചു വന്നാല്‍ " 

" അയ്യേ അമ്മ പറഞ്ഞിട്ടില്ലേ ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് , പെണ്‍കുട്ടികളാണ് കരയുക, നീ ഒരു ആണ്‍കുട്ടിയല്ലെ  " 

" എന്നാലും " 

" ഒരു എന്നാലും ഇല്ല ...നീ നല്ല കുട്ടിയായിട്ടു ഉറങ്ങാന്‍ നോക്ക്, നാളെ നേരത്തെ എഴുന്നേല്‍ക്കണം, മടിപിടിച്ച് കിടക്കരുത് " 

സാവിത്രി അവനെ തന്നോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു കിടന്നു. 

*********************************

തിരിച്ചു നടക്കുമ്പോള്‍ സാവിത്രി ഒരു വട്ടം തിരിഞ്ഞു നോക്കി. തന്നെ തന്നെ നോക്കി നില്‍ക്കുന്ന ഉണ്ണിക്കുട്ടന്റെ 
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടിപ്പോവുന്നത് അവള്‍ കണ്ടു. പെട്ടെന്ന് മുഖം തിരിച്ചു. ഇനി ഒരു വട്ടം കൂടി നോക്കിയാല്‍ അവന്‍ തന്നോടൊപ്പം തിരിച്ചു വന്നാലോ എന്ന് അവള്‍ ഭയപ്പെട്ടിരിക്കണം. അവള്‍ വേഗത്തില്‍ നടന്നു. സേതു വിട്ടു പോയതില്‍ പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ്‌ ജീവിച്ചു പോകുന്നത്. ഉണ്ണിയാണ് ആകെ ഒരു പ്രതീക്ഷ.അവനു വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത് തന്നെ. നാല് വയസാവുന്നതെയുള്ളൂ, പക്ഷെ ആ അടക്ക കമ്പനിയിലെ പൊടിയില്‍ എത്രകാലമായി അവന്‍....ഓരോന്നും ആലോചിച്ചു കമ്പനിയില്‍ എത്തിയതറിഞ്ഞില്ല. എല്ലാവരും ഉണ്ണിയെ പറ്റി ചോദിക്കുന്നു. അവന്‍ കരയുന്നുണ്ടോ? മടിയുണ്ടോ അങ്ങിനെ പലതും, എല്ലാത്തിനും ഇല്ല എന്ന് മറുപടി പറഞ്ഞു. മനസ്സ് അവനോടൊപ്പം സ്കൂളില്‍ തന്നെ നില്‍ക്കുന്നു. ഇന്ന് ആദ്യത്തെ ദിവസം ആയതിനാല്‍ ഉച്ച വരെയേ ഉണ്ടാവൂ. പന്ത്രണ്ടു മണിയാവുമ്പോള്‍ പോയി കൊണ്ട് വരണം. 

*******************************

" എന്താ ഉണ്ണീ ..മുഖം വല്ലതെ   " 

" ഇന്ന് അവസാനത്തെ ദിവസം അല്ലെ അമ്മെ ? " 

" എന്നാരു പറഞ്ഞു?, പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനി കോളേജ് ഇല്ലേ ? അവിടെ പുതിയ കൂട്ടുകാര്‍ " 

" എന്നാലും എത്ര കാലമായി കൂടെ ഉള്ളവരാ ...." 

" അവരും പഠിത്തം നിർത്തുന്നില്ലല്ലോ , അവരും കാണും നിന്റെ കൂടെ, നന്നായി പഠിക്കണം " 

" എല്ലാവരോടും യാത്ര പറയുമ്പോള്‍ ഞാന്‍ കരയുമോ അമ്മെ ?  " 

" നീ കരയാന്‍ പാടില്ല, നിന്റെ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണ്‌ നിന്നെ കരയിപ്പിക്കില്ല എന്ന്, നീ എനിക്ക് വാക്ക് തന്നിട്ടുണ്ട് കരയില്ല എന്നും, അതൊന്നും തെറ്റിക്കേണ്ട " 

****************************************

" അവളെ എനിക്ക് നഷ്ടപ്പെടുമോ അമ്മെ ? " 

" അതിനല്ലല്ലോ ഇത്രയും കാലം നീ അവളെ സ്നേഹിച്ചത്. ഈ ജോലി നിനക്ക് കിട്ടും, എനിക്കുറപ്പാണ്. 
ജോലിയും കിട്ടി നീ തിരിച്ചു വന്നാല്‍ പാര്‍വതി നിന്റെ സ്വന്തം, " 

" എന്ന് വച്ചാല്‍ " 

" എന്ന് വച്ചാല്‍ വിലാസിനിക്കും , വാസുവേട്ടനും നിന്നെ ഇഷ്ടമാണ്, പിന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു തടസ്സം നിനക്കൊരു ജോലി ഇല്ല എന്നതായിരുന്നു. അത് കിട്ടുന്നതോടെ എല്ലാം ശരിയാവും, പിന്നെ ഇന്ന് അവിടെ നടക്കുന്ന പെണ്ണുകാണല്‍, അത് വാസുവേട്ടന്റെ പെങ്ങളുടെ ഒരു അതിബുദ്ദിയാ...അത് അവര്‍ക്കറിയാം ...നീ അതോര്‍ത്തു വിഷമിക്കേണ്ടാ " 

*******************************

" ഒന്ന് കരയെങ്കിലും ചെയ്യ്‌ ഉണ്ണിയേട്ടാ..ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. " 

" ഇല്ല , ഞാന്‍ കരയില്ല പാര്‍വതി, എന്റെ അമ്മക്ക് ഞാന്‍ കരയുന്നത് ഇഷ്ടമല്ലായിരുന്നു എന്ന് നിനക്കറിയാവുന്നതല്ലേ , അമ്മയുടെ ശരീരം മാത്രമേ ഇവിടുന്നു പോയിട്ടുള്ളൂ, ആത്മാവ് ഇപ്പോഴും എന്നോടൊപ്പം ഉണ്ട്, ഞാന്‍ കരയുന്നത് കണ്ടാല്‍...നീ പേടിക്കേണ്ട ..എനിക്കൊന്നും ഇല്ല, നിന്നെയും സേതുവിനെയും ഞാന്‍ കഷ്ടപ്പെടുത്തില്ല, അച്ഛന്റെ പേരാ അവനു, ഇനി അവനൊരു അനിയത്തി വേണം , അവള്‍ക് അമ്മയുടെ പേരും സാവിത്രി " 

********************************

" എന്റെ സേതു തന്നെയാണോ ഇത് ? , അവന്‍ എന്നോട് ഇങ്ങനെ സംസാരിക്കുമോ? , പറക്കമുറ്റാത്ത അവനെ എന്റെ കയ്യില്‍ ഏല്പിച്ചു , ഇവന് ഒരു അനിയത്തിയെയും കൊണ്ട് വരാം എന്ന് പറഞ്ഞു പോയതാ പാര്‍വതി. പിന്നെ തിരിച്ചു വന്നില്ല, പിന്നീട് ഇത്രയും കാലം ഞാന്‍ സേതുവിന് വേണ്ടിയല്ലേ ജീവിച്ചത്, എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയല്ലേ അവന്‍ അവന്റെ മകന് ഉണ്ണിക്കുട്ടന്‍ എന്ന് പേരിട്ടത്, എനിക്ക് ഉണ്ണിക്കുട്ടനെയും അവനെന്നെയും എന്തിഷ്ടമാണ്, പിന്നെ എന്താ സേതു ഇപ്പോള്‍ എന്നോട് ഇങ്ങനെ സംസാരിച്ചത് , അവന്‍ നിര്‍തുന്നില്ലല്ലോ"

" അച്ചനിതെന്തു ഭാവിച്ചാ...മോന്റെ ബെര്‍ത്ത്‌ ഡേ കേക്ക് മറന്നു വച്ചു എന്നത് ശരി, മോനെ അവിടെ ഇരുത്തി 
വന്നൂ എന്ന് പറയുമ്പോള്‍ ..അതും മറവിയാണോ " 

" വയ്യ കേള്‍ക്കാന്‍, എന്താണ് എനിക്ക് പറ്റിയത് , ഉണ്ണിക്കുട്ടനെ ഞാന്‍ മറന്നോ? ഇല്ല, ഞാന്‍ അവനെ അവിടെ ഇരുത്തി ഓട്ടോ വിളിക്കാന്‍ വന്നതാണ്, അവനെ എടുത്തു നടക്കാന്‍ ഒരു വയ്യായ്ക വന്നപ്പോള്‍, ഞാന്‍ ഓട്ടോയുമായി വന്നപ്പോഴേക്കും സേതു അവനെയും കൊണ്ട് വന്നിരുന്നു , എന്നിട്ടിപ്പോള്‍ , ഇനിഎന്തായാലും 
അവന്റെ തീരുമാനം നടക്കട്ടെ, ഈ വീട്ടില്‍ എന്റെ അവസാനത്തെ രാത്രി, നാളെ മുതല്‍ തന്നെപോലെ ഒരുപാട് പാവങ്ങള്‍ക്കൊപ്പം , ഏതോ ഒരു വൃദ്ധസദനത്തിൽ...."

**************************************

" മുത്തശ്ശാ ...ഇനി എപ്പോഴാ വീട്ടിലേക്കു വരാ ?  മുത്തശ്ശന്‍ ഇല്ലെങ്കില്‍ ഒരു രസവും ഉണ്ടാവില്ല ...
മമ്മിക്കു കഥ പറയാനും ..കളിയ്ക്കാന്‍ വരാനും ഒന്നും അറിയില്ല, മുത്തശ്ശന്‍ ഡോക്ടര്‍ വന്നിട്ട് പെട്ടെന്ന് വരണം ... ഞാന്‍ കാത്തിരിക്കും ...." 


സേതു തിടുക്കത്തില്‍ അവനെയും എടുത്തു നടന്നു. ഉണ്ണിക്കുട്ടന്‍ തിരിഞ്ഞു നോക്കി വീണ്ടും വീണ്ടും കൈ വീശി കാണിച്ചപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അയാളുടെ മനസ്സ് പതുക്കെ മന്ത്രിച്ചു 

" അമ്മെ എന്നോട് പൊറുക്കണേ, ഞാനൊന്ന് കരഞ്ഞോട്ടെ  " 

*******************************

ശനിയാഴ്‌ച, ജനുവരി 14, 2012

കഥയിലൊരു കഥ

 കഥയിലൊരു കഥ ( ഇബിലീസിനൊരു ചങ്ങാതി   )



" രാജ് ഭയ്യ മേ ആജ് ഗര്‍ ജാരെ "  ആസിഫ്  വളരെ സന്തോഷത്തിലാണ്.ഇന്ന് അവന്‍ നാട്ടില്‍ പോവുന്നത് കൊണ്ട് മാത്രമല്ല , അടുത്ത സണ്‍‌ഡേ അവന്റെ ഒന്നാം വിവാഹ വാര്‍ഷികം ആണ്.
" മുബാറക് ഹോ ബായ് ജാന്‍...മുബാറക് ഹോ ....ഏക്‌ ചായ് പിയെഗ ? "

" ക്യും നഹി ? "  അപ്പോള്‍ അവിടേക്ക് ഒരു മിലിട്രി ജീപ്പ് വന്നു.

" ആസിഫ് ആപ്കോ സുര്‍ജിത് സര്‍ ബുലായ "

" മേരോകോ ?,... താങ്ക്സ് ശിവ  "

" രാജ് ഭയ്യ മേ ആരെ "

****************

"  ആസിഫ്  യു ഷുഡ്‌ റിപ്പോര്‍ട്ട്‌ ഡ്യൂട്ടി ടുമോറോ "

" സര്‍ ...ആക്ച്വലി ...."

" ഐ നോ ആസിഫ്  ..നെക്സ്റ്റ് സണ്‍‌ഡേ .. യുവര്‍ ഫസ്റ്റ് വെദ്ദിംഗ് ആന്നിവേര്സരി ....ബട്ട്‌ നാഷണല്‍ ഡ്യൂട്ടി ഈസ്‌ ദി മോസ്റ്റ്‌ ഇമ്പോര്ടന്റ്റ്‌ "

" സര്‍ "

" നാളെ  നിനക്ക് ഡ്യൂട്ടി ചാന്ദ് മസ്ജിദിനു അടുത്താണ് , ഇന്റെലിജെന്റ്സ് റിപ്പോര്‍ട്ട്‌ അനുസരിച്ച് തീവ്രവാദികള്‍ മസ്ജിദിനു അടുത്ത പ്രദേശങ്ങളില്‍ ക്യാമ്പ്‌ ചെയ്തിട്ടുണ്ട്. മസ്ജിദില്‍ അവരുടെ നീകം എന്താണ് എന്നാണ് അറിയേണ്ടത്. നിനക്ക് ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞു തരേണ്ട കാര്യമില്ല. "

" സര്‍, എന്റെ ഊഹം ശരിയാണെങ്കില്‍ ..മസ്ജിദ് ആവണം അവരുടെ ലക്‌ഷ്യം. അതിന്റെ പേരില്‍
നമ്മുടെ സഹോദരങ്ങളെ തമ്മിലടിപ്പിക്കുക എന്നതാവണം അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. "

" അതെ ..ഇപ്പോള്‍ നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രതിസന്ധി വര്‍ഗീയതയാണ്. നമ്മുടെ രാജ്യത്തിന്റെ
ശത്രുക്കള്‍ ഇനി ഏറ്റവും ഈസി ആയി ഉപയോഗിക്കുന്നതും ഇതായിരിക്കും. "

" സര്‍ ഇന്ന് തിങ്കള്‍. അടുത്ത വെള്ളിയാഴ്ചക്കുള്ളില്‍ നമ്മുടെ മിഷന്‍ നടന്നിരിക്കണം. ഇല്ലെങ്കില്‍ നമ്മള്‍
വലിയ വില നല്‍കേണ്ടി വരും. ആയിരത്തിനു മീതെ ആളുകള്‍ ജുമാ നമസ്കാരത്തിനു അവിടെ എത്തും.
അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല. "

" ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു. ആരെല്ലാം കൂടെ വേണം എന്ന് നിനക്ക് നിശ്ചയിക്കാം "

" സര്‍ , ഇന്ന് മുതല്‍ ഞാന്‍ ഓണ്‍ ഡ്യൂട്ടി  ആണ്.നാളെ വൈകീട്ടോടെ ഞാന്‍ ഒരു തീരുമാനം പറയാം. നമ്മള്‍
മിഷന്‍ എപ്പോള്‍ എവിടെ എങ്ങിനെ തുടങ്ങും എന്ന്.പക്ഷെ സര്‍ എനിക്ക് ഒരു ഉപകാരം ചെയ്യണം , എല്ലാവരുടെയും വിചാരം ഞാന്‍ ഇന്ന് മുതല്‍ ലീവ് ആണെന്നാണ്‌. അതങ്ങിനെ തന്നെയാവണം, ഇന്ന് രാത്രി ഞാന്‍ ഇവിടുന്നു റെഡി ആയി ഇറങ്ങുമ്പോള്‍ എന്നെ റെയില്‍വേ സ്റ്റേഷനില്‍ വിടാന്‍ താങ്കള്‍ വരണം, എന്നിട്ട് താങ്കള്‍ക്ക് വിശ്വസിക്കാവുന്ന ഏതെങ്കിലും ഒരാളുടെ വീട്ടില്‍ എന്നെ വിടണം. ബാകി എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്ന പോലെ നടക്കും.   "

" ഓക്കേ ബെസ്റ്റ് ഓഫ് ലക്ക് "
" താങ്ക്യൂ സര്‍, "

***********
" ഹരേ ബാബൂ ...തും കൊന്ഹെ....പെഹലെ ഇതെര്‍ തോ നഹി ദേഖ " രാജ് ഭയ്യ അവനെ ആദ്യമായി കാണുകയാണ്. അതേയ് ഇതിനു മുന്‍പ് അവനെ ആരും ഇവിടെ കണ്ടിട്ടില്ല.

" ഞാന്‍ ഗുജറാത്തില്‍ നിന്നാണ്. അവിടെ നടന്ന കലാപത്തില്‍ എനിക്ക് എല്ലാം നഷ്ടപെട്ടു, ഇപ്പോള്‍ ഈ പകുതി പൊള്ളിയ ശരീരവുമായി ജീവിക്കുന്നു. കഴിക്കാന്‍ എന്തെങ്കിലും തരുമോ? " അവന്‍ പൊള്ളി കരിഞ്ഞു പോയ അവന്റെ ശരീരഭാഗം കാണിച്ചു പറഞ്ഞു.

രാജ് ഭയ്യ  അവനു കഴിക്കാന്‍ പാനിപൂരി കൊടുത്തു.അവന്‍ അത് വളരെ വേഗത്തില്‍ കഴിച്ചു. അവിടെ നിന്നും പോവുമ്പോള്‍ അതുവരെ അവിടെ ഇരുന്നിരുന്ന ഒരു മനുഷ്യന്‍ അവനെ പിന്തുടര്‍ന്നു.

" എന്താ നിന്റെ പേര് ?  "

" കമാല്‍ "

" എന്താണ് നിന്റെ ജീവിതത്തില്‍ നടന്നത് ? "

" ഞാന്‍ പറഞ്ഞില്ലേ ...അത് തന്നെ "

" നിന്റെ സഹോദരങ്ങളെയും, മാതാപിതാക്കളെയും കൊന്നു തള്ളിയവനോട് നിനക്ക് പ്രതികാരം ഇല്ലേ? "

" എന്ത് പ്രതികാരം , അവര്‍ പോയി , ഇനിയുള്ള കാലം എങ്ങിനെയെങ്കിലും ജീവിച്ചു തീര്‍ക്കണം "

" നീ ഈ പാതി വെന്ത ശരീരവും കൊണ്ട് എങ്ങിനെ ജീവിക്കും? , ഇത് പോലെ പിച്ച എടുത്തു ജീവിക്കാന്‍ നിനക്ക് നാണമില്ലേ ? നീ എന്റെ കൂടെ വരൂ, നിനക്ക് ഞാന്‍ ഒരു ജോലി തരാം, നഷ്ടപ്പെട്ടു എന്ന് നീ കരുതുന്ന
നിന്റെ ജീവിതത്തിനു ഒരു പുതിയ അര്‍ഥം തരാം. "

അയാള്‍ അവനെയും കൊണ്ട് നടന്നു. അവര്‍ ചെന്നെത്തിയത് ഒരു പഴയ കെട്ടിടത്തില്‍ ആണ്. ആകെ പൊടി പിടിച്ചു
കിടന്നിരുന്ന ആ മൂന്നു നില കെട്ടിടത്തില്‍ ചെന്ന് അയാള്‍ ഉറക്കെ വിളിച്ചു. ഒരു റൂമില്‍
പ്രകാശം പരന്നു. അവിടെ കുറെ ആളുകള്‍. അവരെല്ലാം കൂടെ അവന്റെ മനസ്സില്‍ വിഷം കുത്തി വെക്കാന്‍ തുടങ്ങി.

" നിങ്ങള്‍  പറയുന്ന പോലെ ഇവിടെ ഈ മസ്ജിദില്‍ വരുന്ന ആയിരങ്ങളെ കൊലപ്പെടുത്തിയിട്ട് എനിക്ക് എന്ത്
കിട്ടാന്‍ , അല്ലെങ്കില്‍ തന്നെ ഇവിടെയുള്ളവര്‍ ആരും അല്ല എന്റെ ജീവിതം തകര്‍ത്തത്, "

" അറിയാം, പക്ഷെ നമ്മള്‍ പ്രതികരിക്കണം, ചോരക്കു ചോര, അതാവണം ഇനിയുള്ള കാലം നമ്മുടെ ജീവിതം "

" അടുത്ത വെള്ളിയാഴ്ച നമ്മള്‍ ചാന്ദ് മസ്ജിദ് തകര്‍ക്കും, പിന്നെ അവിടെ ജീവന്‍ നഷ്ടപ്പെട്ട മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി നമ്മള്‍ തന്നെ നിരത്തില്‍ ഇറങ്ങും,കണ്ണില്‍ കാണുന്ന എല്ലാം നശിപ്പിക്കും, ഈ രാജ്യം നമ്മുടേതല്ല, അത് നമ്മള്‍ തകര്‍ക്കും,
നമുക്ക് സ്വസ്ഥമായി ജീവിക്കാന്‍ പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉണ്ട്,നീ അതിനൊരു കൈതിരിയാവും, വെള്ളിയാഴ്ച നീ അവിടെ ഒരു അഗ്നിഗോളമായി പൊട്ടിത്തെറിക്കുമ്പോള്‍ അത് ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക്‌ ജീവിതത്തിന്റെ പുതിയ വെളിച്ചമാവും , നീ തയാറല്ലെ ? "

" അതെ ..ഞാന്‍ തയ്യാര്‍ ....അതിനു മുന്‍പ് എനിക്ക് മസ്ജിദില്‍ പോവണം, ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ എനിക്ക് മസ്ജിദില്‍ തീര്‍ക്കണം, ഈ ദൌത്യം ഞാന്‍ ഏറ്റെടുക്കുന്നു , വ്യാഴച്ച രാത്രിയില്‍ ഞാന്‍ തിരിച്ചു വരും കാത്തിരിക്കുക, എന്റെ ജീവിത ലക്‌ഷ്യം ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും, "

" നീ പോവ്വൂ , നിനക്ക് ഇപ്പോള്‍ സുരക്ഷിതമായ സ്ഥലം മസ്ജിദ് തന്നെ. "


വിഷം കുത്തിവെക്കപ്പെട്ട മനസ്സുമായി അവന്‍  പതുക്കെ അവിടെ നിന്നും ഇറങ്ങി നടന്നു. അപ്പോള്‍ തങ്ങള്‍ക്കു  കിട്ടിയ  പുതിയ ഇരയെ എങ്ങിനെ വിനിയോഗിക്കണം എന്നാ ചര്‍ച്ചയില്‍ ആയിരുന്നു ആ രാജ്യ ദ്രോഹികള്‍.

" ഹലോ സ്വമിജീ , "
" ഹലോ "
" അടുത്ത വെള്ളിയാഴ്ച എല്ലാം നമ്മള്‍ ഉദ്ദേശിച്ച പോലെ നടക്കും, അതിനു അടുത്ത ദിവസം താങ്കളുടെ ഊഴം ആണ്, അറിയാമല്ലോ മസ്ജിദ് തകര്‍ന്നതിന്റെ പേരില്‍ ഞങ്ങള്‍ തുടങ്ങുന്ന കലാപം അവസാനിക്കുന്നതിനു മുന്‍പ് ആ ക്ഷേത്രം തകരണം , മുസ്ലിം ജനതയുടെ പ്രതികാരം ആയെ  അതിനെ ആളുകള്‍ കാണാവൂ, അതോടെ രാജ്യം മുഴുവനും കത്തി എരിയണം, "

" എല്ലാം എനിക്ക് വിട്ടേക്കുക, എന്റെ ഭക്തന്മാര്‍ എന്നെ കണ്ണടച്ച് വിശ്വസിക്കുന്നു, അവരില്‍ ഒരാളെ പോലും ഞാന്‍ ജീവനോടെ വെച്ചേക്കില്ല, പക്ഷെ നിങ്ങള്‍ പറഞ്ഞ പണം ഞാന്‍ പറയുന്ന പ്രകാരം നാല് അക്കൌണ്ടുകളില്‍ ആയി വന്നിരിക്കണം ആദ്യം, "

" ആ കാര്യത്തില്‍ സംശയം വേണ്ട , മസ്ജിദ് തകരുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് പണം കിട്ടിയിരിക്കും, പിന്നെ ക്ഷേത്രം " അതും പറഞ്ഞു അയാള്‍ അട്ടഹസിച്ചു ചിരിച്ചു.

************

സമയം രാത്രി പത്തുമണി കഴിഞ്ഞു. കേണല്‍ സുര്‍ജിത് സിംഗിന്റെ ടെലെഫോണ്‍ നിര്‍ത്താതെ അടിച്ചു കൊണ്ടിരിക്കുന്നു.

" ഹലോ "

" സര്‍, ആസിഫ്, "
" പറയു എന്താണ് അവരുടെ നീക്കം, നീ എവിടെയാണ്, എവിടെ നിന്നാണ് വിളിക്കുന്നത്‌, "
" സര്‍, നമ്മുടെ ഊഹം ശരിയാണ്, അടുത്ത വെള്ളിയാഴ്ച അവര്‍ മസ്ജിദ് തകര്‍ക്കും, ഞാന്‍ ഇപ്പോള്‍ മസ്ജിദില്‍ ഉണ്ട്, മൌലാനയുടെ റൂമില്‍  നിന്നാണ് വിളിക്കുന്നത്‌, അല്ലാമ ഇഖ്‌ബാല്‍ യൂനിവേര്‍സിറ്റിയുടെ ബാക്ക് സൈഡില്‍ നിന്നും ഏകദേശം അര കിലോമീറ്റെര്‍ ദൂരെ ...ഹബീബ നദിയുടെ ഭാഗത്തേക്ക് പോവുന്ന വഴിയില്‍ സെക്കന്റ്‌ ലെഫ്റില്‍ ഉള്ള ഒരു പഴയ കെട്ടിടം...അവിടെയാണ് അവരുടെ ക്യാമ്പ്‌, പക്ഷെ ഒരുപാട് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്, അവര്‍ ഏറിയാല്‍ ഏഴോ എട്ടോ പേരെ ആ കെട്ടിടത്തിലുള്ളൂ ...പക്ഷെ അവരുടെ കൂടെ വേറെയും  ഒരുപാട്  പേരുണ്ടോ എന്നുറപ്പിക്കാന്‍ വയ്യ, നാളെ കാലത്ത് നാലുമണിക്ക് നമുക്ക് അവരെ അറ്റാക്ക്‌ ചെയ്യണം, പത്തുപേര്‍ മാത്രം ...അതും
ഒരുമിച്ചു വരരുത്, ഇന്ന് രാത്രി തന്നെ അതായത് ഒരു മണിക്ക് മുന്‍പ് തന്നെ എല്ലാവരും അവിടെ എത്തിയിരിക്കണം, "

" ഇതാ ഞങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു, "

" പ്രത്യേകം ശ്രദ്ധിക്കണം , വളരെ ഈസിയായ ഒരു ഒപ്രേഷന്‍ ആണ്, എന്ന് കരുതി നിസാരമായി കാണരുത്, അവിടെയുള്ള ആളുകളുടെ ജീവന്‍ നമുക്ക് നമ്മുടെ നാട് പോലെ തന്നെ വിലപ്പെട്ടതാണ്‌, "

" മനസ്സിലാക്കുന്നു, നീ നമ്മുടെ നാടിനു ഒരു മുതല്‍കൂട്ടാണ്, "
" നമ്മള്‍ എന്ന് പറയാം സര്‍, "

ഫോണ്‍  കട്ട്‌ ചെയ്തു അസിഫ് മൌലാനയോടു പറഞ്ഞു.  " മൌലാന താങ്കള്‍ ഒന്ന് കൊണ്ടും പേടിക്കരുത്, എല്ലാ വെള്ളിയാഴ്ചയും പോലെ ഈ വെള്ളിയാഴ്ചയും കടന്നു പോവും "

" നിങ്ങളെ പോലെ ധീരന്മാരായ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതെ കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തിനു
ഭയക്കണം , അള്ളാഹു ഇത്തരം രാജ്യദ്രോഹികളില്‍ നിന്നും നമ്മുടെ നാടിനെ കാത്തു രക്ഷിക്കട്ടെ, "

" ആമീം "

" മിഷന്‍ വിജയിച്ചു ക്യാമ്പില്‍ ചെല്ലുമ്പോള്‍ സുര്‍ജിത് സാറിനോട് എന്റെ സലാം പറയണം, "

" തീര്‍ച്ചയായും, ഈ മിഷന്റെ വിജയത്തില്‍ താങ്കളുടെ സഹായം വിലപ്പെട്ടതാണ്‌, മിഷന്‍ അവസാനിക്കുന്നത് വരെ ഞാന്‍ ആരാണെന്ന് ഇവിടെ ആരും അറിയരുത്. "
*****************************
 " കമാല്‍ തും ഇത്നെ ബടെ ധോഖ കിയ ..ബസ്‌ ഹമാരെലിയെ നഹീ ..പുരാ മുസല്‍മാനോ കേലിയെ .." 
 " ഞാന്‍ ഒരു മുസ്ലിം സഹോദരനും ഒരു ചതിയും ചെയ്തില്ല... ഞാന്‍ നിനക്ക് വാക് തന്നിരുന്നു എന്റെ ദൌത്യം ഞാന്‍ നിറവേറ്റും എന്ന്. എന്റെ ദൌത്യം എന്റെ രാജ്യത്തെ സ്വന്തം ജീവന്‍ പോലും കൊടുത്ത് സംരക്ഷിക്കുക്ക എന്നതാണ്. എന്റെ നാടും എന്റെ സഹോദരന്മാരും ...ഓരോ ഇന്ത്യക്കാരനും വേണ്ടി 
മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ഹൃദയം ഉണ്ട് ദാ ഇവിടെ. നിന്നെ പോലുള്ള രാജ്യ ദ്രോഹികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടി അത് നിശ്ചലമാവില്ല , സാരെ ജഹാന്‍ സെ അച്ചാ ...എന്ന് ഞങ്ങള്‍ പാടുന്ന ഞങ്ങളുടെ രാജ്യം മലിനപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതിനു ഞങ്ങളെ പോലുള്ള ധീര ജവാന്മാരുടെ ഞരമ്പുകളിലെ രക്തയോട്ടം നിലക്കണം..."

" ഹരേ സാലെ ...തും ബി ഫൗജ് ഹെ? ചൂ....." 

അത് മുഴുവനും പറയാന്‍ അവനു സമയം കൊടുത്തില്ല. സുര്‍ജിത് സാറിന്റെ റൈഫിള്‍ മൂന്നുവട്ടം തുടരെ ശബ്ദിച്ചു.


 **************************

" ഇക്കാ..."

" ഹിമാറെ കഥയുടെ രസം കളഞ്ഞു. ന്താപ്പോ അനക്ക് ബെണ്ട്യെ"

" ഇതാപ്പോ നന്നായെ ..ഇങ്ങളല്ലെന്നു മനുഷ്യ എന്നെ പാത്തൂന്റെ പോരലേക്ക് പറഞ്ഞയച്ച്ചേ ...എന്നിട്ടിപ്പോ ഇന്നെ തിന്നാന്‍ ബര്യാ.."

" ഹ ..ഹ പറഞ്ഞ പോലെ ഞമ്മളത് മറന്ന്...ന്തായീ ?  "
" ഈ നബീസു ഒരു കാര്യം ഏറ്റാ പിന്നെ അയിനു വല്ല മോടക്കൊണ്ടോ ? "
" അത് പിന്നെ ഞമ്മക്കരിഞ്ഞൂടെ പൊന്നെ,.ഇജ്ജു കോയാടെ കെട്ടിയോള്‍ അല്ലേ , ഇബിലീസ് കോയാടെ...
ഏത്? ...  ഇജ്ജ് കാര്യം പറ. "
" പാത്തൂന്റെ മോള്‍ക്ക്‌  വന്ന കാര്യം കൊണ്ടോട്ടീന്നാ , ഓല് ബാല്യ ഹോട്ടല്‍ മോതലളിമാരാന്ന പാത്തു പറഞ്ഞെ ,ന്നാലോ ചെക്കന്ക്ക് അതിന്റൊന്നും ആവശ്യം ഇല്ലാത്രേ ...ഒന്ക് ദുഫായീല് സോട്ട് വാറിന്റെ കമ്പനിണ്ടാത്ത്രെ "

" സോട്ട് വാരല്ല ഹംകേ ...സോഫ്റ്റ്‌ വയര്‍ ..."
" ന്തെങ്കിലും ആവട്ടെ അയിന്റെ പണിയാ...പിന്നെ സോര്‍ണത്തിന്റെ പണിയും ഉണ്ട്നാ തോന്നുനത് ...
താലീ ..താലീ ന്നു പറയണതും കേട്ടക്കിന്...."

 " താലീ അല്ല ഹിമാറെ ...ടാല്ലി...അത് കമ്പൂട്ടെരില് കണക്കു നോക്കിണ സാധനമാണ്. ...അപ്പൊ ബല്യ
പുള്ളിയാ "

 " എനിക്ക് കേട്ടിട്ട് സഹിക്കാന്‍ പറ്റണില്ല റബ്ബേ ...ഇങ്ങള് അത് മൊടക്കീന്നരിഞാലെ ഞമ്മക്ക് സമാധാനം ബരുള്ളൂ"

" ഇജ്ജ് അടങ്ങു ശേയ്ത്താനെ ....അത് മൊടക്കി ആ കാര്യം ഞമ്മടെ മയ്മൂനാക്ക് കൊണ്ടത്തരും ഞമ്മള് , ഞമ്മള് ഈ പൊട്ട കണ്ണടയും ബെച്ചു കസ്ടപ്പെട്ടു ഈ കഥകള് വായിക്കനത് എന്തിനാന്നാ അന്റെ വിചാരം, ?  ചാരപ്പണിയുടെ ഐഡിയ ഞാന്മ്മക്ക് കിട്ടനത് ഇമ്മായിരി കഥ ബായിച്ചിട്ടല്ലേ "

" ഇനീപ്പം ഇങ്ങള് എപ്പോള കൊണ്ടോട്ടിക്ക് പോണത് ? "

" കുതിരേ അനക്ക് ഇല്ലോളം വെവരം ഇണ്ടാ ? , ഞാന്‍ അബടെ പോയി കല്യാണം മൊടക്ക്യ പിന്നെ മൈമൂനാന്റെ  കാര്യം പറഞ്ഞു ഇക്കബടെ പൂവാന്‍ പറ്റോ ? "

" പിന്നെ ?  "

" അതിനാണ് പടച്ചോന്‍ ഈ നോവല് ഇന്റെ കജ്ജീല്‍ തന്നത് "

" ഇതൊണ്ട് എന്താക്കാനാ ?  "

" കഥയില്‍ ഒരാളെ അയച്ചെങ്കി ഞമ്മള് രണ്ടാളെ അയക്കും, ഇജ്ജ് കണ്ടോ ...കുഞ്ഞി മൊയ്തീനും ആശാരി നാണുവും കൂടി പൊയ്ക്കോളും "

" ഗീബത്തും നമീമത്തും ന്നു പറേണ മാതിരിയല്ലേ ഒറ്റിങ്ങള്...നന്നായി , ഇങ്ങടെ ഒരു തല, "

" ഇതൊക്കെ എന്ത് ..അന്നേ കെട്ടനയിനു മുമ്പൊക്കെ എന്തെയിരിന്നു ഞമ്മള് ...അനക്കൊര്‍മണ്ടോ അന്ന് ..
ഞമ്മടെ ദുബായി കാദറിന്റെ മോള് റസിയാടെ കാര്യം ഞമ്മള് മൊടക്കിയത് ? നിശയം വരെ കയിചില്ലേ ഞമ്മള് മലമ്പനി വന്നു കെടന്ന സമയം കൊണ്ട് പഹയന്മാര് , ന്നിട്ടെന്തായി ഒടുക്കം കല്യാണം മൊടങ്ങിയ ഓന്റെ മോള് റസിയ ഞരമ്പ്‌ മുറിച്ചു മയ്യത്താവാന്‍ നോക്കീലേ? , അയിന്റെ ശേഷം ഓള്‍ക്ക് ബല്ല  കാര്യോം ബന്നോ ? "

" അതൊക്കെ പോട്ടെ ഇജ്ജു നമ്മടെ മോള് മൈമൂനാട് ഒരു ചായ ഇണ്ടാക്കാന്‍ പറഞ്ഞെ "

" മോളെ മൈമൂ ......മൈമൂനാ .."  മോളെയും വിളിച്ചു അവര്‍ അകത്തേക്ക് പോയി. ചായയും കാത്തു അയാള്‍ അവിടെ
തന്നെ ഇരുന്നു. പെട്ടെന്നാണ് ഒരു കരച്ചില്‍ കേട്ടത്.


" ഇന്റെ റബ്ബേ ...." അയാള്‍ അകത്തേക്ക് ഓടി. അകത്തു വെട്ടിയിട്ട വാഴ പോലെ അയാളുടെ ഭാര്യ നബീസു . കയ്യില്‍ ഒരു വെള്ളക്കടലാസ്.അയാള്‍ അതെടുത്തു വായിക്കാന്‍ തുടങ്ങി.

" എത്രയും പ്രിയപ്പെട്ട എന്റെ ബാപ്പക്കും ഉമ്മക്കും ,

ഞാന്‍ പോവുകയാണ്. എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ , ആള് മറ്റാരും അല്ല , നമ്മടെ ദുബായ് കാദര്‍ ഇക്കാടെ മോന്‍ റസാക്കിന്റെ കൂടെ. നിങ്ങള്‍ പേടിക്കേണ്ട. നിങ്ങള്‍ റസിയാടെ കല്യാണം മുടക്കിയതിനു പകരം ചോതിക്കാന്‍ വേണ്ടിയാവും എന്ന് കരുതുകയും വേണ്ട ..ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. എന്നെ പോന്നു പോലെ നോക്കിക്കോളും എന്ന് എനിക്കുറപ്പാണ്, ഇതെല്ലം കേള്‍ക്കുമ്പോള്‍ എന്റെ ഉപ്പക്കും ഉമ്മക്കും സന്തോഷം ആവും എന്നെനിക്കറിയാം, ഒരു ചില്ലിപ്പൈസ ചിലവില്ലാതെ മോള്‍ടെ കാര്യം നടന്നില്ലേ.

ഒരു പ്രധാന കാര്യം വിട്ടു പോയി, അടുത്ത തിങ്കളാഴ്ച വരുന്ന എന്റെ മനാഫ് ഇക്കാക്ക്, അതായത് നിങ്ങളുടെ മൂത്ത മകന് വേണ്ടി ഉമ്മ തയ്യാറാക്കി വച്ചിരിക്കുന്ന പാവക്ക അച്ചാറും, മാങ്ങാ അച്ചാറും , പൂരം വറുത്തതും എല്ലാം ഞാന്‍ കൊണ്ടുപോവുകയാണ്‌, ഇത് മാത്രമേ ഞാന്‍ ഇവിടുന്നു കൊണ്ട്പോവുന്നുള്ളൂ, എനിക്ക് കഴിക്കാന്‍ അല്ല കേട്ടോ ഉമ്മാ, , എന്റെ പുന്നാര മനാഫ് ഇക്കാക് കഴിക്കാന്‍ തന്നെ, ഇക്ക നേരെ ഞങ്ങളുടെ അടുത്തേക്ക്‌ തന്നെ വരും, കാരണം ഇക്ക കെട്ടാന്‍ പോവുന്ന പെണ്ണ് റസിയ താത്ത അല്ലെ ? ദുബായ് കാദര്‍ ഇക്കാടെ മോള് റസിയ,

ഉപ്പയും ഉമ്മയും ചെയ്ത ഒരു വലിയ തെറ്റിന് അങ്ങിനെ മനാഫ് ഇക്ക പ്രായശ്ചിത്തം ചെയ്യുന്നു എന്ന് കരുതേണ്ട കേട്ടോ, അവരും വര്‍ഷങ്ങള്‍ ആയി ഇഷ്ടത്തില്‍ ആയിരുന്നു, ഉപ്പ നാട്ടില്‍ ഉള്ളയിടത്തോളം കാലം അവളുടെ കല്യാണം നടക്കില്ല എന്നാ ഉറപ്പില്‍ ആയിരുന്നു അവര്‍. പക്ഷെ ഉപ്പാക്ക് മലമ്പനി വന്ന അവസരത്തില്‍ എല്ലാം കൈവിട്ടു പോവേണ്ടതായിരുന്നു, പക്ഷെ അവസാനം ഉപ്പ തന്നെ വന്നു അവരെ രക്ഷിച്ചു, ഇനി എന്തായാലും ഞങ്ങള്‍ കല്യാണം എല്ലാം കഴിഞ്ഞു നിങ്ങളെ വിളിക്കാം, അന്ന് പിണക്കമൊന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്കു വരാം,.

ഇനി ഒരു അപേക്ഷ .." ഇനിയെങ്കിലും ആരെയും വേദനിപ്പിക്കാതെ നല്ല ദമ്പതികള്‍ ആയി നിങ്ങള്‍ ജീവിക്കണം" ഇബിലീസ് എന്ന പദം ഉപ്പാടെ പേരില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഒരു കാലം ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്ന് സ്വന്തം ...

മൈമൂ .....

ആ പേപ്പറും കയ്യില്‍ പിടിച്ചു അയാള്‍ എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല.

***********************
വര്‍ഷങ്ങള്‍ക്കു ശേഷം രാഘവേട്ടന്റെ ചായക്കടയിലെ ഒരു പതിവ് സായാഹനം. ഹംസയും, ഔസോപ്പും , വേലയുധേട്ടനും, കുഞ്ഞിക്കണ്ണനും, എല്ലാവരും എന്തോ ചര്‍ച്ചയില്‍ ആയിരുന്നു.
അപ്പോള്‍ ആണ് കോയക്ക അങ്ങോട്ട്‌ വന്നത്. ആളെ കണ്ടതും ചര്‍ച്ച പെട്ടെന്ന് നിന്നു.

" എന്താ രാഘവാ ,,,ഒരു ചര്‍ച്ച ?  "

" നിങ്ങള്‍ അറിയേണ്ട കാര്യം ഒന്നും അല്ല കോയ , വല്ല കല്യാണക്കാര്യം ആണെങ്കില്‍ അല്ലെ നിങ്ങള്ക്ക് കാര്യമുള്ളൂ. ? "

" നീയൊന്നു മിണ്ടാതിരി ഹംസേ ...ആളുകള്‍ നന്നായാലും നീയൊന്നും മനസ്സിലാക്കില്ലേ ?

" ഓര് പറഞ്ഞോട്ടെ രാഘവാ ,"

" നമ്മുടെ ബാലന്റെ മകള്‍ നീതു ഹോസ്പിറ്റലില്‍ ആണ്, അവളുടെ ഹാര്‍ട്ട്‌ വാല്‍വിന് തകരാര്‍ ആണ്, സര്‍ജറിക്ക് മൂന്ന് ലക്ഷം രൂപ വേണം, നാട്ടുകാര്‍ ഒരു കമ്മറ്റി രൂപീകരിക്കുന്നതിനെ പറ്റിയാണ് ചര്‍ച്ച,പക്ഷെ 
സമയം തീരെ കുറവാണ്.ചുരുങ്ങിയത് ഒരാഴ്ചക്കുള്ളില്‍ എങ്കിലും സര്‍ജറി നടത്തണം. "

" ഞങ്ങളങ്ങോട്ടു വരും, ഒരു കുട്ടിയുടെ ജീവന്റെ കാര്യം ആണ്, എന്തെങ്കിലും അറിഞ്ഞു തരണം കോയാ "  

അതിനു ഹംസക്ക് മറുപടി നല്‍കാതെ കോയ അവിടം വിട്ടു. 

" അയാളുടെ മേലിന്ന് ഇബലീസ് പോയിട്ടില്ല രാഘവേട്ടാ " 

ആ ചര്‍ച്ച വൈകീട്ടും ഏറെ നേരം നീണ്ടു നിന്നു. അപ്പോള്‍ ആണ് രാഘവേട്ടന്റെ ചായക്കടയിലെ ടെലെഫോണ്‍
അടിച്ചത്. 
" ഹലോ "
" ഹലോ രാഘവേട്ടാ, മണിയാണ്, കിങ്ങിണി ഓട്ടോ ഓടിക്കുന്ന ..." 

" എന്താ മണീ ? "

" നമ്മുടെ കോയക്കയില്ലേ....ആ കല്യാണം ..."

" എന്താ മണീ ...കൊയക്കാടെ മറ്റേ പേര് പറയാന്‍ ഇപ്പോള്‍ ഒരു പ്രയാസം ? "

" കോയാക്ക മരിച്ചു രാഘവേട്ടാ .."

" ഈശ്വരാ ..."

" ഞാന്‍ ഇപ്പോള്‍ മലബാര്‍ ഹോസ്പിറ്റലില്‍ ആണ്, ...ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു. ഞാന്‍ മാത്രമേ കൂടെ 
ഉണ്ടായിരുന്നുള്ളൂ ....എന്താ ഇപ്പോള്‍ ചെയ്യാ ? കൊയക്കാടെ വീട്ടിലേക്ക് വിളിച്ചു പറയാന്‍ എനിക്ക് വയ്യ അവിടെ ആ പെണ്‍കുട്ടികളും ഉമ്മയും അല്ലെയുള്ളൂ ? "

" നീ അവിടെ നില്‍ക്ക് ഞങ്ങള്‍ എത്തി. ഫോണ്‍ വച്ച് രാഘവേട്ടന്‍ എല്ലാവരോടും കാര്യം പറഞ്ഞു. അവര്‍ നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു, 

" എന്താ മണീ ഉണ്ടായേ ?  " 

" രാഘവേട്ടാ .. നമ്മുടെ ബാലേട്ടന്റെ മോളെ കാണാന്‍ വന്നതാ ....ഹോസ്പിറ്റലില്‍ എത്തും മുന്‍പേ വണ്ടി നിര്‍ത്താന്‍ പറഞ്ഞു,,നെഞ്ച് അമര്‍ത്തി പിടിച്ചു കോയാക്ക...ഞാന്‍ ആളെ സീറ്റില്‍ ചാരി ഇരുത്തി ഒരു വിധം 
ഇവിടെ എത്തിച്ചു. സ്ട്രെട്ചെരിലെക്ക് മാറ്റുമ്പോള്‍ കോയാക്ക ഇതെന്റെ കയ്യില്‍ തന്നു. ബാലേട്ടന് കൊടുക്കാന്‍ പറഞ്ഞു, വേറെ ആരും അറിയേണ്ട എന്നും പറഞ്ഞു " 

അപ്പോള്‍ ആണ് മണിയുടെ കയ്യില്‍ ഉള്ള നാലു ലക്ഷം രൂപയുടെ ചെക്ക്‌ അവര്‍ കണ്ടത്. കോയാക്കയുടെ മരണ വാര്‍ത്ത ആ ഗ്രാമത്തില്‍ പടര്‍ന്നു കഴിഞ്ഞിരുന്നു. 

 " ഹലോ ബഷീര്‍ അല്ലേ? നമ്മുടെ കോയാക്ക മരിച്ചു.  "

" ഹാ ..നമ്മുടെ റസാക്കിന്റെ ഭാര്യയുടെ  ഉപ്പ ..അതേന്ന് മനഫിന്റെ ഉപ്പ " 

അപ്പോള്‍ രാഘവേട്ടന്‍ ഹംസയെ നോക്കി പറഞ്ഞു.

" കണ്ടോ ഹംസേ ...കൊയക്കാടെ പേരില്‍ നിന്നും അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ആ വൃത്തി കെട്ട പദം മാറിപ്പോയി."

************

ഈ സമയം ഗ്രാമത്തിലെ മറ്റൊരു വീട്ടില്‍ ...

" ഹലോ ഫൌസി മോള്‍ അല്ലേ ..ഇത് ഉമ്മയാടീ മോളെ " 

" എന്താ ഉമ്മ ?  " 

" നമ്മുടെ കോയാക്ക മരിച്ചു മോളെ ..ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു. നീ ശമീരിനെയും കൂട്ടി പെട്ടെന്ന് വരണം " 

" ആ ഇബിലീസ് കോയാക്ക അല്ലേ " 

" മോളെ നാല് മാസം മുന്‍പ് നിന്റെ ഉപ്പ എന്നോട് ഒരു വലിയ സത്യം പറയുന്നത് വരെ ഞാനും ആ മനുഷ്യനെ ഇബിലീസ് കോയ എന്ന് വിളിക്കാന്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നു. " 

" എന്ത് സത്യം ? " 

" ആസിഫ് ജീ .."  അത് വരെ ആ  ബുക്ക്‌ വായിച്ചിരുന്ന അസിഫ് ഞെട്ടി തിരിഞ്ഞു നോക്കി. 

" ആസിഫ് ജീ ..യെ ലോ മെമ്മോ .. ആപ് കാ ചുട്ടി ഹോഗയാ ...ഹഫ്തെ കോ ആപ് ബീവി കീ സാത് ..." 
അത് മുഴുവനും കേള്‍ക്കാന്‍ നില്‍കാതെ ആസിഫ് സുര്‍ജിത് സാറിന്റെ അടുത്തേക്ക്‌ ഓടി, ,,,,

*****************
ട്രെയിന്‍ കുറെ ഓടിത്തുടങ്ങിയപ്പോള്‍ ആണ് നേരത്തെ ബാകി വച്ച കഥയെ പറ്റി ആസിഫ് ഓര്‍ത്തത്. അവന്‍ തന്റെ ബാഗില്‍ നിന്നും  ആ ബുക്ക്‌ എടുത്തു തുടര്‍ന്ന് വായിച്ചു. 


" എന്ത് സത്യം പറ ഉമ്മാ " 

"  അന്ന് നിന്റെ കല്യാണത്തിനു  ഇരുപത്തി അഞ്ചു പവന്‍ സ്വര്‍ണം കടം തരാം എന്ന് പറഞ്ഞ കടക്കാരന്‍ വാക് മാറി. ആകെ തകര്‍ന്ന നിന്റെ ഉപ്പ ...ചെട്ട്യാരുടെ വളപ്പീടികെന്നു എലിവിഷവും വാങ്ങി വീട്ടിലേക്കു പുറപ്പെട്ടതാണ്. വഴിയില്‍ വച്ച് കോയക്കാനെ കണ്ടു. ഉപ്പാടെ മുഖം കണ്ടു എല്ലാം ചോതിച്ചു മനസ്സിലാകിയ കോയാക്ക റസിയാടെ സ്വര്‍ണം നിനക്ക് തരുകയായിരുന്നു. ഇനി നീ പറ ആളെ എന്താണ് വിളിക്കേണ്ടത് ?" 

*************

മുഴുവനും വായിക്കാതെ ആസിഫ് തന്റെ മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു. 


" ഹലോ ..മിസിസ് റസിയ മനാഫ് ?  " 

" ഹലോ ... ആസിഫ്  മോനാ ?  " 

" അതെ ഉമ്മാ ..ഉപ്പ എവിടെ?  " 

" ഇവിടുണ്ട് കൊടുക്കാം ...നീ വരില്ല എന്ന് പറഞ്ഞിട്ട്. ഒരാള്‍ ഇവിടെ കണ്ണും മൂക്കും ചുവപ്പിച്ചു നടക്കുന്നുണ്ട്...ദാ ഉപ്പ വരുന്നുണ്ട് കൊടുക്കാം "

"  ഉപ്പ ... " 

" ഉപ്പാടെ സമ്മാനം കുറചു ദിവസം മുന്‍പ് കിട്ടി. ഞാന്‍ മൊത്തം വായിച്ചു. മൊത്തം എന്ന് പറഞ്ഞാല്‍ ഉപ്പ അയച്ചു തന്നതത്രയും ... ഇതൊരു കഥയാക്കി ഇറക്കിയാലോ? ..ഹാ പിന്നെ ഉപ്പ ...വെല്ലിപ്പാടെ സെക്കന്റ്‌ എന്‍ട്രി ഞാന്‍ വായിക്കുന്നത് ഇന്നലെ  എന്റെ ഒരു മിഷന്‍ കഴിഞ്ഞു വന്നതിനു ശേഷം ആണ്. അതില്‍ വെല്ലിപ്പ ഒരു നോവല്‍ വായിച്ചിരിക്കുമ്പോള്‍  വെല്ലിമ്മ വന്നു വിളിക്കുന്ന ഭാഗം..... അത്രയും നേരം വെല്ലിപ്പ വായിച്ചത് എന്റെ സ്റ്റോറി ആയിരുന്നു എന്ന് തോന്നിപ്പോയി. എന്തായാലും ഞാന്‍ ഇന്ന് രാത്രി അവിടെ എത്തും ബാകിയെല്ലാം അവിടെ വന്നിട്ട്. പിന്നേ ഞാന്‍ വരുന്ന കാര്യം ജാസ്മിനോട് പറയേണ്ട അവള്‍ക്കൊരു സര്‍പ്രൈസ് ആവട്ടെ. അപ്പോള്‍ ശരി. അസ്സലാമു അലൈക്കും "  



*************************************