ശനിയാഴ്‌ച, നവംബർ 12, 2011

ഗുജറാത്തി ( 02 )

കുറച്ചു മാസങ്ങള് കഴിഞ്ഞു..വീണ്ടും ഗ്രാമം പഴയ സന്തോഷത്തിലേക് മടങ്ങി. സഗീറും
ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ഭാഗം ആയിതീരുകയായിരുന്നു.ഇന്ന് കാവിലെ ഉത്സവമാണ്.
 മലന്ജെരുവിലെ മുന്നോറോളം വരുന്ന കുടുംബങ്ങളുടെ എല്ലാ ദുരിതങ്ങള്ക്കുംഅരുതിവരുതുന്ന
ദേവിയുടെ ചെറിയ കാവ്.അവിടെ എല്ലാവര്ഷവും മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം.
എന്തിനാണ് ഈ ഉത്സവം അതായിരുന്നു അവന്റെ സംശയം,ആ കഥയും ഞാന്‍ അവനോടു പറഞ്ഞു, ഞാന്‍ കേട്ട കഥ, അതെല്ലാം അവനു പുതിയ അറിവുകള്‍ ആയിരുന്നു,  പണ്ട് , പണ്ടെന്നു പറഞ്ഞാല്
വളരെ പണ്ട് ദേവലോകത്ത് നിന്നും ഭൂമിയില് എത്തിയ ദേവനേയും ദേവതയെയും കപന്ധാസുരന് എന്ന
നീചനായ കാട്ടാളന് പിന്തുടരുകയും ദേവനെ കൊല്ലുകയും ചെയ്തത്രേ.മനം നൊന്ത ദേവത പൊന്മലയില്
കയറി ജീവത്യാഗം ചെയ്തുപിന്നീടു അത് വഴി വന്ന ആരോ ദേവന്റെ ശരീരം കാവില്
സംസ്കരിച്ചു ദേവതയുടെ നിണം പതിഞ്ഞ പൊന്മല കറുത്ത് കരിമലയായി.അന്ന് തൊട്ടു ഇവിടെ
ദുരിതങ്ങള് ആയിരുന്നത്രെ,പിന്നീട്കാട്ടുവാസികള് മൂപന്റെ നിര്ദേശം അനുസരിച്ച് മലകയരിയപോള്
ദേവതയുടെ മൃതശരീരം കാണുകയും,അതുകൊണ്ട് വന്നു ദേവനെ സംസ്കരിചിടത് തന്നെ അടക്കുകയും ചെയ്തത്രേ ,  മരിച്ചു മൂന്നാം നാള് ആണ് ദേവിയുടെ ശരീരം മലയില്നിന്നും കൊണ്ടുവന്നു സംസ്കരിച്ചത്,അതാണ്ഈമൂന്ന് നാള്നീണ്ടു നില്കുന്ന ഉലസവതിന്റെ  ഐതിഹ്യം.


ഇപ്പോള്ഞാനും സഗീറും വലിയ ചങ്ങാതികള്ആണ് , എനിക്കവനെ പറ്റി ഒരുപാട് അറിയണം ആയിരുന്നു, എന്നും അവന്താമസിക്കുന്ന വരീതിന്റെ കുടിലില്ചെല്ലും , സംസാരിച്ചിരിക്കും ഞാന്അവനെ കുറിച്ചറിയാന്
വേണ്ടിയാണ് ചെല്ലുക , അവന്എന്നെയും എന്റെ ഗ്രാമത്തെയും പറ്റി ചോതിക്കും , ഞാന്ഇവിടുത്തെ പഴയ കഥകള്അവനോടു പറയും ,അപ്പോള്അവന്പറയുമായിരുന്നു നിങ്ങളുടെ കഥകള്സന്തോഷം നിറഞ്ഞതാണ്അത് പറയാനും കേള്കാനും സുഖമുള്ളതാണ്, എന്റെ കഥ ഒരു സങ്കടക്കടലാണ്.പിന്നെ ഞാന്കൂടുതല്ചോതിക്കില്ല , തിരിച്ചു പോരും.

സമയം വൈകുന്നേരം നാലുമണിയായി, കരിമലയില്നിന്നും ദേവിയുടെ കാഴ്ച കാവിലേക്ക് വരുന്നു, മൂന്ന് ആനകള്, നടുവിലെ ആനയാണ് ദേവിയുടെ പ്രതിഷ്ടയേന്തിയിരിക്കുന്നത്,സഗീര്എല്ലാം പുതുമയോടെ നോക്കിക്കാണുന്നു , അവന്റെ കയ്യില്തലേന്ന് വാസുവേട്ടന്റെ കടയില്നിന്നും വാങ്ങിയ ഒരു കുല പഴം, ഇന്നലെ അവന് എന്നോട് ചോതിച്ചിരുന്നു , ഞാന്ആനക്ക് പഴം കൊടുത്താല്എന്തെങ്കിലും പാപം ഉണ്ടോ എന്ന്, മിണ്ടാപ്രാനികള്ക്ക് കഴിക്കാന്കൊടുക്കുന്നതില്എന്ത് തെറ്റ് ഒന്നുമില്ല എന്ന് ഞാന്പറഞ്ഞു. അവന്‍  പഴവുമായി പതുക്കെ ആനകളുടെ അടുത്തേക്ക് നീങ്ങി എന്നാല്‍  കുടിച്ചു ലെക്കു കെട്ട ആന പാപ്പാന്‍‍‌ അത് കൊടുക്കാന്സമ്മതിച്ചില്ല, സഗീറിന്റെ മുഖത്തെ വിഷമം എനിക്ക് മനസ്സിലാവുമായിരുന്നു , കാഴ്ച അവനെയുംകടന്നു മുന്നോട്ട് നീങ്ങി , പെട്ടെന്ന് ആനകള്നടത്തം നിര്ത്തി , ദേവിയുടെ പ്രതിഷ്ടയെന്തിയ ആന ഒരടി പിന്നിലോട്ടു നീങ്ങി തിരിഞ്ഞു നിന്നുഅരിശം വന്ന ആനപാപ്പാന്കയ്യിലെ കമ്പി ഉപയോഗിച്ച് ആനയുടെ കാലില്‍കുത്തി, ഒരു നിമിഷം , രംഗം മാറിമറിയുകയായിരുന്നു , ആനയുടെ അലര്ച്ചയില്ആളുകളുടെ നിലവിളികള്അലിഞ്ഞില്ലാതെയായി,
ഒന്നല്ല മൂന്ന് ആനകള്അവിടമാകെ ഉഴുതു മറിക്കുകയായിരുന്നു പോലീസും രക്ഷ പ്രവര്ത്തനങ്ങളും ഇവിടെ എത്തിച്ചേരാന്ഒരുപാട് സമയം എടുക്കും , ആര്കെല്ലാം ജീവന്നഷ്ടമായി എന്നറിയില്ല , വളരെ 
ആശ്ചര്യം തോന്നിയത്  എല്ലാ ആനകളും നേരെ കാവില്ചെന്ന് ശാന്തമായി നില്ക്കുന്നത് കണ്ടപ്പോള്ആണ്,
*******************
പിറ്റേന്ന് ഒരുപാട് വൈകിയാണ് ഉണര്ന്നത്ഉത്സവം കഴിഞ്ഞാല്രണ്ടു ദിവസം വാസുവട്ടന്കട തുറക്കാറില്ല . സരസ്വതി  ഇട്ടു തന്ന ചായയും കുടിച്ചിരിക്കുമ്പോള് ആണ് , വാസുവേട്ടന്ഓടിവന്നത്
" പുഴക്കരയില് നാട്ടുകാര്  ചേര്ന്ന്  ചെക്കനെ തല്ലിക്കൊല്ലുന്നുഒന്നങ്ങട്ട് ചെല്ലണം "
ഞങ്ങള് അവിടെ എത്തുമ്പോള് അവശനായ അവനെയും വലിച്ചിഴച്ചു അവര് കവലയില് എത്തിയിരുന്നു .
എന്നെ കണ്ടതും അവരിലൊരാള് ഉച്ചത്തില്പറഞ്ഞു, " പണ്ടേ ഇവിടുന്നു ഓടിച്ചു വിടെണ്ടതായിരുന്നുമേനോന്‍ചേട്ടന്‍  പറഞ്ഞത് കൊണ്ട് മാത്രമാണ്
ഇവനെ  ഇവിടെ....ചെകുത്താന്റെ സന്തതിയാണ് ഇവന്‍  ..ഇവന്‍ നാട് മുടിപ്പിക്കും"

" നോക്ക് സുഹൃത്തേ ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്നത് ഒരു വലിയ ദുരന്തം ആണ് , എന്നാല്ചില്ലറ പരിക്കുകളും നാശനഷ്ടങ്ങളും ഒഴിച്ചാല്ഒന്നും സംഭവിച്ചില്ല എന്ന് തന്നെ പറയാം " ഞാന്സഗീറിന്റെ അടുത്ത് ചെന്ന് അവനെ താങ്ങിയെടുത്തു. " അതിന്റെ പേരില്ഇവനെ ഇങ്ങനെ തല്ലിച്ചതക്കാന്ഇവന്എന്താ ചെയ്തത് ,
നിങ്ങളെല്ലാം ഏതു ലോകത്താ, ആനപ്പാപ്പാന്കുടിച്ചു വെളിവില്ലാതെ കാട്ടികൂട്ടിയ കോപ്രായങ്ങള്, അതാണ്എല്ലാറ്റിനും കാരണം "

" വേണ്ട ഇനി കൂടുതല്ഒന്നും പറയേണ്ട ഇവന്‍ കാലുകുത്തിയ അന്ന് വരീതെട്ടന്‍പോയി, ഇന്നലത്തേത് പോലെ ഒരു സംഭവം മുന്പുണ്ടായിട്ടുണ്ടോ കാവില്?" അവര്പിന്നെയും പുലമ്പിക്കൊണ്ടിരുന്നു ,

നിങ്ങള്‍  എല്ലാം ഒന്ന് മനസ്സിലാകണം ഇവിടെ നിയമങ്ങള്‍ഉണ്ട് , നിങള്ഇപ്പോള് ഇവനോട് ചെയ്തതിനെല്ലാം
നിയമത്തിനു മുന്നില്വിശദീകരണം നല്കേണ്ടി വരും, പിന്നെ ഇവന്‍ ഇവിടെ തന്നെ ഉണ്ടാവും , ഇവിടെ തുടരാന്ആഗ്രഹിക്കുന്നിടത്തോളം കാലം " ഞാന്അവനെയും താങ്ങി അവന്റെ കുടിലിലേക്ക്  നടന്നു
" അവരെല്ലാം കൂടി വീട് അടിച്ചു തകര്ത്തു മേനോന്ചേട്ടാ "
" സാരമില്ല എല്ലാം ശരിയാക്കാം"

************************
വീട്ടില്തിരിച്ചെത്തിയപ്പോള്‍ സരസ്വതിക്കും  പരിഭവം ആയിരുന്നു , നാട്ടില് ഒറ്റപ്പെടുമോ എന്നാ ഭീതിയാണ് ഇതിനു പിന്നില്എന്ന് മനസ്സിലായി, പിന്നെ കുറച്ചു വിശ്വാസവും , ഒന്നും സംഭവിക്കില്ല ഞാന്അവള്ക്കു ധൈര്യം കൊടുത്തു.സമയം രാത്രി എട്ടുമണി ആയിക്കാണും ഞാന്അവനു കുറച്ചു ഭക്ഷണവും ആയി പുഴക്കരയില്ലേക്ക് ചെന്നു..നാടുകാര്പൊളിച്ചു കളഞ്ഞ കുടില്അവന്ഒരു വിധം ഒപ്പിച്ചു വച്ചിരിക്കുന്നു , അവനു ക്ഷീണം ഒന്നും ഇല്ലേ , വേറെ ആരെങ്കിലും ആണെങ്കില്ഒരു ആഴ്ച കിടപ്പിലാവും ,അപ്രകാരം മര്ദിച്ചിരുന്നു അവനെ.
ഞാന്കാതോര്ത്തു, നേര്ത്ത ഒരു തേങ്ങല്പോലെ തോന്നി ..അടുതെതിയപ്പോള്ആണ് മനസ്സിലായത്അവന്പാടുകയാണ്...

മേ  ആപ്  ഓര്‍  സബ് ഇസ് ദുനിയ  മേ  മുസാഫിര്‍
ലേകിന്‍  മേ  തോ  ഇദേര്‍  അഖേലാ  ഹോ  …….

മേരെ  ബാപ്   നെ  ഉങ്ങലി  പകര്‍  കെര്‍  മുജേ  ചല്നാ സിഖയാ താ..
മേരീ  മാ  നെ  മുജേ  ബോല്നെ  സിഖയാ  താ..
ലേകിന്‍ മേ നെ  കഭി യെ  നഹി  സോച്ച  താ 
കെ  മുജേ അഖേലാ  ചോട്ഖര്‍ വോ  ദോനോം  സാത്ത് ചലേ  ജയേന്ഗെ …
..........

എന്നെ കണ്ടതും അവന്‍ പെട്ടെന്ന് നിര്‍ത്തി , ഞാന്‍ കൈ കൊണ്ട് തുടരാന്‍ ആംഗ്യം കാണിച്ചു..
ഒരു  ദു:ഖ  ഗാനം  ആയിരുന്നു  അറിയാവുന്ന  ഹിന്ദിയെല്ലാം   ചേര്‍ത്ത്  വച്ചപ്പോള്‍  ഒരു  ഏകദേശരൂപം  കിട്ടി.
ഏതോ  ഒരു   പഴയ ഗസല്‍  പോലെയിരുന്നു .

“എനിക്ക്  പണ്ടേ  സംശയം  ഉണ്ടായിരുന്നു  നീ  മലയാളി  ആണോ  എന്ന് , സത്യം  പറ ?”

“ മേനോന്‍  ചേട്ടന്‍  ഈ  പാട്ട്  കേട്ടാണോ  സംശയം ? 

“ എന്നാലും  നീ  എവിടുന്നു  വന്നു  എന്നെങ്കിലും  പറ ,”

“ഞാന്‍  പറയാം  പക്ഷെ  ഈ  നിലാവ്  സാക്ഷിയായി  മേനോന്‍  ചേട്ടന്‍  എനിക്ക്  വാകുതരനം  രഹസ്യമാകി  വെക്കും  എന്ന്  “

“ ഞാന്‍  വാക്  തരുന്നു , നീ  ഈ  നാടിന്നും ,നാടുകാര്കും  ഒരു  ദ്രോഹവും  ചെയ്യാത്തിടത്തോളം  ഇത്  ഞാന്‍  രഹസ്യമാകി  സൂക്ഷിക്കും ”

അവന്‍ ഒരു സങ്കടക്കടല്‍ തുറക്കുകയായിരുന്നു.

“ എനിക്കൊര്‍മയുല്ലപോള്‍  തൊട്ടു  ഞാന്‍  ബീവിയുംമ  എന്നാ  എന്റെ  ഉമ്മക്കൊപ്പം  ആണ് .കല്ലായിപുഴ  തീരത്ത്  ഒരു  മൂന്നു  സെന്റോളം  വരുന്ന  സ്ഥലത്ത്  ഞാനും  എന്റെ  ഉമ്മയും  സുഖമായി  ജീവിച്ചു  , എനിക്ക്  തീരെ  മനസ്സിലാവാതിരുന്നത്  തരം  കിട്ടുമ്പോള്‍  എല്ലാം  എന്നെ  എന്റെ  നാട്ടിലും   സ്കൂളിലും   ഉള്ള  കുട്ടികള്‍
“ ഭ്രാന്തന്‍ ഗുജറാത്തി ” എന്ന്  വിളിക്കുന്നതിനു  കാരണമായിരുന്നു .ഞാന്‍  കേള്കാതെ  മുതിര്‍ന്നവരും  എന്നെ  ഇങ്ങനെ  തന്നെ  വിളിച്ചിരുന്നു .എന്തിനാണ്
 ഇവരെല്ലാം  എന്നെ  ഇങ്ങനെ  വിളിക്കുന്നത്‌  എന്ന്  മാത്രം  ഉമ്മയും  ആരും   എന്നോട്  പറഞ്ഞില്ല , ഞാന്‍  ഏഴാം  ക്ലാസില്‍  പഠിക്കുമ്പോള്‍  ഉമ്മ
 കിടപ്പിലായി , പിന്നെ  ഞാന്‍   പണിക്കു  പോയി  തുടങ്ങി .പഠനം  മുടങ്ങി , അല്ലെങ്കിലും  എനിക്ക്   പഠിക്കാന്‍  വയ്യായിരുന്നു.  
കൂടുകാരുടെ കളിയാകല്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കല്‍ മരമില്ലില്‍ വച്ച് കൂടെ പണിയെടുക്കുന്ന ഒരു തമിഴെന്‍ ഭ്രാന്തന്‍ എന്ന് വിളിച്ചപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അത് പിന്നെ അടിപിടിയില്‍ അവസാനിച്ചു, അന്ന് വീട്ടില്‍  വന്നു ഞാന്‍ ഉമ്മയോട്  വഴക്കിട്ടു. ഞാന്‍ ഈ നാട് വിട്ടു പോവുകയാണെന്ന് പറഞ്ഞു,

അന്ന് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കഥ ഉമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉമ്മാക് മധുരക്കടുത്തുള്ള ഏര്‍വാടി എന്നാ തീര്‍ഥാടന സ്ഥലത്ത് നിന്നും ഒരു കുട്ടിയെ  കിട്ടിയ കഥ. ആരുമില്ലാതിരുന്ന ഉമ്മ അവനെ കൂടെ കൂട്ടിയ കഥ. ഉമ്മ അവനോടു ചോതിച്ച കാര്യങ്ങള്‍ക്കൊന്നും അവന്‍ മറുപടി പറഞ്ഞില്ല , അവനു ആകെ കൂടി അറിയാവുന്നത് ഒരു പാടായിരുന്നത്രേ , പിന്നെ അവ്യക്തമായി അവന്‍ പുലംബികൊണ്ടിരുന്നത് അന്നാട്ടുകാര്‍ക്ക്‌ ആര്‍കും മനസ്സിലായില്ല, പിന്നെ ഞങ്ങളുടെ നാട്ടില്‍ തുണിയും കൊണ്ട് കച്ചവടത്തിന് വന്നിരുന്ന ചെട്ടിയാര് പറഞ്ഞതാനത്രേ ഞാന്‍ പറയുന്നത് ഗുജറാത്തി ഭാഷ ആണെന്ന്.എന്തോ വലിയ കടലും തിരമാലകളും വരുന്നു എന്നോ മറ്റോ ഞാന്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടായിരുന്നു. എനിക്ക് ഭ്രാന്തുണ്ടോ എന്നൊരു സംശയം ഉണ്ടെന്നും ചെട്ടിയാര്‍ സൂചിപ്പിച്ചു. പിന്നെ കുറെ കാലം ചികിത്സകള്‍ ആയിരുന്നു , പക്ഷെ ഒന്നും ഞാന്‍ അറിഞ്ഞില്ല. എനിക്ക് എന്റെ ഓര്‍മകളില്‍ പോലും ഒരു മലയാളിയല്ലാത്ത സഗീറിനെ അറിയില്ല. ഉമ്മ എന്നെ വിളിച്ചത് സഗീര്‍ എന്നാണ്.ഞാന്‍ ബോധത്തോടെ ആദ്യം സംസാരിച്ചത് മലയാളം ആണ്. എനിക്ക് വേറെ ഒരു ഭാഷ അറിയില്ല, പിന്നെ ഈ പാട്ട് ഉമ്മ എന്നെ പഠിപ്പിച്ചു. അതിലെ ഓരോ വരികള്‍ എന്നെ ചൊല്ലി കേള്പിക്കുംബോളും ഉമ്മ കരയുമായിരുന്നു, ഞാന്‍ കരുതിയത്‌ വരികളുടെ അര്‍ഥം അറിഞ്ഞാണ് ഉമ്മ കരഞ്ഞത് എന്നായിരുന്നു, പക്ഷെ ഉമ്മ പറഞ്ഞു അത് ഞാന്‍ ഉമ്മാക്ക് പഠിപ്പിച്ച പാട്ടായിരുന്നു എന്ന്, ഓര്‍മ്മകള്‍ താളം തെറ്റിയാ സമയത്ത് ഞാന്‍ രാവും പകലും ഈ പാട്ട് പാടുമായിരുന്നത്രേ.
 
"നിന്റെ ഉമ്മ ഇപ്പോള്‍ എവിടെ? ഇങ്ങോട്ട് കൊണ്ട് വന്നു കൂടെ ?"
" ഉമ്മ പോയി, ഉമ്മ ഇല്ലാതെ ആ വീട്ടില്‍ പിന്നെ എനിക്ക് വയ്യായിരുന്നു "
പുഴയോരത്ത്  മണലില്‍ ഒരു വശം ചെരിഞ്ഞിരുന്ന അവന്റെ കണ്ണുകളില്‍ തലം കെട്ടി നിന്ന കണ്ണുനീര്‍ നിലാചീളുകള്‍ തട്ടി വല്ലാതെ തിളങ്ങി.

" മേനോന്‍ ചേട്ടാ ഞാന്‍ ഇവിടം വിട്ടു പോവാന്‍ തീരുമാനിച്ചു. മേനോന്‍ ചേട്ടന്‍ പോയതിനു ശേഷം പിന്നെയും അവര്‍ എന്റെ അടുത്ത് വന്നിരുന്നു, താങ്കളെ പോലെ ഒരു വലിയ മനുഷ്യന്‍ ഇവിടെ ഞാന്‍ കാരണം ഒറ്റപ്പെടരുത് , നാളെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പരമു വരും വള്ളം ഇനി അവന്‍ തുഴയും എന്ന് അവര്‍ പറഞ്ഞു, കണ്ണനും , മനുവും, കബീറും, ലക്ഷ്മിക്കുട്ടിയും എല്ലാം ...ഇനി എനിക്ക് കുറച്ചു ഓര്‍മ്മകള്‍ മാത്രമാവും, അവരുംമായി ഈ വള്ളത്തില്‍ അക്കരെ പോവാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവര് തരുന്ന
ചില്ലറ പൈസ ഞാന്‍ അവര്‍ക്ക് തന്നെ കൊടുത്തിരുന്നു , വീട്ടില്‍ പറയാതെ മിഠായി വാങ്ങിക്കാന്‍ പറയും, അപ്പോള്‍ അവരില്‍ ഉണ്ടാവുന്ന സന്തോഷം
അതെനിക്ക് വിലപ്പെട്ടതായിരുന്നു..എല്ലാവരെയും ഞാന്‍ എന്നും ഓര്‍ക്കും...താങ്കളെ ഞാന്‍ ഒരിക്കലും മറക്കില്ലാ..ലക്ഷ്മിക്കുട്ടി പഠിച്ചു വലിയ ആളാവുമ്പോള്‍ ചേട്ടന്‍ അവളോട്‌ പറയണം ഒരു  "ഭ്രാന്തന്‍ ഗുജറാത്തി" പണ്ട് കുറെ മിഠായി വാങ്ങിച്ചു തന്നിട്ടുണ്ട് എന്ന്. "

" ഇനി എങ്ങോട്ടാ തിരിച്ചു നാടിലേക്ക് തന്നെയാണോ ?

" അറിയില്ല "

" ഞാന്‍ സംസാരിക്കാം ഇവിടുത്തുകാരോട് , നിനക്ക് പോവാതിരുന്നുകൂടെ?

" ആഗ്രഹാമുണ്ടായിട്ടല്ല, പക്ഷെ പോവണം, നാളെ രാവിലെ കുമാര്‍ ബസ്സ്‌ വന്നാല്‍ അതില്‍ ഞാന്‍ തിരിച്ചു പോവും, ഉമ്മയുംമായി ഒരു വട്ടം എര്‍വാടിയില്‍ പോയത് ഓര്‍ക്കുന്നു, അവിടെ ഒന്ന് പോവണം, കാലം എന്നെ ഒരിക്കല്‍ അവിടെ എത്തിച്ചതാണ് അനാഥനായി, പിന്നീടു അവിടെ നിന്ന് എനിക്ക് ഒരു ഉമ്മയെ കിട്ടി, വീണ്ടും അനാഥനായി ആ മണ്ണില്‍ തന്നെ...  "

" നിനക്ക് എത്ര വയസ്സായി? " അവന്റെ സംസാരം കേട്ടാല്‍ ഒരുപാട് പക്വതയുള്ള ആളുകള്‍ സംസാരിക്കുന്ന പോലെ തോന്നും, അതുകൊണ്ടാണ് ആ നേരത്ത് അങ്ങിനെ ഒരു ചോദ്യം.

" എന്റെ ഉമ്മ പറഞ്ഞുള്ള കഥകളെല്ലാം അനുസരിച്ച് ഇരുപതു വയസ്സെങ്കിലും കാണും"

അന്ന് രാത്രിയില്‍ അവനോടു യാത്ര പറഞ്ഞു തിരിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടായി.ഒരു പാവത്തിനെ ഇല്ലാത്ത വിശ്വാസത്തിന്റെ പേരില്‍ നാട് കടത്തപ്പെടുമ്പോള്‍ നിസ്സഹായനായി നില്‍കേണ്ടി വന്നതില്‍ മനസ്സ് വല്ലാതെ വേദനിച്ചു. വീട്ടില്‍ വന്നു ലക്ഷ്മിക്കുട്ടിയോടു സഗീര്‍ പോവുന്ന കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കും വിഷമമായി.
****************
പിറ്റേന്ന് ലക്ഷ്മിക്കുട്ടിയെയും കൊണ്ട് പുഴക്കരയിലേക്ക് പോവുമ്പോള്‍ ഇനി അവിടെ സഗീര്‍ ഉണ്ടാവില്ലല്ലോ എന്ന ചിന്ത മനസ്സിനെ അലോരസപ്പെടുത്തിക്കൊണ്ടിരുന്നു. കവലയില്‍ അവന്‍ ഇരിക്കുന്നുണ്ടായിരുന്നു. നേരെ അവന്റെ അടുത്ത് ചെന്നു, ഇന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത് ഉണര്‍ന്നപ്പോള്‍ ബസ്സ്‌ പോയ്കഴിഞ്ഞിരുന്നു എന്ന് അവന്‍ പറഞ്ഞു. പിന്നെ അവന്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്ന നാണയ തുട്ടുകള്‍ മോള്‍ക് നല്‍കി.ഇന്ന് കൂടെ മറ്റു കൂടുകാര്കൊപ്പം നിങ്ങള്‍ മിട്ടായി വാങ്ങിക്കണം  എന്ന് പറഞ്ഞു. അവള്‍ എന്നെ നോക്കി ഞാന്‍ വാങ്ങിച്ചോളൂ എന്ന് പറഞ്ഞു. എന്റെ കൈ പിടിച്ചു മുന്നോട്ടു നടക്കുമ്പോളും അവള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കുട്ടികളുടെ മനസ്സ് ശുദ്ധമാണ്.പുഴക്കരയില്‍ പരമു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്താണ് വൈകിയതെന്നു ചോതിച്ചു അയാള്‍. സമയം എട്ടുമണി ആവുന്നതെയുള്ളൂ. ഒന്‍പതു മണിക്കാണ് സ്കൂള്‍ തുടങ്ങുന്നത്.പക്ഷെ അതൊന്നും അയാള്‍ക് അറിയേണ്ട കാര്യമില്ല എന്ന് തോന്നി. ഇത് കഴിഞ്ഞു അയാള്‍ക്  വേറെ എന്തൊക്കെയോ പണികള്‍ ഉണ്ടെന്നു തോന്നും തിരക്ക് കണ്ടാല്‍. മഴ ചെറുതായി തുടങ്ങിയിരിക്കുന്നു. എല്ലാവരോടും കുട നിവര്‍ത്തി ഇരുന്നോള്ളന്‍ പറഞ്ഞു, ചെറിയ ഒരു കാറ്റും, കുട്ടികളെ കൊണ്ട് വന്ന ആരോ പറയുന്നത് കേട്ടു. " ആ മുടിഞ്ഞവന്‍ ഗ്രാമം വിട്ടതും, നല്ലൊരു മാറ്റം ഉണ്ടായിരിക്കുന്നു, ,മനസ്സും ശരീരവും ഒരു പോലെ കുളിര്‍ക്കുന്നു ഈ തണുത്ത കാറ്റില്‍." അമര്‍ഷം  തോന്നി  കേട്ടപ്പോള്‍  എങ്കിലും  മിണ്ടാതിരുന്നു, ആരെയും  കുറ്റം പറയാന്‍ പറ്റില്ല. എല്ലാവരും പഴയ ചിന്തഗതിക്കാരാണ്.പരമു പതുക്കെ കുട്ടികളെയും കൊണ്ട് നീങ്ങി. ഞാന്‍ തിരിച്ചു നടന്നു. ഇനി ഉച്ചവരെ സഗീര്‍ കവലയില്‍ ഉണ്ടാവും ബസ്സ്‌ വരുന്നത് വരെ അവനുമായി സംസാരിക്കണം.ഇനി അവനെ തടയേണ്ട, കാരണം അത്രമാത്രം നാടുകാര്‍ അവനെ വെറുക്കുന്നു.
********************

വ്യാഴാഴ്‌ച, നവംബർ 10, 2011

പ്രണയം

ആത്മഹത്യാ മുനമ്പില്‍ ( സുയിസൈട് പോയിന്റ്‌ ) മധു വിധു ആഘോഷിക്കാന്‍ വന്നതായിരുന്നു അവര്‍,

അവന്‍ പറഞ്ഞു: പ്രിയേ , നീ എന്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ തീരുമായിരുന്നു,

അവള്‍: പ്രിയാ എനിക്കറിയാമായിരുന്നു, അതല്ലേ എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ അങ്ങോടൊപ്പം ഇറങ്ങി വന്നത്, പ്രണയത്തിന്റെ മഹത്വം ഇപ്പോള്‍ നമുക്ക് മറ്റാരേക്കാളും മനസ്സിലാവുന്നു അല്ലേ?

അവന്റെ കരവലയത്തില്‍ ഒതുങ്ങി അവള്‍ പിന്നെയും കുരുഗിക്കൊണ്ടിരുന്നു..

അപ്പോള്‍ ദൂരെ പ്രണയനഷ്ടത്താല്‍ പൊലിഞ്ഞ അത്മാകള്‍ അവരെ നോക്കി ചിരിച്ചു. 
" പ്രണയത്തിനു മഹത്വം നല്‍കിയവര്‍, പ്രണയം എന്നെന്നും കാത്തു സൂക്ഷിക്കുന്നവര്‍ ഞങ്ങളാണ് , 
നിങ്ങള്‍ കുറച്ചു കാലം കഴിയുമ്പോള്‍ പ്രണയം മറക്കും , ഞ്ഞങ്ങള്‍ ജീവിതത്തിലും മരണത്തിലും പ്രണയിച്ചവര്‍ "


ഗുജറാത്തി ( 01 )

തനിക്കു ചുറ്റും വട്ടമിട്ടിരിക്കുന്ന ആളുകളെ ആകമാനം ഒന്ന് വീക്ഷിച്ചു കേശവദാസ് മേനോന്‍  എന്ന 
KD മേനോന്‍. ഇത് ആദ്യമായൊന്നുമല്ല ഇങ്ങനെ ഒരു ഒത്തു കൂടല്‍. പക്ഷെ ഇത് അദ്ദേഹത്തിന് വളരെ 
പ്രധാനപ്പെട്ടതാണ് ചോദ്യങ്ങള്‍ ആരംഭിക്കുകയായി.

"മേനോന്‍ സര്‍ ഒരു വലിയ സ്ഥാനം പൈന്റിങ്ങുകളുടെ ലോകത്ത് താങ്കള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് താങ്കളുടെ ആദ്യത്തെ ചുവടു വെപ്പാണ്‌ ,തുടക്കം തന്നെ ഒരു വലിയ പുരസ്കാരം കൊണ്ടാണല്ലോ എന്ത് തോന്നുന്നു ? "

" പുരസ്കാരങ്ങള്‍ എനിക്ക് ആദ്യമല്ല എന്ന് നിങ്ങള്ക്ക് അറിയാമായിരിക്കും , പിന്നെ ഇത് ഒരു ചുവടു വെപ്പാനെന്ന അര്‍ഥം ഇല്ല ,ഇതൊരു സമര്‍പ്പണം ആണ് , വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തില്‍ വന്നു ഞങ്ങള്‍ക്ക് എന്നെന്നും ഓര്‍ത്തു സങ്കടപ്പെടാന്‍ ഒരു വലിയ ഓര്‍മ്മ തന്നു വിട പറഞ്ഞ ഞങളുടെ സ്വന്തം "സഗീര്‍ അലി " ക്ക്. ഞാന്‍ മാത്രമല്ല ഞങ്ങളുടെ ഗ്രാമം മുഴുവനും കണ്ണുനീരാല്‍
ഇത് അവനു സമര്‍പ്പിക്കുന്നു "

"സര്‍ ഇത്രയും വലിയ ഒരു കഥാപാത്രം താങ്കളുടെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്നു എങ്കില്‍ പിന്നെ ഇത്രയും വൈകിയതെന്തു ?

" കഥാലോകം എന്റെ വഴിക്കായിരുന്നില്ല, പിന്നെ ഈ കഥാപാത്രം വര്‍ഷങ്ങള്‍ക്കു  മുന്‍പ് തന്നെ നിങ്ങളുടെ മുന്നില്‍ എത്തിച്ചിരുന്നു ഞാന്‍, എന്റെ " നിലാവ് സാക്ഷി " എന്ന പെയിന്റിംഗ് , എന്റെ ഗുജറാത്തിയിലെ സഗീര്‍ തന്നെയായിരുന്നു അതിലെ ആ പയ്യന്‍"

" മേനോന്‍ സര്‍ ഞങ്ങള്‍ ഈ ഗ്രാമത്തില്‍ എത്തിയപ്പോള്‍ തന്നെ വിചിത്രമായി തോന്നിയ ഒരു കാര്യം ഇവിടെ എല്ലാ കടകളും " ഗുജറാത്തി" എന്ന പേരില്‍ ആണല്ലോ , താങ്കള്‍ക്ക് കിട്ടിയ ഈ അംഗീകാരം ആണോ ഇതിനു പിന്നില്‍? "

" ഒരു കാര്യം ഞാന്‍ താങ്കളോട് ചോതിക്കട്ടെ ? താങ്കള്‍ ഈ മേഘലയില്‍ പുതിയ ആളാണോ? , ഇങ്ങനെ ഒരു ചോദ്യം എന്നെ ശരിക്കും അമ്പരപ്പിചിരിക്കുന്നു , നിങ്ങള്‍ കണ്ട കടകളുടെ പേര് പലതും മാഞ്ഞു തുടങ്ങിയിരിക്കുന്നു, എന്റെ കഥക്കുള്ള പുരസ്കാരം എന്നെക്കാളും മുന്‍പ് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവും,അപ്പോള്‍ പിന്നെ വര്‍ഷങ്ങള്‍ പഴക്കമുള്ള 
ആ സൈന്‍ ബോര്‍ഡുകള്‍ കണ്ടു താങ്കള്‍ ഇങ്ങനെ ചോതിക്കെണ്ടിയിരുന്നോ ?  "

" സോറി സര്‍ , എന്നാലും ഈ സൈന്‍ ബോര്‍ഡുകളുടെ കഥ കൂടി പറഞ്ഞു കൂടെ "

" ഞങ്ങളുടെ ഗ്രാമം സഗീറിനെ അറിയാന്‍ വൈകിപ്പോയതിനുള്ള പ്രായിശ്ചിതം ആണ് ആ സൈന്‍ ബോര്‍ഡുകള്‍, ഇനി നിങ്ങള്‍ എന്നോടൊപ്പം എന്റെ ഈ ഗ്രാമം ഒന്ന് നടന്നു കാണുക , പിന്നെ നിങ്ങള്‍ ഇനിയും വായിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്ന എന്റെ " ഗുജറാത്തി" എന്ന നോവല്‍ ഒന്ന് വായിക്കുക, എല്ലാം നിങ്ങള്ക്ക് മനസ്സിലാവും , തല്‍കാലം വിട പറയാം   "

***********************
അനിര്‍വചനീയമായ നിമിഷങ്ങള്‍ ആണ് തനിക്കിത്.ഒരു പക്ഷെ ദൂരെ സ്വര്‍ഗത്തിലിരുന്നു സഗീറിന്റെ ആത്മാവ്
ഒരുപാട് സന്തോഷിക്കുന്നുണ്ടാവാം.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ, മറക്കാന്‍ കൊതിച്ചിട്ടും ഓര്‍മകളായി വന്നു വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.കരിമുടി മലയും പൊന്മല ആറും ഉഗ്ര രൂപിയായ കാളിയെ പോലെ നിറഞ്ഞാടിയ ആ ദിവസം...ഇല്ല അതൊരിക്കലും ഇനി ഓര്‍മകളില്‍ നിന്നും അറ്റുപോവില്ല..
**********************
ആദ്യമായി സഗീര്‍ ഇവിടെ വന്നത് ഒരു മഴക്കാലത്താണ്..അന്നും പതിവുപോലെ വാസുവേട്ടന്റെ ചായക്കടയില്‍ കാലത്തെ പൊടിച്ചായ കുടിച്ചു കൊണ്ടിരികുമ്പോള്‍ ..കുമാര്‍ ബസ്സ്‌ കവലയില്‍ എത്തി. സാധാരണ ആ സമയത്ത് ബസ്സില്‍ ആരും ഇങ്ങോട്ട് വരാറില്ല. ഇവിടുത്തുകാര്‍ക്ക് സിറ്റിയില്‍ പോവാനും വരാനും അന്ന് കുമാര്‍ ബസ്സ്‌ തന്നെയാണ് ശരണം,കാലത്ത് കവലയില്‍ വന്നു തിരിച്ചു പോവുമ്പോള്‍ എല്ലാവരും അതില്‍ കയറും , ഉച്ചക്ക് മിക്കവാറും ബസ്സില്‍ പോവാനും വരാനും ആളുണ്ടാവില്ല , പിന്നെ രാത്രി ഏഴു മണിക്ക് എല്ലാവരും അതില്‍ തിരിച്ചു വരും..അതിനിടയില്‍ ആര്‍ക്കു എവിടെ പോവാനും സൈക്കിള്‍ ആണ് മാര്‍ഗം, പിന്നെ കുഞ്ഞു വരീതിന്റെ കടത്തു തോണി, കൊമ്പന്‍ അഹമ്മദിന്റെ കാള വണ്ടിയും.  അതാണ്‌ ഇവിടുത്തെ യാത്ര മാര്‍ഗങ്ങള്‍.
പക്ഷെ ഇന്ന് കാലത്ത് തന്നെ കുമാര്‍ ബസ്സില്‍നിന്നും ആരോ ഇറങ്ങുന്നത് കണ്ടു. ആളു നേരെ ചായക്കടയിലേക്ക് തന്നെ. ഒരു പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യന്‍ . മെലിഞ്ഞു വെളുത്ത ശരീരം, എന്നാല്‍ ആരോഗ്യമുന്ടെന്നു  വിളിച്ചോതുന്ന കൈകാലുകള്‍, ചെമ്പന്‍ നിറമുള്ള കോലന്‍ മുടി, ചുവന്ന നിറമുള്ള ഒരു ബനിയനും മുട്ടോളം മാത്രം ഇറക്കമുള്ള ട്രൌസറും വേഷം. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം മലയാളി അല്ല എന്ന്,
" എന്താ വേണ്ടത് എന്ന് ചോതിക്കു മേനോന്‍ ചേട്ടാ, അവന്‍ ഇവിടുത്തുകാരന്‍ അല്ല എന്ന് തോനുന്നു "  കുഞ്ഞു വരീതാണ് പറഞ്ഞത്. എന്താ വേണ്ടത് എന്ന് ഹിന്ദിയില്‍ ചോതിച്ചു ..
" ഞാനും മലയാളിയാണ് , ഒരു ജോലി അന്നെഷിച്ചു വന്നതാണ് "
" നല്ല കഥ ഇവിടുന്നു എല്ലാവരും പുറത്തു സിറ്റിയില്‍ ജോലി തേടി പോവുന്നു അപോളാണോ നീ ഇവിടെ വരുന്നത് " വാസുവേട്ടന്‍ നയം വ്യക്തമാക്കി.എന്നാലും അവന്‍ മലയാളി ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് പറ്റുന്നില്ല .
" അല്ല ബാസു , ജ്ജ് എത്രാന്നു ബെച്ചിട്ട ഇങ്ങന ഒറ്റയ്ക്ക് കസ്ടപ്പെടുന്നത് , ഒന്ക്ക് ജ്ജൊരു പണി കൊടുക്ക്‌ ,ന്തേയ്‌ ?
" അനക്ക് തോള്ളക്ക് പറ്റ്ന വല്ലതും  ഒന്ടാകാന്‍ അറിയോ പഹയാ "? അഹമ്മദ് അവനെ ഇന്റര്‍വ്യൂ ചെയ്തു തുടങ്ങി,
" പിന്നെ കായും പണോം വല്ലണ്ടോന്നും നോക്കണ്ടാ , മൂന്നോ നാലോ നേരം ജോറായിട്ട്‌ തിന്നാം , പിന്നെങ്കില് മാസം എന്തെങ്കിലും തരാണ്ടിരുക്കൂല്ല , ന്തേയ്‌..?, അവന്‍ തലയാട്ടി.  അപ്പോള്‍ നിയമനവും കഴിഞ്ഞു, ഇനി വാസുവേട്ടന്‍ ഒന്നും പറയില്ല ,
" എന്താടോ തന്റെ പേര്? " ഞാന്‍ ചോതിച്ചു.
" സഗീര്‍,,,സഗീര്‍ അലി "
" എന്താ പഹയ ഇജ്ജു ജയന്‍ സിനിമേല് പേര് പറയണമാതിരി " അതുകേട്ടു എല്ലാവരും ചിരിച്ചു .

എന്നാല്‍ പെട്ടന്നു എല്ലാം മാറിമറിയുകയായിരുന്നു. ശക്തമായ കാറ്റും മഴയും, കവലയില്‍ കവലയെക്കള്‍ പ്രായത്തില്‍ ഒരു തണല്‍ മരമായി നിന്നിരുന്ന വാകമരം  കടപുഴകി വീണു. നേരെ വാസുവേട്ടന്റെ ചായക്കടക്കു മീതെ.പിന്നെ ഒരു ബഹളമായിരുന്നു , അലര്‍ച്ചകളും നിലവിളികളും . എല്ലാവരും പതുക്കെ പതുക്കെ ചായക്കടക്കു വെളിയില്‍ വന്നു.അതു വരെ മിണ്ടാതിരുന്ന കാവിലെ വെളിച്ചപ്പാടാണ് ചോതിച്ചത് കുഞ്ഞു വറീത് എവിടെ? ഞാനുള്‍പടെ എല്ലാവരും സ്വന്തം തടിനോക്കി പുറത്തു കടന്നപ്പോള്‍ വരീതെട്ടനെ ഓര്‍ത്തില്ല .ആ ചെക്കനേയും കാണാനില്ലല്ലോ. അപ്പോള്‍ വരീതെട്ടനെയും താങ്ങിപ്പിടിച്ചു അവന്‍ പുറത്തു കടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടു . എല്ലാവരും ചേര്‍ന്ന് അവരെ ഒരുവിധം പുറത്തെത്തിച്ചു . ആരോ ഉറക്കെ പറയുന്നത് കേട്ടു അവന്‍ പിശാചിന്റെ സന്തതിയാണ് . അവന്‍ കാലു കുത്തിയതും അനര്‍ത്തങ്ങള്‍ ആണല്ലോ,   അവന്‍ അവനെ ഓടിച്ചു വിടണം.‍ അവനെ തന്നെ നോക്കി വെളിച്ചപ്പാടും പിറുപിറുത്തു " ഗ്രാമം മുടിപ്പിക്കാന്‍ എത്തിയതാണ് ഇവന്‍, ഭഗവതീ നീ തുണ  " ചായക്കടയില്‍ ഉണ്ടായിരുന്നവരും സംഭവം അറിഞ്ഞു ഓടിക്കൂടിയവരും അവനെതിരെ തിരിഞ്ഞു. അതായിരുന്നു ഗ്രാമത്തിന്റെ അക്കാലത്തെ അവസ്ഥ, എല്ലാം ഒരു വിശ്വാസത്തിന്റെ കണ്ണില്‍ കൂടിയേ എല്ലാവരും കണ്ടിരുന്നുള്ളൂ,  ചിലപ്പോള്‍ അത് ഇതുപോലെ അന്ധവിശ്വാസം ആയിപ്പോവും.ആരുടെയോ അടിയേറ്റു അവന്‍ വരീതെട്ടന്റെ ദേഹത്തേക്ക് വീണു. തലയില്‍ നിന്നും രക്തം വാര്‍ന്നോലിക്കുംബോഴും വരീതെട്ടന്‍ പറഞ്ഞു " ഇങ്ങനൊക്കെ സംഭവിച്ചതില്‍ ഇവന്‍ എന്ത് പിഴച്ചു , ഇവന്‍ വന്നില്ലയിരുന്നെങ്കിലും ഇത് ഇവിടെ നടക്കേണ്ടതായിരുന്നു "

" എന്തായാലും ഇനി എന്റെ കടയില്‍ ഇനി ഇവന് പണിയില്ല " വാസുവേട്ടന്‍ തീര്‍ത്തു പറഞ്ഞു.

" വേണ്ട എനിക്കിനി പണ്ടത്തെപോലെ വയ്യ, നിനക്ക് തോണി തുഴയാന്‍ അറിയുമോ ?" അറിയാം എന്നവന്‍ പറഞ്ഞു, എങ്കില്‍ എന്നെ വേഗം ആശുപത്രിയില്‍ എത്തിക്കു എന്ന് വരീതെട്ടന്‍ പറഞ്ഞു.അവന്‍ അദ്ദേഹത്തെയും താങ്ങി എടുത്തു, പുഴക്കരയിലേക് ഞാന്‍ അവനു വഴികാട്ടിയായി.കൂടെ കൊമ്പന്‍ അഹമ്മദും വന്നു. പുഴയില്‍ വെള്ളം ഒരുപാട് പൊങ്ങിയിരിക്കുന്നു , " അടിയൊഴുക്ക് കൂടുതല്‍ ആയിരിക്കും , നിനക്ക് തുഴച്ചില്‍ അറിയുമോ " എന്റെ സംശയം ഞാന്‍ അവനോടു ചോതിച്ചു. അറിയാം എന്ന് അവന്‍ പറഞ്ഞു. യാത്രാമധ്യേ വരീതെട്ടന്‍ ഈ ഗ്രാമത്തില്‍ വന്നതും , അന്ന് കൊമ്പന്‍ സാഹിബ്‌ എന്നറിയപ്പെട്ടിരുന്ന പോക്കെര്‍ സാഹിബ്‌ വള്ളക്കാരനായി ഒരു പണി കൊടുത്തതും , ഇതിനു മുന്‍പും പലവട്ടം പോന്മലയാരും കരിമുടി മലയും ചേര്‍ന്ന് അപഹരിച്ച ജീവിതങ്ങളെയും പറ്റി പറഞ്ഞു. അതൊരു കൈമാറ്റമായിരുന്നു തലമുറകള്‍ക് മുന്‍പ് അദ്ദേഹം കണ്ട ഗ്രാമത്തിന്റെ കഥ പുതിയ തലമുറകളിലേക്ക്, ആ യാത്രയില്‍ പിന്നെ വരീതെട്ടന്‍ ജീവനോടെ തിരിച്ചുവന്നില്ല. 
പിന്നീടു അവന്‍ പുതിയ വള്ളക്കാരന്‍ ആയി ,വരീതെട്ടന്‍ എന്ന മനുഷ്യനോടുള്ള കടപ്പാടിന്റെ പേരില്‍ എല്ലാവരും അവനെ സ്വീകരിക്കുകയായിരുന്നു , എങ്കിലും എന്തോ ഒരു വെറുപ്പ്‌ നാടുകാര്‍ക്ക് അവനോടു ഉള്ളത് പോലെ തോന്നി
.
*********************

വ്യാഴാഴ്‌ച, നവംബർ 03, 2011

ഞാനും അവളും ഒരു വിരോധാഭാസം

ഞാന്‍  അവളോട്‌  പറഞ്ഞതത്രയും  നഷ്ടങ്ങളെ  കുറിച്ചായിരുന്നു
അവള്‍  പക്ഷെ  കേള്‍കാന്‍  ഇഷ്ടപ്പെട്ടത്  നേട്ടങ്ങളുടെ  കഥയായിരുന്നു .

ഞാന്‍  കൊഴിഞ്ഞു  വീണ  പൂവുകളുടെ  നൊമ്പരത്തെ  പറ്റി  പറഞ്ഞു  
അവള്‍  കേള്‍കാന്‍  ആഗ്രഹിച്ചത്‌  വിരിയാന്‍  വെമ്പുന്ന  പൂമൊട്ടുകളെ  കുറിച്ചായിരുന്നു .

ഞാന്‍  കറുത്ത  വാവിനെ  പറ്റി  പറയും
അവള്‍  പക്ഷെ  നിലാവ്  തേടി  കൊണ്ടിരുന്നു .

ഞാന്‍  നിശയുടെ  ഏകാന്തതയെ  സ്നേഹിച്ചു  
അവള്‍  പകലിന്റെ  കോലാഹലങ്ങള്‍  ആഗ്രഹിച്ചു .

ഞാന്‍  യുദ്ധഭൂമിയിലെ  കപന്ധങ്ങളെ  ഓര്‍ത്തു  വ്യാകുലപ്പെട്ടു
അവള്‍  യുദ്ധം  നയിച്ച  സേനാനായകന്റെ  ധീരതയില്‍  കോള്‍മയിര്‍  കൊണ്ടു

ഞാന്‍  മഴക്കായ്  കേഴുന്ന  വേഴാമ്പലിനെ  കുറിച്ച്  ചോതിച്ചു
അവള്‍  മഴ നനഞ്ഞ വേഴാമ്പലിനെ കുറിച്ച് പറയുമായിരുന്നു.

അസ്തമയ  സൂര്യനെ  ഓര്‍ത്തു  ഞാന്‍  സങ്കടപ്പെട്ടപ്പോള്‍  
പുലര്കാലത്തിലെ  സൂര്യ  ശോഭയായിരുന്നു  അവളുടെ  മനസ്സില്‍ .

ഞാന്‍  കിനാവ്‌  കണ്ടു  കരയുമായിരുന്നു  
അവള്‍  സ്വപ്‌നങ്ങള്‍  നെയ്തു  സന്തോഷിച്ചു .

ഞാന്‍  അവളെ  പറ്റിമാത്രം  ചിന്തിച്ചു
അവള്‍  ഒരിക്കലെങ്കിലും  എന്നെ  പറ്റി  ഓര്‍ത്തതേയില്ല .

അവള്‍  ഇപ്പോള്‍  കല്യാണ  മണ്ഡപത്തില്‍  നാദ്ദസ്വരത്തിന്   കാതോര്‍ക്കുകയാവും  
ഒരു  പുതിയ  ജീവിതം  തുടങ്ങാന്‍ .

ഞാന്‍  ഈ  പാളത്തില്‍  തല  ചായ്ച്ചു  അടുത്ത  തീവണ്ടിയുടെ  ചൂളം  വിളി  കാതോര്‍ക്കുന്നു  
ഈ  ജീവിതം  അവസാനിപ്പിക്കാന്‍ .



നിലാവ് പെയ്യുമ്പോള്‍




 ഭാഗം ഒന്ന്

 ഈ കഥയില്‍ ഞാന്‍ പറയുന്ന വ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങള്‍ മാത്രമാണ്. ഇവരെ നിങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നു എങ്കില്‍ അത് നിങ്ങളുടെ മനസ്സില്‍ തന്നെ ഇരിക്കട്ടേ.
****************************

എന്നും കാലത്ത് എട്ടു മണിക്ക് ഡ്യൂട്ടിക്ക് എത്തുമ്പോള്‍ ഒരേ ഒരു ചിന്ത വൈകിട്ട് ഡ്യൂട്ടി എപ്പോള്‍ കഴിയും എന്നതിനെ കുറിച്ചാണ്. പിന്നെ കാലത്ത് ഒരു പതിനൊന്നു മണിയെങ്കിലും ആവും ബോസ്സ് എത്താന്‍. അതുവരെ ഫേസ് ബൂകിലെ കൂടുകാരോടൊപ്പം അങ്ങിനെ പോവും. പരമാവധി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഒഴിവാക്കും . പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ ഇഷ്ടമില്ലാതെ അല്ല , മറിച് ഫയ്ക് ആവും കൂടുതലും അതുകൊണ്ടാണ്. പിന്നെ അത്രയും അറിയാവുന്ന പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഓക്കേ , അതാണ്‌ പതിവ്. കുറച്ചു ദിവസമായി ജാസ്മിന്‍ എന്ന പേരില്‍ കുറെ മെസ്സേജുകള്‍ വരുന്നു. ഏതോ കൂട്ടുകാരന്‍ ആണ് ഈ ജാസ്മിന്‍. അതുകൊണ്ട് തന്നെ റിക്വസ്റ്റ് കണ്ടില്ല എന്ന്  നടിച്ചു.

" നിനക്കെന്നെ അറിയാം , പിന്നെന്തേ ഇങ്ങിനെ ഒഴിവാകുന്നു? " ഇന്ന് ഇത്രേയുള്ളൂ .ഇനി എന്തായാലും ആഡ് ചെയ്യുക തന്നെ.

 " ഹായ് നന്ദിയുുണ്ട് ഒരുപാട്. എനിക്കറിയാം നീ എന്നെ ആഡ് ചെയ്യും എന്ന് , അതല്ലെ ഞാന്‍ വിടാതെ മെസ്സെജെസ് അയച്ചു കൊണ്ടിരുന്നത് " ദാ  കിടക്കുന്നു തുരുതുരാ മെസ്സേജ്.

 " ഹായ് നീ അപ്പോള്‍ ഓണ്‍ലൈനില്‍ തന്നെയുണ്ടായിരുന്നു അല്ലേ? സത്യം പറ,  ജാസ്മിന്‍ എന്ന് തന്നെയാണോ പേര്? "

അതെ എന്നവള്‍ പറഞ്ഞു.വിശ്വസിക്കുക  തന്നെ. അവിടം മുതല്‍ ഒരു പുതിയ സൗഹൃദം തുടങ്ങുകയായിരുന്നു. ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു.മറ്റു കൂട്ടുകാര്‍ക്കെല്ലാം ഇപ്പോള്‍ പരിഭവം ആണ് പുതിയ പോസ്റ്സ് ഇല്ല , കമന്റ്സ് ഇല്ല അങ്ങിനെ പോവുന്നു. അതിലും വലിയ പരിഭവം വീട്ടില്‍ നിന്നും ഭാര്യയുടെയാണ് .എന്നും കാലത്ത് ഒരുപാട് സംസാരിക്കാറുള്ളതല്ലേ ഇപ്പോള്‍ ഇതെന്തു പറ്റി ഇങ്ങനെ ?. ഓഫീസില്‍ പിടിപ്പതു പണിയുണ്ട്  എന്ന്  പറഞ്ഞു ഒഴിവാവും.എന്ന് കരുതി ഇത് പ്രേമം ഒന്നും അല്ല എന്ന് ഞാന്‍ ഇടയ്ക്കിടെ എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
 *******************

എന്നും രാവിലെ എന്തെങ്കിലും ഒക്കെ വിഷയങ്ങള്‍ ഉണ്ടാവും ചാറ്റ് ചെയ്യാന്‍.

" ഷെമിക്ക ഞങ്ങളുടെ നാട് അറിയുമോ"

" പാലക്കാട് എന്നല്ലേ പ്രൊഫൈലില്‍ ഉള്ളത് പാലക്കാട് ഞാന്‍ അറിയും "

" പാലക്കാട് മഞ്ഞിലമുക്ക് അറിയും?  അവിടെയാണ് എന്റെ സ്ഥലം " 

സത്യത്തില്‍ ഇത്രയും ദിവസമായിട്ടു ശരിക്കും സ്ഥലം ചോദിച്ചില്ല. പക്ഷെ "മഞ്ഞിലമുക്ക്" അത് നല്ല പരിചയം ഉള്ള സ്ഥലം ആണ്. അത് ഞാന്‍ പറഞ്ഞു. എങ്ങിനെയാണ് ഇത്ര പരിചയം എന്ന് അവള്‍.

" അത് പറയാം എന്നെ കളിയാക്കരുത് " 

ഇല്ല എന്നവള്‍ വാക്ക് തന്നു.   

"എന്റെ വിവാഹം ആദ്യം ഉറപ്പിച്ചത് മഞ്ഞിലമുക്കില്‍ ഉള്ള ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു. പക്ഷെ അത് മുടങ്ങി. 
" എന്തായിരുന്നു കാരണം? " എന്ന്  അവള്‍.ഇനിയാണ് ഞാന്‍ കളിയാക്കരുത് എന്ന് പറഞ്ഞതിന്റെ പൊരുള്‍. 

" ഒരു ദിവസം രാത്രി  ബ്രോക്കെര്‍ സിദ്ദിക്കയും എന്റെ അമ്മാവനും കൂടി വീട്ടില്‍ വന്ന്  " ഷെമീര്‍.. ഈ കല്യാണം ഇനി നടക്കില്ല " എന്ന് പറഞ്ഞു. പെട്ടെന്നൊരു ദിവസം കൊണ്ട് ഇതെങ്ങനെ സംഭവിച്ചു എന്താണ് കാരണം.

" ഇല്ല ഞാന്‍ ഇനി വിവാഹം കഴിക്കും എങ്കില്‍ അവളെ മാത്രമേയുള്ളൂ. നിങ്ങള്‍ എല്ലാവരും കൂടി കണ്ട് ഇഷ്ടപ്പെട്ടു ഉറപ്പിച്ചതല്ലേ പിന്നെ ഇപ്പോള്‍ എന്താ?, ഉമ്മാക്കും ഉപ്പാക്കും ഒന്നും പറയാനില്ലേ? "
" ഹാ ഇനി നിനക്ക് അവളെ തന്നെ മതി എങ്കില്‍ കേട്ടോ, അവള്‍ മറ്റാരുടെയോ കൊച്ചിനെ വയറ്റിലിട്ടാ നടക്കുന്നെ ""

 ഒരു നിമിഷം! എന്താണ് നടക്കുന്നത് എന്നറിയുന്നില്ല. ഒരു ഭയങ്കര പ്രകാശം അതെനിക്ക് ചുറ്റും, കണ്ണുകള്‍ ഇറുക്കി അടച്ചു,  സൂര്യനും മറ്റു ഗ്രഹങ്ങളും എനിക്ക് ചുറ്റും കറങ്ങികൊണ്ടിരിക്കുന്നു. കണ്ണുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഞാന്‍ കിടക്കുകയാണ്. ഉമ്മ അടുത്തിരിക്കുന്നു കയ്യില്‍ ഒരു ഗ്ലാസില്‍ പകുതിയോളം വെള്ളം ഉണ്ട്.

" നീ വായിക്കുന്നുണ്ടോ, " 

റിപ്ലേ ഇല്ല ..വീണ്ടും ആവര്‍ത്തിച്ചു ...ഇല്ല ഒരു പക്ഷെ അവള്‍ ചിരിച്ചു ചിരിച്ചു ഇരിക്കുന്നിടത്ത് നിന്നും വീണുപോയോ?

" ഞാന്‍  പറഞ്ഞതല്ലേ കളിയാക്കരുത് എന്ന്...നീ ചിരിക്ക് ...നാളെ കാണാം. "

" ഇല്ല ഞാന്‍ ചിരിക്കുകയല്ല ...ഒരു കാര്യം ചോദിക്കട്ടെ ....അതിനു ശേഷം നീ അവളെ വിളിച്ചോ ..?

" ഇല്ല അവളുടെ പേര് കേള്‍കുമ്പോള്‍ തന്നെ കലിയാണ്. "

" നിനക്ക് ഉറപ്പുണ്ടായിരുന്നോ അവള്‍ അങ്ങിനെ ആയിരിക്കും എന്ന് "

അപ്പോള്‍ അതിനു എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു . പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ അടുത്ത വാക്കുകള്‍

 " എന്റെ പേര് ഷാഹിന , സ്ഥലം " മഞ്ഞിലമുക്ക്" ചിലപ്പോള്‍ ഷെമിക്ക അറിയുമായിരിക്കും."

ഷാഹിന....  പതിമൂന്നു ദിവസം നീണ്ടു നിന്ന ഒരു പ്രണയം എല്ലാവരും അനുഗ്രഹിച് അശീര്‍വദിച്ചു നല്‍കിയ ബന്ധം ....പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുന്‍പേ എല്ലാം അവസാനിച്ചു. 

പിന്നെ എത്രയും  പെട്ടെന്ന് ഒരു കല്യാണം കഴിച്ചു. ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും അവളെ പറ്റി ചിന്തിച്ചിരുന്നില്ല ... ആ ഓര്‍മ്മകള്‍ പോലും വെറുപ്പുളവാക്കുന്ന ഒന്നായിരുന്നു എന്നതായിരുന്നു സത്യം. ഇപ്പോള്‍ അവള്‍ തന്നെ മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ .എന്താണ് ഇവളുടെ ഉദ്ദേശം." ഹലോ " അവളുടെ മെസ്സേജ് ആണ്.

" പ്ലീസ് എനിക്ക് പറയാനുള്ളത് കേള്‍ക്കണം, ഉപദ്രവിക്കാന്‍ ഒന്നും അല്ല അല്ലെങ്കില്‍ തന്നെ ഞാന്‍ ഒരു പെണ്ണ് വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല, ഒരിക്കല്‍ പോലും ഞാന്‍ ആരെന്നു വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു,പക്ഷെ ഞാന്‍ ഒരിക്കലും പ്രതീക്ഷികാത്ത ഒരു കാരണം ആണ് നമ്മുടെ വിവാഹം മുടങ്ങിയതിന് ഷെമിക്ക പറഞ്ഞത്,അതുകൊണ്ടാണ് ഞാന്‍ ....   "

ഇല്ല ഇനി മുന്പോട്ടില്ല കാരണം എന്ത് തന്നെ ആയിരുന്നാലും ഇതൊരു അടഞ്ഞ അദ്ധ്യായം ആണ്. അതിവിടെ തന്നെ വിട്ടുകളയാം. ഒരു ബൈ പോലും പറയാതെ "സൈന്‍ ഔട്ട്‌" ചെയ്തു.
****************************

എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തു ടൈം നോകിക്കൊണ്ടിരുന്നു. 2 .30 am  .വീണ്ടും തിരിഞ്ഞു കിടന്നു. അപ്പോള്‍ തൊട്ടപ്പുറത്ത് കിടക്കുന്ന പച്ച പറയുന്നത് കേടു
" ബായ് ജാന്‍ ഡിസ്‌റ്റർബ് മത്ത് കര്‍ണാ "

ഇനിയും കിടന്നിട്ടു കാര്യമില്ല, പതുക്കെ എഴുന്നേറ്റു ശബ്ദം ഉണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തു ഹാളില്‍ വന്നിരുന്നു. ജനല്‍ തുറന്നു പുറത്തേക്കു നോക്കി. ഇന്ന് ചന്ദ്രന് തീരെ വലുപ്പം കുറവാണ്. പക്ഷെ നല്ല പ്രകാശം ഉണ്ട്. ദൂരെ " അല്‍ മലാകി"  സ്ക്രാപിന്റെ  പരന്നു കിടക്കുന്ന വലിയ യാട് കാണാം, അതിനുമപ്പുറം ക്ഷീണിച്ച ഏകാന്ത പഥികനെ പോലെ ഒരു മരം. A /Cയില്‍ ഇരുന്നു മരവിച്ച ശരീരത്തിന് പുറത്തുനിന്നും വീശിയടിച്ച ചൂട് കാറ്റ് സുഖമുള്ള ഒന്നായി തോന്നി. എന്തായിരിക്കും  അന്ന് സംഭവിച്ചത്.അറിയാവുന്നത് മാമന് മാത്രമാവണം.പിന്നെ  സിദ്ദിക്കാക്കും.പിന്നെ ഒന്നും ആലോചിച്ചില്ല മൊബൈലില്‍ മാമനെ വിളിച്ചു.

"ഹലോ" ഉറക്കപ്പിചിലുള്ള സ്വരം

 " മാമ ഞാന്‍ ആണ് ഷെമീര്‍ "

 " ഹാ എന്താടാ ഇത്ര വെളുപ്പിനെ "

" എനിക്കൊരു കാര്യം അറിയണം , അന്ന് മഞ്ഞിലമുക്കിലെ കാര്യം മുടങ്ങിയതിന്റെ ശരിക്കുള്ള കാരണം എന്തായിരുന്നു"

 നേരെ കാര്യത്തിലേക്ക് കടന്നതിനാലും വിഷയം ഇതായതിനാലും മാമന്റെ ഉറക്കം പെട്ടെന്ന് തെളിഞ്ഞു എന്ന് തോന്നി.

 "ഇത് ചോദിക്കാനാണോ  നീ ഈ നേരത്ത് വിളിച്ചത് അതെല്ലാം കഴിഞ്ഞ കഥ ഇപ്പോള്‍ ഇതെല്ലം അറിഞ്ഞിട്ടെന്തിനാ , വെറുതെ ഓരോന്ന് കുത്തിപ്പൊക്കി സുലുവിനെ കണ്ണീര് കുടിപ്പിക്കേണ്ട "

" അതൊന്നും അല്ല മാമ സുലുവും മോനും എന്നും എന്റെ കൂടെ കാണും , എനിക്കിപ്പോള്‍  അറിയേണ്ടത് ...അന്ന് ഇത്രയും വലിയ ഒരു നുണ പറഞ്ഞു ആ ബന്ധം ഇല്ലതാകിയത് എന്തിനാണ് എന്നാ? "
*********

ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ മനസ്സ് നീറുകയായിരുന്നു.ഇതായിരുന്നു സത്യം എങ്കില്‍ പിന്നെ വേറെ ഒരു നുണ പറഞ്ഞത് ..... അവളെ പിന്നീട് ഒന്ന് വിളിക്കുക പോലുംചെയ്തില്ല ...കാര്യം അറിയാതെ അത്രമാത്രം വെറുത്തു പോയിരുന്നു അവളെ ..അതായിരുന്ന്നു മാമനും അവളുടെ ഉപ്പയും ആഗ്രഹിച്ചിരുന്നത് പോലും .അവളുടെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വിളിക്കാമായിരുന്നു ...എല്ലാറ്റിനും മാപ്പ് പറയാമായിരുന്നു. സുന്ദരിയായിരുന്നു അവള്‍ ..പെണ്ണ് കാണാന്‍ സിദ്ദിക്കയുമായി പോയ അന്ന് സിദ്ദിക്ക എന്നോട് ചോദിച്ചു

" കുട്ടിയെ ഇഷ്ടപ്പെട്ടോ, അവളുടെ മട്ടും ഭാവവും കണ്ടിട്ട് അവള്‍ക് ഓക്കേ ആണെന്ന് തോന്നുന്നു "

" എനിക്ക് നൂറു വട്ടം ഓക്കേ ആണ് എങ്കിലും അവളുടെ അഭിപ്രായം അറിഞ്ഞിട്ടു വീട്ടില്‍ പറയാം"

അവള്‍ക്കും അതെ അഭിപ്രായം തന്നെ ആയിരുന്നു,പിറ്റേന്ന് ഉമ്മയും പെങ്ങളും കൂടി മിടായിയും കൊണ്ട് പോയപ്പോളും ഞാന്‍ കൂടെ പോയി, അകത്തു ഓരോ ശബ്ദം കേള്‍കുംബോളും കാതോര്‍ത്തു കൊണ്ടിരുന്നു അവളുടെ ശബ്ദം ആണോ? . പെട്ടെന്ന് ഉമ്മയുടെ സംസാരം കേട്ടു. 
"അവര്‍ക്കെന്തെലും മിണ്ടാനും പറയാനും ഉണ്ടേല്‍ ആയിക്കോട്ടെ.പുതിയ രീതി അതാണല്ലോ." 

എന്നെ അകത്തേക്ക് വിളിച്ചു അവിടെ മുഴുവന്‍ സ്ത്രീ ജനങ്ങള്‍ ആയിരുന്നു. എന്തോ വല്ലാത്ത ചമ്മല്‍ പോലെ . " ഇത്രേം ആളുകളുടെ ഇടയി വച്ച് അവര്‍ എന്ത് പറയാനാ" ആരാണ് അത് പറഞ്ഞത് എന്നറിയില്ല അതൊരു അനുഗ്രഹം ആയി . അവരുടെ വീടിന്റെ പിന്നാമ്പുറത്തെ വിശാലമായ കവുങ്ങിന്‍ തോട്ടം  വരെ പോവാന്‍ അനുവാദം കിട്ടി. " ഞങ്ങള്‍ എല്ലാവരും ഇവിടെ തന്നെ ഉണ്ട് കേട്ടോ " വീണ്ടു ആരോ പറയുന്നതും മറ്റുള്ളവര്‍ ചിരിക്കുന്നതും കേട്ടു. കുറച്ചു നേരം സംസാരിച്ചു. തമ്മില്‍ ഇഷ്ടമാണെന്ന കാര്യം ഉറപ്പിച്ചു. മരണം വരെ കൂടെ ഉണ്ടാവും എന്ന് വാക്ക് കൊടുത്തു. പിന്നെ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ വാങ്ങിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ തന്നു. അന്ന് മുതല്‍ വിളി ആയിരുന്നു. രാത്രി ഏറെ വൈകിയും വിളിച്ചു കൊണ്ടിരിക്കും . സമയം നീങ്ങുന്നത്‌ അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഉമ്മ വന്ന് വിളിച്ചപോള്‍ ആണ് സുബിഹി ബാങ്ക് വിളിച്ചിരിക്കുന്നു എന്നറിഞ്ഞത്. യഥാര്‍ത്ഥ പ്രണയം അനുഭവിച്ചറിയുകയായിരുന്നു. വീട്ടിലെ ഓരോ കാര്യങ്ങളും വിഷയങ്ങള്‍ ആവുകയായിരുന്നു. അവളുടെ പൂന്തോട്ടം അതിലെ ഓരോ പൂക്കള്‍ ..എല്ലാം ...ഒരു രാത്രിയില്‍ അവള്‍ പറഞ്ഞു റൂമിന്റെ ജനല്‍ തുറന്നു പുറത്തേക്കു നോക്കാന്‍.

"ആകാശത്ത് അമ്പിളിയെ കാണുന്നുണ്ടോ " എന്ന് ചോദിച്ചു ...

" ഇല്ല നല്ല നിലാവുണ്ട് " എന്ന് ഞാന്‍ മറുപടി പറഞ്ഞു.

 " എന്നെ കാണണം എങ്കില്‍ പുറത്തു വന്ന് അമ്പിളിയെ നോക്ക് " .  വാതില്‍ തുറന്നു പുറത്തു പോയാല്‍ ഉമ്മ അറിയും, ഞാന്‍ നേരെ ടെറസ്സില്‍ പോയിരുന്നു. അതൊരു മാജിക് ആയിരുന്നു. കുറേനേരം നോക്കിയിരുന്നപോള്‍ അവളുടെ മുഖം തെളിഞ്ഞു വന്നു.

" ശരിക്കും എനിക്ക് നിന്നെ കാണാം " എന്ന്  ഞാന്‍ പറഞ്ഞു. കാരണം എന്താണെന്ന് അറിയുമോ എന്നവള്‍ ചോദിച്ചു. ഇല്ല എന്ന് മറുപടി.

 " ഞാനും ഇപ്പോള്‍ അമ്പിളിയെ തന്നെ നോക്കിയിരിക്കുകയാണ് അതുകൊണ്ട് എന്റെ മുഖം അതില്‍ പതിയും, ഇക്കാടെ മുഖം ഇപ്പോള്‍ എനിക്കും കാണാം. ഇത് ബാബി പറഞ്ഞു തന്ന സൂത്രം ആണ്, നിലാവുള്ള രാത്രികളില്‍ ബാബി ഇക്കാക്ക്‌ വിളിച്ചു മേല്പോട്ടും നോക്കിയിരിക്കുമ്പോള്‍  ബാബിയെ ഞാന്‍ കാളിയാകാരുണ്ടായിരുന്നു."

  " ഇക്കാ ഞാന്‍ ഒരു കാര്യം പറയട്ടെ "

" പറ"

  " മുല്ലപ്പൂ  ഇഷ്ടമാണോ? "

" ഇഷ്ടമാണ്"

" എന്റെ റൂമിന്റെ ജനലിനോട്‌ ചേര്‍ന്ന് മുല്ല വള്ളികള്‍ ഉണ്ട് അതില്‍ നിറയെ മുല്ലപ്പൂവും, ഈ നിലാവും മുല്ലപ്പൂവിന്റെ മണമുള്ള തണുത്ത കാറ്റും..ഇങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ഇക്കാക്ക്‌ മുല്ലപ്പൂവിന്റെ മണമാണെന്നു തോന്നും ...കണ്ണടച്ച് കിടക്കുമ്പോള്‍ ഇക്കാ എന്റെ അടുത്തുള്ളത് പോലെ ..."

 " ഹരേ ഭായ് കല്‍ സോയ നഹിയെ ക്യാ ..."  

 പര്‍വാന്‍ ഭായ്...നേരം വെളുത്തോ..

" ആജ് ഡ്യൂട്ടി നഹിയെ ...തബിയത് തോ തീക് ഹേ നാ ?

" ഇനി തല്‍കാലം ഓര്‍മകള്‍ക് വിട .
**********************

ഭാഗം രണ്ട്‌

നേരത്തെ ഓഫീസില്‍ എത്തി എങ്കിലും ഓഫീസ് തുറന്നിട്ടില്ലായിരുന്നു. അര്‍ബാബിന്റെയ് അനിയനാണ് ഓഫീസ് തുറക്കുന്ന ഡ്യൂട്ടി, അവന്‍ എത്താന്‍ എന്ന് വൈകും. അവന്‍ വൈകുന്നത് ഇഷ്ടമുള്ള കാര്യമാണ്. ഇന്ന് പക്ഷേ.. അവളുടെ മെസ്സെജെസ് കാണാനുള്ള തിരക്കാണ്. അവളോട്‌ സോറി പറയാന്‍ മനസ്സ് വെമ്പുന്നു.എല്ലാം ഞാന്‍ അറിയാന്‍ വൈകിയതാനെന്നു പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവും. ഒരുപാട് മെസ്സെജെസ് ഉണ്ടായിരുന്നു. അവളുടെ മാത്രം ഓപ്പണ്‍ ചെയ്തു.

" ഷെമിക്കാ..ഇനി ഒരുപക്ഷെ തമ്മില്‍ കണ്ടൂ എന്നോ...എനിക്ക് മെസ്സെജെസ് അയച്ചു എന്നോ വരില്ല..ഒരു കാര്യം മാത്രം അറിയുക ...ഇക്കാ കരുതും പോലെ ഒരു ചീത്ത പെണ്‍കുട്ടി അല്ല ഞാന്‍ ...കൂടുതല്‍ പറയാന്‍ എനിക്കും വയ്യ ....ഇക്കാടെ ജീവിതത്തിലേക്ക് ഇനി ഞാന്‍ വരില്ല ..കുറച്ചു ദിവസം മുന്‍പ് അവിജരിതമായി നമ്മുടെ പഴയ സിദ്ദിക്കയെ കണ്ടു ...ആള് വലിയ ദു:ഖത്തില്‍ ആയിരുന്നു ...ഞങ്ങള്‍ ഒരിക്കലും മാപ് കൊടുക്കാത്ത ഒരു നുണ പറഞ്ഞാണ് അന്ന് നമ്മുടെ വിവാഹം ഒഴിവാകിയത് എന്ന് പറഞ്ഞു... എന്റെ ഉപ്പയും കൂടി പറഞ്ഞിട്ടാണ് അങ്ങിനെ പറഞ്ഞത് എന്നും പറഞ്ഞു ...അല്ലെങ്കില്‍ ഏതു സാഹചര്യത്തിലും ഷെമിക്ക എന്നെ വിട്ടു കളയില്ലെന്നു പറഞ്ഞു ....എന്താണ് പറഞ്ഞത് എന്ന് മാത്രം പറഞ്ഞില്ല .അതറിയാന്‍.. എനിക്കെന്തോ അങ്ങിനെ തോന്നി..അതിനായിരുന്നു ഈ ജാസ്മിന്‍ കളിയെല്ലാം ...എന്നോട് ക്ഷമിക്കണം .നമ്മള്‍ പിരിഞ്ഞതിന്റെ കാരണം ഇക്കാ അറിയാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു . ഷാഹിന  "

വായിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ പ്രൊഫൈല്‍ തുറക്കാന്‍ തോന്നി. പക്ഷെ അവള്‍ തന്നെ ഒഴിവാക്കിയിരിക്കുന്നു,ഇനി ഒരിക്കലും തമ്മില്‍ കണ്ടുമുട്ടാതിരിക്കാന്‍..എന്തായാലും ഒരു റിപ്ലേ അത്യാവശ്യം ആണെന്ന് തോന്നി. ഇനി അവളെ തനിച്ചാക്കിക്കൂടാ..എല്ലാം ഞാന്‍ അറിഞ്ഞെന്നും ഇന്നലെ മാമനുമായി സംസാരിച്ചെന്നും അവളെ അറിയിച്ചു. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു ആഡ് ചെയ്യണം എന്നും കൂടിചെര്‍ത്തു.കുറച്ചു നേരം അങ്ങിനെ ഇരുന്നു. അപോളാണ് സുലുവിനെ കുറിച് ഓര്‍ത്തത്‌. ഒരു പക്ഷേ മാമന്‍ വീട്ടില്‍ ചെന്നിടുണ്ടാവുമോ ? അതിനു മുന്‍പേ അവളെ വിളിക്കണം. അവള്‍ക് എല്ലാം അറിയാം, കല്യാണം മുടങ്ങിയതും അവിഹിത ഗര്‍ഭവും എല്ലാം..
.**********************************



വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞപോള്‍ ഒരു ആശ്വാസം തോന്നി. സുലു പറഞ്ഞു അവള്‍ ഇനിയും മെസ്സെജെസ് അയക്കും എന്ന്. അവള്‍ക്കും വല്ലാതെ സങ്കടം വന്നു ഷാഹിനയുടെ കഥ കേട്ടപ്പോള്‍.
**************************

ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ നിന്ന്  കുറച്ചു  ദിവസം കൂടി ....ഷാഹിനയുടെ മെസ്സേജുകളും ,ചാറ്റിങ്ങും ഒക്കെയായി ...വീണ്ടും ഷാഹിനയുടെ മെസ്സേജ് വന്നിരിക്കുന്നു. ആ പഴയ സന്തോഷം ഒന്നും ഫീല്‍ ചെയ്തില്ല.

" ഷെമിക്ക എനിക്ക് ഭൂമിയില്‍ അനുവദിച്ച സമയം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു ...വല്ലാതെ ക്ഷീണം തോന്നി തുടങ്ങി....പിന്നെ ഇന്നലെ ഞാന്‍ പറയാറുള്ള ടീച്ചര്‍ മരിച്ചു. അവരായിരുന്നു എനിക്ക് ധൈര്യം തന്നിരുന്നത് ..എന്നും വിളിക്കുമായിരുന്നു ,,,ഇന്നലെയും ഒരുപാട് നേരം സംസാരിച്ചു. ഷെമിക്കാ മരണം എന്നാല്‍ എന്താണെന്ന് അറിയുമോ?  ഒരു ഇരുട്ടാണ്‌ എന്ന് ടീച്ചര്‍ പറഞ്ഞു. ആ ഇരുട്ട് പതുക്കെ പതുക്കെ വന്നു നമ്മളെ പൊതിയുമത്രേ ...ആ ഇരുട്ടില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും ...പിന്നെ ആ ഇരുട്ടില്‍ നമുക്ക് നമ്മെ തന്നെ കാണാന്‍ പറ്റാതാവും ...അതാണ്‌ മരണം. ശരിയാണോ?"

" ഹേയ് നീ എന്തൊക്കെയാ പറയുന്നത്. നീ ഒരു വിശ്വാസിയല്ലേ...മരണം ആര്‍ക്ക് എപ്പോള്‍ എവിടെ എന്ന് പ്രവചിക്കാന്‍ പറ്റില്ല ...നമ്മള്‍ ജനിച്ച നാള്‍ തൊട്ടു നമ്മോടൊപ്പം നിഴലായി മരണവും ഉണ്ട്...അത് നമ്മളെ ഒരുനാള്‍ കീഴടക്കും.. നമുക്ക് പറയാന്‍ വേറെ എന്തെല്ലാം ഉണ്ട് ....നമ്മുടെ പഴയ മുല്ല ഇപോളും അവിടെ ഇല്ലേ ..അതില്‍ പൂക്കള്‍ ഉണ്ടോ ..."

" ഉണ്ട് ഒരുപാട് ....ഷെമിക്ക ഇന്ന് ഫ്രീ ആണോ ?

"എന്തെ ?

 " ഇന്ന് ഫുള്‍ ടൈം എന്നോടൊപ്പം ഉണ്ടാവുമോ...നാളെ ഞാന്‍ അട്മിറ്റാവും..പിന്നെ ..എനിക്കറിയില്ല..അമേന്‍ സുഖമായിരിക്കുന്നോ ? സുലുവിനോടും അമനോടും എന്റെ അന്നെഷണം പറയണം  "

" ഷാഹി ...എനിക്ക് നിന്റെ നമ്പര്‍ വേണം ...എനിക്ക് നിന്നോട് സംസാരിക്കണം .."

" വേണ്ട ..ഞാന്‍ ആ പഴയ ഷാഹി അല്ല...ഷാഹിനയാണ്...ഒരു ഫ്രണ്ട് ...ഇന്നൊരു ദിവസം ...ഈ ഒരു ദിവസം മാത്രമേ ഉള്ളൂ ജാസ്മിന്‍ എന്നാ ഈ പ്രൊഫൈല്‍ ...നീയുമായി "ബൈ ഫോര്‍ എവെര്‍"പറയുന്നതോടെ ഈ പ്രോഫിലിന്റെ ആയുസ്സ് കഴിയും..."

" ഇല്ല നീ ഹോസ്പിറ്റലില്‍ പോയി തിരിച്ചു വരും ...എനിക്കുറപ്പാണ് നീ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യരുത്....ഞാന്‍ ഈ ഭൂമിയില്‍ ഞാന്‍ ഉള്ള കാലം വരെ നീയും ഉണ്ട് ...നാളെ മുതല്‍ നീ വരുന്നത് വരെ ഞാന്‍ എന്നും നിന്റെ പ്രൊഫൈലില്‍ നിനക്ക് വേണ്ടി കാത്തിരിക്കും ...നിന്റെ ഇക്കാ വന്നോ?  ഇക്കാടും ഉപ്പാടും എന്റെ സലാം പറയണം "

" പറയാം ...ഞാന്‍ പറഞ്ഞിരുന്നു ഇക്കാട്‌ ...പെട്ടെന്നുള്ള വരവായത് കൊണ്ടാണ് ഇല്ലേല്‍ വന്നു കാണും എന്ന് പറഞ്ഞിരുന്നു ....ഇനി നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരണം എല്ലാവര്ക്കും ഒരുപാട്‌ ഇഷ്ടായിരുന്നു ഷെമിക്കയെ...ഒരു പക്ഷെ ഞാന്‍ ഉണ്ടാവില്ല ..എന്നാലും വരണം. പിന്നെ പറയാന്‍ മറന്നു, മറന്നതല്ല പറയേണ്ട എന്നാണ് കരുതിയിരുന്നത് ..മാമന്‍ വന്നിരുന്നു ...കുറച്ചു നേരം സംസാരിച്ചിരുന്നു..കണ്ണൊക്കെ നിറഞ്ഞ് ...പെട്ടെന്ന് പോയി ...""

 ഇന്ന് ഞാന്‍ ഫ്രീ അല്ല ..എന്നാലും..ഞാന്‍ ലീവാക്കാം..."

" വേണ്ട ഞാന്‍ വെറുതെ ചോദിച്ചതാ...എനിക്കും ഇവിടെ കുറച്ചു പണികള്‍ ഉണ്ട് ...നമ്മുടെ മുല്ലക്ക് ഒരു തടം വെട്ടിക്കൊടുക്കണം ...അങ്ങിനെ അങ്ങിനെ ..കുറച്ചു പണികള്‍ ...പിന്നെ ഈ പ്രൊഫൈല്‍ ഞാന്‍ ഇവിടെ ഇട്ടിട്ടു പോവാണ്, തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ ....എന്നും എന്നെ ഇവിടെ വന്നു തിരക്കണം ..ഓ പിന്നെ ഇന്ന് ഒരുപാട് മറന്ന കാര്യങ്ങള്‍ എല്ലാം ഓര്മ വരുന്നു ...അന്നെനിക്കൊരു കഥ വേണം എന്ന് പറഞ്ഞപ്പോള്‍ ഒരു കഥ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ടോ ...സത്യത്തില്‍ എനിക്കല്ലയിരുന്നു അത് ..തൊട്ടപ്പുറത്തുള്ള ശ്രീകുട്ടിക്കായിരുന്നു ...അവള്‍ 7nth  ലാണ് പഠിക്കുന്നത് പുതിയ സിസ്റ്റം ആണല്ലോ ഇപ്പോള്‍ സ്കൂളില്‍ ഓഗേസ്റ്റ് 15 നു ഓരോ കഥ വീതം എഴുതികൊണ്ടുവരന്‍ പറഞ്ഞിരുന്നത്രെ ടീച്ചര്‍ ,അവള്‍ നേരെ എന്റടുത്തു വന്നു ...ഞാന്‍ ഇവിടെ പറഞ്ഞു, കിട്ടിയ  കഥ അവള്‍ക് കൊടുത്തു , അവളുടെ കഥക്കാ സമ്മാനം കിട്ടിയത് എന്ന് പറഞ്ഞു , സമ്മാനം എനിക്ക് തന്നു ഞാന്‍ പറഞ്ഞു കഥ എന്റെയല്ല അതുകൊണ്ട് സമ്മാനം നീ തന്നെ വച്ചോ എന്ന്. എന്നേലും നേരില്‍ കണ്ടാല്‍ സമ്മാനം നമുക്ക് കൊടുക്കാം എന്ന് അവള്‍ പറഞ്ഞു. കഥ ഓര്‍മയില്ലേ ?  "

" ഉവ്വ് ...രാധയുടെ കഥ അല്ലേ "

"ഞാന്‍ അന്ന് അത് വായിച്ചു ഒരുപാട് ചിരിച്ചു,ബാബിയും വായിച്ചു കഥ, ഉമ്മ വിളിക്കുന്നു ഞാന്‍ പോവാണ് ..മറക്കരുത് ഞാന്‍ വരും അസ്സലാമു അലൈകും  "
" വ അലൈകുമുസലാം "
***********************

കുറച്ചു ദിവസങ്ങളായി ജീവിതം ശരിക്കും 
അർത്ഥശൂന്യമായിരിക്കുകയാണ്. എത്ര പ്രതീക്ഷയോടെയാണ് ഓരോ ദിവസവും ഓഫീസില്‍ എത്തുന്നത്‌ അവളുടെ ഒരു മെസ്സേജ് അതെ വേണ്ടൂ.പക്ഷെ അതുമാത്രം ഉണ്ടായില്ല ..പെട്ടെന്നൊരു മിന്നല്‍ പിണര്‍ പോലെ ഒരു ചിന്ത കടന്നു പോയി .ഇനി അവള്‍ ...ഇല്ല അതെങ്ങിനെ സംഭവിക്കും അവളെ അറിയുന്ന സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ അവള്‍ക്കൊപ്പം ഉണ്ട് ...പിന്നെങ്ങിനെ ...എന്നാലും മനസ്സില്‍ ആ ചിന്ത ആധിപത്യം സ്ഥാപിച്ചിരിക്കുന്നു ..ഇനി അത്രയും പെട്ടെന്ന് അവളെ കാണണം എന്നാലേ മനസ്സ് എന്നെ വിശ്വസിക്കൂ...
***********

ഭാഗം മൂന്ന്


എമ്മിഗ്രഷന്‍ കഴിഞ്ഞുള്ള ഈ ഇരുപ്പു അസഹനീയം ആയി തോന്നി . അതിലേറെ ബുദ്ധിമുട്ടായത് അടുത്ത് വന്നിരിക്കുന്ന ഒരു മനുഷ്യന്റെ കത്തിയാണ്. ഇങ്ങനെ ഒരു സിറ്റുവേഷന്‍ ആയിരുന്നില്ല എങ്കില്‍ അയാളെ ഞാന്‍ കത്തി വെച്ച് കൊല്ലുമായിരുന്നു. നാട്ടിലെത്തുന്നത് വരെ ഇയാളെ സഹിച്ചേ പറ്റൂ. കാരണം സീറ്റ്‌ നമ്പറും അടുത്താണെന്ന് അയാള്‍ പറഞ്ഞു.
 ******"
 എന്താ ബായീ ...ടിക്കറ്റ്‌ കാശു മുതലാകണ്ടേ " ?ഫുഡ്‌ ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക് അതായിരുന്നു ടെന്‍ഷന്‍ ."ഈ ഫുഡും കഴിഞ്ഞു കിട്ടുന്ന രണ്ടെണ്ണം കൂടി വീശിയാലേ മനസ്സിന് ഒരു തൃപ്തി വരൂ."

 " സുഹൃത്തേ വിശപ്പില്ലാതെയാണ് " 
അല്പം സ്ട്രോങ്ങ്‌ ആയി തന്നെ പറഞ്ഞു . 
" എന്താ എന്തേലും പ്രോബ്ലം ഉണ്ടായിട്ടു പോവ്വാണോ " 
അടുത്ത ചോദ്യം. ഞാന്‍ പതുക്കെ എണീറ്റു. ഭാഗ്യം സീറ്റ്‌ കൂടുതലും കാലിയാണ്. ഞാന്‍ തൊട്ടപ്പുറത്ത് പോയിരുന്നു. പിന്നെ ശല്യം   ഒന്നും ഉണ്ടായില്ല...ഇടയ്ക്കിടയ്ക്ക് അയാള്‍ എന്നെ ഒളിഞ്ഞു നോക്കുന്നത് പോലെ തോന്നി .

*************
എയര്‍ പോര്‍ട്ടിനു പുറത്തു വരുമ്പോള്‍ തന്നെ കണ്ടു എല്ലാവരും ഉണ്ട്... ഉപ്പ , ഉമ്മ , സുലു, മോന്‍ എല്ലാവരും ...നമ്മുടെ വരവ് അവര്‍ ഒരു ഉത്സവമാക്കുകയാണ് .കാറിലേക്ക് കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി " ബായീ " തിരിഞ്ഞു നോക്കിയപ്പോള്‍ ആ ശല്യക്കാരന്‍ തന്നെ

" ബായീ ഇപോളാണ് സമാധാനമായത് ..എല്ലാവരും സന്തോഷമായിരിക്കുന്നത് കണ്ടപ്പോള്‍ ...ബായീ സീറ്റ്‌ മാറിയിരുന്നപോഴാണ് ഞാന്‍ " കേരള കഫെ " സിനിമയെ പറ്റി ചിന്തിച്ചത്. എന്തായാലും അങ്ങിനെ ഒന്നും ഇല്ലല്ലോ ..ഭാഗ്യം ..."

ഇപ്പോള്‍ ഞാന്‍ ശരിക്കും ചെറുതായിപ്പോയ പോലെ തോന്നി. ഞാന്‍ തിരിച്ചു ചെന്ന് അയാളെ കെട്ടിപ്പിടിച്ചു അയാളുടെ ശൈലിയില്‍ തന്നെ പറഞ്ഞു 
" ഒന്നുമില്ല ബായീ ഇങ്ങള് ബേജാറാവേണ്ട "
****************

വീട്ടില്‍ ചെന്ന് കയറിയതും പെട്ടെന്ന്  തന്നെ കുളി കഴിഞ്ഞു പുറത്തിറങ്ങി. സമയം ഒരു മണി ആവുന്നതെയുള്ളൂ, ഉമ്മ ഭക്ഷണം കഴിച്ചിട്ട് പോയാല്‍ പോരെ , എങ്ങോട്ടാ ഇത്ര തിടുക്കപ്പെട്ടു പോവുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി എത്തി. ആരോടും പറഞ്ഞില്ല ഈ വരവിന്റെ ഉദ്ദേശം എന്താണെന്നും ,ഇപ്പോള്‍ ഈ പോക്ക് എങ്ങോട്ടാനെന്നും.

 രണ്ടു വട്ടം പോയ ഒരു ഓര്‍മയെ ഉള്ളൂ,എങ്കിലും തനിച്ചു പോവുന്നതാണ് നല്ലതെന്ന് തോന്നി. പൊള്ളുന്ന വെയില്‍ ആണ് .ദുബയിനെക്കാള്‍ ചൂട് ഇപ്പോള്‍ നാട്ടിലാനെന്നു തോന്നുന്നു. അവര്‍ വീട്ടില്‍ ഉണ്ടാവുമോ അതോ ഹോസ്പിറ്റലില്‍ ആവുമോ ? അറിയില്ല എന്നാലും ആദ്യം വീട്ടില്‍ പോവാം. ഇനി ഏതു ഹോസ്പിറ്റലില്‍ ആണെന്നും അറിയില്ലല്ലോ, എങ്കിലും അമലയില്‍ ആവാന്‍ ആണ് സാധ്യത എന്ന് മനസ്സ് പറഞ്ഞു.
**************

ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറിയപ്പോള്‍ തന്നെ പഴയ ഓര്‍മ്മകള്‍.....കാളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്നു പുറത്തേക്കു വന്നത് അവളുടെ ഉപ്പ ആയിരുന്നു.ഹോസ്പിറ്റലില്‍ നിന്ന് ഇന്നോ ഇന്നലെയോ എത്തിയിട്ടേ ഉള്ളൂ എന്ന് ആ ക്ഷീണിച്ച മുഖം കണ്ടാല്‍ അറിയാം. എങ്ങിനെ തന്നെ പരിചയപ്പെടുത്തും എന്ന് ചിന്തിച്ചു നില്‍കെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു.

" അസ്സലാമു അലൈകും , ഷെമീര്‍ മോനല്ലേ എന്ന വന്നത് "

" വ അലൈകുമുസ്സലാം , ഇന്ന് വന്നതേയുള്ളൂ , എന്നെ ഒര്മയുണ്ടാവുമോ എന്ന് ..."

" ഹാ  , എന്താ അവിടെ തന്നെ നിന്നത് കയറിയിരിക്കു "

" മോനെ സഹീറെ, ഒന്നിങ്ങോട്ടു വാ..ഒരു ഗസ്റ്റ് ഉണ്ട് .." സഹീർക്കയു൦ ഉപ്പയും ഉണ്ടെന്നു അവള്‍ പറഞ്ഞിരുന്നത് ഓർമ്മ വന്നു. സഹീർക്കയും ഒപ്പം ഉമ്മയും വന്നു...ഷാഹിനയെ മാത്രം കാണുന്നില്ല ...ചോദിച്ചാല്‍ അത് തെറ്റാവുമോ? ..എങ്ങിനെയാ ചോദിക്കുക ?

 " ഷാഹിക്...ഷാഹിനക്കിപ്പോള്‍ എങ്ങിനെയുണ്ട് ? " --------ആരും ഒന്നും മിണ്ടിയില്ല ...ഞാന്‍ ചോദിചില്ലേ ...അതോ അവര്‍ കേട്ടുകാണില്ലേ..

" അവള്‍ ....ഇപ്പോള്‍ ഇവിടെയില്ല ..ഞങ്ങള്‍ അങ്ങോട്ട്‌ പോവാന്‍ തുങ്ങുകയായിരുന്നു അപ്പോളാണ് നീ വന്നത് "
ഉപ്പയാണ് പറഞ്ഞത്. അപ്പോള്‍ ഡിസ്ചാര്‍ജ്  ആയിട്ടില്ല...
" എങ്കില്‍ ഞാനും വരാം"

" ശരി നമുക്ക് ഒരുമിച്ചു പോവാം ..."

************************


ഭാഗം നാല്

മഗ്‌രിബ് ബാങ്ക് വിളിക്കാന്‍ സമയമായിരുന്നു. അതുകൊണ്ട് തന്നെ കാര്‍ അടുത്തുള്ള ജമാഅത് പള്ളിയോട് ചേര്‍ത്ത് നിര്‍ത്തി. ആദ്യം ഇറങ്ങിയത്‌ ഉപ്പയാണ്.നേരെ നടന്നു പോയി .ഞാന്‍ സഹീർക്കയുടെ  കൂടെ  പതുക്കെ  നടന്നു . എനിക്കെന്തോ  ഒരു പന്തികേട്‌  തോന്നി . നേരെ പള്ളിപ്പറമ്പിലേക്ക്  നടന്നു പോവുന്ന  ഉപ്പ. കൂടെ  എന്നെയും  അങ്ങോടു  കൊണ്ടുപോവുന്നു  സഹീര്‍ക്ക .

" സഹീര്‍ക്ക..." 

മുഴുവനും ചോദിക്കാന്‍ സമ്മതിച്ചില്ല.

" കഴിഞ്ഞ ശനിയാഴ്ച ഡോക്ടര്‍ അവളെ കൊണ്ട് പോയ്കൊളാന്‍ പറഞ്ഞു ...ഞായറാഴ്ച അവള്‍ പോയി ....ഞങ്ങളെയും അവള്‍ക്കേറെ പ്രിയപ്പെട്ട അവളുടെ മുല്ലപ്പൂന്തോട്ടവും എല്ലാം ഉപേക്ഷിച്ചു അവള്‍ പോയി ...."

പിന്നെ ഓരോ കാല്‍വെപ്പുകളും തികച്ചും യാന്ത്രികമായിരുന്നു...അവിടെ ...അനേകം ഖബറാളികൾക്കിടയിൽ അവളും ...രണ്ടു മീസാന്‍ കല്ലുകള്‍ക്ക് താഴെയും വാടിയ മുല്ലപ്പൂ വള്ളികള്‍.സലാം ചൊല്ലി അവളുടെ കാല്‍ ഭാഗത്തെ മീസാനില്‍ തൊട്ടപ്പോള്‍ ഹൃദയം ഒരു വേള നിലച്ചുപോയോ?ഒരു പാട് കാലം അവളെ ഒറ്റപ്പെടുത്തിയത്തിനും, മരിക്കുന്നതിനു മുന്‍പ് ഒന്ന് വന്നു കാണാന്‍ കഴിയാതതിനും ... എല്ലാം കണ്ണുനീര്‍ കൊണ്ട് മാപ്പിരന്നു.ദുആ ചെയ്തു മടങ്ങുമ്പോള്‍ ഉപ്പ കയ്യില്‍ കരുതിയിരുന്ന മുല്ലമൊട്ടുകള്‍ അവളുടെ ഖബറില്‍ വിതറി.

 " എന്നും മഗരിബിനു വിരിയാറായി നില്‍ക്കുന്ന മുല്ല മൊട്ടുകളുടെ സുഗന്ധം അവള്‍ ആഗ്രഹിച്ചിരുന്നു.ഈ മുല്ലവള്ളികള്‍ പൂവിടുന്നതു വരെ ഇതെങ്കിലും ഞാന്‍ അവള്‍ക് വേണ്ടി ചെയ്യേണ്ടേ ..എന്റെ മുത്തിന് വേണ്ടി ...."

പൊട്ടിത്തകര്‍ന്നു നില്‍ക്കുന്ന എനിക്ക് ആ മനുഷ്യനെ ആശ്വസിപ്പിക്കാന്‍ കഴിയുമായിരുന്നില്ല...തൊട്ടടുത്ത്‌ കണ്ണുനീരില്‍ കുളിച്ചു നില്‍കുന്ന സഹീര്‍ക്ക ...എല്ലാറ്റിനും സാക്ഷിയായി പടിഞ്ഞാറ് ചെന്നീരണിഞ്ഞു നില്‍ക്കുന്ന ആകാശവും ഈ ഖബറാളികളും...
*****************

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഉപ്പ വീണ്ടും ഓര്‍മിപ്പിച്ചു .
." നാട്ടില്‍ വരുമ്പോള്‍ എല്ലാം ഇവിടെ വരണം ..ഈ വൃദ്ധ ദമ്പതികള്‍ ഇവിടുണ്ടാവും "
...ഗേറ്റില്‍ വച്ചിരുന്ന ബൈക്കിനടുത്ത് ആരോ നില്‍ക്കുന്നുണ്ടായിരുന്നു ...ഒരു പതിമൂന്നോ പതിനാലോ വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി ...അവളുടെ കയ്യിലെ ഒരു പാക്കെറ്റ് എനിക്ക് നേരെ നീട്ടി.

" ഇത് ഷെമിക്ക വരുമ്പോള്‍ തരാന്‍ പറഞ്ഞിരുന്നു ഷാഹിത്ത "

എനിക്കൊന്നും മനസ്സിലായില്ല...അപ്പോളും അവള്‍ പറഞ്ഞു കൊണ്ടിരുന്നു ...
" ഷാഹിത്താനെ തിരിച്ചു കൊണ്ട് വന്ന അന്ന് ഞാന്‍ ഇത് ഷാഹിത്താക്ക് കൊടുക്കാന്‍ വന്നു..ഷാഹിത്ത പറഞ്ഞു തന്ന കഥക്ക് കിട്ടിയ സമ്മാനം ആണ്. അപോഴാ പറഞ്ഞത് ..കഥാകാരന്‍ വരും ഒരു ദിവസം അന്ന് അത് കൊടുക്കണം എന്ന്"

" നീ ശ്രീകുട്ടിയാണോ ?  "

" അതെ " എന്നവള്‍ തലയാട്ടി. 
ഞാന്‍ വരും എന്നവള്‍ക്ക് അത്രക്കുറപ്പുണ്ടായിരുന്നോ ?

" ഇത്  ശ്രീകുട്ടി  തന്നെ  വച്ചോ  "

" വേണ്ട  ഷാഹിത്ത  ആഗ്രഹിച്ചിരുന്നത്... " 

ഞാന്‍ അത് വാങ്ങി.എന്റെ പോകെറ്റിൽ ‍ഉണ്ടായിരുന്ന പെന്‍ അവള്‍ക് കൊടുത്തു

" ഇനി നീയും സ്വന്തമായി എഴുതണം" . 

ഞാന്‍ ആ ചെറിയ പാക്കെറ്റ്ലേക്ക് നോക്കി .ഇത് ശ്രീകുട്ടിക്കു നൊമ്പരം മാത്രമേ നല്‍കൂ..
" എന്റെ അമന്‍ മോനും അവന്‍റെ വാപ്പചിക്കും ഉമ്മചിക്കും സ്നേഹപൂര്‍വ്വം .."എന്റെ കയ്യിലിരുന്നു ഈ പാക്കെറ്റ് വിറക്കുന്നത് പോലെ തോന്നി
.
*************************
ഏറെ വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഉമ്മയും സുലുവും കഴിക്കാതെ കാത്തിരിക്കുന്നുണ്ടായിരുന്നു.അതുകൊണ്ടാണ് വിശപ്പില്ലാഞ്ഞിട്ടും കഴിക്കാനിരുന്നത്.കിടക്കുമ്പോള്‍ സുലു ചോദിച്ചു
" ഷാഹിനയെ കണ്ടോ " ഒരുവേള എന്ത് പറയണം എന്ന് ചിന്തിച്ചു.
" എനിക്കറിയാം അങ്ങോട്ടാവും പോയത് എന്ന് .. കണ്ടില്ലേ അവളെ..കുറവുണ്ടോ? അവള്‍ക്കു ?.."

മറുപടിയായി അവളെ ചേര്‍ത്ത് പിടിച്ചു ആ നെറ്റിയില്‍ ഒരു മുത്തം നല്‍കി..അവളുടെ മരണം എല്ലാവര്ക്കും ദു:ഖം മാത്രമേ നല്‍കൂ ..ഈ രാത്രിയില്‍ സുലുവെങ്കിലും സുഖമായി ഉറങ്ങട്ടെ. ഞാന്‍ പതുക്കെ എഴുന്നേറ്റു ..കുറച്ചു നേരം ടെറസ്സില്‍ ചെന്നിരിക്കണം എന്ന് തോന്നി ..മനസ്സൊന്നു ശാന്തമായാലോ.. 

നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമി.  ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ ...ഒരുപാട് നേരം നോക്കി നിന്നു ഒരു വട്ടം ..ഒരു വട്ടം മാത്രം ആ മുഖം ഒന്ന് തെളിഞ്ഞെങ്കില്‍ ...

‌ " ഇങ്ങനെ മഞ്ഞു കൊണ്ടിരിക്കാതെ അകത്തു പോയി കിടക്ക്‌..അപ്പുറത്ത് അമ്പിളിയെ നോക്കി ഞാന്‍ ഇരുന്നാലെ എന്നെ കാണാന്‍ പറ്റൂ, ഇപ്പോള്‍ എനിക്ക് ഷെമിക്കയെ കാണാന്‍ അമ്പിളിയെ നോക്കിയിരിക്കെണ്ടല്ലോ  "

ഞെട്ടി എഴുന്നേറ്റു .ഷാഹി ..ഷാഹിയുടെ ശബ്ദം തന്നെയായിരുന്നു ...സ്വപ്നമായിരുന്നോ ...എപ്പോഴോ ഉറങ്ങിപ്പോയിരുന്നിരിക്കാം ...അപ്പോള്‍ വീശിയ തണുത്ത കാറ്റില്‍ ഒരു മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. അവളുടെ സാന്നിധ്യം അറിയിക്കുന്ന പോലെ .
***************************