ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

സ്വപ്‌നങ്ങള്‍ പൂക്കുന്ന മാവ്

ആശുപത്രിയിലെ ICU റൂമിലെ ഈ കിടപ്പ് തികച്ചും അസ്സഹനീയമായി തോന്നിത്തുടങ്ങിയിരിക്കുന്നു അയാള്‍ക്ക്. അയാള്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്ക് മനസ്സിലാവില്ല.അതുകൊണ്ട് അയാളുടെ മുഴുവന്‍ പേര് പറയാം. കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ. പ്രധാപം ക്ഷയിച്ച ഒരു രാജവംശത്തിന്റെ അവസാന കണ്ണിയാണ് അയാള്‍.ഇപ്പോഴും നിങ്ങള്ക്ക് അയാളെ പിടിക്കിട്ടിയിട്ടുണ്ടാവില്ല.
എങ്കില്‍ പറയാം.മുസാഫിര്‍ എന്ന എഴുത്തുകാരനെ അറിയുമോ?..കാല്പനികതയുടെ എഴുത്തുകാരന്‍....നിഷേധിയായ സാഹിത്യകാരന്‍...അഹങ്കാരിയായ കഥാകാരന്‍...പലരും പല മാധ്യമങ്ങളിലും അയാളെ നല്ലവനായും മോശപ്പെട്ടവനായും ചിത്രീകരിച്ചു.എന്നാലും ഞാന്‍ ഉള്‍പെടെയുള്ള ആസ്വാദക വൃന്ദം അദ്ധേഹത്തെ  അളവറ്റു സ്നേഹിച്ചു.ഒരിക്കല്‍ വീണുകിട്ടിയ ഒരു അവസരത്തില്‍ ഞാന്‍ ഏറെ നാളായി കൊണ്ടുനടന്ന ഒരു കാര്യം ചോതിക്കുകയുണ്ടായി. "മുസാഫിര്‍" എന്നത് ഒരു മുസ്ലിം പേരല്ലേ എനിക്ക് താങ്കളെ നന്നായറിയാം, .ഒരു ഹിന്ദു കുടുംബത്തിലെ താങ്കള്‍ എന്ത് കൊണ്ട് "മുസാഫിര്‍" എന്ന തൂലിക നാമം സ്വീകരിച്ചു. " മുസാഫിര്‍" എന്നാല്‍ ഒരു മുസല്‍മാന്‍ ആണെന്ന് മാത്രമേ നിങ്ങള്‍ക്‌ അറിയൂ ? ഞാനും നീയും ഈ ഭൂമിയില്‍ ജന്മം കൊള്ളുന്ന ഓരോ മനുഷ്യനും "മുസാഫിര്‍" അഥവാ "സഞ്ചാരി" ആണെന്ന് നീ അറിയുക.ഇതൊരു യാത്രയാണ്. ജന്മം കൊണ്ട നിമിഷം മുതല്‍ തുടങ്ങുന്ന യാത്ര.. ഇത്രയും ഞാന്‍ പറഞ്ഞത് ഒരു പരിചയപ്പെടുത്തല്‍ ആയിരുന്നു.ഇനി നിങ്ങള്ക്ക് അദ്ധേഹത്തിന്റെ അടുത്തേക്ക് പോവാം.
***************
തികച്ചും അവശനായി കിടക്കുന്ന തനിക്കു  ചുറ്റും പ്രഗല്പരായ ഡോക്ടര്‍മാര്‍.വല്ലാത്ത ഒരു അനിശ്ചിതാവസ്ഥ തളം കെട്ടിനില്‍ക്കുന്നു.അതിലേറെ വല്ലാത്ത ഒരു മടുപ്പും.ഇങ്ങനെ ഒരു അവസ്ഥ ആദ്യമായാണ്.വയ്യ എത്രയും പെട്ടെന്ന് ഇവിടുന്നു പോയെ പറ്റൂ. ഈ ഡോക്ടര്‍മാരുടെയും പുറത്തു കൂടിയിരിക്കുന്ന മാധ്യമ-ആരാധക വൃന്ദത്തിന്റെ കണ്ണുവെട്ടിച്ചു കടന്നു കളയുക എളുപ്പമല്ല. തന്നെയും കാത്തു മുഷിഞ്ഞിരിക്കുന്ന മുത്തശി മാവും തന്റെ പ്രിയപ്പെട്ട ചാരുകസേരയും ഓര്‍മയില്‍ തെളിയുന്നു...പതുക്കെ പതുക്കെ ഓര്‍മ്മകള്‍ തന്നെ പഴയകലതിലേക്ക് കൊണ്ട് പോവുന്നു.ഉറക്കമായിരുന്നു ഒരു കാലത്ത് ഇഷ്ട വിനോദം.ഉറക്കത്തില്‍ മുറ്റത്തെ മുത്തശ്ശി മാവിന് ഒരുപാട് ഉയരം ഉണ്ടായിരുന്നു.ഒറ്റ നോട്ടത്തില്‍ തല കാണാത്ത ഉയരം.ആകാശത്ത് തട്ടിനില്‍ക്കുന്നത് പോലെ. എന്നും ആകാശത് നിന്നും തന്റെ മാവില്‍ നിന്ന് മാമ്പഴം പൊട്ടിക്കുന്ന ഒരു ദേവത.ഓടിവന്നു മാവില്‍ കയറി അവളെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ചു.കയറും തോറും മാവ് വളര്‍ന്നു കൊണ്ടിരുന്നു.അവള്‍ എന്നെ മാടി വിളിക്കുന്നത്‌ പോലെ തോന്നി. ഇതിലും വലിയ ഒരു സൗന്ദര്യം ഇനി ഉണ്ടാവില്ല തീര്‍ച്ച. അവള്‍ ഇപ്പോള്‍ കയ്യെത്തും ദൂരത്താണ്.ഞാന്‍ അവള്‍ക് നേരെ കൈകള്‍ നീട്ടി, ഒരു നിമിഷം കാലുകള്‍ പിഴച്ചു, ഞാന്‍ താഴോട്ട്. ചെന്ന് പതിക്കുന്നത് വിചിത്രങ്ങള്‍ ആയ ലോകത്തായിരുന്നു. ചിലപ്പോള്‍ യുദ്ധം അവസാനിച്ച രണഭൂമിയില്‍ ...ദീന രോധനങ്ങളും ..ചോരയുടെ മണവും ഉള്ള പേടിപ്പെടുത്തുന്ന അന്തരീക്ഷം...ചിലപ്പോള്‍ ദാഹം മാറ്റാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത പട്ടിണിപ്പാവങ്ങളുടെ ഇടയില്‍ ....മറ്റു ചിലപ്പോള്‍ മുന്‍പ് കേട്ട് കേള്‍വി പോലും ഇല്ലാത്ത അത്ഭുതങ്ങളുടെ ലോകത്ത് ..തേനരുവികളും..പഴങ്ങളും, പൂക്കളും, പക്ഷികളും,..
ചിലപോള്‍ എല്ലാം ഒന്ന് ഞെട്ടി ഉണര്ന്നിരുന്നെകില്‍ എന്ന് തോന്നും , മറ്റു ചിലപ്പോള്‍ ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്നും...ഞാന്‍ കണ്ടതെല്ലാം ഞാന്‍ എഴുതിത്തുടങ്ങി..ഹിന്ദി പഠിപ്പിച്ചിരുന്ന പാര്‍വതി ടീച്ചര്‍ ആണ് ആദ്യമായി എന്റെ എഴുത്ത് കണ്ടെത്തിയത്.അവരുടെ പ്രേരണയാണ്..എന്നിലൊരു എഴുത്തുകാരനെ വളര്‍ത്തിയത്‌...പിന്നീട് സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് തൂലിക ചലിപ്പിച്ചപ്പോള്‍ വിവാദങ്ങള്‍ ഉണ്ടായി. തെറ്റുകാരനായി..നിഷേധിയായി..എന്നാലും ഞാന്‍ എന്നും  ഈ മുത്തശിമാവിന്‍ ചുവട്ടില്‍ വന്നിരിക്കും.ഇനി ഒരിക്കല്‍ കൂടി ആ പഴയ ദേവതയെ ഒന്ന് കാണാന്‍....ആ കരതലം ഒന്ന് മുത്താന്‍. ...
സമയം ഒരുപാട് വൈകിയിരിക്കുന്നു ...അടുത്ത് ഒരു കസേരയില്‍ സുഖമായി ഇരുന്നുറങ്ങുന്ന നേഴ്സ്. ഇതൊരു അവസരം ആണ്. പുറത്തു കടന്നു.ആശുപത്രി മുറ്റം നിറയെ ആളുകള്‍ ഇപോളും ഉണ്ട്.ഇവര്‍ക് ഉറക്കമില്ലേ. പാര്‍ക്ക്‌  ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറ പറ്റി പതുക്കെ നടന്നു.വെളിയില്‍ എത്തി ആദ്യം വന്ന ഓട്ടോക്ക് നേരെ കൈ കാണിച്ചു. ഒന്ന് നോക്കിയത് പോലുമില്ല. എന്നിട്ടല്ലേ നിര്‍ത്തുന്നത്.  ഇനിയും ഇവിടെ നില്‍ക്കുന്നത് നല്ലതല്ല. നടന്നു...ഒരുപാടു നടന്നു...അവശതയൊന്നും തോന്നിയില്ല ...മുറ്റത്ത്‌ മുത്തശ്ശിമാവിന്‍ ചോട്ടില്‍ തന്റെ ചാര്കസേര.വീട് അടച്ചിട്ടിരിക്കുന്നു, സാരമില്ല എനിക്ക്
ഇത്രയും മതി. പതുക്കെ പതുക്കെ മയക്കത്തിലേക്ക്..അപ്പോള്‍ അവള്‍ വീണ്ടും ....ഇത്തവണ കൈവിടില്ല എന്ന് ഉറപ്പിച്ചു ...അത് വിജയിക്കുകയായിരുന്നു...അവള്‍ നീട്ടിയ കൈ പിടിച്ചു ...ഇനി ഒരിക്കലും എന്നെ വിട്ടു കളയരുതെന്നു പതുക്കെ അവളുടെ കാതില്‍ മൊഴിഞ്ഞു....

*************
അപ്പോള്‍ താഴെ ഭൂമിയില്‍ മാധ്യമങ്ങള്‍ മലയാള സാഹിത്യലോകത്തിന്റെ ഒരു തീരാ നഷ്ടം വിറ്റു കാശാക്കാനുള്ള തിരക്കിലായിരുന്നു.

*************

1 അഭിപ്രായം:

  1. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ