വ്യാഴാഴ്‌ച, ഡിസംബർ 01, 2011

ഒരു പിറന്നാള്‍ സമ്മാനം

 തന്റെ പെയിന്റിങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണുന്ന ആ സ്ത്രീയെ കബീര്‍ ദാസ്‌ സൂക്ഷിച്ചു നോക്കി, ഒരു അന്പത്തിയഞ്ചു വയസ്സോളം വരുന്ന അവര്‍ക്ക് നല്ല ഐശ്വര്യം ഉള്ള മുഖം ആയിരുന്നു, എവിടെയോ കണ്ട മറന്ന മുഖം, അതെ അത് ജയശ്രീ ടീച്ചര്‍ തന്നെ, പക്ഷെ ഉറപ്പിക്കനവന് കഴിയുമായിരുന്നില്ല ഒരു പാട് വര്‍ഷങ്ങള്‍ക്കു മുന്പുകണ്ടാതാണ്, നാടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തെളിയുന്ന വളരെ കുറച്ചു മുഖങ്ങളില്‍
ഒന്ന് ഈ മുഖം തന്നെ ...പക്ഷെ ഇങ്ങനെ അല്ല വളരെ സുന്ദരിയായ ജയ ടീച്ചറുടെ മുഖം ആണ് മനസ്സില്‍,

" ജയശ്രീ ടീച്ചര്‍ അല്ലേ ? "

" അതെ ജയശ്രീ ആണ്, ഞാന്‍ ടീച്ചര്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതുതല എന്ന എന്റെ ഗ്രാമത്തില്‍, ഇവിടെ അതരിയാവുന്നത് എനിക്കും മനോജേട്ടനും ആണ്, നിങ്ങള്‍ക്കെങ്ങനെ അറിയാം ?
അതിലുപരി കബീര്‍ ദാസ് ഒരു മലയാളി ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല, "

" മുതുതലയിലെ തന്നെ ഒരാളായിരുന്നു ഞാനും , ഒരു മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്. വൈദ്യര്‍ മൂലയിലെ
വിക്ടറി ട്യൂഷന്‍ സെന്റര്‍ ഇപ്പോളും ഇല്ലേ ? ഞാന്നും അവിടെ പഠിച്ചിരുന്നു  , പക്ഷെ കബീര്‍ ആയിട്ടല്ല, അന്നെന്റെ പേര് വേറെ ആയിരുന്നു. "

" എന്റെ ക്ലാസില്‍ ഉണ്ടായിരുന്നോ ?

" ഉണ്ടായിരുന്നു, അതല്ലേ ഞാന്‍ ടീച്ചര്‍ എന്ന് വിളിച്ചത്. "

" എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല, പ്രായത്തിന്റെ ആയിരിക്കും "

" ടീച്ചറുടെ സ്ടുടെന്റ്സില്‍ ഒരു ചിത്രകാരനായി മാറാന്‍ സാധ്യത ഉണ്ടായിരുന്ന ആരെങ്കിലും ഉണ്ടായിരുന്നോ?  "

" അങ്ങിനെ ചോതിച്ചാല്‍ ..എനിക്കൊരു ഉറപ്പും പറയാന്‍ പറ്റില്ല, ,  ആരൊക്കെ ഇപ്പോള്‍ എവിടെയൊക്കെ എന്തെല്ലാം
വേഷത്തില്‍ ആയിരിക്കും എന്ന് എനിക്കൊരു നിശ്ചയവും ഇല്ല, "

" മനസ്സില്‍ എന്നും ഓര്‍ത്തിരിക്കാന്‍ മാത്രം പ്രിയപ്പെട്ട ആരും ഉണ്ടായിട്ടില്ലേ സ്ടുടെന്റായിട്ടു?  ടീച്ചറുടെ അനീഷക്കുട്ടി
ഇപ്പോള്‍ എവിടെയാണ്? അവള്‍ അയല്‍വാസി കൂടിയായിരുന്നല്ലോ, പിന്നെ അഭിലാഷ്, ഗായകന്‍ വിമല്‍ , പ്രവീണ്‍, ഷെബീര്‍, എല്ലാവരും ടീച്ചറുടെ പെറ്റ്സ് ആയിരുന്നല്ലോ, "

" ആ ക്ലാസില്‍ നീയും ഉണ്ടായിരുന്നോ ? ചിത്രകാരന്‍ എന്ന് പറയുമ്പോള്‍ നീ ... നീ സുധീര്‍ അല്ലെ ? "

" അതെ ടീച്ചര്‍ , ടീച്ചര്‍ എന്നെ മറക്കില്ല എന്ന് എനിക്കുറപ്പാണ്. "

" ഓര്‍ത്തു വച്ചിരുന്നു ഒരു പാട് കാലം, ഒരു നൊമ്പരമായി ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്നു, പിന്നീട് ജീവിതത്തിന്റെ തിരക്ക് പിടിച്ച യാത്രയില്‍ വഴിയിലെവിടെയോ ബോധപൂര്‍വം കളഞ്ഞിട്ടു പോന്നു, പിന്നെയും കുറെ കാലം ഓര്‍മകളായി വന്നു നീ എന്നെ വേദനിപ്പിച്ചു, എവിടെയെങ്കിലും വച്ച് കാണണം എന്ന് മനസ്സ്
വല്ലാതെ ആഗ്രഹിച്ചിരുന്നു, ഒരു ചിത്രകാരനായി തന്നെ കാണാനായിരുന്നു ആഗ്രഹിച്ചത്‌,ഇപ്പോള്‍ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരാളായി നീ മുന്നില്‍ നില്‍ക്കുന്നു,എവിടെയാണ് താമസം ? കുടുംബം ? "

" താമസം ഈ മഹാനഗരത്തില്‍ തന്നെ, കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് നഷ്ടപ്പെടതല്ലേ , പിന്നെ അതിനെ പറ്റി ചിന്തിച്ചില്ല, ടീച്ചറുടെ.. ?  "

" ഞാന്‍ ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഏരിയ മാനേജര്‍ ആയി ജോലി ചെയ്യുന്നു, ഗുരുവയൂര്‍ക്കയിരുന്നു
കല്യാണം , മനോജ്‌ എന്നാണ് പേര്, ആളും ഇവിടെ ഒരു ബാങ്കില്‍ ഉണ്ട്, പിന്നെ ഒരു മോള് , രശ്മി.. അവള്‍
ഇപ്പോള്‍ കല്യാണം എല്ലാം കഴിഞ്ഞു ...തറവാട്ടില്‍ അവരാണ് താമസിക്കുന്നത്, "

"  നാട്ടില്‍ പോവാറില്ലേ? "

" ഉവ്വ്, അടുത്ത ആഴ്ച നാട്ടിലേക്കു പോവുകയാണ്,ജോലി എല്ലാം വിട്ടു , പ്രായമായില്ലേ ? "

" ചേട്ടന്‍ എവിടെ ?  "

" ആള് തിരക്കിലാണ്, വര്‍ഷങ്ങളായി ഇവിടെ തന്നെയായിരുന്നില്ലേ , ഒരുപാട് കൂട്ടുകാരുണ്ട്, ഇപ്പോള്‍ എല്ലാ
സമയവും അവരോടൊപ്പം ആണ്, ഇനി ഒരു തിരിച്ചു വരവില്ലല്ലോ , അതുകൊണ്ടാവും . പിന്നെ മോള്‍ക്ക്‌
പെയിന്റിംഗ് വലിയ ഇഷ്ടമാണ്, നാട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ക്കു കൊടുക്കാന്‍ ഒരു നല്ല ചിത്രം അന്നെഷിച്ചു
ഇറങ്ങിയതാണ്, ഇതിനു മുന്‍പും നമ്മള്‍ കണ്ടിട്ടുണ്ട് , പക്ഷെ തിരക്കില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല .."

അയാള്‍ ഒരു പെയിന്റിംഗ് അവള്‍ക്കു കൊടുത്തു...

" എന്റെ ഏറ്റവും നല്ല ചിത്രം എന്ന് ഞാന്‍ വിശ്വസിക്കുന്നത് ഇതാണ്. " താജ്മഹല്‍"  താജ്മഹലിന്റെ ചിത്രം
ഒരുപാട് പേര്‍ വരച്ചിട്ടുണ്ട്, പക്ഷെ നിലാവിലെ താജ്മഹലിന്റെ പ്രതിബിംബം അത് ഞാന്‍ മാത്രമേ
വരചിട്ടുള്ളൂ എന്നാണ് എന്റെ വിശ്വാസം. , ഒറിജിനല്‍ ആണ് . ഇത് ടീച്ചര്‍ക്ക്..അല്ല രശ്മിക്ക്‌ . "

" അവള്‍ക്കു ഒരുപാട് സന്തോഷാവും, അവള്‍ക്കിഷ്ടമുള്ള  ചിത്രകാരന്മാരില്‍ ഒരാളാണ് കബീര്‍ ദാസ് .
ആളുടെ ഒറിജിനല്‍ പെയിന്റിംഗ് എന്ന് പറഞ്ഞാല്‍ അവള്‍ക്കു വിശ്വസിക്കാന്‍ കഴിയില്ല. " ‍

അവള്‍ ആ പെയിന്റിംഗ് വാങ്ങി നടന്നു, പിന്നെ തിരിഞ്ഞു നിന്ന് അവനോടു പറഞ്ഞു .

" ആ പഴയ ജയശ്രീ ടീച്ചറോട് പൊറുക്കണേ.. " അവന്‍ ചിരിച്ചു.


" ടീച്ചര്‍ എനിക്ക് നാട്ടിലെ നമ്പര്‍ ഒന്ന് തരാമോ , നാട്ടില്‍ വരണം എന്നുണ്ട് , പതിനഞ്ചു വര്ഷം മുന്‍പ് ഒരിക്കല്‍
വന്നിരുന്നു. " യുവരശ്മി " ചക്കരക്കുളം സങ്കടിപ്പിച്ച ഒരു പെയിന്റിംഗ് ഫെസ്ടിനു. ലക്‌ഷ്യം ഉപ്പയെയും
ഉമ്മയും കാണുക എന്നതായിരുന്നു. പക്ഷെ അവര്‍ അവിടം വിട്ടു പോയി എന്ന് മാത്രം പറഞ്ഞു അപ്പോള്‍
അവിടെ താമസിച്ചിരുന്നവര്‍ . പിന്നെ ആരും എന്നെ അവിടെ തിരിച്ചറിഞ്ഞില്ല , അത് ഞാന്‍ ഒട്ടും
ആഗ്രഹിച്ചിരുന്നില്ല. അത് കൊണ്ട് തിരിച്ചു പോന്നു, നാടാകെ മാറിപ്പോയിരുന്നു. ഇനി വരുമ്പോള്‍ എന്നെ
അറിയുന്ന ഒരാളെങ്കിലും അവിടെ ഉണ്ടല്ലോ "

അവള്‍ നമ്പര്‍ കൊടുത്തു നാട്ടില്‍ വരുമ്പോള്‍ ഉറപ്പായും വിളിക്കണം എന്ന് പറഞ്ഞു. പിന്നെ അവന്റെ കയ്യില്‍
മുറുകെ പിടിച്ചു പറഞ്ഞു.

" നിന്റെ ഉമ്മ മരിച്ചിരുന്നു" 
കേട്ടതും അയാള്‍  സ്തബ്ധനായി.കാലവും അനുഭവങ്ങളും അയാള്‍ക്ക്‌ നല്‍കിയ പാഠങ്ങള്‍
അയാളെ ക്ഷമയുള്ളവനാക്കിയിരുന്നു. എങ്കിലും അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ തുടര്‍ന്നു

"ഞാന്‍ മുംബൈക്ക് വരുന്നതിനു മുന്‍പ് തന്നെ അവര്‍ മരിച്ചു , നീ അവിടം വിട്ടതില്‍ പിന്നെ ഉമ്മ
എന്നും അസുഖക്കാരിയായിരുന്നു എന്ന് നിന്റെ ഉപ്പ പറഞ്ഞു,ഞാന്‍ എന്നും നിന്റെ വീട്ടില്‍ പോയിത്തുടങ്ങി,
ഞാന്‍ ചെയ്ത തെറ്റിന് എന്നും നിന്റെ ഉമ്മയുടെ മുന്നില്‍ മാപ്പ് പറഞ്ഞു, ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും
നിന്റെ ഉമ്മ എന്നെ സമധാനിപ്പിക്കുമായിരുന്നു.നിന്റെ ഉപ്പയും പറയുമായിരുന്നു ഞാന്‍ തെറ്റൊന്നും ചെയ്തില്ല
എന്ന്. പക്ഷെ എനിക്കുറപ്പായിരുന്നു തെറ്റാണ് ഞാന്‍ ചെയ്തത് ..ഒരു ടീച്ചറും ചെയ്യാന്‍ പാടില്ലാത്തത്."

" ഇല്ല ടീച്ചര്‍, ടീച്ചര്‍ തെറ്റൊന്നും ചെയ്തില്ല, എന്റെ ഉപ്പയും തെറ്റൊന്നും ചെയ്തില്ല, ഓരോ ടീച്ചര്‍ക്കും , പിതാവിനും അവരുടെ മക്കളെ ശിക്ഷിക്കാനുള്ള അധികാരം ഉണ്ട്, പക്ഷെ ഞാന്‍ അതൊന്നും മനസ്സിലാക്കിയില്ല
തെറ്റ് എന്റേതായിരുന്നു, എന്നാലും ഉമ്മ മരിച്ചത് പോലും അറിയാന്‍ വൈകിപ്പോയ ഒരു മകന്‍. ...."

" അതിനു ശേഷം ഒരു ദിവസം ഉപ്പ വീട്ടില്‍ വന്നിരുന്നു, അവളും മോനും ഇല്ലാത്ത ആ വീട്ടില്‍ കഴിയാന്‍ വയ്യ ,
വീട് പള്ളിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു ,,,ഞാന്‍ ഇവിടം വിട്ടു പോവുകയാണ് ...പുണ്യ സ്ഥലങ്ങളില്‍ എല്ലാം
പോവണം ..എന്നെങ്കിലും അവന്‍ ഇവിടെ വന്നാല്‍ അവനു കൊടുക്കാന്‍ എന്റെ ഒരു സലാം ഞാന്‍ ഇവിടെ ഏല്‍പ്പിക്കുന്നു , അതും പറഞ്ഞു പോയതാണ് പിന്നെ ഞാന്‍ കണ്ടിട്ടില്ല, ഇടയ്ക്കു വീട്ടില്‍ വന്നിട്ടുണ്ടാവുമോ
എന്നും അറിയില്ല ...എന്റെ അച്ഛനും അമ്മയും ഇപ്പോള്‍ ഇല്ല ..തറവാട്ടില്‍ മോളും ഭര്‍ത്താവും മാത്രം "

" ഞാന്‍ വലിയ തെറ്റാണ് ചെയ്തത് ടീച്ചറെ ....ഒരു ദേഷ്യത്തിന് ഇറങ്ങിപ്പോയതാണ്.. പിന്നീടു വരാമായിരുന്നു...
പക്ഷെ വേറെ ഒരു ലോകം അതായിരുന്നു പിന്നെ ...അവിടെ ഞാന്‍ എല്ലാം മറന്നു ..സ്വന്തം പിതാവിനെയും
മാതാവിനെയും മറന്നു. വലിയ തെറ്റ്.."

അവളുടെ മൊബൈല്‍ റിംഗ് ചെയ്തു,

" ചേട്ടനാണ് , ഞാന്‍ പോവട്ടെ ..എന്തായാലും നാട്ടില്‍ വരണം. എന്നെ വിളിക്കണം. "

*************************

അന്ന് രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ...ഓര്‍മ്മകള്‍ അതയാളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. അയാള്‍ പതുക്കെ റോഡില്‍ ഇറങ്ങി നടന്നു. ഈ റോഡും ആകെ മാറിപ്പോയി. പണ്ട് ഇതൊരു ഗല്ലിയായിരുന്നു...
മുംബയില്‍ ആദ്യം വന്നിറങ്ങിയ അന്ന് തൊട്ടു താങ്ങും തണലുമായി നിന്നിരുന്ന ശങ്കര്‍ മീട്ടവാലയുടെ ചെറിയ
തട്ടുകട. അന്ന് ഹിന്ദി അറിയില്ലായിരുന്നു. പക്ഷെ എന്നെ കണ്ടു ഭായിക്കെല്ലാം മനസ്സിലായി. നാട് വിട്ടു ഓടിപ്പോന്നതാനെന്നും , വിശക്കുന്നുന്ടെന്നും..ഭായ് വയറു നിറച്ചു ആഹാരം തന്നു. കഴിച്ചിട്ടും അവിടെ നിന്ന് പോയില്ല , അന്നത്തെ പന്ത്രണ്ടു വയസ്സുകാരന്‍ പയ്യന് ഒന്നും ചെയ്യാനില്ലായിരുന്നു. എന്റെ അവസ്ഥ കണ്ടു
ശങ്കര്‍ ഭായ് കൂടെ കൂട്ടി. ദൈവം ആയിരുന്നു അദ്ദേഹം. പിന്നീട് മനസ്സിലായി എനിക്ക് മാത്രമല്ല, ഒരുപാട്
പേര്‍ക്ക് ദൈവം ആണ് അദ്ദേം എന്ന്. ഒരു പണിയും ചെയ്യാന്‍ അറിയില്ലായിരുന്നു, എങ്കില്‍ പിന്നെ പഠിക്കാന്‍ പോയ്കൊള്ളന്‍ പറഞ്ഞു, പക്ഷെ പഠിക്കുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു വെറുപ്പ്‌. തനിക്ക് പ്രിയപ്പെട്ടതെല്ലാം
നഷ്ടപ്പെടുത്തിയത് പടിപ്പാണ്. അത് കൊണ്ട് പടിപ്പു വേണ്ട എന്നുറച്ചു. പിന്നെ മേശ വൃത്തിയാക്കലും , പാത്രങ്ങള്‍ കഴുകലും ഞാന്‍ ഏറ്റെടുത്തു. ഭാഷ ഒരു പ്രശ്നമായിരുന്നു, പക്ഷെ മൂന്നു നാല് മാസങ്ങള്‍ കൊണ്ട്
ഹിന്ദി പഠിച്ചു, ഹിന്ദി പഠിപ്പിച്ച പാറുക്കുട്ടി ടീച്ചറെ ഓര്‍മ്മ വരുമായിരുന്നു ഇടയ്ക്കിടയ്ക്ക്, അന്ന് ടീച്ചര്‍
പഠിപ്പിച്ചിരുന്ന ഒരു ഹിന്ദി പദ്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു, ഓര്മ വരുന്നില്ല, ഓര്മ ഇല്ല എന്നല്ല അത് പഠിച്ചിരുന്നില്ല, കാരണം ആ ടീച്ചറെ പേടിയില്ലായിരുന്നു ടീച്ചര്‍ തല്ലിയാല്‍ വേദനിക്കില്ല, ചൂരല്‍ കൊണ്ട് തന്നെയാണ് ടീച്ചറും തല്ലുക , പക്ഷെ ടീച്ചറുടെ മുഖത്തു എപ്പോഴും ഉണ്ടാവാറുള്ള ആ പുന്ജിരിയായിരിക്കാം
ടീച്ചര്‍ തല്ലുമ്പോള്‍ വേദനിക്കത്തതിന്റെ കാരണം. അന്ന് മുംബയിലുള്ള ഒരു വിധം വലിയ ആളുകളും ഭായിയുടെ കടയില്‍ വരുമായിരുന്നു, അവര്‍ക്കെല്ലാം ഭായിയുടെ സന്മനസ്സിന്റെ കഥകള്‍ ഒരുപാട് പറയാന്‍ ഉണ്ടായിരുന്നു.
മിക്കവാറും തന്നെ പോലെ വീട് വിട്ടു ചെറുപ്പത്തില്‍ തെറ്റിപ്പോന്നവരും, അതല്ലെങ്കില്‍ ജീവിക്കാന്‍ ഒരു വഴി തേടി
മഹാനഗരത്തില്‍ എത്തിയവരും ആയിരുന്നു, അത്തരത്തില്‍ മുംബയില്‍ വന്നു ആദ്യത്തെ ആഹാരം ഭായ് കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ ഒരു നല്ല നിലയില്‍ എത്തിച്ചതിനു പിന്നിലും ഭായിയുടെ  കരങ്ങള്‍ തന്നെയായിരുന്നു. ഭായിക്ക് പക്ഷെ സ്വന്തക്കാരായി ആരും ഉണ്ടായിരുന്നില്ല , ചോതിച്ച്ചപ്പോള്‍ ഒന്നും വ്യക്തമായ ഉത്തരം തന്നില്ല, കുറെ വര്‍ഷങ്ങള്‍ അങ്ങിനെ പോയി. ഒരിക്കല്‍ ഭായിയുമായി മാര്‍കെറ്റില്‍ പോയപ്പോള്‍ ഞാന്‍ എനിക്കൊരു കാന്‍വാസും കളര്‍ പെന്‍സിലും വാങ്ങിത്തരുമോ എന്ന് ചോതിച്ചു, അന്ന് ഒരു ബണ്ടില്‍ പേപ്പറും വിലകൂടിയ പെയിന്റ് ബ്രഷും അങ്ങിനെ ഒരുപാട് സാധനങ്ങള്‍ എനിക്ക് വാങ്ങി തന്നു. എന്നിട്ട് ഭായ് പറഞ്ഞു.

" ഞാന്‍ ഇത് തന്നെ ചിന്തിക്കുകയായിരുന്നു, എന്റെ അടുത്തു വന്നുപെട്ടിട്ടുള്ള ഓരോരുത്തരും എന്തെങ്കിലും തരത്തില്‍ ജീവിക്കാന്‍ വകയുള്ളവര്‍ ആയിരുന്നു, ചിലര്‍ ഡ്രൈവര്‍മാര്‍, ചിലര്‍ മെക്കാനിക്കുകള്‍, മറ്റു ചിലര്‍ നന്നായി പഠിച്ചവര്‍, എന്തിനു ഗായകര്‍ വരെ ഉണ്ടായിരുന്നു. അവരെ എല്ലാം അവരുടെ വഴികളില്‍ എത്തിക്കാന്‍
എനിക്ക് പറ്റി, നീ മാത്രം എന്തെ ഇങ്ങനെ എന്ന് ചിന്തിക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല, എനിക്ക്.ഇപ്പോള്‍ എനിക്ക് തോനുന്നു നിറെ വഴി ഇതാണ്, നാളെ മുതല്‍ നീ വരച്ചു തുടങ്ങണം.ഞാന്‍ നോക്കട്ടെ. "

അന്ന് രാത്രയില്‍ തിരിച്ചു വീട്ടില്‍ എത്തിയ എന്നോട് രാത്രി തന്നെ എന്തെങ്കിലും വരയ്ക്കാന്‍ പറഞ്ഞു, അദ്ദേഹം എന്റെ കാര്യത്തില്‍ എത്ര മാത്രം ഉത്കണ്ഠപ്പെട്ടിരുന്നു എന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി. എന്ത് വരക്കണം എന്ന് ആലോചിച്ചു. ശങ്കര്‍ മുല്ലയില്‍ നിന്നും ദൂരെ കാണുന്ന ഉയരമുള്ള ബില്‍ഡിംഗ്‌ . അതിനു മുകളില്‍ ഒട്ടിച്ചു വച്ചപോലെ പൂര്‍ണ ചന്ദ്രന്‍ .അത് വരക്കാം എന്ന് കരുതി. തിരിഞ്ഞു ഭായിയെ നോക്കി.കണ്ണുകള്‍ അടച്ചു എന്തോ
ആലോചിച്ചു ഒരു മരക്കസേരയില്‍ ചാരിയിരിക്കുന്നു ഭായ്, മനസ്സില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.
കാന്‍വാസില്‍  നോക്കിയപ്പോള്‍ അതില്‍ ഭായിയുടെ മുഖം തെളിഞ്ഞു. പിന്നെ വരച്ചു തുടങ്ങി. വരച്ചു തീര്ന്നപോള്‍
എന്തെന്നില്ലാത്ത സന്തോഷം തോന്നി, തന്റെ പിന്നില്‍ കണ്ണടച്ച് കിടക്കുന്ന ഭായ് അത് പോലെ തന്നെ മുന്നില്‍ കാന്‍വാസില്‍ . തന്നെക്കാള്‍ ഏറെ സന്തോഷിച്ചത്‌ ഭായിയാണ്,

"മുംബയില്‍ ഇപ്പോള്‍ ഏറ്റവും ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ചും പൈസയുള്ളവര്‍ . അത് കൊണ്ട് ഇനി മുതല്‍ നീ നിന്റെ വഴിക്ക്. "

" ഭായ് ഞാന്‍ ഇവിടെ ഇരുന്നു വരച്ചോളാം..ഭായിയെ വിട്ടു പോവാന്‍ വയ്യ, "

" എന്നെ വിട്ടു ആരും പോവുന്നില്ല, എല്ലാവരും എന്നോടൊപ്പം ഉണ്ട്, നീ കണ്ടിട്ടില്ലേ, നാളെ നമുക്ക് ഒരാളെ കാണാന്‍ പോവണം, നീ അറിയുന്ന ആള് തന്നെയാണ്, ഉസ്താദ്‌ ഉമര്‍ ആലം "

ആ പേര് കേട്ടതും വിശ്വസിക്കാന്‍ പറ്റാതായി, മുഹമ്മദ്‌ റാഫി സാഹിബിനൊപ്പം ഒരുപാട് പാട്ട് കേസ്സട്ടുകളില്‍
കേട്ടിട്ടുണ്ട്, ചിത്രവും കണ്ടിട്ടുണ്ട്, നേരിട്ട് കാണും എന്ന് സ്വപ്നം പോലും കണ്ടിട്ടില്ല, ഇപ്പോള്‍ മുംബയില്‍ വന്നു അഞ്ചു വര്ഷം ആയപ്പോഴേക്കും ആ ഗസല്‍ രാജാവിനെ കാണാന്‍ അവസരം വന്നിരിക്കുന്നു. ഒരു പാട്ടുകാരന്‍ ആയ ഉമര്‍ ആലമിന്റെ അടുത്തേക്ക് എന്നെ എന്തിനാണ് കൊണ്ടുപോവുന്നത് എന്ന് ചോതിച്ചു. അവിടെ വരുന്ന
വലിയ വലിയ ആളുകളുടെ ചിത്രം നീ വരച്ചു കൊടുക്കണം. ഇഷ്ടപെട്ടാല്‍ അവര്‍ ഒരുപാട് പൈസ തരും. പിന്നെ
അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഒരുപാട് കാലം. ഒരു മകനോടെന്ന പോലെ തന്നെ എന്നോടും അദ്ദേഹം സ്നേഹം
കാണിച്ചു. ഏകദേശം ഒരേ കാലത്ത് മുംബയില്‍ എത്തിപ്പെട്ടവരായിരുന്നത്രേ ആലം സാഹിബും , ശങ്കര്‍ ഭായിയും.
യാതനകളുടെ ഒരുപാട് കഥ ആലം സാഹിബു പറഞ്ഞു തന്നു. അന്നാണ് അറിയുന്നത് അവര്‍ രണ്ടു പേരും പഴയ
കൂട്ടുകാര്‍ ആണെന്ന്‌. ഒരിക്കല്‍ മുംബയിലെ ഒരു വലിയ സ്വര്‍ണ വ്യാപാരിയായ വസീം മിര്‍സയുടെ മകളുടെ
മന്ഗ്നിക്ക്  ( വിവാഹ നിശ്ചയം ) ആലം സാഹിബിന്റെ ഗസല്‍ ഉണ്ടായിരുന്നു. അന്ന് മിര്‍സയുടെ മകളുടെ ചിത്രം
വരച്ചത് ഒരു വഴിത്തിരിവായി എന്റെ ജീവിതത്തില്‍. അന്ന് അവിടെ പങ്കെടുത്ത വി ഐ പി കളില്‍ പലരും
പിന്നെ എന്നെ തേടി വന്നു,ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പണം വന്നു ചേര്‍ന്നു. ഭായിയുടെ തട്ട് കട ഒന്ന്
വിപുലീകരിക്കണം എന്ന് തോന്നി. പക്ഷെ ഭായ് സമ്മതിച്ചില്ല. ആര്‍ക്കുവേണ്ടി ചെയ്യണം ഞാന്‍ ഒരു അനാഥന്‍.
എനിക്ക് ജീവിക്കാന്‍ ഇത് തന്നെ ധാരാളം. പിന്നെ ഇവിടെ വരുന്നവര്‍ ഇഷ്ടപ്പെടുന്നത് തന്നെ ഈ ഒരു എളിമയാണ്. ഇളകുന്ന ബെഞ്ചില്‍ ഇരുന്നു കാറ്റും കൊണ്ട് കഴിക്കുന്നതിന്റെ സുഖം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
കിട്ടാത്തത് കൊണ്ടാണ് അവരെല്ലാം ഇവിടെ വരുന്നത്. പിന്നെ ഭായിയോട് ഒന്നും പറഞ്ഞില്ല . അപ്പോഴേക്കും മുംബയില്‍ അറിയപ്പെടുന്ന ഒരു ചിത്രകാരന്‍ ആയിത്തീര്‍ന്നിരുന്നു.
 ഒരുപാട് കാലം പെട്ടെന്ന് തീര്‍ന്നു പോയി. കുറെ സമ്മാനങ്ങള്‍ , അവാര്‍ഡുകള്‍ , ആരും അറിയാതെ പോയത് സുധീര്‍ എന്ന വ്യക്തിയെയാണ്. ആലം സാഹിബ്‌
ആണ് കബീര്‍ ദാസ് എന്ന് വിളിച്ചത്.  അതിനിടയില്‍ എനിക്കെന്റെ വേര് ജന്മനാട്ടില്‍ നഷ്ടപ്പെട്ടു. ഞാന്‍ അറിഞ്ഞില്ല.
അപ്പ്രതീക്ഷിതമായി ഭായ് മരണപ്പെട്ടു. പെട്ടെന്ന് ഈ മഹാനഗരത്തില്‍ ഒറ്റപ്പെട്ടത് പോലെ ആയി, പിന്നെ യാത്രകള്‍
ആയിരുന്നു. ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളും ചെന്ന് കണ്ടു. അതെല്ലാം കാന്‍വാസില്‍ പകര്‍ത്തി.

ഒരിക്കല്‍ കേരളത്തിലും. കൊച്ചിയില്‍ നടന്ന ഒരു ചിത്ര പ്രദര്‍ശനം. അതിനിടയില്‍ മുതുതലയില്‍ ഒരു ആര്‍ട്ട്‌ ഫെസ്റ്റ്.
പന്ത്രണ്ടു വയസ്സില്‍ എനിക്ക് നഷ്ടമായ സ്വന്തം നാടും , സ്കൂളും എല്ലാം കണ്ടു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം. എല്ലാം മാറിയിരുന്നു. ചക്കരക്കുളം എന്ന പഴയ സിറ്റി, സിറ്റി എന്ന് പറയാന്‍ പറ്റില്ല കവല എന്നോ ചന്ത
എന്നോ മാത്രമേ അന്ന് പറയാന്‍ പറ്റുമായിരുന്നുള്ളൂ, അവിടെ ഇന്ന് ഒരു വലിയ സിറ്റി തന്നെ വന്നു. എന്തൊരു തിരക്ക്, മണിക്കൂറുകള്‍ കത്ത് നിന്നാല്‍ മാത്രം വന്നിരുന്ന ബസ്സുകള്‍ മാറി. റോഡില്‍ നിറയെ വാഹനങ്ങള്‍.  പഴയ ഓല മേഞ്ഞതും ഓടിട്ടതും ആയ ഒരു വീട് പോലും കണ്ടില്ല. ചെമ്മണ് ‍റോഡുകള്‍ എല്ലാം കറുത്തു പോയി. ഒരിക്കലും മാറാന്‍ ആഗ്രഹിക്കാതെ നിന്നിരുന്നത് ഒരു ആല്‍ മരം ആയിരുന്നു. പക്ഷെ അതിനെയും കുറെ മാറ്റിയിരിക്കുന്നു, താഴോട്ടു നീളത്തില്‍ തൂങ്ങിക്കിടന്നിരുന്ന അതിന്റെ വേരുകള്‍ ഒന്നും ഇല്ല
ഇപ്പോള്‍. അതിനു ചുറ്റും വിശാലമായി കിടന്നിരുന്ന ആ വലിയ പറമ്പും ഇപ്പോള്‍ ഇല്ല, പകരം കുറെ ഭംഗിയുള്ള വീടുകള്‍ വന്നിരിക്കുന്നു. ഒരേ മുഖച്ഛായ ഉള്ള വീടുകള്‍.
മമ്മിയൂര്‍ പള്ളിക്കും വന്നു മാറ്റം. പള്ളിക്കും ആലിനും ഇടയ്ക്കു എവിടെയോ ഒരു മയൂരി ഹോട്ടല്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു, എവിടെയായിരുന്നു അത് എന്ന് മാത്രം ഊഹിക്കാന്‍
പറ്റുന്നില്ല. ഈ റോഡുകളിലും വാഹനങ്ങള്‍ കൂടിയിരിക്കുന്നു. കണ്ണിനു കാഴ്ചയില്ലാത്ത ഒരു നാണു ഉണ്ടായിരുന്നു പണ്ട്.
കുറെ ഏറെ പാട്ടുകള്‍ പാടിച്ചിട്ടുണ്ട് അയാളെകൊണ്ട്.പത്തുപൈസ കൊടുക്കും അവസാനം. എന്നാലും ആള് ചിരിക്കുമായിരുന്നു. ഇന്ന് ആളെ കണ്ടാല്‍ എല്ലാറ്റിനും ചേര്‍ത്തു കുറെ പൈസ കൊടുക്കാമായിരുന്നു.
ആള് ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. സാധ്യത തീരെ കുറവാണ്. അന്നേ ഒരുപാട് വയസ്സായിരുന്നു. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍
ഈ തിരക്കിനിടയില്‍ പാവം ഒരുപാട് ബുദ്ധിമുട്ടായേനെ. എന്റെ ആ പഴയ വീട് മാറിയിരുന്നില്ല, പക്ഷെ അവിടുത്തെ ആളുകള്‍ മാറിയിരുന്നു. എന്റെ ഉമ്മയും ഉപ്പയും അവിടം വിട്ടു വേറെ എവിടെയോ പോയി എന്ന് പറഞ്ഞു.
പിന്നെ അവിടെ നില്ക്കാന്‍ തോന്നിയില്ല. തിരിച്ചു വന്നു ഈ നഗരത്തിലെ തിരക്കിലേക്ക് തന്നെ. ഒരു തിരിച്ചു പോക്ക് പിന്നെ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ എന്തോ ഒരു വട്ടം കൂടി അവിടെ പോവണം എന്നൊരു തോന്നല്‍. കുറെ ഏറെ ഓര്‍മ്മകള്‍ ഉണ്ട് അവിടെ. ഒരു യാത്ര. പഴയ സഹപാഠികള്‍ ആരെങ്കിലും ഉണ്ടാവാതിരിക്കില്ല. എന്തായാലും ടീച്ചര്‍ ഉണ്ടാവും. പോക്കെറ്റില്‍ ഇരിക്കുന്ന നിസാമുദ്ദിന്‍ എക്സ്പ്രസ്സ്‌ ടിക്കറ്റ്‌
നോക്കി ഒന്ന് കൂടി ഉറപ്പു വരുത്തി. ഇനി ഒരു ആഴ്ച കൂടി. എനിക്കാരോടും യാത്ര പറയേണ്ട കാര്യമില്ല ഇവിടെ.
യാത്ര പറയേണ്ടവര്‍ ഇന്നില്ല. ശങ്കര്‍ ഭായിയും , ആലം സാഹിബും . അത് മാത്രമല്ല തിരിച്ചു ഇങ്ങോട്ട് തന്നെ വരുന്നതല്ലേ.

*********************

തിരക്ക് താരതമ്യേന കുറവായിരുന്നു ട്രെയിനില്‍. ട്രെയിന്‍ യാത്രയാണ് നല്ലത്. കുറച്ചു ഏറെ സമയം കിട്ടും
ശരീരത്തിനും മനസ്സിനും ഒന്ന് തയ്യാറാവാന്‍. നാട് എന്ന് പറയുമ്പോള്‍ എന്തോ ഒരു ഭയം ഇപ്പോളും ഉണ്ട്.
വീണ്ടും ആ പന്ത്രണ്ടു വയസ്സുകാരന്‍ ആയതു പോലെ.  അത്ര വലിയ തെറ്റായിരുന്നോ ഞാന്‍ ചെയ്തത്? അല്ല എന്ന് ടീച്ചര്‍ പറഞ്ഞു. അന്ന് പക്ഷെ ടീച്ചര്‍ അത് വലിയ തെറ്റാണെന്ന് പറഞ്ഞു. എന്റെ ഉപ്പയും ടീച്ചറുടെ പക്ഷം ആയിരുന്നു. ഒരിക്കല്‍ പോലും എന്നെ പറ്റി ഒരു ടീച്ചറും പരാതി പറഞ്ഞിട്ടില്ല. അത് കൊണ്ടായിരിക്കാം ഉപ്പ അന്ന് അത്രയും ദേഷ്യപ്പെട്ടത്‌. എന്തായിരുന്നു അന്ന് സംഭവിച്ചത്?.

അന്ന് കാലത്ത് സ്കൂളില്‍ എത്തിയപ്പോള്‍ തന്നെ ഒരു ഗൂഡാലോചന നടക്കുന്ന പോലെ തോന്നി. അനീഷയും
പാര്‍വതിയും സമീരയും ഫൌസിയായും കൂടി എന്തൊക്കെയോ രഹസ്യം പറച്ചില്‍ ആണ്. അവരാണ് ക്ലാസില്‍
പ്രധാന താരങ്ങള്‍. ഇത്തിരി നന്നായി പഠിക്കും എന്നോതോഴിച്ചാല്‍ ടീച്ചര്‍മാര്‍
അവരെ ഇങ്ങനെ സ്നേഹിക്കാന്‍ വേറെ കാരണം ഒന്നും ഇല്ല. പഠിക്കാന്‍ ഞാന്‍ തീരെ മോശമല്ല. അതുകൊണ്ട്
ടീച്ചര്‍മാര്‍ എന്നെ നന്നായി ഗൌനിച്ചിരുന്നു, അത് കൊണ്ട് തന്നെ ഒരു ചെറിയ അസൂയ അവര്‍ക്കും ഉണ്ട്.
എന്താണ് പുതിയ പദ്ധതി എന്ന് മാത്രം മനസ്സിലായില്ല. നാല് മണി ആയി ക്ലാസ്സില്‍ ഒന്നും സംഭവിച്ചില്ല.
അഞ്ചു മണിക്കാണ് ട്യുഷന്‍ തുടങ്ങുക. ഇന്ന് സാമൂഹ്യ പാഠം ആണ്. ജയശ്രീ ടീച്ചറുടെ ക്ലാസ്സ്‌. പുതിയ ടീച്ചര്‍
ആണ്. മാത്രമല്ല അനീഷയുടെ അയല്‍വാസിയും. ടീച്ചര്‍ ഞങ്ങളെ എല്ലാം മുഴുവന്‍ പേരും വിളിക്കും, അനീഷയെ
അനീഷക്കുട്ടി എന്ന് വിളിക്കും. അത് കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടാറില്ല. എന്നാലും ടീച്ചര്‍ എല്ലാവരോടും നല്ല അടുപ്പം
ആണ്. ആറര വരെ ക്ലാസ്സ്‌ ഉണ്ട്. ആറെ ഇരുപതു വരെയേ ടീച്ചര്‍ ക്ലാസ്സ്‌ എടുക്കു. പിന്നെ ടീച്ചര്‍ എന്തേലും
വിശേഷങ്ങള്‍ എല്ലാം പറയും. ടീച്ചര്‍ കോഴിക്കോട് ആണ് പഠിക്കുന്നത്. അവിടത്തെ കോളേജ് വിശേഷങ്ങള്‍ എല്ലാം
പറയുമ്പോള്‍ എങ്ങനെ എങ്കിലും കോളേജ് എത്താന്‍ തീരെ പഠിക്കാത്ത കുണ്ട് മണി  എന്ന് ഞങ്ങള്‍ വിളിക്കാറുള്ള മണി പോലും ആഗ്രഹിക്കും. അവസാന അഞ്ചു മിനുട്ടില്‍ വിമലിന്റെ ഒരു പാട്ടുണ്ടാവും.
അവന്‍ ഒരു ഗായകന്‍ തന്നെയാണ്. ഈ ക്ലാസില്‍ അവന്‍ പാടാന്‍ തുടങ്ങിയാല്‍ അപ്പുറത്തെ ക്ലാസ്സിലെ എല്ലാവരും പിന്നെ മിണ്ടാതിരുന്നു പാട്ട് കേള്‍ക്കും. ഇന്ന് ജയശ്രീ ടീച്ചര്‍ വളരെ സുന്ദരി ആയിരുന്നു. കസവ് സാരിയും
നെറ്റിയില്‍ നേരിയ ചന്ദന കുറിയും എല്ലാം ടീച്ചറെ വല്ലാതെ സുന്ദരിയാക്കി. ടീച്ചര്‍ വന്നതും കയ്യില്‍ ഉണ്ടായിരുന്ന
ഒരു കവര്‍ തുറന്നു എല്ലാവര്ക്കും മിട്ടായി തന്നു. ഇന്ന് ടീച്ചറുടെ പിറന്നാള്‍ ആണ് എന്ന് പറഞ്ഞു. ഓരോരുത്തര്‍
ആയി മിട്ടായി വാങ്ങിച്ചു. പെണ്‍കുട്ടികളുടെ സൈഡില്‍ ടീച്ചര്‍ മിട്ടായി കൊടുത്തപ്പോള്‍ അവര്‍ ടീച്ചര്‍ക്കും ഒരു
സമ്മാനം കൊടുത്തു. എന്നിട്ട് ആ നാലംഗ സംഗം എന്നെ നോക്കി. ഞാന്‍ തീരെ ചെരുതായിപ്പോയില്ലേ എന്ന് തോന്നി. എന്ത് ചെയ്യാന്‍ പറ്റും, അനീഷ ടീച്ചറുടെ അയല്‍ക്കാരി ആണ്. അത് കൊണ്ട് അവള്‍ എല്ലാം നേരത്തെ അറിഞ്ഞു കാണും. അപ്പോള്‍ ആണ് കാലത്ത് നടന്ന ഗൂഡാലോചന എന്താണെന്ന് മനസ്സിലായത്‌. എനിക്ക് വല്ലാതെ
നിരാശ തോന്നി. ടീച്ചര്‍ ക്ലാസ് ആരംഭിച്ചു. എന്റെ മനസ്സില്‍ പക്ഷെ എങ്ങിനെ അനീഷക്കൊരു മറുപടി കൊടുക്കണം
എന്നതായിരുന്നു ചിന്ത. പെട്ടെന്നാണ് ഓര്മ വന്നത്. ഇന്നലെ സ്കൂളില്‍ മലയാളം പഠിപ്പിക്കുന്ന ലീലാവതി ടീച്ചറുടെ ചിത്രം വരച്ചു ഞാന്‍. ടീച്ചര്‍ അന്ന് ഒരുപാട് അഭിനന്ദിച്ചു. പക്ഷെ ക്ലാസ്സ്‌ എടുക്കുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കണം എന്നും പറഞ്ഞു. ഞാന്‍ ജയശ്രീ ടീച്ചറുടെ ഒരു ചിത്രം വരച്ചു. ക്ലാസ്സ്‌ കഴിയുമ്പോള്‍ ഇത് ടീച്ചര്‍ക്ക്‌
കൊടുത്ത് വലിയ ഗമ കാണിക്കാം എന്ന് കരുതി. മേശയില്‍ ഒരു വശം ചാരിനിന്നു ടീച്ചര്‍ പുസ്തകം വായിക്കുന്ന
ചിത്രം വരച്ചു. മൂന്നാമത്തെ ബെഞ്ചില്‍ ആണ് ഇരുന്നിരുന്നത്. അടുത്തിരിക്കുന്ന അഭിലാഷ് ഇടയ്ക്കിടയ്ക്ക് നോക്കി നല്ല അഭിപ്രായം പറയുന്നുണ്ടായിരുന്നു. ഞാന്‍ അവനോടു അടങ്ങിയിരിക്കാന്‍ പറഞ്ഞു. ടീച്ചര്‍ കാണാതിരിക്കാന്‍. പക്ഷെ മുഴുവനും വരയ്ക്കുന്നതിനു മുന്‍പ് ടീച്ചര്‍ കണ്ടു. എന്താ അവിടെ ഒരു സംസാരം എന്നും ചോതിച്ചു അടുത്തു വന്നു. ടീച്ചര്‍ പക്ഷെ ചിത്രം കണ്ടപ്പോള്‍ വല്ലാതെ ദേഷ്യപ്പെട്ടു. ഞാന്‍ ഒരു പിറന്നാള്‍
സമ്മാനം ആയി തരാന്‍ വേണ്ടിയാണ് ഇത് വരച്ചത് എന്ന് പറഞ്ഞു. നീയാര പിക്കാസോ ആണോ ഇങ്ങനെ
ചിത്രങ്ങള്‍ വരച്ചു സമ്മാനിക്കാന്‍ എന്ന് പറഞ്ഞു കളിയാക്കി ടീച്ചര്‍. പിക്കാസോയെ ഞാന്‍ അറിയില്ലെങ്കിലും ഇത്തിരി മുന്‍കോപം എനിക്കും ഉണ്ടായിരുന്നു , അതിലുപരി ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു അനീഷ കളിയാക്കി ചിരിക്കുന്നതും കണ്ടു.

" എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് ? ഞാന്‍ എന്ത് തെറ്റാ ചെയ്തത് ? അതോ ടീച്ചര്‍ക്ക്‌ അസൂയ ഉണ്ടോ എന്റെ കഴിവില്‍ ? സ്കൂളില്‍ ഇതുപോലെ ഞാന്‍ ചിത്രം വരച്ചപ്പോള്‍ ടീച്ചര്‍ എന്നെ അഭിനന്ദിച്ചു. "

അതോടെ ടീച്ചറുടെ ദേഷ്യം ഇരട്ടിയായി. ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടു. നാളെ ഉപ്പയെയും കൊണ്ട്
വന്നാല്‍ മതി എന്നും പറഞ്ഞു. ഞാന്‍ വീട്ടില്‍ വന്നു ഉപ്പയോട്‌ പറഞ്ഞു. ഉപ്പ അപ്പോള്‍ തന്നെ എന്നെയും
കൊണ്ട് ഉപ്പയുടെ മീന്‍ വില്‍ക്കുന്ന സൈകിളില്‍  ക്ലാസ്സില്‍ വന്നു. അഞ്ചു മണിക്ക് ശേഷം ഓഫീസില്‍ വന്നു
കാണണം ഇപ്പോള്‍ മറ്റു കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു. ഇനി മേലില്‍ ഇവനെ ട്യുഷന്
ഇങ്ങോട്ട് പറഞ്ഞു വിടേണ്ട എന്ന് പറഞ്ഞു ടീച്ചര്‍. അക്രം മാഷും , ബാലന്‍ മാഷും എല്ലാം ഇടപെട്ടു ഒരു
പ്രവശ്യത്തെക്ക് ക്ഷമിക്കാന്‍ ടീച്ചറോട്‌ പറഞ്ഞു. ഇനി എന്നെ ഇവിടെ പഠിക്കാന്‍ അനുവദിച്ചാല്‍ ടീച്ചര്‍ അവിടെ
പഠിപ്പിക്കില്ല എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല. തിരിച്ചു വീട്ടില്‍ വന്ന ഉപ്പ ഇന്നത്തോടെ എന്റെ പഠിത്തം അവസാനിച്ചു എന്നും പറഞ്ഞ് ഞാന്‍ വരച്ചു വച്ചിരുന്ന ചിത്രങ്ങള്‍ എല്ലാം മുറ്റത്തിട്ടു കത്തിച്ചു.  , ഉമ്മ തടഞ്ഞിട്ടും ഉപ്പ എല്ലാം കത്തിച്ചു, പിറ്റേന്ന് കാലത്ത് നാല് മണിക്ക്
ഉപ്പ എന്നെ വിളിചെഴുന്നെല്‍പ്പിച്ചു. ഉപ്പയോടൊപ്പം പൊന്നാനിയില്‍ പോയി. ആ പിക്ക് അപ്പ്‌ ലോറിയില്‍ ഞാന്‍
മാത്രം ആയിരുന്നു ഒരു കുട്ടിയായിട്ടു. കൂടെ ഉണ്ടായിരുന്ന ഉപ്പാടെ കൂട്ടുകാര്‍ ഉപ്പാനെ ചീത്ത  പറയുന്നുണ്ടായിരുന്നു. ഇനിയുള്ള കാലം പഠിക്കാതെ ജീവിക്കാന്‍ പറ്റില്ല, നീ അവനെ പഠിപ്പിക്ക്, ആ ടീച്ചര്‍ക്ക്‌
വേണ്ടെങ്കില്‍ വേണ്ട നീ അവനെ സ്കൂളില്‍ വിട് എന്നൊക്കെ അവര്‍ പറഞ്ഞു. ഉപ്പ ഒന്നും കേട്ടില്ല.
അന്ന് ഉപ്പ മൂന്നു കൊട്ട മീന്‍ വാങ്ങിച്ചു. ഒന്ന് എനിക്കായിരുന്നു. എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു.
കാലത്ത് ഏഴു മണിക്ക് ചക്കരക്കുളത്  എത്തി. മൂന്ന് കൊട്ട മീനും സൈക്ലില്‍ വച്ച് കെട്ടി , എന്നെ മുന്നില്‍
ഇരുത്തി ഉപ്പ മമ്മിയൂരെക്ക് വന്നു. മയൂരി ഹോട്ടലില്‍ വന്നു ഓരോ ചായ കുടിച്ചു. പിന്നെ എന്നെ വൈദ്യര്‍ മൂലയില്‍ കൊണ്ട് വന്നു വിട്ടു. ഇവിടെ ഇരുന്നു ഈ മീന്‍ മുഴുവനും വിറ്റിട്ട് വീട്ടില്‍ വന്നാല്‍ മതി എന്നും
പറഞ്ഞു എന്റെ മറുപടി പോലും കേള്‍ക്കാതെ ഉപ്പ പോയി.  മൂന്ന് റോഡുകളും ഒന്നിക്കുന്ന ഒരു ചെറിയ കവല ആയിരുന്നു അന്ന് വൈദ്യര്‍ മൂല. അതിലുപരി വിക്ടറി ട്യുഷന്‍ അതിനടുത്തും. കുറച്ചു കഴിയുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പോവാന്‍ ഇതിലെ വരും. എല്ലാവരും എന്നെ കാണും. എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി. 
അപോഴെക്കും ആളുകള്‍ മീന്‍ വാങ്ങാന്‍ വന്നു തുടങ്ങി. ഉപ്പ പറഞ്ഞ വിലക്ക് ഞാന്‍ മീന്‍ കൊടുത്തു. എല്ലാം
പെട്ടെന്ന് തീര്‍ന്നാല്‍ ഇവിടുന്നു വേഗം പോവാമായിരുന്നു. കുട്ടികള്‍ വന്നു തുടങ്ങി. പലരും എന്നെ കളിയാക്കി
കടന്നു പോയി. കണ്ണുനീര്‍ തളം കെട്ടിയതിനാല്‍ എനിക്ക് പക്ഷെ ആരെയും മനസ്സിലായില്ല. ഒരു പരിചയം ഉള്ള
സ്വരം കേട്ടപ്പോള്‍ കണ്ണ് തുടച്ചു . മുന്നില്‍ ബാലന്‍ മാഷ്‌. നിന്റെ ഉപ്പാക് എന്താ ഭ്രാന്ത് പിടിച്ചോ എന്ന് മാഷ്
ചോതിച്ചു. ഞാന്‍ കരഞ്ഞു. നീ കരയേണ്ട , നീ കരയുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ അത് നിന്റെ തോല്‍വിയാണ്.
ഇന്ന് രാത്രി ഞാന്‍ നിന്റെ ഉപ്പയെ വന്നു കാണും. എല്ലാം ശരിയാവും. ട്യുഷന്‍ ഇല്ലെങ്കിലും നീ പഠിച്ചു മിടുക്കനാവും. സ്കൂളിലെ എല്ലാവരും ട്യുഷന്‍ പടിച്ചോന്നുമല്ലല്ലോ ജയിച്ചു പോവുന്നത്. അതും പറഞ്ഞു
ബാലന്‍ മാഷ്‌ പോയി. പത്തു മണിയായപ്പോഴേക്കും മീന്‍ കഴിഞ്ഞു. ഞാന്‍ കൊട്ടയും എടുത്തു വീട്ടില്‍ പോയി.
ഉമ്മ എന്നെ കണ്ടു കരഞ്ഞു. ഞാന്‍ പക്ഷെ ഇനി ഒരിക്കലും കരയില്ല എന്ന് ഉറപ്പിച്ചിരുന്നു. കിണറ്റു കരയില്‍
പോയി വെള്ളം കോരി. ഉമ്മ വന്നു കൊരിത്തരാം എന്ന് പറഞ്ഞു, ഒരു കൊട്ട മീന്‍ വിറ്റാണ് വരുന്നത് അത്ര മാത്രം പണിയൊന്നും ഇല്ലല്ലോ വെള്ളം കോരാന്‍ എന്ന് പറഞ്ഞു ഞാന്‍ ഉമ്മയെ നോക്കി ചിരിച്ചു. ഉമ്മ എനിക്ക്
ദോശയും മീന്‍ കറിയും എടുത്തു വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉപ്പ വന്നു. പൈസ മുഴുവനും ഉപ്പാക് കൊടുത്തു.
ഉപ്പ അത് മുഴുവന് എടുത്തു വച്ചു. എന്ക്കൊന്നും ഇല്ലേ എന്ന് ചോതിച്ച്ചപ്പോള്‍ ഒരു പത്തു രൂപ നോട്ട് എനിക്ക് തന്നു.ആ പത്തുരൂപയും കൊണ്ട്
അന്ന് രാത്രി വീട് വിട്ടു ഇറങ്ങിയതാണ്. അതിനു ശേഷം ഉമ്മയെയും  ഉപ്പയെയും കണ്ടിട്ടില്ല. ഇന്നലെ ജയശ്രീ ടീച്ചര്‍ പറഞ്ഞപ്പോള്‍ ആണ് ഉമ്മ എന്നെ വിട്ടു പായി എന്നറിഞ്ഞത്. ഉപ്പ ? ..അറിയില്ല. ട്രെയിന്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. അവിടെ നിന്നും ബസ്സില്‍ ചക്കരക്കുളം. .
ടീച്ചറുടെ നമ്പറില്‍ വിളിച്ചു. അവിടെ നിന്നാല്‍ മതി കാര്‍ അയക്കാം എന്ന് ടീച്ചര്‍ പറഞ്ഞു. വേണ്ട ഓട്ടോയില്‍ വരാം എന്ന് പറഞ്ഞു. എല്ലായിടവും ഒരുപാട് മാറിയിരിക്കുന്നു. സ്കൂളിനടുത്ത് എത്തിയതും ഓട്ടോ നിര്‍ത്താന്‍ പറഞ്ഞു. ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നു. ഓട്ടോകാരനോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അയാള്‍ക്ക്‌ ദേഷ്യം. അപ്പോള്‍ ആണ് അയാളെ ശരിക്കും നോക്കിയത്. നല്ല പരിചയം ഉള്ള മുഖം
ആയിരുന്നു. ദേഷ്യം വന്നപ്പോള്‍ അയാള്‍ തലയുടെ പിന്‍ഭാഗത്ത് രണ്ടു തട്ട് തട്ടി പെട്ടെന്ന് വരണം എന്ന് പറഞ്ഞു.
ആകെ നര വീണു പകുതിയിലേറെ കൊഴിഞ്ഞ മുടികള്‍ , പക്ഷെ അയാള്‍ ഇപ്പോള്‍ കാണിച്ചത്,, പണ്ട് ഇങ്ങനെ തലയ്ക്കടിക്കുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു ....അതെ സക്കറിയ ...

" ഡാ ശുപ്പാണ്ടി ..." അവന്‍ എന്നെ ആശ്ചര്യത്തോടെ നോക്കി.

" ഡാ സക്കറിയ നീ നിന്റെ ശുപ്പാണ്ടി എന്നാ പേര് മറന്നോ ?  "

" ഇല്ല , നിങ്ങള്‍ ആരാ ? ഒരു തമിഴന്‍ ആണെന്ന കരുതിയത്‌ കോലം കണ്ടപ്പോള്‍ "

" പണ്ട് എഴാം ക്ലാസ്സില്‍ വച്ച് പഠിത്തം നിര്‍ത്തി നാട് വിട്ട നിന്റെ ഒരു പഴയ ചങ്ങാതി, ഒര്മയുണ്ടാവില്ല. "

" ഉണ്ട്..ഉണ്ട്. സുധീര്‍ , ഓര്‍ക്കുന്നുണ്ട് .. ഇതെന്തു രൂപം ? എവിടെ ആയിരുന്നു. ഉമ്മ മരിച്ചിട്ട് പോലും ..?

അവന്‍ പെട്ടെന്ന് നിര്‍ത്തി.

" നിര്‍ത്തേണ്ട  ഞാന്‍ അറിഞ്ഞു ഉമ്മാടെ കാര്യം, ഒരുപാട് വൈകിയാണ് അറിഞ്ഞത്" അതും പറഞ്ഞു അയാള്‍ മതിലില്‍ കയറി താഴേക്ക്‌ ചാടി. സക്കറിയയും കൂടെ കൂടി.

" സ്കൂളിനു അധികം മാറ്റം ഒന്നും ഇല്ല അല്ലേ ? ആകെ കൂടി ഈ പുതിയ പടിപ്പുര മാത്രം മാറി. " 

" അല്ല മാറ്റം ഉണ്ട്, പുതിയ കെട്ടിടങ്ങള്‍ എല്ലാം വന്നു, പിന്നെ കോളേജ് ഒക്കെ ആയി, പ്ലസ്‌ടു. പിന്നെ പണ്ടത്തെ
പോലെ സമരവും തല്ലും ഒന്നും ഇല്ല, "  അവര്‍ രണ്ടു പേരും എല്ലായിടവും നടന്നു കണ്ടു,

" കുളം ഇപ്പോളും ഉണ്ടോ അവിടെ ? "

" ഉണ്ടെന്നു തോനുന്നു ...ഞാന്‍ ഇങ്ങോട്ട് വന്നിട്ട് വര്‍ഷങ്ങള്‍ ആയി. മക്കള്‍ ഇവിടെ പഠിക്കുന്നുണ്ട്. "

" വാ നമുക്ക് പോവാം "

" ഇവിടെ ഇപ്പോള്‍ ആരാ ഉള്ളത് ? "

" ആരും ഇല്ല, നമ്മുടെ പഴയ ജയശ്രീ ടീച്ചറെ ഒന്ന് കാണണം.  "

" ടീച്ചര്‍ ഇവിടെ ഇല്ല, മുംബായിലാണ്, ടീച്ചറുടെ മോള്‍ ഉണ്ട്, ആള് ഒരു എഴുത്തുകാരിയാണ്, "

" ടീച്ചര്‍ വന്നിട്ടുണ്ട് , "

" എവിടെ ആയിരുന്നു ഇത്രയും കാലം, എന്താ ഇപ്പോള്‍ പണി ? "

" ഞാനും മുബയില്‍ ഉണ്ടായിരുന്നു, പണി ഒന്നും ഇല്ല, ആ പഴയ പണി തന്നെ "

" പഴയ പണി എന്ന് പറഞ്ഞാല്‍.... മീന്‍ കച്ചോടമാണോ  "

" അല്ല " അയാള്‍ ചിരിച്ചു. " ചിത്രം വര " ഓട്ടോ വൈദ്യര്‍ മൂലയില്‍ എത്തി.

" വല്ലാതെ മാറിപ്പോയി അല്ലേ സക്കറിയ ? "

" ഞാന്‍ ഇവിടെ തന്നെ അല്ലെ , എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്നാലും കുറെ ബില്‍ഡിംഗ്‌ എല്ലാം വന്നു,
ഈ ബില്ടിങ്ങില്‍ ഇപ്പോള്‍ നമ്മുടെ ആ പഴയ ട്യുഷന്‍ സെന്‍റെര്‍ ആണ്, "

വൈദ്യര്‍ മൂലയും കടന്നു പാലക്കടവിലെക്കുള്ള റോഡിലേക്ക് ഓട്ടോ കടന്നു. ഇനി കുറച്ചു ദൂരമേ ബാക്കിയുള്ളൂ.

" ഇതാണ് വീട് , ഞാന്‍ വരുന്നില്ല, എന്നെ കണ്ടാല്‍ ടീച്ചര്‍ വഴക്ക് പറയും , അന്ന് നല്ല പോലെ പഠിച്ചിരുന്നെങ്കില്‍
ഇപ്പോള്‍ ഇങ്ങനെ ഓട്ടോ ഓടിച്ചു കഷ്ടപ്പെടണോ എന്ന് എപ്പോളും ചോതിക്കും. "

" നീ വാ, എനിക്കിപ്പോള്‍ തന്നെ തിരിച്ചു പോരണം, നിനക്ക് ഓര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു
ആഗെസ്റ്റ് മാസത്തില്‍ ആണ് ഞാന്‍ ഇവിടം വിട്ടത്, ആഗെസ്റ്റ് നാലിന്, ഇന്ന് ആഗെസ്റ്റ് മൂന്ന് ..എന്താ വിശേഷം ?

" ടീച്ചറുടെ പിറന്നാള്‍, അല്ലേ ?  "

" അതെ , ഒരു സമ്മാനം കൊടുക്കണം, തിരിച്ചു പോരണം , അത്രമാത്രം. "

" പ്രതികാരം ചെയ്യാന്‍ വന്നതാണോ? "

" നിന്റെ ശുപ്പാണ്ടിത്തരങ്ങള്‍ ഇതുവരെ മാറിയില്ല ? , ഈ പ്രായത്തില്‍ എന്ത് പ്രതികാരം, "  അവന്‍ ചിരിച്ചു.

അവര്‍ ആ പഴയ തറവാടിന്റെ മുറ്റത്തേക്കു ചെന്നു. അവിടെ കുറെ പേര്‍ ഉണ്ടായിരുന്നു, അതില്‍ പരിചയം
ഉള്ളത് ടീച്ചറുടെ മുഖം മാത്രം, അവര്‍ അകത്തേക്ക് വിളിച്ചു. സക്കറിയയും കൂടെ വന്നു.

" ടീച്ചര്‍ക്ക് ഇവനെ മനസ്സിലായില്ലേ ? "

" ഉവ്വ് , സക്കറിയയെ അറിയാം , ഞാന്‍ ഇവിടില്ലാത്തതിനാല്‍ മോള്‍ക്ക്‌ പുറത്തു പോവാനും വരാനും ഇയാളുടെ
ഓട്ടോയല്ലേ വിളിക്കുന്നത്‌, "

" ടീച്ചര്‍ കണ്ടില്ലേ മുടിയെല്ലാം നരച്ചു ആകെ വയസ്സായി സക്കറിയക്കു "

" നീ കണ്ണാടിയില്‍ ഒന്നും നോക്കാറില്ലേ, എന്നെക്കാളും പ്രായം നിനക്കാണ്, " ടീച്ചറും സക്കറിയയും ചിരിച്ചു.

" ടീച്ചര്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാം എന്നുണ്ട്, "

" അതിനെന്താ ഞാന്‍ ഇപ്പോള്‍ വെള്ളം എടുത്തു വെക്കാം  "

" അല്ല ഞാന്‍ പാടത്ത് പോയി കുളത്തില്‍ കുളിക്കാം, കുറെ കാലമായി മുങ്ങി കുളിക്കാന്‍ ഒരു ആഗ്രഹം.  "

അയാള്‍ സക്കറിയയെയും കൂട്ടി പാടത്തേക്കു നടന്നു, അവര്‍ക്ക് ഒരുപാട് പറയാന്‍ ഉണ്ടായിരുന്നു. സക്കറിയയുടെ
ജീവിതം അത്ര സുകകരമല്ല എന്ന് അയാള്‍ക്ക്‌ മനസ്സിലായി. ഭാര്യയും മൂന്നു കുട്ടികളും , വാടക വീട്, വരുമാനം
ഈ ഓട്ടോയില്‍ നിന്ന് മാത്രം. അയാള്‍ അവിടെ നിന്നും പോരുമ്പോള്‍ എന്തൊക്കെയോ കണക്കു കൂട്ടിയിരുന്നു.

************

രശ്മി വളരെ സന്തോഷത്തില്‍ ആയിരുന്നു . ഒന്നാമത് പ്രിയപ്പെട്ട ചിത്രകാരന്‍ സ്വന്തം വീട്ടില്‍ വന്നിരിക്കുന്നു.
അതും ആളൊരു മലയാളിയാനെന്നും , അമ്മയുടെ സ്ടുടെന്റ്റ്‌ ആണെന്നും കൂടി അറിഞ്ഞപ്പോള്‍ കൂടുതല്‍
സന്തോഷം, അതിലും വലിയ സന്തോഷം സുധീര്‍ എന്ന ആ പഴയ വിദ്യാര്‍ഥിയുടെ കബീര്‍ ദാസിലെക്കുള്ള
വളര്‍ച്ചയുടെ കഥ കേട്ടപ്പോള്‍ ആണ്. തന്റെ പുതിയ കഥക്ക് കബീര്‍ദാസില്‍ നിന്നും സമ്മതം വാങ്ങി അവള്‍.
ഊണ് കഴിഞ്ഞു ഒരുപാട് നേരം സംസാരിച്ചു. തന്റെ പന്ത്രണ്ടു വയസ്സ് മുതല്‍ ഇന്ന് വരെയുള്ള എല്ലാ
കാര്യങ്ങളും അയാള്‍ രശ്മിക്ക്‌ വേണ്ടി പറഞ്ഞു. വൈകീട്ട് എല്ലാവരോടു യാത്ര പറഞ്ഞു.

" ഇനി ഇവിടെ നാട്ടില്‍ തന്നെ കൂടിക്കൂടെ? "  രശ്മിയാണ് ചോതിച്ച്ചത്.

" ഇല്ല തിരിച്ചു പോവണം, എന്റെ കഥ പെട്ടെന്ന് പൂര്‍ത്തിയാക്കണം, കഥ വായിച്ചു ഞാന്‍ ഇവിടെ വന്നു
അഭിപ്രായം പറയാം. " അവള്‍ ചിരിച്ചു.

പിന്നെ അയാള്‍ തന്റെ തുകല്‍ സഞ്ചിയില്‍ നിന്നും ഒരു ചിത്രം എടുത്തു ടീച്ചര്‍ക്ക്‌ നല്‍കി.

" മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം ഞാന്‍ വരച്ചു പൂര്‍ത്തിയാകാത്ത ഒരു ചിത്രം ടീച്ചര്‍ക്ക്‌
തന്നിരുന്നു, ഏകദേശം ഇതേ സമയം തന്നെയാവും എന്നാണ് എന്റെ ഓര്‍മ്മ, ഒരു ചിത്രകാരനായി മാറിയതില്‍ പിന്നെ ഞാന്‍ എന്നും ആഗ്രഹിച്ചതാണ്‌ ഒരു വട്ടം കൂടി അതൊന്നു വരക്കണം എന്ന്, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ടീച്ചറുടെ മുഖം എന്റെ ഓര്‍മകളില്‍ നിന്നും ചികഞ്ഞെടുത്തു ഞാന്‍ വരച്ചതാണ്. ഇന്ന് ടീച്ചര്‍ ആകെ മാറി, നമ്മുടെ ആ പഴയ ക്ലാസ്സ്‌ മുറിയും ഒരുപാട് മാറിയിട്ടുണ്ടാവും. ഇത് ടീചെര്‍ക്ക് എന്റെ പിറന്നാള്‍ സമ്മാനം "

അയാള്‍ പതുക്കെ ഇറങ്ങി നടന്നു. കൂടെ സക്കറിയയും. മടക്കവഴിയില്‍ തന്റെ വീടിനു മുന്നില്‍ ഓട്ടോ ഒന്ന് നിര്‍ത്തണം എന്ന് പറഞ്ഞു.

" അവിടെ ഇപ്പോള്‍ ആരും താമസിക്കുന്നില്ല, ആദ്യം നമ്മുടെ മാപ്പിള സ്കൂളില്‍ പഠിപ്പിച്ചിരുന്ന ഒരു ടീച്ചര്‍ ആണ്
താമസിച്ചിരുന്നത്, അവരിപ്പോള്‍ വേറെ സ്കൂളിലേക്ക് മാറ്റം കിട്ടി പോയി. പിന്നെ നമ്മുടെ കമ്മിറ്റിക്കാര്‍ അല്ലെ ,
വല്ലപോഴും വന്നു പറമ്പിലെ നാളികേരം എല്ലാം ഇട്ടോണ്ട് പോവും അത്ര തന്നെ "

ആ വീട് കണ്ടതും അയാളുടെ മനസ്സ് വല്ലാതെ വേദനിച്ചു. തന്റെ ഉമ്മ മരിച്ചിറങ്ങിയ വീടാണ്. എല്ലാ വെള്ളിയാഴ്ച രാവിലും മരിച്ചു പോയവരുടെ റൂഹുകള്‍ തങ്ങളുടെ വീടുകളില്‍ വരും എന്ന് ഉമ്മ ചെറുപ്പത്തില്‍
പഠിപ്പിച്ചിരുന്നു. ഈ അടഞ്ഞു കിടക്കുന്ന വീട് കണ്ടു അവര്‍ സങ്കടപ്പെടാന്‍ പാടില്ല. അവര്‍ തിരിച്ചു നടന്നു.
ബസ്‌ സ്ടാന്റില്‍ വന്നിറങ്ങിയപ്പോള്‍ അയാള്‍ ഒരു ചെക്ക് എടുത്തു സക്കറിയക്കു നീട്ടി.

" ഇതില്‍ ഞാന്‍ അഞ്ചു ലക്ഷം രൂപ എഴുതിയിട്ടുണ്ട്, നീ പള്ളി കമ്മിറ്റിയില്‍ പറഞ്ഞു എന്റെ വീട് വാങ്ങിക്കണം. നിന്റെ
പേരില്‍, എന്നും നിങ്ങള്‍ അവിടുണ്ടാവനം, എന്നും ദുഹ ചെയ്യണം ഞങ്ങള്‍ക്ക് വേണ്ടി.
ഞാന്‍ ഇടയ്ക്കു വരാം. പിന്നെ ഞാന്‍ ആരായിരുന്നു എന്ന് ആരും അറിയേണ്ട. ടീച്ചറും ആരോടും പറയില്ല."

" ഇത്രേം തുക ഞാന്‍ എന്ന് മടക്കിത്തരും ? "

" ഇത് മടക്കി തരാന്‍ വേണ്ടി അല്ല, എന്റെ ആ പഴയ വീട് അങ്ങിനെ പൊടി പിടിച്ചു കിടക്കതിരിക്കാന്‍ വേണ്ടിയാണു. പിന്നെ ഇത്രയും കാലം നല്ല കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല, ഞാന്‍ വരും വീണ്ടും,
നമുക്ക് ഈ ഓട്ടോ എല്ലാം മാറ്റണം, കുറച്ചുകാലം നമുക്കും സന്തോഷമായി കഴിയാട ശുപ്പാണ്ടി.   "

അപ്പോള്‍ വന്ന കോഴിക്കോട്ടേക്കുള്ള ബസില്‍  അയാള്‍ കയറുമ്പോള്‍  സക്കറിയ നിറഞ്ഞ കണ്ണുകളുമായി
അയാള്‍ക്ക്‌ നേരെ കൈ വീശി യാത പറഞ്ഞു. തന്റെ കാന്‍വാസിലേക്ക്  കുറെ പുതിയ ഓര്‍മകളും ആയി അയാള്‍ വീണ്ടും യാത്ര തുടരുകയായിരുന്നു നിറഞ്ഞ മനസ്സോടെ.

**********************************
നൗഷാദ് തെക്കിനിയത്ത്.













ബുധനാഴ്‌ച, നവംബർ 23, 2011

ഒരു നുണക്കഥ ബാക്കിവെച്ചത്



ഈ കഥ ഒരു സങ്കല്‍പം മാത്രമാണ്, പിന്നെ ഒരു പ്രതീക്ഷയും ...
മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ചു തുടങ്ങട്ടെ...വര്‍ഗ്ഗീയത നമ്മളില്‍ നിന്നും അകന്നു  പോവട്ടെ  




ഒരു ഗ്ലാസ് മറക്കപ്പുരം അവള്‍ മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്പാലതിലെന്ന പോലെ
കിടക്കുന്നു. ഇവിടെ ഞങ്ങള്‍ മെഴുകുതിരി പോലെ ഉരുകിത്തീരുന്നു. എന്തിനാണവള്‍ എന്നോടിങ്ങനെ
പക പോക്കുന്നത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഒരിക്കല്‍ ഒരു തമാശക്കായി പറഞ്ഞ കാര്യം
അതവളുടെ ജീവിതത്തില്‍ എന്തൊക്കെയോ ബുദ്ദിമുട്ടുകള്‍ ഉണ്ടാക്കി. അല്ല അവളുടെ ജീവിതം തന്നെ
മാറ്റിമറിച്ചു. എങ്കിലും എല്ലാറ്റിനും ഞാന്‍ എന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്തതല്ലേ.
അവള്‍ക്കു നഷ്ടപ്പെട്ടു എന്ന് പറഞ്ഞതെല്ലാം ഇരട്ടി മടങ്ങ്‌ തിരിച്ചു കൊടുത്തില്ലേ എന്നിട്ടും....
വയ്യ ഇങ്ങനെ ഇരിക്കാന്‍ ...പുറത്തു കാര്‍ പര്കിങ്ങിനോട് ചേര്‍ന്ന് ഒരു നിസ്കാരപ്പള്ളി. അകത്തു കയറണ്ട. അതിനടുത് ചെന്നിരിക്കാം. നിറയെ മാവുകള്‍ ആണ് പള്ളിക്ക് ചുറ്റും അതിനിടയില്‍ എല്ലാം വാഹനങ്ങള്‍ പാര്‍ക്ക്‌
ചെയ്തിട്ടുണ്ട്. ആശുപത്രി മുറ്റത്ത്‌ നിന്നും ഉയര്നാണ് പള്ളിയുടെ നില്‍പ്പ്, ചെറിയ പടികള്‍ ഉണ്ട് കയറിപ്പോവാന്‍. എല്ലാതിനും എപ്പോളും കൂട്ടിനുണ്ട് എന്ന് വിശ്വസിച്ചിരുന്ന കൃഷ്ണനെ ഈ വഴിക്കെങ്ങും കാണാനില്ല.

" എന്റെ കൃഷ്ണാ, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അല്ലെ നീ കൂടെ നില്കേണ്ടത് ? " ഉള്ളിലെ അരിശം
അറിയാതെ വാകുകളായി പുറത്തു വന്നു.

" നീ നിന്റെ രാധയുടെ കാര്യത്തില്‍ ഇത്രയും വിഷമിചിട്ടുണ്ടോ? "

" ഒന്ന് പോടാ ഉവ്വേ , നിനക്കൊന്നും അറിയാത്ത കുറെ ത്യാഗങ്ങള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് രാധക്ക് വേണ്ടി ,
അത് കൊണ്ട് രാധയുടെ കാര്യം നീ പറയേണ്ട "

" എന്നാലും എന്റെ കാര്യത്തില്‍ നിനക്കൊന്നും ചെയ്യാനില്ലേ, ഏതെല്ലാം ഘട്ടങ്ങളില്‍ ഞാന്‍ നിന്നെ വിളിച്ചു അപ്പോളൊന്നും നീ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല "

" ഡാ നീ അങ്ങിനെ കണ്ണില്‍ ചോര ഇല്ലാതെ സംസാരിക്കരുത്, നിനക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുമായിരുന്ന
ആ കൊച്ചിനെ എടുത്തു ചുരുട്ടി മടക്കി കയ്യില്‍ തന്നില്ലേ ഞാന്‍, എന്നിട്ടിപ്പോള്‍ ഞാന്‍ ഒന്നും ചെയ്തില്ല അല്ലേ "

" അതല്ല കൃഷ്ണാ ..നീ സെന്റി അടിക്കല്ലേ ഞാന്‍ പറഞ്ഞത്..."

" വേണ്ട ..വേണ്ട ..ഇനി നീ ഒന്നും പറയേണ്ട "

" ഞാന്‍ ഒന്ന് പറയട്ടെ ..ഇന്നലെ സംഭവിച്ചതെല്ലാം നീ കണ്ടതല്ലേ , അതിനു മുന്‍പ് സംഭവിച്ചതെല്ലാം അതും
നിനക്കറിയാം ...ഞാന്‍ ഇനി എന്താ ചെയ്യേണ്ടേ ? "

" എല്ലാം നിന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടല്ലേ , നീ തന്നെ ഒരു വഴി കണ്ടാല്‍ മതി. പണ്ട് എനിക്കും ഇത് പോലെ കുറെ പ്രശ്നങ്ങള്‍  ഉണ്ടായതാ എല്ലാം ഞാന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു, കുറെയൊക്കെ നിനക്കും അറിയാമല്ലോ, ഗോപികമാരുടെ വസ്ത്രങ്ങള്‍ എടുത്തതിനു എന്തായിരുന്നു ഒരു പുകില്,  "

" അതിനു അവര്‍ കുളിചോണ്ടിരിക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ നീ എന്തിനാ എടുത്തത്‌ അത് കൊണ്ടല്ലേ
അതിത്രയും വഷളായത്? "

" എന്റെ ബാലു നീ ഇങ്ങനെ കാര്യം അറിയാത്തത് പോലെ സംസാരിക്കല്ലേ "

" എങ്കില്‍ അത് വിടാം , എന്റെ കാര്യത്തില്‍ ഇനി എന്താണ് വഴി അതുപറ "

" ശരി, ഇതുവരെ നടന്നതെല്ലാം നീ ഒന്ന് പറ "

" എന്റെ കൃഷ്ണാ എല്ലാം നിനക്കറിയാം , നിനക്കരിയാതതായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്റെ
ഈ ജീവിതത്തില്‍ "

" എന്നാലും നീ പറ , കേള്‍കാന്‍ നല്ല സുഖമുള്ള കഥകള്‍ അല്ലെ, വെരി ഇട്രെസ്റിംഗ് ലവ് സ്റ്റോറി "

" നീ ഇതെപ്പോള്‍ ഇംഗ്ലീഷ് പഠിച്ചു ?

" അത് ശരി, നിന്നെ അബുദാബിയില്‍ വച്ച് നിന്റെ സിരിയക്കാരന്‍ ബോസ്സ് ഇംഗ്ലീഷില്‍ തെറി വിളിക്കുമ്പോള്‍ നീ
എന്നോട് പരാതി പറയുമായിരുന്നില്ലേ , അന്നൊന്നും നീ എന്നോട് ഇംഗ്ലീഷ് അറിയുമോ എന്ന് ചോതിചില്ലല്ലോ?
അത് മാത്രമല്ല , പ്രന്ന്ജിയെട്ടനുമായി പുണ്യാളന്‍ മലയാളത്തിലും ഹിബ്രുവിലും ഇംഗ്ലീഷിലും മാറി മാറി സംസാരിച്ചത് നീയും കേട്ടതല്ലേ, അപ്പോള്‍ പിന്നെ എനിക്കെങ്ങിനെ അടങ്ങിയിരിക്കാന്‍ പറ്റും, പ്രാന്ജിയേട്ടന്‍
തൃശ്ശൂര്‍ റിലീസായ ദിവസം പുണ്യാളന്‍ എന്റടുത്തു ഒരു വരവ് വന്നു, ഞാന്‍ അന്ന് തീരുമാനിച്ചതാ ...
പ്രാന്ജിയേട്ടന്‍ പുന്ന്യാളനോദ്  പറഞ്ഞത് പോലെ സീന്‍ ബൈ സീന്‍ ആയീട്ടു നീ പറ. എന്നായിരുന്നു നീ അവളെ ആദ്യമായി കണ്ടത് ? "

എന്റെ കൃഷ്ണാ എന്നോട് തന്നെ ഇത് വേണം  എന്ന് മനസ്സില്‍ ഓര്‍ത്തു കഥ പറയാന്‍ തുടങ്ങുകയായിരുന്നു.
" വേണം നിന്നോട് തന്നെ വേണം , പ്രേമിക്കാന്‍ ഒരുങ്ങി ഇറങ്ങുമ്പോള്‍ റിസ്ക്‌ എടുക്കാന്‍ തയ്യാറാവണം "

" ഓ മനസ്സില്‍ വിജാരിക്കുംബോലെക്കും മനസ്സിലാകി, എന്നിന്ട്ടാണോ എന്നോട് കഥ പറയാന്‍ പറയുന്നത്? "

" നീ പറേടാ "

" ശരി ശരി, "

" അന്ന് , അന്നെന്നു പറഞ്ഞാല്‍ നാലു വര്ഷം മുന്‍പ്, ഞാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അബുദാബിക്ക്
പോവ്വാന്‍ എത്തിയതായിരുന്നു, അപ്പോള്‍ ആണ് ഒരു മാലാഘയെപോലെ അവള്‍ മുന്നിലേക്ക്‌ വന്നത്, എന്റെ കൂടെ
എന്റെ അമ്മയും അച്ഛനും അനിയത്തിയും ഉണ്ടായിരുന്നു എന്നെ യാത്രയാക്കാന്‍ , അവളോടൊപ്പം അവളുടെ അമ്മയും
അനിയത്തിയും കൂടെ ഡ്രൈവറും, അവളുടെ അമ്മ എന്റെ അമ്മയോട് പറഞ്ഞു.

" ഇതെന്റെ മോള് അളക നന്ദ ..ഇവളും അബുദാബിക്കാന്, ആദ്യമായിട്ട് പോവ്വാ, അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്
അവള്‍ക്കും ഞങ്ങള്‍ക്കും , നിങ്ങളുടെ കൂടെ ആവുമ്പോള്‍ വിശ്വസിച്ചു എല്പിക്കാലോ "

" അതിനു ഞങ്ങള്‍ പോവുന്നില്ല, ബാലു മാത്രമേ പോവുന്നുള്ളൂ.. എന്റെ മോന്‍ ആണ് , " അമ്മ എന്നെ ഇടം കണ്ണിട്ടു
നോക്കി , എന്നിട്ട് പറഞ്ഞു, " വിശ്വസിച്ചു തന്നെ അയച്ചോളൂ, ഞാന്‍ ഗ്യാരന്ടീ "

എന്റെ മനസ്സില്‍ മൂന്ന് ലെടു പൊട്ടുവാന്‍ തയ്യാറായി നിന്നു.

" അതെങ്ങിനെയാട ബാലൂ , ലെടു മനസ്സില്‍ ഉണ്ടാവുന്നത് ? "

" എന്റെ കൃഷ്ണാ അതൊക്കെയുണ്ട്‌, മനസ്സില്‍ ഒരുപാട് സന്തോഷം ഉണ്ടായീ എന്നതിന് ഇപ്പോളത്തെ പിള്ളേരുടെ
സ്റ്റൈലില്‍ അങ്ങിനെയാണ് പറയുക."

" അത് ശരി അപ്പോള്‍ അതാണ് കാര്യം. നിന്റെ വീടിന്റെ തെക്കേതിലെ വസുമതി ചേച്ചിയുടെ മോന്‍ ഇല്ലേ എന്താ അവന്റെ പേര്?. ആ സുനില്‍ അവന്‍ ഇന്നലെ എന്റെയടുത്ത് പറയുവാ കൃഷ്ണാ പരീക്ഷയുടെ
റിസള്‍ട്ട്‌ വരുമ്പോള്‍ മനസ്സില്‍ ഒരു രണ്ടു ലെടു എങ്കിലും പൊട്ടിക്കണേ എന്ന്, എനിക്ക് കാര്യം പിടികിട്ടിയില്ല, ഞാന്‍ കരുതിയത്‌ അവനെ രണ്ടു വിഷയത്തിലെങ്കിലും പൊട്ടിക്കണേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌ എന്നാണ്, ഞാന്‍ അതിനുള്ള പണി തുടങ്ങാന്‍ പോവായിരുന്നു, നീ ഇതിപ്പോള്‍ പറഞ്ഞത് നന്നായി. "

" തമാശ കളയു കൃഷ്ണാ നീ ഞാന്‍ പറയുന്നത് കേള്‍ക്കൂ,"

"നീ പറഞ്ഞോട ഞാന്‍ സുനിലിന്റെ കാര്യം ഒന്ന് നോക്കുവാരുന്നു, അവന്റെ രണ്ടല്ല എല്ലാ ലെടുവും പൊട്ടിക്കേണ്ടി
വരും, എന്തോക്കെയാട അവന്‍ കാട്ടിക്കൂട്ടി വച്ചേക്കുന്നെ , അവനെ ജയിപ്പിക്കാന്‍ പറ്റില്ല "

" കൃഷ്ണാ.."

" എവിടെയാ പറഞ്ഞു നിര്‍ത്തിയെ, ആ അമ്മ നിന്നെ പറ്റി പറഞ്ഞത് എന്നിട്ട് ?  "

" അപ്പോള്‍ അവളുടെ അമ്മ എന്നെ അടിമുടി ഒന്ന് നോക്കി, ഞാന്‍ ഒരു പഞ്ചപ്പാവം പോലെ നിന്നു. അപ്പോള്‍
അവളുടെ അമ്മ എന്നോടായി പറഞ്ഞു എല്ലാ കാര്യത്തിലും നീ കൂടെ നില്കണേ മോനെ എന്ന് "

" അപ്പോള്‍ ആ മൂന്ന് ലെടുവും പോട്ടിയിട്ടുണ്ടാവും അല്ലെ ? "

" അതെ ..പിന്നെ എല്ലാവരോടും പെട്ടെന്ന് യാത്രയോക്കെപ്പറഞ്ഞു.  തിരക്കുകണ്ടപ്പോള്‍ അനിയത്തി എന്നെ നോക്കി
ചിരിച്ചു. എനിക്ക് പേടിയുണ്ടായിരുന്നു അവള്‍ എന്തെങ്കിലും ബോംബ്‌ പൊട്ടിക്കുമോ എന്ന്, അവള്‍ എല്ലയ്പോളും എനിക്കൊരു പാരയാണെന്ന് കൃഷ്ണന് അറിയാലോ. പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല. എന്നും
ശരിക്കും ബോറടിച്ചിരിക്കാറുള്ള രണ്ടു മണിക്കൂര്‍ എങ്ങിനെ പോയി എന്നറിഞ്ഞില്ല. ഓണത്തിന് ദിവസങ്ങള്‍ മാത്രമേ ബാകിയുള്ളൂ അതിനാല്‍ ഫ്ലൈറ്റ് പകുതിയിലെര്യും കാലിയായിരുന്നു, കയറുമ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞു ആരെങ്കിലും ചോതിച്ചാല്‍ ഭാര്യ ആണെന്ന് പറഞ്ഞേക്ക് അപ്പോള്‍ പിന്നെ നമുക്കൊരു പ്രൈവസി ഉണ്ടാവും, മനസ്സിലിരുപ്പ് മനസ്സിലായിട്ടാണോ എന്നറിയില്ല അവള്‍ ചോതിച്ചു

" നമുക്കെന്തിനാ പ്രൈവസി? "
ഞാന്‍ ഒന്ന് ചമ്മിയോ ഇല്ല, ഞാന്‍ അവളെ ഒന്ന് പേടിപ്പിച്ചു .

"ആളുകള്‍ ഇപ്പോള്‍ കാണുന്ന പോലെ ആയിരിക്കില്ല കുറച്ച കഴിയുമ്പോള്‍ എല്ലാം വെള്ളമടിച്ചു കോണ്‍ തെറ്റിപ്പോവും."

" അയ്യോ മദ്യം കഴിക്കുന്നവരെ എനിക്ക് ഭയമാണ്, നീ കഴിക്കുമോ ?  "

" നല്ല കഥ , അച്ഛന്‍ എക്സ്-മിലിട്രി അമ്മയെ കണ്ടല്ലോ അല്ലെ , എന്നെ ഭയങ്കര ചിട്ടയിലാ വളര്‍ത്തിയത്, എനിക്കതിന്റെ മണം അടിച്ചാല്‍
മതി അപ്പോള്‍ തല കറങ്ങും, നിനക്ക് പ്രൈവസി വേണ്ടേല്‍ വേണ്ട ഞാന്‍ കുറച്ചു കഴിഞ്ഞാല്‍ മാറിയിരിക്കും,
പിന്നെ ആരെങ്കിലും ശല്യം ചെയ്യാന്‍ വന്നിട്ട് എന്നെ വിളിച്ചിട്ട് കാര്യമില്ല   "

" ഇല്ല ഞാനും വരും സീറ്റ് മാറിയാല്‍ , ഭാര്യയാണെന്നു പറയുന്നതില്‍ എന്താ കുഴപ്പം , പറഞ്ഞാല്‍ പോരെ " അവള്‍.

ഞാന്‍ മനസ്സില്‍ ചിരിച്ചു . അവളും ചിരിക്കുകയായിരുന്നു, എന്റെ കൃഷ്ണാ എന്തൊരു ചിരിയാ അവളുടെ. മുത്തു
പൊഴിയുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ അതാണ്‌. ഞങ്ങള്‍ സീറ്റില്‍ ചെന്നിരുന്നതും ഒരു കിളവന്‍ വന്നു അതെ സീറ്റില്‍ ഇരുന്നു, ഇയാള്‍ ഈ പ്രായത്തില്‍ ഗള്‍ഫില്‍ വന്നു എന്തെടുക്കാന എന്ന് ചിന്തിച്ചു. പക്ഷെ ആള് മാന്യന്‍ ആയിരുന്നു. ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു അയാള്‍ അടുത്ത സീറ്റിലേക്ക് പോയി.പിന്നെ എന്തൊക്കെയാ
എന്റെ കൃഷ്ണാ നടന്നത്. അവള്‍ക്കു സീറ്റ് ബെല്‍റ്റ്‌ ഇടാന്‍ പോലും അറിയില്ലായിരുന്നു. ഞാന്‍ പതുക്കെ ബെല്‍ട്ട്‌ ടൈറ്റ്
ചെയ്തു കൊടുത്തു. എന്റെ കൈ അറിയാതെ അവളുടെ ദേഹത്തു ഒന്ന് കൊണ്ടു, ഷോക്ക്‌ കിട്ടിയത് പോലെ ആയി എനിക്ക്. അവളും ഒരു
ഇക്കിള്‍ കൊണ്ടത്‌ പോലെ ഒന്ന് വിറച്ചു. ഞാന്‍ അവളെ ഒന്ന് പാളി നോക്കി. അവള്‍ ആ നീല മിഴികളിലൂടെ
എന്നെയും നോക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ നാണം ഞാന്‍ അവളില്‍ കണ്ടു. അപ്പോള്‍ ഞാന്‍ നിന്നെ വിളിച്ചത് നീ ഓര്‍ക്കുന്നില്ലേ , ഒന്ന് ഹെല്പ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ നീ എന്താ പറഞ്ഞത് അവളുടെ കല്യാണം കഴിഞ്ഞതാണ് മോനെ എനിക്കൊന്നും ചെയ്യാനില്ല എന്ന്. " ഹേ കല്യാണം കഴിഞ്ഞതാണോ " ഞാന്‍ ഒന്ന് ഞെട്ടി. അവളും ഞെട്ടി.

" അതെ കല്യാണം കഴിഞ്ഞതാണ് " അവള്‍ പറഞ്ഞു. എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു പോയില്ലേ കൃഷ്ണാ.

" നീ എന്തെ നേരത്തെ പറയാതിരുന്നു?  "

" നീ ചോതിചില്ലല്ലോ "

" നിന്റെ നെറ്റിയില്‍ സിന്ദൂരം കണ്ടില്ല ഞാന്‍ കരുതി കഴിഞ്ഞിട്ടുണ്ടാവില്ല  എന്ന് "

" അത് പിന്നെ അറബ് നാടല്ലെ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന് പേടിച്ചിട്ടാ "

" എന്താ ഒരു നിരാശ .. ലൈനിടാന്‍ വല്ല പരിപാടിയും ഉണ്ടായിരുന്നോ ? "

അത് വരെ ഉണ്ടായിരുന്ന ഗ്യാസ്  പെട്ടെന്ന് പോയത് പോലെ തോന്നി.  എങ്കിലും ചമ്മല്‍ പുറത്തു കാണിച്ചില്ല. അവളെ ഒന്ന് പൊക്കി വെക്കാന്‍ തോന്നി. ഒരു പഴയ നമ്പര്‍ .

" അതല്ല ആര്‍ക്കും ഇഷ്ടം തോന്നാന്‍ മാത്രം സുന്ദരി ആണ് നീ. പിന്നെ ഇത്തിരി ഗ്ലാമര്‍ എനിക്കും ഇല്ലേ ? "

" ഒരു രക്ഷയും ഇല്ല മാഷേ " അവള്‍ ചിരിച്ചു.

" ഞാന്‍ ഒരു തമാശ പറഞ്ഞതാണ് നന്ദാ... നിന്നെ സേഫ് ആയി നിന്റെ ആളുടെ കയ്യില്‍ ഞാന്‍ ഏല്‍പ്പിക്കും ഓക്കേ? " തല്‍കാലം തടി തപ്പി.

" എത്ര കാലമായി കല്യാണം കഴിഞ്ഞിട്ട് ?"

" അത് വലിയ തമാശയാണ്, ആള് നാല്പത്തിയഞ്ച് ദിവസത്തെ ലീവിന് വന്നിട്ട് നാല്പതു ദിവസവും പെണ്ണ്
കാണല്‍ ആയിരുന്നത്രെ. അവസാനം ജാതകം എല്ലാം ഒത്തു വന്നത് ഞാനുമായിട്ട്, "

" തെണ്ടി വേറെ ഒരു പെന്നുമായിട്ടും ജാതകം ചേര്‍ന്നില്ല? " എന്ന് മനസ്സില്‍ ചോതിച്ചു.

" പിന്നെ കല്യാണം കഴിഞ്ഞു മൂന്നാം നാള്‍ ആള് പോയി. ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍
ആളുടെ അടുത്തേക്ക് പോവ്വാണ്" . ഏതാണ് ആ പരമ ദ്രോഹി എന്ന് ചിന്തിച്ചു. അപ്പോഴേക്കും ഫുഡ്‌ കൊണ്ട് വന്നു. ഈ ബെല്‍ട്‌ ഒന്ന് അഴിച്ചു തരാമോ എന്ന് അവള്‍ ചോതിച്ചു. ഇപ്രാവശ്യം എന്തോ
കൈ വിരക്കുന്നത് പോലെ തോന്നി. അവള്‍ കഴിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു.
"എനിക്ക് ഈ കത്തിയും മുള്ളും ഒന്ന് ഉപയോഗിച്ച്കഴിച്ചു ശീലം ഇല്ല "  അവള്‍ ഇടയ്ക്കിടയ്ക്ക് പറഞ്ഞു
കൊണ്ടിരുന്നു. ചായ വേണോ ജ്യൂസ്‌ വേണോ എന്ന് എയര്‍ ഹോസ്റ്റെസ് ചോതിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്
പോലെ ചായ മതി എന്നവള്‍ പറഞ്ഞു. ചായ അവള്‍ കുടിക്കാന്‍  തുടങ്ങിയതും ഞാന്‍ പറഞ്ഞു
" പഞ്ചസാരയും പാലും വേറെ അതില്‍ ഉണ്ട് , മിക്സ്‌ ചെയ്യണം. " അവള്‍ എന്നെ നോക്കി ചിരിച്ചു
എന്തോ പറയാന്‍ തുടങ്ങുംബോലെക്കും ഞാന്‍ കയറി പറഞ്ഞു " ഞാന്‍ ആദ്യമായിട്ടാണ് " എന്നല്ലേ പറയാന്‍
വരുന്നത് ഒരുപാടായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവള്‍ വീണ്ടും ചിരിച്ചു. അവളുടെ ചിരി, അതെന്നെ കൂടുതല്‍
കൂടുതല്‍ അവളിലേക്ക് ആവാഹിക്കുകയായിരുന്നു." എനിക്കിഷ്ടായി " ഞാന്‍ അറിയാതെ പറഞ്ഞുപോയി.
അവള്‍ വീണ്ടും ഒന്ന് ഞെട്ടിയത് പോലെ തോന്നി.
" അല്ല നിന്റെ ഈ നിലപാട് എനിക്കിഷ്ടായി എന്നാണ് പറഞ്ഞത്.ഞാന്‍ ആദ്യമായിട്ട് വരുമ്പോളും ഇങ്ങനെ
 ആയിരുന്നു.അന്ന് എന്റെ അടുത്ത സീറ്റില്‍ ഇരുന്ന ആള് എന്നെ കളിയാക്കുന്നത് പോലെ പറഞ്ഞു.
"ഇത്തിരി മധുരം ഒക്കെ ആവാം കേട്ടോ, ഈ ചെറിയ പാക്കറ്റില്‍ ഷുഗര്‍ ഉണ്ട്."
ഞാന്‍ ശരിക്കും ചമ്മി പക്ഷെ ഞാന്‍ അത് പുറത്തു കാണിച്ചില്ല .
" ഞാന്‍ മധുരം ഇല്ലാത്ത ചായയാണ് കുടിക്കാര്." അതും പറഞ്ഞു ഞാന്‍ ആ ചായ വളരെ കഷ്ടപ്പെട്ട്
കുടിച്ചു തീര്‍ത്തു. എന്റെ  വിഷമം കണ്ടിട്ടാവണം, അയാള്‍ പറഞ്ഞു

" മധുരം വേണ്ടെങ്കിലും പാല്‍ ഒഴിക്കാം ആയിരുന്നില്ലേ, ഇതില്‍ പലായിരുന്നൂ"

ഈ തെണ്ടിക്കിത് ആദ്യം പറയാമായിരുന്നില്ലേ എന്ന് മനസ്സില്‍ കരുതി, എന്റെ മനസ്സ് വായിചിട്ടെന്നോണം
അയാള്‍ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. ഇതെല്ലം കേടു അവള്‍ പൊട്ടിച്ചിരിച്ചു, ഒരു നിമിഷം
അവള്‍ ഫ്ലൈറ്റില്‍ ആണെന്ന് മറന്നു എന്ന് തോന്നി, അടുത്ത സീറ്റില്‍ ഇരുന്ന ഒരു കാര്‍ന്നോര്‍ക്ക് അപ്പോള്‍ എന്തോ ഒരു സൂക്കേട്‌, അയാള് മിണ്ടാതിരിക്കാന്‍ പറഞ്ഞു , അവള്‍ പിന്നെയും വാ പൊത്തി ചിരിച്ചു,അപ്പോള്‍ അവളുടെ ചുവന്നു തുടുത്ത ആപ്പിള്‍ പോലെയുള്ള കവിളുകളും വിടര്‍ന്ന നീല കണ്ണുകളും ഞാന്‍ കണ്ണ് വെട്ടാതെ
നോക്കിയിരുന്നു പോയി. സമയം രാത്രി ഒന്‍പതു മണിയായി, ലൈറ്റ് എല്ലാം എയര്‍ ഹോസ്റ്റെസ്സു ഓഫ്‌ ചെയ്തു,
പതുക്കെ അവള്‍ ഉറക്കത്തിലേക്കു വീണു, ഇടയ്ക്കിടയ്ക്ക് അവളുടെ തല ഭാഗം  എന്റെ ദേഹത്തേക്ക് വീണു കൊണ്ടിരുന്നു,  കുറച്ചു കഴിഞ്ഞപ്പോള്‍ അതെന്റെ തോളത്തു സ്ഥിരമായി, ഞാന്‍ അവളെ നോക്കിക്കൊണ്ടിരുന്നു,
അവള്‍ക്കു വല്ലാതെ തണുക്കുന്നത് പോല തോന്നി,ഞാന്‍എയര്‍ ഹോസ്റെസ്സിനെ വിളിച്ചു ഒരു പുതപ്പു
തരാന്‍ പറഞ്ഞു, പുതപ്പും കൊണ്ട് വന്നപ്പോള്‍ ആണ് എയര്‍ ഹോസ്റ്റെസ്സിനെ ശരിക്കും കണ്ടത് അവളും
സുന്ദരിയാണ്, ഇത്തിഹാദ്  ടിക്കറ്റ്‌ എടുക്കുന്നത് തന്നെ ഇവളുമാരെ കാണാന്‍ ആണ്, എയര്‍ ഇന്ത്യയിലെ
അമ്മച്ചിമാരെ കണ്ടു യാത്ര ചെയ്യാന്‍ വയ്യാതായി, ഇന്ന് പക്ഷെ ഇവലെയൊന്നും ശ്രദ്ധിച്ചില്ല , നന്ദയില്‍
ആയിരുന്നു ശ്രദ്ധ മുഴുവനും.പുതപ്പു വാങ്ങി അവളെ ഉണര്‍ത്താതെ  തന്നെ പുതപ്പിച്ചു. എ സി യില്‍ നിന്നുള്ള
കാറ്റില്‍ അവളുടെ മുടിയിഴകള്‍ അവളുടെ മുഖം മറക്കുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ അവ മാടിയൊതുക്കി.
ഉറക്കത്തിലായിരുന്ന അവള്‍ എന്റെ കൈ പിടിച്ചു അവളുടെ മുഖത്തോട് ചേര്‍ത്ത് വച്ചു. പിന്നെ അവള്‍ അത്
വിട്ടില്ല. ഞാന്‍ ശ്രമിച്ചതുംമില്ല. പിന്നെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ഞാന്‍ വീണ്ടും വീണ്ടും നിന്നോട് യാചിച്ചില്ലേ
കൃഷ്ണാ അവളെ എനിക്ക് വേണം എന്ന്. നീ പക്ഷെ എന്നെ കയ്യൊഴിഞ്ഞു. ഇടക്കെപ്പോഴോ ഉണര്‍ന്ന അവള്‍
എന്നോട് സോറി പറഞ്ഞു. ലാന്റിംഗ് സമയത്ത് ഞാന്‍ അവളോട്‌ പറഞ്ഞു നീ സ്വയം എ ഇട്ടു നോക്ക് ബെല്‍റ്റ്‌ എന്ന്. അവള്‍ തന്നെ പിന്നീട് ബെല്‍റ്റ്‌ മുറുക്കുകയും അഴിക്കുകയും ചെയ്തു. അവളുടെ അമ്മക്ക് വാക് കൊടുത്തത് പോലെ എല്ലാറ്റിനും കൂടെ നിന്നു. അവളുടെ വിസ എടുക്കാനും, ഐ ടെസ്റ്റ്‌ നടക്കുന്നിടത്ത് അവളെ
കൊണ്ട് ചെന്നാക്കി , അവിടെ നല്ല തിരക്കായിരുന്നു, ബാകി കാര്യങ്ങള്‍ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി.
ഞാന്‍ പുറത്തു വന്നു, അവിടെ എന്റെ ഫ്രണ്ട് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു, എയര്‍ പോര്‍ട്ടില്‍ വന്നു പോവുന്ന കളറുകളെ നോക്കി അവന്‍ അങ്ങിനെ മുഴുകി നില്‍ക്കുന്നു. അവനെ കണ്ട നിമിഷം വെറുതെ ഒരു
തമാശ തോന്നി. ഞാന്‍ എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അതങ്ങിനെ സംഭവിക്കുകയായിരുന്നു.ഞാന്‍ ചെല്ലുമ്പോള്‍ അവന്റെ കൂടെ ആരോ ഒരു ഫ്രണ്ട്. അവര്‍ അപ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ടതാനെന്നു പറഞ്ഞു.

 " അളിയാ ഇന്ന് ഫ്ലൈറ്റില്‍ ചാകരയാണല്ലോ?  " ജോബിന്‍ അവന്റെ ഉള്ളിലെ സന്തോഷം എടുത്തു പുറത്തിട്ടു.

" ഒന്നും പറയേണ്ട അളിയാ , ഇന്നത്തേത് പോലെ ഒരു യാത്ര എന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല,
ഇനിയൊട്ടു ഉണ്ടാവാനും പോവില്ല " ഞാനും തുടങ്ങി.

" എന്താടാ ? "  അവനു ആകാംക്ഷ .

" എന്റെ പൊന്നളിയാ ഇന്ന് എന്റെ സീറ്റില്‍ ഒരു കിളിയായിരുന്നു കൂടെ, വെറും കിളിയല്ലെടാ ഒരു പഞ്ചവര്‍ണക്കിളി, അവളുമായി അബുദാബി വരെ ...."

 ഞാന്‍ എന്റെ ഉള്ളിലെ നടക്കാതെ പോയ ആഗ്രഹങ്ങള്‍ എല്ലാം പൊടിപ്പും തൊങ്ങലും വെച്ച് കാച്ചി .
എല്ലാം കേട്ട് ജോബിന്‍ അസൂയപ്പെടുന്നത്‌ ഞാന്‍ കണ്ടു.

" ഡാ നീ ആ കയ്യൊന്നു കാണിച്ചേ ..." അവന്‍ എന്റെ കയ്യെടുത്ത് മണത്തു.

" അളിയാ ബ്ലൂ ലേഡി  സ്പ്രേയുടെ മണം"

" അതവളുടെ അല്ലേടാ തെണ്ടീ ..തിരിച്ചു വരാന്‍ നേരം എന്റെ സ്പ്രേ എല്ലാം കഴിഞ്ഞിരുന്നു, അതുകൊണ്ട്
അനിയത്തിയുടെ സ്പ്രേ എടുത്തടിച്ചതാ" അവന്റെ മുഖത്തൊരു നിരാശ കണ്ടോ ?

" നീ ഇത്രയൊക്കെ കാണിച്ചിട്ടും അവള്‍ക്കു എതിര്‍പ്പൊന്നും ഉണ്ടായില്ല? "  ആ അപരിചിതന്‍ അത്
ചോതിച്ചപ്പോള്‍ ആണ് ഇത്ര നേരം പറഞ്ഞതെല്ലാം അയാളും കേള്‍ക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്‌.
ഞാന്‍ വിട്ടില്ല, കേള്‍ക്കാന്‍ ആളുന്ടെങ്കിലല്ലേ പറയാന്‍ രസം.

" എന്തോന്ന് എതിര്‍പ്പ് മാഷേ , അവളും കല്യാണം കഴിഞ്ഞ കൊച്ചാ, ഒരു ചേഞ്ച്‌ ഇഷ്ടപ്പെടാത്തവര്‍ ആരാ "
അതും പറഞ്ഞു ഞാന്‍ അയാളെ നോക്കി, അയാളുടെ മുഖം ഇരുണ്ടിരിക്കുന്നു, അസൂയ അല്ലാതെന്ത എന്ന്
ചിന്തിച്ചു ഞാന്‍.

" അളിയാ പുറത്തു വരുമ്പോള്‍ എനിക്കൊന്നു കാണിച്ചുതാട ആ കിളിയെ " ജോബിന്‍.

അപ്പോള്‍ ആണ് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ അറിയാതെ എടുത്ത അവളുടെ ഫോട്ടോയെ പറ്റി ഓര്മ വന്നത്. ഞാന്‍ അത് ജോബിനു കാണിച്ചു. ജോബിന്‍ അതയാള്‍ക്കും കാണിച്ചു, അത് കണ്ടതും അയാള്‍
അവിടെ നിന്നും പെട്ടെന്ന് പോയി, അയാളുടെ ഭാവ മാറ്റം കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി, ഞാന്‍
ജോബിനോട് ചോതിച്ചു.

" ഡാ ഇനി അയാള്‍ എങ്ങാനും ആവുമോ ആ കൊച്ചിന്റെ കെട്ടിയോന്‍ "

" നിനക്ക് വട്ടുണ്ടോ , അയാള്‍ക് പത്തു നാല്പതു വയസ്സ് കാണും, ആ കൊച്ചിന്റെ അമ്മാവന്‍ ആവാതിരുന്നാല്‍
മതി, ഇത് ഫ്രെസ്ട്രഷന്‍ ആടാ. നീ വാ നമുക്ക് പോവാം. "

അതങ്ങനെ കഴിഞ്ഞു, പിന്നെ അവളെ പറ്റി ചിന്തിച്ചില്ല, റൂമിലേക്കുള്ള വഴിയില്‍ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു,
സത്യത്തില്‍ അവള്‍ വിവാഹിതയാണെന്നു അറിയാതെ എടുത്ത ഫോട്ടോ ആണ്. അവളെ തന്റെതാക്കണം എന്ന
ആഗ്രഹത്തില്‍ എടുത്ത ഫോട്ടോ. ഇനിയതിന്റെ ആവശ്യം ഇല്ല തോന്നി, ഡിലീറ്റ് ചെയ്തു,

" കൃഷ്ണാ നീ കേള്‍ക്കുന്നില്ലേ ? "

" ഉവ്വ് , നീ പക്ഷെ ആ കൊച്ചിനെ പറ്റി അങ്ങിനെ പറയരുതായിരുന്നു "

" അറിയാം കൃഷ്ണാ അപ്പോള്‍ പക്ഷെ അങ്ങിനെ ഒരു തെറ്റ് പറ്റിപ്പോയി, പിനീട് ഞാന്‍ അവളെ കാണുന്നത്,
രണ്ടു  വര്‍ഷങ്ങള്‍ക്കു ശേഷം ആണ്, കാലം എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് അവള്‍ എന്നെ തിരിച്ചറിഞ്ഞില്ല. പക്ഷെ അവളുടെ മുഖം എന്റെ മനസ്സിന്റെ ഏതോ ഒരു കോണില്‍ മായാതെ കിടന്നിരുന്നു.
ഞാന്‍ ഒരു പെണ്ണ് കാണലിനു പോയതായിരുന്നു. മീനാക്ഷി എന്നായിരുന്നു കുട്ടിയടെ പേര് , എനിക്കും വീടുകാര്‍ക്കും ഇഷ്ടമായി, ഇറങ്ങാന്‍ നേരം മീനാക്ഷി എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു,
സത്യത്തില്‍ കേട്ടപ്പോള്‍ ഒന്ന് വിറച്ചു, പെണ്‍കുട്ടികള്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നോ എന്ന് ചിന്തിച്ചു നില്‍ക്കെ
എന്റെ അനിയത്തി എന്നെ കളിയാക്കി ചിരിച്ചു, ഞാന്‍ മീനാക്ഷിയുടെ റൂമിലേക്ക്‌ കടന്നു. അവള്‍ എന്നോട്
മനോഹരമായി ചിരിച്ചു, എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി. അവള്‍ പറഞ്ഞു തുടങ്ങുകയാണ്.

" ഒരു പ്രധാന കാര്യം എന്റെ വീട്ടുകാര്‍ മറച്ചു വെച്ചിട്ടുണ്ട്, അത് തുറന്നു പറയാന്‍ വേണ്ടിയാണ് ഞാന്‍
സംസാരിക്കണം എന്ന് പറഞ്ഞത്, രണ്ടു വര്ഷം മുന്‍പ് എന്റെ വിവാഹം തീരുമാനിച്ചു കഴിഞ്ഞതായിരുന്നു
അത് പക്ഷെ മുടങ്ങിപ്പോയി, അതിന്റെ കാരണം എന്റെ ചേച്ചിയുടെ ദിവോര്‍സ് ആണ്, ഒരു നട്ടെല്ലില്ലാത്ത
ആളുമായി അവളുടെ കല്യാണം നടത്തിയതിന്റെ ഫലം ദിവോര്‍സില്‍ അവസാനിച്ചു. അവള്‍ ഇപ്പോള്‍ ഈ വീട്ടില്‍ ഉണ്ട്. അതിനു ശേഷം വേറെ ഒരു വിവാഹത്തിന് അവള്‍ തയ്യാറായില്ല, എനിക്ക് വന്ന മറ്റു ആലോചനകള്‍ എല്ലാം ഈ കാരണം കൊണ്ട് നടക്കാതെ പോയി. അത് കൊണ്ട് നന്ധേച്ചിയുടെ കാര്യം മറച്ചു വെച്ചാണ് എന്റെ
വീടുകാര്‍ ബിനു ചേട്ടന്റെ വീടുകാരുമായി സംസാരിച്ചത്. "

നന്ദേച്ചി.. ആ പേര് കേട്ടതും ഒരു കൊള്ളിയാന്‍ മിന്നി, എങ്കിലും ഒരു ഉറപ്പിനു വേണ്ടി ചോതിച്ചു.

" ഇതൊരു വലിയ കാരണം ആയി എനിക്ക് തോന്നുന്നില്ല , എന്നാലും ഒരു കാര്യം ചോതിക്കട്ടെ എന്തായിരുന്നു നന്ധേചിക്ക് പറ്റിയത് ? "

" അതൊരു ഞരമ്പ്‌ രോഗിയുടെ കൂടെ ഞങ്ങള്‍ അവളെ വിശ്വസിച്ചു ഏല്പിച്ചു ..ഒരു ഫ്ലൈട് യാത്രയില്‍.
ഇടക്കെപ്പോലോ ഉറങ്ങുകയായിരുന്ന അവളുടെ കുറെ ചീത്ത ഫോട്ടോകള്‍ അയാള്‍ മൊബൈലില്‍ എടുത്തു
അവളുടെ നട്ടെല്ലില്ലാത്ത ഭര്‍ത്താവിനു കാണിച്ചു,.."

പിന്നീട് അവള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല, ചെവിടടച്ചു ഒരു തല്ലു കിട്ടിയത് പോലെ ഒരു മൂളല്‍ മാത്രം.
ഇടക്കെപ്പോലോ വളരെ ബുദ്ടിമുട്ടി ഞാന്‍ അവളോട്‌ ചോതിച്ചു.

" എനിക്കൊന്നു കാണാന്‍ പറ്റുമോ നന്ദയെ? "  എന്റെ മുഖം കണ്ടു അവളും വല്ലാതായത് പോലെ തോന്നി.

" ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു അവള്‍ പോയി " അവള്‍ പോയതും അവള്‍ നേരത്തെ കുടിക്കാന്‍ തന്ന
ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. അവള്‍ വരികയായിരുന്നു. അതെ അതവള്‍ തന്നെയായിരുന്നു.
അളക നന്ദ. മുഖം തിരിക്കണോ, എന്നെ കണ്ടാല്‍ കടിച്ചു കുടയാനുള്ള കോപം ഉണ്ടാവും അവള്‍ക്കു, പക്ഷെ അവള്‍ക് എന്നെ മനസ്സിലായില്ല എന്ന് തോന്നി, ആ നില്പ് കണ്ടപ്പോള്‍, ആ പഴയ നന്ദയില്‍ നിന്നും അവള്‍
വല്ലാതെ മാറിയിരുന്നു. അവള്‍ വളരെ പ്രയാസപ്പെട്ടു ഒന്ന് ചിരിച്ചു.

" ഞാന്‍ കാരണം എന്റെ അനിയത്തിയെ വേണ്ട എന്ന് പറയരുത്, പ്ലീസ്."

അത്രയേ അവള്‍ പറഞ്ഞുള്ളൂ.. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.. ഒരുപാട് സന്തോഷത്തോടെ  കഴിയീണ്ടിയിരുന്ന  ഒരു പെണ്‍കുട്ടി ഞാന്‍ കാരണം . വല്ലാത്ത കുറ്റബോധം തോന്നി. കൂടുതല്‍ ചിന്തിക്കാന്‍
കഴിയുമായിരുന്നില്ല എനിക്ക്

" മീനാക്ഷി ഞാന്‍ നിന്റെ നന്ദേചിയെ വിവാഹം കഴിച്ചോട്ടെ "

ചോതിക്കുന്നതിന്റെ   ശരിയും തെറ്റും ഞാന്‍ ചിന്തിച്ചില്ല .മീനക്ഷിയില്‍ നിന്നും ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചു. അവള്‍ പക്ഷെ  കൂടുതല്‍ സന്തുഷ്ടയായത് പോലെ തോന്നി. അവള്‍ നേരെ പുറത്തേക്കോടി. ഞാന്‍ നന്ദയെ നോക്കി ..അവള്‍ ഒന്നും പറഞ്ഞില്ല., അവളും റൂമിന് പുറത്തേക്കു നടന്നു, ഞാന്‍ പുറത്തു വന്നപ്പോള്‍ അമ്മയുടെ മുഖം  ദേഷ്യം കൊണ്ട് വല്ലാതെ ചുവന്നിരിക്കുന്നു, അച്ഛന്റെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം വന്നില്ല, " നമുക്ക് പിന്നെ സംസാരിക്കാം "
എന്ന് പറഞ്ഞു അച്ഛന്‍ എണീറ്റു, " ഇല്ല ഇതിപ്പോള്‍ സംസാരിച്ചു തീരുമാനിക്കണം" എവിടെ നിന്ന് കിട്ടിയ ധൈര്യം
ആണ് എന്നെ കൊണ്ട് അപ്പോള്‍ അങ്ങിനെ പറയിപ്പിച്ചത് എന്ന് അറിയില്ല,

" ഇതില്‍ ഒന്നും തീരുമാനിക്കാനില്ല എനിക്ക് സമ്മതമല്ല , എല്ലാം അറിഞ്ഞു കൊണ്ട് തന്നെ നിങ്ങള്‍ എന്നെ
വിവാഹം ചെയ്യുമായിരിക്കും , കുറച്ചു കഴിയുമ്പോള്‍ അന്ന് എന്റെ ജീവിതം തകര്‍ത്തവന്‍ കുറെ വൃത്തികെട്ട
ഫോട്ടോകളുമായി നിങ്ങളെ വന്നു കാണും, അപ്പോള്‍ നിങ്ങളിലെ യഥാര്‍ത്ഥ ഭര്‍ത്താവ് തല പൊക്കും,  ഏതൊരു  ഭര്‍ത്താവും അവന്റെ ഭാര്യയുടെ കാര്യത്തില്‍ സെല്‍ഫിഷ് ആണ്, അതിനാല്‍ ഇനിയും ഒരു നാടകത്തിനു എനിക്ക് വയ്യ"

" ഏതു വൃത്തികെട്ട ഫോട്ടോയെ പറ്റിയാണ് നീ സംസാരിക്കുന്നത്, അങ്ങിനെ ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അല്ലെ?    
ഞാന്‍ എല്ലാം തുറന്നു പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു,

" അമ്മക്കരിയോ ഞാന്‍ കാരണം ആണ് ഇവളുടെ അവസ്ഥ ഇങ്ങനെ ആയതു, കഴിഞ്ഞ പ്രാവശ്യം ഞാന്‍ ഗള്‍ഫിലേക്ക് പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് അമ്മ ഇവരെ കണ്ടതായി ഓര്‍ക്കുന്നുണ്ടോ? ഇവളെ വിശ്വസിച്ചു എന്റെ കയ്യില്‍ ഏല്പിക്കാന്‍ അമ്മ ഇവളുടെ അമ്മയോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ ?
ആ അമ്മയും  മകളും ആണ് ഈ നില്‍ക്കുന്നത്, അന്ന് അരുതതതായി ഒന്നും നടന്നിട്ടില്ല, ഇവള്‍ കാപ്പി കുടിക്കുന്ന
ഒരു ഫോട്ടോ ആണ് ഇവള്‍ കാണാതെ ഞാന്‍ എടുത്തത്‌, അതാണ് ഞാനന്ന് എന്റെ ഫ്രെണ്ടിനെ  കാണിച്ചത്,
അന്നവന്റെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ..അയാളും ആ ഫോട്ടോ കണ്ടു..പിന്നെ ഞാന്‍ ചെയ്ത ഒരു തെറ്റ് ..
അത് തെറ്റ് തന്നെയാണ്..ഇവളെ പറ്റി കുറച്ചു ഇല്ലാത്ത കാര്യങ്ങള്‍ ഞാന്‍ എന്റെ ഫ്രെണ്ടിനോട് പറഞ്ഞു.."

 പറഞ്ഞു തീര്‍നില്ല പടക്കം പൊട്ടുന്ന പോലെ ഒരടി എന്റെ കവിളത്ത് ആരാണ് എന്ന് കുറച്ചു കഴിഞ്ഞാണ്  മനസ്സിലായത്‌, എന്റെ അച്ഛന്‍ തന്നെയായിരുന്നു. അച്ഛനില്‍ നിന്നും കിട്ടിയ ആദ്യത്തെ അടി.

" തെമ്മാടീ ..ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചാണോ നീയെല്ലാം കളിച്ചത്. ഇനി വിവാഹം കഴിക്കുമെങ്കില്‍
ഇവളെ മാത്രം " ഒരടി കിട്ടിയാല്‍ എന്താ കാര്യം ഓക്കേ ആയില്ലേ എന്ന് സന്തോഷിച്ചു. " എന്റെ കൃഷ്ണാ അന്നത്തെ
എന്റെ പ്രാര്‍ത്ഥന നീ കേട്ട് അല്ലെ " എന്ന് മനസ്സില്‍ ചിന്തിക്കേ അച്ഛന്റെ അടുത്ത വാക്കുകള്‍ .

" ഇനി ഈ വിവാഹത്തിന് അവള്‍ക്കു സമ്മതമാല്ലെങ്കില്‍ അവളുടെ വിവാഹം എന്ന് കഴിയുന്നോ അന്നേ നിനക്കും
വിവാഹമുള്ളൂ.. " എനിക്ക് നന്ദയുമായി സംസാരിക്കണം എന്ന് പറഞ്ഞു അവള്‍ക് സംസാരിക്കേണ്ട എന്നായിരുന്നു
അഭിപ്രായം. എങ്കിലും മീനാക്ഷിയുടെ പരിശ്രമം കൊണ്ട് ഞങ്ങള്‍ സംസാരിച്ചു. ചെയ്ത തെറ്റ് എല്ലാം അറിവില്ലായ്മ  കൊണ്ടാണെന്നും ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടാവും എന്നും പ്രതീക്ഷിച്ചില്ല എന്നും പറഞ്ഞു, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്ന് പറഞ്ഞു. ഒടുവില്‍ അവള്‍ സമ്മതിച്ചു,

" നിന്റെ കുമ്പസാരം കേടിട്ടു മനസ്സലിഞ്ഞിട്ടല്ല, ഞാന്‍ കാരണം എന്റെ അനിയത്തിക്ക് ജീവിതം നഷ്ടപ്പെടാതിരിക്കാന്‍
വേണ്ടി മാത്രം "

അപ്പോള്‍ പിന്നില്‍ നിന്നും മീനാക്ഷി  കണ്ണിറുക്കി കാണിച്ചു, എല്ലാം മംഗളമാവും എന്ന് അവള്‍ ആശംസിക്കുന്നത് പോലെ തോന്നി.

*********************

അവളുടെ ശരിക്കുള്ള മുഖം ഞാന്‍ കണ്ടുതുടങ്ങുകയായിരുന്നു. അന്ന് ഞങ്ങളുടെ ആദ്യ രാത്രി. ഒരുപാട്
മനക്കോട്ടകള്‍ കെട്ടിയിരുന്നു ഞാന്‍ ഈ ദിവസത്തെ കുറിച്ച്. മനസ്സില്‍ ഒരു ഇണയെ തേടാന്‍ തുടങ്ങിയ കാലം
തൊട്ടു ഈ ദിവസം എന്റെ സ്വപ്നമായിരുന്നു, ഇന്ന് ഞാന്‍ ഏറെ മോഹിച്ച പെണ്‍കുട്ടി എന്റെ ഇണയായി
ജീവിതത്തിലേക്ക് വന്നിരിക്കുന്നു. റൂം വളരെ മനോഹരമായി അലങ്കരിചിട്ടുണ്ടായിരുന്നു. എന്നാല്‍ വളരെ
ലളിതമാണ്താനും, എല്ലാം വെള്ള നിറം, റൂമിലെ ചുവരുകള്‍ക്കും, കിടക്കക്കും, കിടക്ക വിരിക്കും, തലയിനകള്‍ക്കും
, ജനാല വിരികള്‍ക്കും എല്ലാറ്റിനും വെള്ള നിറം, മുല്ലപ്പൂവുകള്‍ കൊണ്ട് മാല കോര്‍ത്ത്‌ എല്ലായിടത്തും തൂക്കിയിട്ടിരിക്കുന്നു, കിടക്കയിലും കുറെയേറെ മുല്ലമൊട്ടുകള്‍ വിതരിയിട്ടിരിക്കുന്നു, മുല്ലയുടെ മണം എന്നില്‍
പ്രണയം നിറച്ചിരിക്കുന്നു, നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ വരും, എങ്ങിനെ തുടങ്ങണം? ആദ്യം തന്നെ എല്ലാറ്റിനും
സോറി പറയാം, അല്ലെങ്കില്‍ വേണ്ട അവള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇനി വീണ്ടും ഒര്മപ്പെടുതെണ്ട. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു,എന്റെ ചന്കിടിപ്പിനു വല്ലാതെ ശക്തി കൂടിയത് പോലെ തോന്നി. അവള്‍ പതുക്കെ റൂമിലേക്ക്‌ വന്നു. കൂടെ മീനാക്ഷിയും ഉണ്ട്, അവള്‍ നല്ല സന്തോഷത്തിലാണ്. ഞാന്‍ നന്ദയെ നോക്കി അവളുടെ മുഖവും നാണം കൊണ്ട് ചുവന്നിരിക്കുന്നു. കണ്ണുകളില്‍ നാണം, വര്‍ഷങ്ങള്‍ക്കു
മുന്‍പ് എന്റെ കൈവിരലുകള്‍ അറിയാതെ ഒന്ന് സ്പര്‍ശിച്ചപ്പോള്‍ അവളില്‍ കണ്ടതും ഈ നാണം തുളുമ്പുന്ന
നീല മിഴികള്‍ ആയിരുന്നു. എന്നെ നോക്കി ഒരു ചിരി പാസ്സാക്കി മീനാക്ഷി തിരിഞ്ഞു, നന്ദ വാതില്‍ അടച്ചു.
നല്ല നീളമുള്ള മുടി, നിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു, കസവ് സാരി വളരെ മനോഹരമായി അവള്‍ ചുറ്റിയിരിക്കുന്നു, ചിലപ്പോള്‍ ആരെങ്കിലും ഉടുപ്പിച്ചതാവും, കയ്യില്‍ ഒരു ഗ്ലാസ്‌ പാല്‍. ഞാന്‍ കണ്ടിരുന്ന സ്വപ്നത്തിലെ ഓരോ സീനുകളും , ഞാന്‍ ആഗ്രഹിച്ചിരുന്നത് പോലെ ഒരു ആദ്യ രാത്രി. പക്ഷെ എന്റെ
എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിയുകയായിരുന്നു. പാല്‍ ഗ്ലാസ് ഫ്ലവര്‍വായ്സിനോട് ചേര്‍ത്ത് ടാബിളില്‍ വച്ച് ,
അവള്‍ നേരെ റൂമില്‍ ഉണ്ടായിരുന്ന അലമാരി തുറന്നു, അങ്ങിനെ ഒരു അലമാരി കണ്ണില്‍ പെട്ടിരുന്നില്ല ,
കാരണം അതിനും വെള്ള നിറം ആയിരുന്നു, അതില്‍ നിന്നും എന്തോ എടുത്തു അവള്‍ നേരെ നടന്നു, അവിടെ ഒരു  ബാത്രൂം ഇവിടുണ്ടായിരുന്നോ, അവള്‍ അകത്തു കയറി , നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തു വന്നു, അവള്തന്നെയാണോ ഇതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു, ചുവന്ന ഒരു ടീ ഷര്‍ട്ടും
നീല ജീന്‍സും, ഇതെന്തു വേഷം എന്ന് ചോതിക്കാന്‍ തുടങ്ങിയതും വാളിനേക്കാള്‍ മൂര്‍ച്ചയുള്ള അവളുടെ വാക്കുകള്‍

" ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല, എനിക്ക് ഉറക്കം വരുന്നു, നീ കട്ടിലില്‍ കിടന്നോ, ഞാന്‍ താഴെ കിടക്കും,
ഇന്ന് മുതല്‍ നമ്മള്‍ ഇങ്ങനെ ജീവിക്കും എന്നെ ശല്യപ്പെടുത്തരുത്. "

അതും പറഞ്ഞു കട്ടിലില്‍ കിടന്നിരുന്ന പുതപ്പു അവള്‍ ഒരു വലി വലിച്ചു, വീണു പോവാതിരിക്കാന്‍ ഞാന്‍ കട്ടിലില്‍ അള്ളിപ്പിടിച്ചു,

" നീ ഒറ്റയ്ക്ക് അങ്ങിനെ ഒരു തീരുമാനം എടുത്താല്‍ എങ്ങിനെയാ മോളെ, ഞാന്‍ പിന്നെ നിന്റെ കോന്തന്‍ ഭര്‍ത്താവായി ജീവിക്കണോ അതിനു വേറെ ആളെ നോക്ക്. കട്ടിലില്‍ കയറി കിടക്കെടീ കോപ്പേ "

എന്ന് പറയണം എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ചു. പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല. ഞാന്‍ ദയനീയമായി അവളെ ഒന്ന് നോക്കി. അവള്‍ ചെരിഞ്ഞു കിടന്നു ഉറക്കം തുടങ്ങിയിരിക്കുന്നു. അവളുടെ കോലം കണ്ടതും എന്റെ പ്രണയാതുരമായ മനസ്സ് മരവിച്ചു പോയിരുന്നു, ഇനി കൂടുതല്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്,
മറ്റുള്ളവരെ ഒന്നും അറിയിക്കേണ്ട. ഞാനും കിടക്കാന്‍ തീരുമാനിച്ചു. മുല്ലപ്പൂവിന്റെ ഗന്ധം ഇത്രയ്ക്കു
വൃതികെട്ടതാണോ എന്ന് തോന്നാന്‍ തുടങ്ങി.എന്തൊരു നാറ്റം , മനുഷ്യന് കിടന്നുറങ്ങാനും വയ്യാതായി,

" ആ പിന്നെ പാല് ടാബിളില്‍ ഇരിക്കുന്നുണ്ട്‌ , വേണമെങ്കില്‍ എടുത്തു കുടിച്ചോ, " അവളുടെ ശബ്ദം .
ചൊരിഞ്ഞു കേറിയതാണ്, പക്ഷെ കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് ആരോ പറയുന്നത് പോലെ തോന്നി, എപ്പോഴാണ്
ഉറങ്ങിയത് എന്നറിയില്ല, കാലത്ത് നന്ദ വന്നു വിളിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്, അവള്‍ കുളിച്ചു കുറി തൊട്ടു
കയ്യില്‍ ചായയുമായി നില്‍ക്കുന്നു , ടാവ്വേലോട്  കൂടെ കെട്ടിവെച്ചിരിക്കുന്ന മുടിയിലെ നനവ്‌ അവളുടെ
കഴുത്തിലൂടെ  അരിച്ചിരങ്ങുന്നുണ്ടായിരുന്നു.

" എന്തൊരു ഉറക്കമാ ഇത് എഴുന്നേറ്റു ഫ്രഷ്‌ ആയിട്ട് വാ " അവളുടെ ശബ്ദം നേര്ത്തതും പ്രണയാതുരവും ആയിരുന്നു,

ഇന്നലെ കണ്ട നന്ദ എവിടെ ? ഇവള്‍ ഇതെന്തു ഭാവിച്ചാ ? എന്നെല്ലാം ചിന്തിച്ചു. അവള്‍ എന്റെ അടുത്തായി
കട്ടിലില്‍ ഇരുന്നു, അവള്‍ ഇന്നലത്തെ കാര്യങ്ങള്‍ക് സോറി പറയാന്‍ വേണ്ടിയാവും എന്ന് ഞാന്‍ കരുതി.
ഞാന്‍ പതുക്കെ അവളുടെ നനഞ്ഞ മുടി മുന്നിലേക് ഇട്ടു അവളുടെ പുറത്തു ചുംബിച്ചു. ആ നിമിഷം അവള്‍ അവളുടെ കയ്യിലെ ചായ ഗ്ലാസ് നിലത്തെക്കിട്ടു, തിരിഞ്ഞു എന്നെ നോക്കിയാ അവളുടെ കണ്ണിലേക്കു ഒരു
നിമിഷത്തില്‍ കൂടുതല്‍ നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല, ദേഷ്യവും പകയും കൊണ്ട് അവളുടെ കണ്ണുകള്‍
വല്ലാതെ ചുവന്നിരിക്കുന്നു. ആ നോട്ടത്തില്‍ നിന്നും ഞാന്‍ എല്ലാം മനസ്സിലാക്കി, ഇന്ന് മുതല്‍ അവളെ പോലെ ഞാനും അഭിനയിച്ചു തുടങ്ങണം എന്ന സത്യം . ഞാന്‍ എല്ലായ്പോഴും അവളെ സ്നേഹം കൊണ്ട് വീര്‍പ്പു
മുട്ടിക്കാന്‍ ശ്രമിച്ചു, അവള്‍ എന്നെ ഗൌനിച്ചതേയില്ല. അവള്‍ പനി പിടിച്ചു കിടന്ന ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങിയില്ല.
അവള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചു, എല്ലാം ശരിയായിട്ടെ ഇനി തിരിച്ചു പോവൂ എന്നുറപ്പിച്ചു.

"എത്ര വലിയ കരിങ്കല്‍ ഹൃദയം ഉള്ളവലും അലിഞ്ഞില്ലാതാവുന്ന വിധം ഞാന്‍ അവളെ സ്നേഹിചില്ലേ കൃഷ്ണാ ,
എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ, "

" ഇന്നലെ പിന്നെ അവള്‍ക്കു എന്ത് പറ്റി ? അവള്‍ എന്തിനാ ഇത് ചെയ്തത്? "

" ഇന്നലെ ആദ്യമായി ഞാന്‍ അവളെ ഒന്ന് പൊട്ടിച്ചു, ഏതൊരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നാണ്
ഇന്നലെ വീട്ടില്‍ പോയി വന്ന അവള്‍ എന്നോട് പറഞ്ഞത്. അവള്‍ അബോര്‍ഷന്‍ നടത്തി എന്ന്. "

" അതിനു ഇതെല്ലം എപ്പോള്‍ സംഭവിച്ചു? "

"  മൂന്ന്  മാസം മുന്‍പ്, എന്റെ പൊള്ളാച്ചിയില്‍ ഉള്ള ഒരു ചെറിയമ്മ ഞങ്ങളെ വിരുന്നിനു വിളിച്ചു. ഞാനും അവളും പോവാന്‍ സമ്മതിച്ചതാണ്, പക്ഷെ ആ ദിവസം അവള്‍ വരാന്‍ സമ്മതിച്ചില്ല , അവള്‍ക്കു നല്ല സുഖമില്ല എന്ന് പറഞ്ഞു,ഞങ്ങള്‍ വരാം എന്ന് പറഞ്ഞിട്ട് പോയില്ലെങ്കില്‍ ചെറിയമ്മക്കു വിഷമം
ആവുമല്ലോ എന്ന് പറഞ്ഞു അന്ന് അച്ഛനും അമ്മയും അനിയത്തിയും കൂടെ പോയി.അവള്‍ ഇവിടെ  തനിച്ചാണല്ലോ എന്നതിനാല്‍ ഞാനും പോയില്ല , എനിക്ക് ദു:ഖം സഹിക്കാന്‍ കഴിഞ്ഞില്ല , ഞാന്‍ ആദ്യമായി അന്ന് മദ്യപിച്ചു. അച്ഛന്റെ  മിലിട്രി ക്വാട്ടയില്‍ കിട്ടിയ ഒരു ബോട്ടിലും എടുത്തു ബാത്രൂമില്‍ കയറി ഞാന്‍ അടി തുടങ്ങി. ഷവേര്‍ തുറന്നിട്ട്‌ ബാത്ടബ്ബില്‍ ഇരുന്നടിച്ചു. എത്ര അടിച്ചു എന്നോ എത്ര നേരം ആയി എന്നോ അറിഞ്ഞില്ല, അവള്‍ വന്നതുമില്ല.
കുറെ കഴിഞ്ഞു എല്ലാം ഒരുമിച്ചു പുറത്തേക്കു വന്നു, ചര്‍ദ്ദിച്ചു അവശനായി, ബോധം മറയുന്നത് വരെ അടിച്ചു.
പിന്നെടെപോഴോ ബോധം തെളിയുമ്പോള്‍ അവള്‍ എന്റെ അടുത്തുണ്ടായിരുന്നു. അവള്‍ പിന്നെ വളരെ പണിപ്പെട്ടു ഡ്രസ്സ്‌ എല്ലാം മാറി എന്നെ റൂമിലേക്ക്‌ കൊണ്ടുവന്നു എനിക്ക് കാലു നിലതുരക്കുന്നുണ്ടായിരുന്നില്ല.
കട്ടിലില്‍ വന്നു വീണ എന്റെ മുടിയിഴകള്‍ അവള്‍ പതുക്കെ തലോടി, ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ
കണ്ണുകള്‍ അപ്പോളും ചുവന്നു തന്നെയിരുന്നു. അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാണെന്ന് നിറഞ്ഞു
തുളുമ്പിയ കണ്ണുനീര്‍ തെളിയിച്ചു. എന്റെ കണ്ണുകള്‍ പതുക്കെ അടയുകയായിരുന്നു. നെറ്റിയില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ ആണ് വീണ്ടും കണ്ണുകള്‍ തുറന്നത്, അവള്‍ തുണി നനച്ചു എന്റെ നെറ്റിയില്‍ വെക്കുകയായിരുന്നു, എനിക്ക് വല്ലാതെ പനിക്കുന്നുണ്ടായിരുന്നു. അവള്‍ എന്തൊക്കെയോ മന്ത്രിക്കുന്നത് കേട്ടു.
എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇല്ലാത്ത പുതിയ രീതികള്‍ തുടങ്ങുകയാനെന്നും മറ്റും അവള്‍ പിറുപിറുത്തു .
ഞാന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവള്‍ എന്നെ കെട്ടിപ്പിടിച്ചു, എന്തിനാ എന്നെ ഇഷ്ടമില്ലാത്തവര്‍
എന്നെ കെട്ടിപ്പിടിക്കുന്നതു എന്ന് ഇല്ലാത്ത പരിഭവം നടിച്ചു ചോതിച്ചു. ഞാന്‍ കാരണം വന്ന പനിയല്ലേ, എനിക്ക് പകര്‍ന്നോട്ടെ എന്ന് അവള്‍ പതുക്കെ മന്ത്രിച്ചു, അവള്‍ എന്നിലേക്ക്‌ അലിയുകയായിരുന്നു, ഞാന്‍ കാത്തിരുന്ന
നിമിഷം, എല്ലാ പിണക്കങ്ങളും പരിഭവങ്ങളും മറന്നു ഞങ്ങള്‍ ഒഴുകുകയായിരുന്നു  . ഇത് വരെ പോവാത്ത  
വഴികളിലൂടെ, ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ടു , ഭൂമിയില്‍ നിന്നും ദൂരെ ദൂരെ...

******

 എന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്ന അവളോട്‌ ഞാന്‍ ചോതിച്ചു,

" നിനക്ക് പനിക്കുന്നുണ്ടോ "

" ഇല്ല , എന്തെ? "

" എന്റെ പനി മാറിയിരിക്കുന്നു, നിനക്ക് പകര്‍ന്നോ എന്നറിയാന്‍ ചോതിച്ചതാണ്, നീ കാരണം വന്ന പനിയല്ലേ? "

 അവള്‍ ചിരിച്ചു, ഞാനും മനസ്സ് തുറന്നു ചിരിച്ചു  കുറെ മാസങ്ങള്‍ക്ക് ശേഷം.

***************
പക്ഷെ രാത്രി വീണ്ടും അവള്‍ നിലത്തു തന്നെ കിടന്നു, ഞാന്‍ വിളിച്ചപ്പോള്‍ നടക്കാന്‍ പാടില്ലാത്തത്  നടന്നു,
എന്ന് കരുതി എന്റെ തീരുമാനങ്ങള്‍ മാറില്ല എന്ന് പറഞ്ഞു.ഞാന്‍ എന്നാ ഭര്‍ത്താവിനെ സ്വയം പഴിച്ചു
ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കി,പക്ഷെ കൃഷ്ണാ നീ എന്നോടൊപ്പം ഉണ്ടെന്നു തെളിയിച്ചു കൊണ്ട് എനിക്കൊരു
നല്ല വാര്‍ത്ത കിട്ടി , ഞാന്‍ ഒരു അച്ഛനാവുന്നു എന്ന്,ഞാന്‍ എന്റെ
സ്നേഹം കൂടുതല്‍ കൂടുതല്‍ ശക്തമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നു, അവള്‍ പക്ഷെ കണ്ടതായിപ്പോലും
ഭാവിച്ചില്ല.ഒരുദിവസം അവള്‍ വീട്ടില്‍ പോവണം എന്ന് പറഞ്ഞു, നമുക്ക് പോവാം എന്ന് ഞാന്‍ പറഞ്ഞു,
എന്നെ അവിടെ വിട്ടിട്ടു വന്നാല്‍ മതി , രണ്ടു ദിവസം എനിക്ക് അമ്മയോടൊപ്പം തനിച്ചു നില്‍ക്കണം എന്ന്
അവള്‍ പറഞ്ഞു, ഞാന്‍ അവളെ വീട്ടില്‍ വിട്ടു തിരിച്ചു വരുമ്പോള്‍ എല്ലാവരും ചോതിച്ചു ഇന്നിവിടെ നിന്നിട്ട്
നാളെ പോയാല്‍ പോരെ എന്ന്, പക്ഷെ നന്ദയെ വിഷമിപ്പിക്കാന്‍ എനിക്ക് വയ്യായിരുന്നു, ഞാന്‍ തിരിച്ചു പോന്നു,
പിന്നെ ഇന്നലെയാണ് അവള്‍ വീട്ടില്‍ വന്നത്. രണ്ടു ദിവസം അവളെ കാണാതെ ഞാന്‍ ശരിക്കും വിഷമിച്ചിരുന്നു,
അവള്‍ വന്നു റൂമില്‍ കയറിയതും ഞാന്‍ അവളെ പിന്നില്‍ നിന്നും വട്ടം പിടിച്ചു, അവളുടെ പിന്‍കഴുത്തില്‍
ചുംബിച്ചു, എന്നില്‍ നിന്നും കുതറിമാറിയ അവള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ എനിക്ക് സഹിക്കാന്‍
കഴിയുമായിരുന്നില്ല കൃഷ്ണാ,

" നിങ്ങളുടെ കുട്ടിയുടെ അമ്മയാവാന്‍ പോവുകയാണെന്ന അധികാരം ആണ് കാണിച്ചതെങ്കില്‍ ഇനി അത് വേണ്ട,
ഞാന്‍ അത് ഒഴിവാക്കിയിരിക്കുന്നു"

ഇത് കേട്ടതും ഞാന്‍ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു, ആദ്യമായാണ് കൃഷ്ണാ ഞാന്‍ അവളെ തല്ലിയത്,
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഞാന്‍ ചെയ്തതും അവള്‍ പറഞ്ഞതും, എല്ലാം എനിക്ക് നഷ്ടപ്പെടുന്നത്
പോലെ തോന്നി, ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി, അവളെ പറ്റി ചിന്തിച്ചില്ല, പിന്നെ അച്ഛന്റെ ഫോണ്‍ കാള്‍
കിട്ടിയപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അവള്‍ എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചു എന്നത്, എന്നോട് വളരെ
ക്രൂരമായി അവള്‍ പകവീട്ടി എന്നത്, എന്തെ കൃഷ്ണാ അവള്‍ എന്റെ സ്നേഹം മനസ്സിലാക്കാതെ പോയത് ?
ഇനി ഒന്നും എനിക്ക് വേണ്ട അവളുടെ ജീവന്മാത്രം ...അത് തിരിച്ചു കിട്ടിയാല്‍ ഞാന്‍ ....പിന്നെ ഞാന്‍ അവളെ
വിഷമിപ്പിക്കില്ല, ഞാന്‍ തിരിച്ചു ഗള്‍ഫിലേക്ക് തന്നെ പോവാം, അവള്‍ എന്റെ ഭാര്യയായി തന്നെ എന്റെ വീട്ടില്‍
കഴിയട്ടെ ...കൃഷ്ണാ ഇതെങ്കിലും നീ എനിക്ക് ചെയ്തു താ കൃഷ്ണാ..നന്ദയുടെ ജീവന്‍ മാത്രം എനിക്ക് തിരിച്ചു താ
പകരം വെക്കാന്‍ എന്റെ ഈ ജീവന്‍ ഉണ്ട് ,,,"

" എന്റെ ബാലൂ ..നിന്നെ എനിക്ക് സഹായിക്കണം എന്നുണ്ട്, പകരം നിന്റെ ജീവന്‍ ഒന്നും വേണ്ട,,, നീ വടക്കും നാഥ ക്ഷേത്രത്തില്‍ വാ ...അവിടെ ഓടക്കുഴല്‍ വില്‍ക്കുന്ന ഒരു ബാലന്‍ ഉണ്ട് , അവന്റെ
കയ്യില്‍ നിന്നും ഒരു ഓടക്കുഴല്‍ നീ എനിക്കായി വാങ്ങിക്കണം, അത് ഗുരുവായൂര് ‍ക്ഷേത്രത്തില്‍ കൊണ്ടുവരണം  ,
ബാകി കാര്യം  ഞാന്‍ ഏറ്റു..പക്ഷെ അവളുടെ ജീവന്‍ തിരിച്ചു തരുന്ന കാര്യം മാത്രം...റൊമാന്‍സ് നിന്റെ സ്വന്തം റിസ്കില്‍ വേണം ഓക്കേ ? "

" ഡാ ഗട്യേ..നീ കുറെ നേരമായല്ലോ ഈ കൂത്ത്‌ തുടങ്ങീട്ടു, ഞാന്‍ ആദ്യം കരുതിയത്‌ നീ ബ്ലൂ ടൂത്ത് വച്ച് സംസാരിക്കന്നല്ലേ
ന്തെടാ നെന്റെ പ്രോബ്ലം ? "

കുറെ നേരമായി ബാലുവിനെ തന്നെ നോക്കിനിന്നിരുന്ന ഒരു ടാക്സി ഡ്രൈവര്‍ വന്നു വിളിച്ചപ്പോള്‍ ആണ് അവന്‍ ഞെട്ടി
ഉണര്‍ന്നത്,

" ചേട്ടാ വടക്കും നാഥന്റെ അമ്പലം വരെ ഒന്ന് പോവണം "

" ന്നാ വന്നു കേറെടാ ശവീ "

അയാളുടെ കാറില്‍ അവര്‍ സിറ്റിയിലേക്ക് തിരിച്ചു, തൃശൂര്‍ റൌണ്ടില്‍ കടന്നതും ബാലു അവനെ കണ്ടു, ഓടക്കുഴല്‍
വില്‍ക്കുന്ന ഒരു ബാലന്‍ .കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ഒരു അമ്പതു രൂപ നോട്ട് എടുത്തു നീട്ടി .ഒരു ഓടക്കുഴല്‍
തരാന്‍ പറഞ്ഞു,

" അസാര്‍ രുപ്യെ ചയിയെ ഭായ് "

" മേരെ കോ ഏക്‌ ബാസുരി ചായിയെ , ബസ് ഏകീ "

" നഹി മിലെകാ ഭായ് "

ബാലു ആയിരം രൂപ എടുത്തു നീട്ടി, കൃഷ്ണന്‍ പറഞ്ഞതല്ലേ ഒന്നും കാണാതിരിക്കില്ല, എന്റെ നന്ദയുടെ
ജീവന്റെ വിലയായിരിക്കും ഈ ആയിരം രൂപ,. പൈസ കിട്ടിയതും ബാകി കയ്യിലുണ്ടായിരുന്ന ഒടക്കുഴലുകള്‍
എല്ലാം അവിടെ ഉപേക്ഷിച്ചു അവന്‍ ഓടിക്കളഞ്ഞു . ബാലു ഡ്രൈവെരോദ് അവന്റെ പുറകെ പോവാന്‍ പറഞ്ഞു.
ബാലു ഗ്ലാസ് താഴ്ത്തി പിന്നില്‍ നിന്നും അവനെ ഉറക്കെ വിളിച്ചു, ഈ  സീന്‍ കണ്ടിട്ടാവണം ഒരു ഓട്ടോ ഡ്രൈവര്‍
അവനെ ഓടിച്ചിട്ട്‌ വട്ടം പിടിച്ചു, അപ്പോഴേക്കും ബാലുവിന്റെ കാറും അവിടെ എത്തിയിരുന്നു, ബാലു അവനോട
കാര്യം തിരക്കി എന്തിനാ ഒരു ഒടക്കുഴലിനു മൊത്തം പൈസയും വാങ്ങി തിരക്കുപിടിച്ച് ഓടിയത് എന്ന്. അവന്‍
റെയില്‍വേ കോളനിക്ക് പിരകുവശമുള്ള പുറം പോക്കില്‍ ആണ് താമസിക്കുന്നത് എന്നും റെന്റിനകത്തു അവന്റെ അനിയത്തി പനി പിടിച്ചു മൂന്നു ദിവസമായി കിടപ്പിലാനെന്നും പറഞ്ഞു, ഗോവെന്മേന്റ്റ് ആശുപത്രിയില്‍ കാണിച്ചിട്ട് കുറവില്ല , വേറെ ആശുപത്രിയില്‍ കാണിക്കാന്‍ പൈസയില്ല , ഇന്നലെയും ഒരു
ഒടക്കുഴലെ വില്കാന്‍ കഴിഞ്ഞുള്ളൂ, അതുകൊണ്ട് അവള്‍ക്കു ഉച്ചക്കും രാത്രിയിലും കഞ്ഞി വാങ്ങിച്ചു കൊടുത്തു , ഇന്നലെ ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു , ഒരാള്‍ ഓടക്കുഴല്‍ വാങ്ങിക്കാന്‍ വരുന്നത്,
അയാളുടെ കയ്യില്‍ നിറയെ പൈസയുണ്ടായിരുന്നു, ഞാന്‍ അയാളോട് ഒന്നിന്റെ വില എല്ലാത്തിന്റെയും ചേര്‍ത്ത് പറഞ്ഞു, അയാള്‍ അത് വാങ്ങി, നിങ്ങളുടെ മുഖം പോലെ ഉണ്ടായിരുന്നു അയാളുടെ മുഖവും ,അത് കൊണ്ടാണ്
ഞാന്‍ അത്രയും വില പറഞ്ഞത്, നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ അവിടെ ഉപേക്ഷിച്ച എല്ലാ ഓടക്കുഴലും
എടുതോള്ളൂ,. കാര്യം അറിഞ്ഞ ഓട്ടോ ഡ്രൈവര്‍ മനസ്സില്‍ ഒരു തെറിയും വിളിച്ചു ഓടോയും എടുത്ത് പോയി.
ബാലു അവനെ കാറില്‍ കയറ്റി, അവന്റെ ടെന്ടിനടുത്തുപോയി അനിയത്തിയെയും എടുത്തു ആശുപത്രിയില്‍ എത്തിച്ചു, ഇറങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ബാലു കണ്ടു. ഒരു ആയിരം രൂപ നോട്ട്
എടുത്തു അവനു കൊടുത്തു, അവന്‍ വാങ്ങിച്ചില്ല. അവന്റെ പോക്കെറ്റില്‍ വച്ച് എനിക്ക് വേണ്ടി
പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു, തിരിച്ചു ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ബാലുവിന്റെ
ഹൃദയമിടിപ്പിന്റെ ശക്തി കൂടിയിരുന്നു, പുറത്തിറങ്ങി ടാക്സി ഡ്രൈവര്‍ക്ക് പൈസ നീട്ടിയപ്പോള്‍ അയാള്‍
അത് വാങ്ങിച്ചില്ല, താങ്കളെ പോലെ നല്ല ഹൃദയം ഉള്ളവരെ വല്ലപോഴുമേ കാണൂ, എന്നോട് ഈ പൈസ വാങ്ങാന്‍
പറയരുത്, ഇതെന്റെ സന്തോഷം. ബാലു പിന്നെ അവിടെ നിന്നില്ല അവന്‍ തിരക്ക് പിടിച്ചു നടന്നു. അപ്പോള്‍ അയാള്‍ പിന്നില്‍ നിന്നും വിളിച്ചു, " ഒരു സന്തോഷ വാര്‍ത്ത താങ്കളെ കാത്തിരിക്കുന്നുണ്ടാവും " .  മനസ്സില്‍ അയാള്‍ക്ക്‌ നൂറു വട്ടം നന്മ നേര്‍ന്നു ബാലു വേഗത്തില്‍ നടന്നു.

************************
നേരെ ഐ സി യു  ലക്ഷ്യമാകിയാണ് ബാലു നടന്നത്, അവിടെ അവന്റെ അമ്മയും അച്ഛനും അവളുടെ അമ്മയും
ഉണ്ടായിരുന്നു,

" നീ എവിടെയായിരുന്നു ?  പേടിക്കാന്‍ ഒന്നും ഇല്ല ഡോക്ടര്‍ പറഞ്ഞു, അവള്‍ക്കു നല്ല സങ്കടം ഉണ്ട് , എല്ലാം
അവള്‍ പറഞ്ഞു, എന്റെ മോന്‍ ഒരു പാട് സഹിച്ചു അല്ലേ " അവളുടെ അമ്മയാണ് പറഞ്ഞത്. ബാലു അവന്റെ
അച്ഛന്റെ അടുത്തേക്ക് നടന്നു , അയാള്‍ അവനെ ചേര്‍ത്ത് പിടിച്ചു, " നിന്നെ പോലെ ഒരു മകനെ കിട്ടിയതില്‍
എനിക്ക് അഭിമാനം ഉണ്ട് " എന്ന് അയാളുടെ ഹൃദയം മന്ത്രിച്ചു.

" എനിക്ക് അവളെ ഒന്ന് കാണണം "

ഇപ്പോള്‍ ഇനി കാണാന്‍ പറ്റില്ല കുറച്ചു കഴിഞ്ഞാല്‍ റൂമിലേക്ക്‌ കൊണ്ട് വരും എന്ന് പറഞ്ഞു, റൂം അവര്‍ സെറ്റ് ചെയ്യുന്നുണ്ട്,

****************

അവന്‍ പതുക്കെ നടന്നു ഹാളിലെ ജനലിലൂടെ പുറത്തേക്കു നോക്കി ..താഴെ പള്ളി കാണാം. ആ പടവുകളില്‍
വച്ച് ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ എന്ന് ചിന്തിച്ചു , ഇല്ല കൃഷ്ണന്‍ എല്ലായ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു, അതെ അങ്ങിനെ വിശ്വസിക്കാനാണ് ഇഷ്ടം , അതാണ്‌ ധൈര്യം, കൃഷ്ണാ നീ അവളുടെ ജീവന്‍ തിരിച്ചു തന്നിരിക്കുന്നു, ഇനി അവള്‍ സ്വസ്ഥമായി ജീവിക്കട്ടെ , കന്നെതാ ദൂരത്തിരുന്നു ഞാന്‍ അവളെ സ്നേഹിചോളാം.

" ബാലൂ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു " അമ്മയാണ്. എങ്ങിനെ അവളുടെ മുഖത്ത് നോക്കും എന്ന്
ഓര്‍ത്തപ്പോള്‍ ബാലുവിന്റെ ധൈര്യം എല്ലാം ചോര്‍ന്നു പോയത് പോലെ തോന്നി. പക്ഷെ അവളെ കാണാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊള്ളുന്നു. അവന്‍ റൂമിലേക്ക്‌ ചെന്നതും അവരെല്ലാം പുറത്തിറങ്ങി. അവനെ കണ്ടതും
നന്ദ മുഖം തിരിച്ചു. അവന്‍ പതുക്കെ അവളുടെ അടുത്ത് ചെന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു,

" നന്ദാ " അവന്‍ പതുക്കെ വിളിച്ചു , അവള്‍ വിളി കേട്ടില്ല,

" നന്ദാ എന്നോട് ക്ഷമിക്കണം , ഒരു നിമിഷം ഞാന്‍ നിയന്ത്രണം വിട്ടു പോയി, എന്നാലും നീ ഇങ്ങനെ ചെയ്യും എന്ന്
ഞാന്‍ കരുതിയീല, എന്നെ ഇങ്ങനെ വിഷമിപ്പിക്കും എന്ന് .. " അവനു വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

" ഒരു നിമിഷം നീ എന്നെ പറ്റി ചിന്തിചിരുന്നോ, എന്റെ സ്നേഹം നീ മനസ്സിലാക്കിയിരുന്നു എങ്കില്‍, നീ പറ
ഇനി ഞാന്‍ എന്ത് ചെയ്യണം? , വേണ്ട ഇനി നീ ഒന്നും പറയേണ്ട നിന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല, ഞാന്‍
തിരിച്ചു പോവാന്‍ തീരുമാനിച്ചു, എല്ലാറ്റിനും മാപ്, അറിയാതെ ചെയ്തു പോയ ഒരു വലിയ തെറ്റിന്, അതിനു
എന്റെ ജീവിതം പകരം നല്‍കി പരിഹാരം കാണാം എന്ന് വിശ്വസിച്ചു നിന്നെ വീണ്ടും വീണ്ടും വിഷമിപ്പിച്ചതിനു....."

അവന്‍ പതുക്കെ എഴുനേറ്റു തിരിച്ചു നടന്നു,

" ബാലൂ...എന്നെ വിട്ടു പോവാന്‍ കഴിയുമോ നിനക്ക്? ...നിന്റെ സ്നേഹം ഞാന്‍ എത്രമാത്രം ആസ്വതിച്ചിരുന്നു,
ഞാന്‍ സ്വര്തയാവുകയായിരുന്നു ബാലൂ,  കൂടുതല്‍ കൂടുതല്‍ നീ എന്നെ സ്നേഹിക്കാന്‍ ...ആദ്യമെല്ലാം ഞാന്‍
നിന്നെ സ്നേഹിച്ചിരുന്നില്ല എന്നത് സത്യമാണ്, നിറെ ജീവിതം നശിപ്പിക്കും എന്ന് കരുതി തന്നെയാണ് ഞാന്‍ നിന്നോടൊപ്പം ജീവിക്കാന്‍ തയ്യാറായത്, പക്ഷെ നീ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു, സ്നേഹം കൊണ്ട് നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞു, പിന്നെ പിന്നെ നിന്നോട് പിണങ്ങിയിരിക്കുന്ന ഓരോ നിമിഷവും ഞാന്‍
നിന്നെയോര്‍ത്തു നിന്നേക്കാലേറെ സങ്കടപ്പെട്ടു , ഇന്നലെ എന്നോട് വഴക്കിട്ടു പോയ നീ പിന്നെ ഫോണ്‍ ചെയ്തു
ഇനി തമ്മില്‍ കാണില്ല , നാളെ ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ നിന്റെ ശവം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ,
ഞാന്‍ പറഞ്ഞതൊന്നും നീ കേട്ടില്ല, നീ പെട്ടെന്ന് ഫോണ്‍ കട്ട്‌ ചെയ്തു, പിന്നെ ഞാന്‍ എന്താ ചെയ്യാ ....നീ ഇല്ലാതെ
എനിക്ക് പറ്റുമോ ബാലൂ..അതാ ഞാന്‍ .."

 ഞാന്‍ ഇന്നലെ നിനക്ക് ഫോണ്‍ ചെയ്തോ ? ഓര്‍മയില്ല എനിക്ക്, ...ഇന്നലെ വീണ്ടും ഞാന്‍ കുറെ മദ്യപിച്ചു ...
നിന്നെ വിളിച്ചതായി ഓര്‍ക്കുന്നില്ല.....ഉവ്വ് അച്ഛന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ ....വേണ്ട എന്തിനാണ് ഞാന്‍ അവിടെ
ചെന്നത് ....കൃഷ്ണാ ...ആത്മഹത്യ ഞാന്‍ ആഗ്രഹിച്ചിരുന്നോ? ...ഇല്ലാ ...വെള്ളപ്പുറത്ത് തോന്നിയതാവാം.....

" സോറി നന്ദാ ..."

" ജോബിന്‍  വന്നിരുന്നു ..അവന്‍ എല്ലാം പറഞ്ഞു  ...എന്റെ പെരുമാറ്റത്തില്‍ നീ എത്രമാത്രം
സങ്കടപ്പെട്ടിരുന്നു എന്ന് .....എന്നോട് പൊറുക്കണം ...എല്ലാം ..എല്ലാം. നമ്മുടെ കുഞ്ഞിനെ ഞാന്‍ കൊന്നു കളയുമോ ബാലൂ, എനിക്കതിനു പറ്റുമോ ..."

അവള്‍ അവന്റെ കയ്യെടുത്ത് അവളുടെ വയറ്റില്‍ വച്ചു

" അവന്‍ ഇവിടുണ്ട് ....ഒരു ഉണ്ണിക്കണ്ണന്‍ ..നീ എപ്പോളും സ്വപ്നം കാണാറുണ്ട് എന്ന് ഞാന്‍ കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറയാറില്ലേ ....നമ്മുടെ ഉണ്ണി സുഖമായിരിക്കുന്നു ബാലൂ."

കണ്ണുകള്‍ നിറഞ്ഞു ഒഴുകുമ്പോളും അവള്‍ പുഞ്ചിരിച്ചു. അവന്‍ ആദ്യമായി അവളുടെ നെറ്റിയില്‍ അവളുടെ സമ്മതത്തോടെ ഒരു ചുംബനം നല്‍കി. എല്ലാം കഴുകി കളയാനെന്ന പോലെ രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെയും എന്തോ പറയാന്‍ മുതിര്‍ന്ന അവളുടെ ചുണ്ടുകളില്‍ അവന്‍ വിരല്‍ വച്ചു ...ഇനിയൊന്നും പറയേണ്ടെന്ന്
കണ്ണടച്ച് കാണിച്ചു. അപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു...വാതില്‍ തുറന്നു ...മീനക്ഷിയായിരുന്നു.

" ഇപ്പോള്‍ എല്ലാം മംഗളമായി എന്ന് ഞാന്‍ കരുതുന്നു, അവസാനം എന്റെ നന്ദേച്ചി ...സ്നേഹത്തിനു കീഴടങ്ങി
എന്ന് ഞങ്ങള്‍ എല്ലാവരും വിശ്വസിച്ചോട്ടെ ? "

അവര്‍ രണ്ടു പേരും നിറഞ്ഞ മനസ്സോടെ തലയാട്ടി.

" എന്താ വാക്കുകള്‍ പുറത്തേക്കു വരുന്നില്ലേ?  "  മീനാക്ഷി വീണ്ടു കളിയാക്കി.  അപ്പോള്‍ ഡോക്ടര്‍ അകത്തേക്ക്
വന്നു. ബാലു പുറത്തേക്കിറങ്ങി. അവന്‍ അപ്പോള്‍ ജോബിനെ പറ്റി  ചിന്തിക്കുകയായിരുന്നു. അവന്‍ വന്നിട്ട്
എന്നെ കാണാതെ പോയതെന്ത്? രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോലും വരുന്ന കാര്യം പറഞ്ഞില്ലല്ലോ. അവന്‍
ജോബിന്റെ ഗള്‍ഫിലെ നമ്പര്‍ ഡയല്‍ ചെയ്തു.

" ഹല്ലോ.. ബാലു ..എന്താ വിശേഷം? സുഖമല്ലേ ? നിന്റെ നന്ദ എന്ത് പറയുന്നു? എല്ലാം ഓക്കേ ആവാന്‍
പോവുകയാട അതിന്റെ ആദ്യ പടിയായാണ് നീ അച്ഛനാവാന്‍ പോവുന്നത്..ഹലോ ..ഹലോ ബാലു കേള്‍ക്കുന്നില്ലേ ? "

അവന്‍ അവിടെ തന്നെയുണ്ട് അപ്പോള്‍ ....നന്ദ പറഞ്ഞത്....അപ്പോള്‍ മുറിക്കു പുറത്തു വന്ന ഡോക്ടര്‍ അവനു നേരെ ചിരിച്ചു കൈ വീശി കാണിച്ചു. ആ ഡോക്ടര്‍ ... കുറച്ചു മുന്‍പ് കണ്ട കൃഷ്ണന്റെ മുഖമാണോ
അയാള്‍ക്ക്‌. അവന്‍ പിറകെ ചെന്നു ..പക്ഷെ അയാളെ കണ്ടില്ല ...പെട്ടെന്ന് റൂമില്‍ വന്നു . അകത്തു
മീനാക്ഷിയും നന്ദയും മാത്രം .

" ഡോക്ടര്‍ എന്ത് പറഞ്ഞു?  "

" അതിനു പിന്നെ ഡോക്ടര്‍ വന്നില്ലല്ലോ"  , നന്ദയാണ് പറഞ്ഞത്.

" മീനാക്ഷി മാത്രമല്ലെ വന്നത്, അവള്‍ വന്നതും ബാലു പുറത്തേക്കു പോയില്ലേ, പിന്നെ ആരും ഇങ്ങോട്ട് വന്നില്ല  "

" അപ്പോള്‍ ഞാന്‍ കണ്ടത്. മനസ്സില്‍ കൃഷ്ണനെ ധ്യാനിച്ചു...കൃഷ്ണാ നീ എല്ലാം എനിക്ക് വേണ്ടി ചെയ്തു കഴിഞ്ഞിരിക്കുന്നു. എന്റെ ഈ ജന്മം കൊണ്ട് എനിക്കൊന്നും പകരം തരാന്‍ ഇല്ല, നിന്നോടുള്ള സ്നേഹം അല്ലാതെ ...."

" നന്ദാ നിനക്ക് അല്പം നടക്കാന്‍ കഴിയുമോ, ക്ഷീണം ഉണ്ടോ? , താഴെ കാര്‍ ഉണ്ടാവും നമുക്ക്
ഒരു സ്ഥലം വരെ പോവണം , ഒരുമിച്ച്...  "

" ഇല്ല , നിന്നോടൊപ്പം ഭൂമിയുടെ അങ്ങേയറ്റം വരെ നടന്നാലും ഇനി ഞാന്‍ ക്ഷീണിക്കില്ല.എങ്ങോട്ടാനെന്നും
ചോതിക്കുന്നില്ല. ബാലുവിന്റെ ഈ നന്ദ തയ്യാറാണ്."

അവള്‍ പതുക്കെ എഴുന്നേറ്റു.  അവന്റെ  കൈ പിടിച്ചു അവള്‍ നടന്നു . അപ്പോള്‍ അവന്റെ ലക്‌ഷ്യം  ഗുരുവായൂര്‍  ക്ഷേത്രം ആയിരുന്നു.

****************************
പിന്നീട് സന്തോഷത്തിന്റെ രാപ്പകലുകള്‍ ആയിരുന്നു അവരുടെ ജീവിതത്തില്‍. അവര്‍ ഭൂമിയില്‍ ഒരു സ്വര്‍ഗം
തീര്‍ക്കുകയായിരുന്നു. സന്തോഷത്തിന്റെ ഒരു പകല്‍ കൂടി കഴിഞ്ഞു. രാത്രി അവര്‍ സുഖമായുരങ്ങുകയായിരുന്നു.
അന്നും ബാലു ഒരു സ്വപ്നം കണ്ടു. കുറെ നാളുകള്‍ കഴിഞ്ഞു വീണ്ടും അവന്റെ കൃഷ്ണന്‍ അവന്റെ മുന്നില്‍.

" കൃഷ്ണാ , അന്ന് നീ ഓടക്കുഴല്‍ വാങ്ങിക്കാന്‍ പറഞ്ഞ പയ്യന്‍ ഒരു പാവം ആയിരുന്നു. അവന്റെ അനിയത്തി..."

" അറിയാമായിരുന്നു ബാലു, അതല്ലേ ഞാന്‍ അവന്റെ അടുത്തേക്ക് നിന്നെ അയച്ചത്. നിങ്ങള്‍ ഭൂമിയില്‍
നന്മ ചെയ്തു കൊണ്ടിരിക്കുക , ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വരെ അവര്‍ക്ക് അമ്മയും അച്ഛനും ഉണ്ടായിരുന്നു, മനുഷ്യന്‍ മനുഷ്യനല്ലാതായ ഒരു ദിവസം അവര്‍ക്ക് എല്ലാം
നഷ്ടമായി, മനുഷ്യരില്‍ നന്മ വളര്‍ത്താന്‍ ഞങ്ങള്‍ മതങ്ങള്‍ സൃഷ്ടിച്ചു ...പക്ഷെ നിങ്ങള്‍ ആ മതങ്ങളുടെ പേരില്‍
നന്മ മറന്നു കൊണ്ടിരിക്കുന്നു. "

" അതെ കൃഷ്ണാ ..ഭയമാണ് ...ലോകം എങ്ങോട്ടാണ് പോവുന്നത്?  "

" നീ അതോര്‍ത്തു വിഷമിക്കേണ്ട ,
ദൈവം എന്നത് ഒരു കടലാണെന്ന് കരുതുക
മതങ്ങള്‍ പുഴകള്‍ ആണെന്നും
നോക്കു എല്ലാ പുഴകളും കടലില്‍ അവസാനിക്കുന്നു
എല്ലാ മതങ്ങളുടെയും അവസാനം ദൈവത്തിലെക്കാന്
അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു മറ്റു പുഴകള്‍ മലിനപ്പെടുത്തണം?
കാരണം അവസാനം ആ പുഴകളും നമ്മോടൊപ്പം ചേരാനുള്ളതല്ലേ...

ഈ കടലില്‍ എല്ലാ പുഴകള്‍ക്കും ഒരേ സ്ഥാനം ആണ്."

" ഹിന്ദുവിനെയും, മുസല്മാനെയും, ക്രിസ്ത്യനെയും ശ്രിഷ്ടിച്ച ഈശ്വരന്മാര്‍ക്കില്ലാത്ത വര്‍ഗ്ഗീയത മനുഷ്യന് എന്തിനാ കൃഷ്ണാ ?

" ഒരു യദാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും വര്‍ഗ്ഗീയത കൊണ്ടുനടക്കാന്‍ പറ്റില്ല ബാലൂ, വര്‍ഗ്ഗീയ വാദികളെ വിട്ടു
മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുന്നവന്‍ ആണ് വിശ്വാസി, ഞങ്ങളുടെ പേരില്‍ തമ്മില്‍ തല്ലി കൊന്നും കൊല്ലപ്പെട്ടും വരുന്നവന് ഞങ്ങള്‍ ഒരു സ്ഥാനവും നല്‍കുന്നില്ല എന്നും നീ അറിയുക , നിന്റെ
ചങ്ങാതികള്‍ അവര്‍ ഏതു മതക്കാരന്‍ ആയാലും അവരെ നീ ഇത് പഠിപ്പിക്കുക ,  അവരെ സ്നേഹിക്കുക"

"പുണ്യാളന്‍ എന്ത് പറയുന്നു കൃഷ്ണാ ? "

" ഒന്നും പറയേണ്ട , ആ രഞ്ജിത് എന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു. "

" എന്താ കൃഷ്ണാ ? "

" അവന്‍ എന്നെ വച്ച് നന്ദനം സിനിമ ചെയ്തു , ഞാന്‍ അത് സൂപ്പര്‍ ഹിറ്റ്‌ ആക്കി കയ്യില്‍ കൊടുത്തില്ലേ ? ,
പിന്നെ അടുത്ത പടം അവന്‍ പുന്യാളെനു  കൊടുതതെന്തിനാ ? "

" സാരമില്ല കൃഷ്ണാ , പുണ്യാളന്‍ ആ പടം ബമ്പര്‍ ഹിറ്റ്‌ ആക്കി കയ്യില്‍ കൊടുത്തല്ലോ  "

" അത് ശരി അപ്പോള്‍ നീയും ഇപ്പോള്‍ പുണ്യാളന്റെ അളാനല്ലേ ? "

" എന്നെ വെറുതെ പറ്റിക്കേണ്ട കൃഷ്ണാ , എല്ലാം ഒരാള് തന്നെ യല്ലേ ? "

" എന്തായാലും നിങ്ങളുടെ ലവ് സക്സെസ്സ് ആയില്ലേ, ഈ കഥ ഒരു സിനിമയാക്കാന്‍ പറഞ്ഞാലോ ?,
എനിക്കിതില്‍ ആദ്യാവസാനം റോള് ഉണ്ടല്ലോ "

" എന്റെ കൃഷ്ണാ ചതിക്കല്ലേ " ബാലു ഉറക്കെ പറഞ്ഞു.

അതുവരെ ബാലുവിന്റെ അടുത്ത് സുഖമായി ഉറങ്ങിയിരുന്ന നന്ദ ഞെട്ടി എഴുന്നേറ്റു .

" എന്താ ബാലു, ഇന്നും കൃഷ്ണനെ സ്വപ്നം കണ്ടോ ? "

ഹാ,, എന്നവന്‍ തലയാട്ടി,

" ഇന്നെന്തായിരുന്നു സ്വപ്നം?  "

" പറയാം കളിയാകരുത് "

" ഇല്ല "

" നമ്മെ വച്ച് ഒരു സിനിമ ചെയ്യാന്‍ പോണു കൃഷ്ണന്‍ ..രഞ്ജിത് സംവിധാനം ചെയ്യും "

കേട്ടതും ഉറക്കെ ചിരിച്ചു നന്ദ.

" ഞാന്‍ ആദ്യമേ പറഞ്ഞതാ ചിരിക്കരുതെന്നു നിന്നെ ഞാന്‍.. "

അവന്‍ പുതപ്പെടുത്തു അവരുടെ മേലേക്കിട്ടു ...

" ഹേയ്...ബാലു ... ബാലൂ.. മോന്‍ ..."

അപ്പോള്‍ ദൂരെ രാധ കൃഷ്ണന്റെ കണ്ണ് പൊത്തി കാതില്‍ പതുക്കെ പറഞ്ഞു ...

" ഇനി അവര്‍ സന്തോഷമായി കഴിയട്ടെ .. വൃന്ദാവനം നമ്മെ കാത്തിരിക്കുന്നു. "

****************************************************
നൗഷാദ് തെക്കിനിയത്ത്




ഞായറാഴ്‌ച, നവംബർ 13, 2011

ഗുജറാത്തി ( 03 )

അവന്‍ നേരത്തെ ഇരുന്നിടത്ത് തന്നെ ഉണ്ടായിരുന്നു. ഈ ഗ്രാമത്തിലെ അവന്റെ ജീവിതത്തിനു വിലങ്ങുതടിയായി മുറിഞ്ഞു വീണ മരത്തിന്റെ തിരുശേഷിപ്പില്‍ തല ചായ്ച്ചു അവന്‍ കിടക്കുന്നു. കണ്ണടച്ച് കിടക്കുകയാണ്. ഉറങ്ങുകയായിരിക്കില്ല, ഓര്‍മകളില്‍ എവിടെയെങ്കിലും  ഇത്തിരി സന്തോഷത്തിന്റെ നിമിഷങ്ങള്‍ ഉണ്ടായിരുന്നോ  എന്ന് ചിന്തിക്കുന്നതാവാം.

" നീ വല്ലതും കഴിച്ചോ'? അവന്‍ ഞെട്ടിയത് പോലെ തോന്നി.

"ഇല്ല , ഇന്ന് മുതല്‍ ഈ ഗ്രാമത്തില്‍ എനിക്ക് ഭക്ഷണം ഇല്ല " 

" ആര് പറഞ്ഞു" ?

" ഇന്നലെ വന്നവര്‍ വാസുവേട്ടനോട് പറഞ്ഞിട്ട് പോയത്രേ എനിക്കൊന്നും തന്നെക്കരുത് എന്ന്,  "

" നീ വാ നമുക്ക് വല്ലതും കഴിക്കാം "
  
"‍  വിശപ്പില്ല, മേനോന്‍ ചേട്ടാ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു, ഏതോ ഒരു പരിചയവും ഇല്ലാത്ത സ്ഥലം, അവിടെ കൊട്ടാരം പോലെ ഒരു വീട്, ആ വീട്ടില്‍ നിന്നും ഞാന്‍ ഇടയ്ക്കു  പടാരില്ലേ ഒരു പാട്ട് അത് കേള്‍ക്കുന്നുണ്ടായിരുന്നു, ഞാന്‍ വീടിന്നകത്ത്‌ കയറി നോക്കി, അവിടെ മനോഹരമായ ഹാളില്‍ ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍ ,അദ്ദേഹം ചിത്രപ്പണികള്‍ ഉള്ള ഒരു കട്ടിലില്‍ ചെരിഞ്ഞു കിടന്നു ആ പാട്ട് കേള്‍ക്കുന്നു, അയാളുടെ ദേഹത്ത് കിടന്നു അയാളെ ശല്യപ്പെടുതിക്കൊണ്ടിരിക്കുന്നു ഒരു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടി, അവ്യക്തമായ കുറെ അക്ഷരങ്ങള്‍ ചേര്‍ത്ത് അവനും കൂടെ പാടാന്‍ നോക്കുന്നു,   ഞാന്‍ ഹാളിലെ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ കുറെ കുട്ടികള്‍ മുറ്റത്തെ പൂംതോട്ടത്തില്‍ കളിക്കുന്നു, അപ്പോള്‍ ഹാളിലേക്ക് മെലിഞ്ഞു സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നു, അയാളുടെ ഭാര്യയാണെന്നു തോന്നുന്നു, അവളും മനോഹരമായ ശബ്ധത്തില്‍ പാടുന്നുണ്ടായിരുന്നു, അവള്‍ ആ കുട്ടിയെ എടുത്തു, കയ്യില്‍ ഉണടായിരുന്ന ഭക്ഷണം കൊടുക്കാന്‍ ആവണം, അവനെയും കൊണ്ട് വീടിന്റെ പിന്‍ വശത്തേക്ക് പോയി, ഞാനും അവരെ പിന്തുടര്‍ന്നു,
അവിടെ ഒരു കടല്‍ തീരം ആണ്, വലിയ തിരമാലകള്‍ മുന്നില്‍ തടസ്സമായി നില്ല്കുന്ന പാറക്കല്ലുകള്‍ തകര്‍ത്തു
ആ വീട്ടിലേക്കു കയറാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഇപ്പോള്‍ ആണ് ആ വീട് ശരിക്കും കാണുന്നത്, കടല്‍ തീരത്ത് മനോഹരമായ ഒരു കൊട്ടാരം, അവള്‍ മനോഹരമായി പാടുന്നുണ്ടായിരുന്നു, കൊച്ചരിപ്പല്ലുകള്‍ കാണിച്ചു
കുട്ടി ചിരിക്കുന്നുണ്ട്, കടല്‍ അവനും ഇഷ്ടമാണെന്ന് തോന്നും അവന്റെ പുഞ്ചിരി കണ്ടാല്‍ .പെട്ടെന്ന് അകലെ ഒരു കൂട്ട നിലവിളി‍ കേട്ടു. ആ വലിയ വീടിന്റെ മതില്കെട്ടിനപ്പുറത്തു നിന്നായിരുന്നു അത്. അവള്‍ കുട്ടിയേയും കൊണ്ട് അകത്തേക്ക് ഓടി, എന്താണെന്ന് മനസ്സിലായില്ല, ഞാനും അകത്തേക്ക് കടന്നു, അപ്പോള്‍ ആ മനോഹരമായ ഉദ്യാനത്തില്‍ ഒരു കൂട്ടം കലാപകാരികള്‍ ...അത് വരെ അര്തുല്ലസിച്ചു കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ എല്ലാവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നു. ധീര ധീരം അവരുമായി പോരാടുന്നു കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് വളരെ ശാന്തനായി പാട്ട് കേട്ടിരുന്ന ആ മനുഷ്യന്‍, അക്രമികളില്‍ ഒരാള്‍ അയാളെ പിന്നില്‍ നിന്നും വാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തി, ഞാന്‍ അവളെ നോക്കി അവള്‍ കുഞ്ഞിന്റെ കണ്ണുകള്‍ പൊത്തിപ്പിടിചിരിക്കുന്നു, ഒരാള്‍ കയ്യിലിരുന്ന ഒരു കുപ്പിതുറന്നു അയാളുടെ വായിലേക്ക് എന്തോ ഒഴിച്ചു, പിന്നെ കയ്യില്‍ ഉണ്ടായിരുന്ന തീപ്പന്തം അയാള്‍ക്കുനേരെ നീട്ടി, ഒരു നിമിഷം അയാളുടെ വായില്‍ നിന്നും തീ ജ്വാലകള്‍ ഉതിര്‍ന്നു, ഞാനും കണ്ണുകള്‍ അടച്ചു. എന്തൊരു ക്രൂരതയായിരുന്നു, അവര്‍ ചെയ്തത്, അവര്‍ നേരെ വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം ആണ്, അവള്‍ കുഞ്ഞിനേയും കൊണ്ട് കടല്‍ തീരത്തേക്ക് ഓടിപ്പോയി, പക്ഷെ അവര്‍ അവളെയും കുഞ്ഞിനേയും കണ്ടു, ആ പാരക്കെട്ടുകല്ക് മുകളില്‍ വെച്ച് അവര്‍ അവളെ പിടികൂടി, ഒരു നിമിഷം ..അവള്‍ ആ കുഞ്ഞിനെ കടലിലേക്ക് എറിഞ്ഞു, അവള്‍ക്കു പക്ഷെ ചാടാന്‍ അക്രമികള്‍ സമ്മതിച്ചില്ല, പിന്നെ അവിടെ നടന്നത്  മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയായിരുന്നു, മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ തരാം താഴ്ന്നു പോയിരിക്കുന്നു, 
.എല്ലാം കണ്ടു ഞാന്‍ അവിടെ തളര്‍ന്നു വീണു, കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആ കടല്‍ തീരത്ത് കിടക്കുന്നു, എന്റെ അരികില്‍ അയാളും ആ സ്ത്രീയും, കുട്ടിയെ മാത്രം കണ്ടില്ല, 
അപ്പോള്‍ ആ സ്ത്രീ എന്നെ വിളിക്കുന്നു,

 " സഗീര്‍ എത്ര കാലമായി നീ തനിച്ചു?  വാ നമുക്ക് പോവാം,"  

ഞാന്‍ അയാളെ നോക്കി, " മകനെ ഇവള്‍ നിന്റെ ഉമ്മയാണ്, ഞാന്‍ നിന്റെ ഉപ്പയും, നമുക്ക് പോവാം മനുഷ്യന്‍ മനുഷ്യനായി ജീവിക്കുന്നിടത്തെക്ക് , പരുദീസയിലേക്ക് , "

ഞാന്‍ ഞെട്ടി എഴുന്നേറ്റു, നേരം  പുലര്‍ന്നിരുന്നു, എന്താ മേനോന്‍ ചേട്ടാ അതെന്റെ മാതാപിതാക്കള്‍ ആവുമോ", അവര്‍ എന്തിനാണ് എന്നെ വിളിച്ചത്, എന്റെ ഉമ്മ അവര്‍ അല്ലല്ലോ, എനിക്ക് സഗീര്‍ എന്നാ പേര് തന്നത്
എന്റെ ഉമ്മയല്ലേ , അതവര്‍ക്കെങ്ങനെ അറിയാം ?

എന്താണ് അവനോടു പറയേണ്ടത്?
" നീ വാ നമുക്ക് വല്ലതും കഴിക്കാം "

ഇല്ല മേനോന്‍ ചേട്ടന്‍ കഴിച്ചോ,
ഇവിടെ ഇങ്ങനെ കിടക്കാന്‍ നല്ല സുഖം , എന്നെ പിശാചിന്റെ സന്തതിയാക്കിയ ഈ 
മരച്ചോട്ടില്‍ ഇനി അധിക നേരം ഇല്ലല്ലോ,  ബസ്സ്‌ വരുന്നത് വരെ മാത്രം , ഞാന്‍ ഇങ്ങനെ കിടക്കട്ടെ. "

ഞാന്‍ ചായക്കടയില്‍ ചെന്നു വാസുവേട്ടനോട് കാര്യം തിരക്കി, എല്ലാവര്ക്കും ഒരേ അഭിപ്രായം ആയിരുന്നു. ഇനി മുതല്‍ എനിക്കും ഇവിടുന്നു ചായ വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങുകയായിരുന്നു. 
ആരോ ഉറക്കെ നിലവിളിച്ചു കൊണ്ട് വരുന്നത് കണ്ടു. ഓടിക്കിതച്ചു വന്ന അയാള്‍ പത്രക്കാരന്‍ കുഞ്ഞുമോന്റെ സൈക്കിള്‍ എടുക്കുന്നതിനിടയില്‍ കിതച്ചു കൊണ്ട് പറഞ്ഞു " പരമു വള്ളം മറിച്ചു, ആര്‍ക്കും ഇറങ്ങാന്‍ ധൈര്യം ഇല്ല , പുഴയില്‍ നല്ല അടിയോഴുക്കുണ്ട്., ഞാന്‍ ശ്രീധരന്റെ ബൂത്തില്‍ പോയി പോലീസിന് വിളിച്ചു പറയാം. "

" ദേവീ എന്റെ മോള്‍ " ...ഞാന്‍ പുഴക്കരയിലേക്ക് ഓടുന്നതിനിടയില്‍ സഗീറിനെ വിളിച്ചു . കാര്യം മനസ്സിലായിട്ടില്ല എങ്കിലും അവനും കൂടെ ഓടുകയായിരുന്നു. അപ്പോഴേക്കും ആളുകള്‍ കൂടിയിരുന്നു. പക്ഷെ ആരും 
പുഴയില്‍ ഇറങ്ങാന്‍ തയ്യാറായില്ല. കാര്യം അറിഞ്ഞതും ഒരു പരല്‍ മീന്‍ കണക്കെ സഗീര്‍ പുഴയിലേക്ക് കുതിച്ചു. എനിക്ക് തടയാന്‍ 
കഴിഞ്ഞില്ല , എന്നിലെ അച്ഛന്‍ അതിനു അനുവദിച്ചില്ല എന്നതായിരുന്നു സത്യം. നിലവിളികളും പൊട്ടിക്കരചിലുകലുമായി കുറെ സമയം.പെട്ടെന്ന് മഴയ്ക്ക് ശക്തി കൂടി , കൂടെ അകമ്പടിക്കെന്ന പോലെ കാറ്റും, ,കരിമലയിലെ വന്‍ മരങ്ങള്‍ കടപുഴകി വീണു, വലിയ പാരക്കഷ്ണങ്ങള്‍ പുഴയിലേക്ക് തെറിച്ചു ,. ഉരുള്‍ പൊട്ടലാണോ?ആരോ ഉറക്കെ ചോതിച്ചു, ഭൂമീ ദേവി രൌദ്ര ഭാവം ഉള്‍ക്കൊണ്ടിരിക്കുന്നു. ഇനി ആരെ വിളിക്കണം രക്ഷക്ക്, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു, കുരുന്നുകള്‍ക്കും പരമുവിനും ഒപ്പം ആ പാവത്തിനേയും ....
 ഒരു നിമിഷം എല്ലാ നിലവിളികളും നിന്ന് പോവുകയായിരുന്നു. വ്യക്തമല്ലെങ്കിലും മൂന്ന് കുട്ടികളുമായി സഗീര്‍ തിരിച്ചു വരുന്നത് കണ്ടു. " ഒന്ന് എന്റെ ലക്ഷ്മിക്കുട്ടി ആയിരിക്കണേ " എന്നിലെ അച്ഛന്റെ സ്വാര്‍ഥത..
അതെ ഒന്ന് എന്റെ ലക്ഷ്മിക്കുട്ടി തന്നെയായിരുന്നു. സഗീര്‍ അവന്റെ പാന്റില്‍ കെട്ടിയിട്ടു അവരെ കരക്കെത്തിചിരിക്കുന്നു, " ആരെങ്കിലും കൂടെ വരണം എന്നാലേ  നമുക്ക്  എല്ലാവരെയും രക്ഷപ്പെടുത്താന്‍ പറ്റൂ.." 

 " ഇത്തിരിപ്പോന്ന ഒരു ചെക്കന്‍ ഇത്രയൊക്കെ ചെയ്തില്ലേ ..നിങ്ങള്‍ ആരും ആണുങ്ങള്‍ അല്ലെ "

വാസുവേട്ടന്റെ ചോദ്യത്തിനും ആരും മറുപടി പറഞ്ഞില്ല. അപ്പോളേക്കും പോലീസും ഫയര്‍ ഫോര്‍സും എത്തി, കൂടെ വന്ന ആമ്ബുലന്സിലേക്ക് കുട്ടികളെ കയറ്റി, പോലീസുകാരും സഗീറും ചേര്‍ന്ന് എല്ലാവരെയും കരക്കടുപ്പിച്ചു, മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. വെള്ളം പുഴയില്‍ നിന്നും തീരത്തേക്ക് കയറാന്‍ തുടങ്ങി, കുട്ടികളെയും കൊണ്ട് ആംബുലന്‍സ് പോയി, കൂടെ പോവാന്‍ തുനിഞ്ഞപ്പോള്‍ ,പോലീസ് തടഞ്ഞു,  സിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെന്നാല്‍ മതി എന്ന് പറഞ്ഞു. അപ്പോളാണ് ആരോ പരമുവിനെ അന്നെഷിച്ചത്, പരമുവിനെ മാത്രം കിട്ടിയില്ല , ഇനി തിരച്ചില്‍ നടത്തിയിട്ട് കാര്യമില്ല എന്ന് പോലീസ് പറഞ്ഞു. ആരും ഇനി പുഴയിലേക്ക് ഇറങ്ങരുത് എന്ന് മുന്നറിയിപ്പും നല്‍കി. സഗീരിനു പക്ഷെ അടങ്ങിയിരിക്കാന്‍ പറ്റുമായിരുന്നില്ല. അവന്‍ വീണ്ടും പുഴയിലേക്ക് കുതിച്ചു. അത് പക്ഷെ ഒരു തിരിച്ചു വരവിനുള്ള
പോകായിരുന്നില്ല. ഞങ്ങള്‍ എല്ലാവരും നോക്കിനില്‍ക്കെ അവന്‍ മരണത്തിലേക്ക് ഊളിയിട്ടു. മരണ മുഖത്ത്  നിന്നും അവനു
എപ്പോള്‍ വേണമെങ്കിലും തിരിച്ചു പോരാമായിരുന്നു. പക്ഷെ പരമു ഇല്ലാതെ തിരിച്ചു വരില്ല എന്ന നിശ്ചയിചിരുന്നിരിക്കാം അവന്‍.
അവനെ പറ്റി പോലീസ് ചോതിച്ചപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല.ഇവിടെ പണി അന്നെഷിച്ചു വന്ന ഒരു പയ്യന്‍ എന്നല്ലാതെ ആര്‍ക്കും ഒന്നും അറിയില്ലല്ലോ. ഞാന്‍ അവരോടു എല്ലാം പറഞ്ഞു, എന്റെ നാടുകാരും
കേള്‍വിക്കാരായി. അവന്‍ ഗുജറാത്തില്‍ എവിടെയോ ജനിച്ചു കേരളത്തില്‍ വളര്‍ന്ന കഥ ഞാന്‍ അവര്‍ക്കുമുന്നില്‍ തുറന്നു. മനസ്സില്‍ സഗീരിനോട് മാപ് പറഞ്ഞു. ഇനി അവരുടെ ശവം ചവറ കടല്‍ തീരത്ത് നോക്കിയാല്‍ മതി എന്ന് പോലീസ് പറഞ്ഞു.എന്റെ നാടുകാര്‍ അവനെ തിരിച്ചറിയുകയായിരുന്നു അവന്‍ ഈ ഗ്രാമത്തില്‍ വന്നത് നാശം വിതക്കാന്‍ അല്ല മറിച്ചു ഈ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായിരുന്നു എന്ന്. ഒരുപാട് വൈകിയ ഒരു തിരിച്ചറിവ്.

  പരമുവിന്റെ ശവശരീരം മൂന്നാം നാള്‍ ചവറയില്‍ തന്നെ അടിഞ്ഞു. സഗീറിനെ മാത്രം കടല്‍ തിരിച്ചു തന്നില്ല. ഒരു പക്ഷെ അങ്ങ് ദൂരെ അവന്റെ ഉമ്മയും ഉപ്പയും അവന്‍ കണ്ട സ്വപ്നത്തില്‍ എന്ന പോലെ  കാത്തിരിക്കുന്ന  ഗുജറാത്തിലെ ഏതെങ്കിലും തീരത്ത് അവനും അടിഞ്ഞിട്ടുണ്ടാവും.

***********

തൊടിയില്‍ നിന്നും വന്ന ഒരു ഇളം കാറ്റ് ഓര്‍മകളില്‍ നിന്നും തൊട്ടുണര്‍ത്തി,   പതുക്കെ എഴുന്നേറ്റു ലക്ഷ്മിക്കുട്ടിയുടെ റൂമില്‍ ചെന്നു. അവള്‍ ഇപ്പോള്‍‍ അന്ന് സഗീര്‍ എന്റെ കയ്യില്‍ തിരിചെല്പിച്ച പഴയ ലക്ഷ്മിക്കുട്ടി അല്ല. ഡോക്ടര്‍ ലക്ഷ്മി മേനോന്‍ ആണ്. കുറെ നാളു  കൂടി അവള്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നിരിക്കുകയാണ്. അവളുടെ അടുത്ത് ഞങ്ങളുടെ പഴയ ലക്ഷ്മിക്കുട്ടിയുടെ കാര്‍ബണ്‍ കോപ്പി പോലെ അവളുടെ മകള്‍ പാര്‍വതി എന്ന പാറുക്കുട്ടി.
ഞാന്‍ പതുക്കെ ചെന്നു അവളുടെ കാതില്‍ പറഞ്ഞു.

 "ഇന്നേക്ക് നീ നിന്റെ രണ്ടാം ജന്മത്തിലേക്കു വന്നിട്ട് ഇരുപത്തിഎഴു വര്ഷം ആയിരിക്കുന്നു, അതോടൊപ്പം നിനക്ക് ചെറുപ്പത്തില്‍ കുറെ മിട്ടായികള്‍  വാങ്ങിത്തന്നു അവസാനം മരണത്തില്‍ നിന്നുപോലും നിന്നെ കൈ പിടിച്ചു കയറ്റിയ ഒരു ഭ്രാന്തന്‍ ഗുജറാത്തിയുടെ ജീവന്‍ പൊലിഞ്ഞു പോയതും ഇന്ന് തന്നെ ആയിരുന്നു. "

തിരിഞ്ഞു നടന്ന എന്റെ കയ്യില്‍ അവള്‍ പിടിച്ചു. " എനിക്കെല്ലാം ഓര്‍മയുണ്ട് അച്ഛാ , അന്ന് തൊട്ടു ഈ
നിമിഷം വരെ അച്ഛന്‍ എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഞാന്‍ ഉറക്കമാണെന്ന്  കരുതി അച്ഛന്‍ പറഞ്ഞിരുന്നതെല്ലാം ഞാന്‍ കേട്ടിരുന്നു, ഇനി നമ്മളുടെ ഒരുപാട് തലമുറകള്ക്കിപ്പുരവും ഈ കഥ ഓര്‍ത്തു വെക്കും, അച്ഛന്റെ " ഗുജറാത്തി" എന്ന നോവലിലൂടെ. "

ഞാന്‍ തിരിഞ്ഞു നടന്നു. ഇനി എനിക്കും സുഖമായുറങ്ങാം, അപ്പോള്‍ പുഴക്കരയില്‍ സഗീറിന്റെ ആ പഴയ പാട്ട് വീണ്ടും കേള്‍ക്കുന്നത് പോലെ തോന്നി.
ഇപ്പോള്‍ സ്വര്‍ഗത്തില്‍ അവന്റെ ആത്മാവ്  സന്തോഷിക്കുന്നുണ്ടാവും , അവന്റെ ഉമ്മക്കും ഉപ്പക്കും ഒപ്പം.

*********************************

 ‍