ശനിയാഴ്‌ച, ജനുവരി 14, 2012

കഥയിലൊരു കഥ

 കഥയിലൊരു കഥ ( ഇബിലീസിനൊരു ചങ്ങാതി   )



" രാജ് ഭയ്യ മേ ആജ് ഗര്‍ ജാരെ "  ആസിഫ്  വളരെ സന്തോഷത്തിലാണ്.ഇന്ന് അവന്‍ നാട്ടില്‍ പോവുന്നത് കൊണ്ട് മാത്രമല്ല , അടുത്ത സണ്‍‌ഡേ അവന്റെ ഒന്നാം വിവാഹ വാര്‍ഷികം ആണ്.
" മുബാറക് ഹോ ബായ് ജാന്‍...മുബാറക് ഹോ ....ഏക്‌ ചായ് പിയെഗ ? "

" ക്യും നഹി ? "  അപ്പോള്‍ അവിടേക്ക് ഒരു മിലിട്രി ജീപ്പ് വന്നു.

" ആസിഫ് ആപ്കോ സുര്‍ജിത് സര്‍ ബുലായ "

" മേരോകോ ?,... താങ്ക്സ് ശിവ  "

" രാജ് ഭയ്യ മേ ആരെ "

****************

"  ആസിഫ്  യു ഷുഡ്‌ റിപ്പോര്‍ട്ട്‌ ഡ്യൂട്ടി ടുമോറോ "

" സര്‍ ...ആക്ച്വലി ...."

" ഐ നോ ആസിഫ്  ..നെക്സ്റ്റ് സണ്‍‌ഡേ .. യുവര്‍ ഫസ്റ്റ് വെദ്ദിംഗ് ആന്നിവേര്സരി ....ബട്ട്‌ നാഷണല്‍ ഡ്യൂട്ടി ഈസ്‌ ദി മോസ്റ്റ്‌ ഇമ്പോര്ടന്റ്റ്‌ "

" സര്‍ "

" നാളെ  നിനക്ക് ഡ്യൂട്ടി ചാന്ദ് മസ്ജിദിനു അടുത്താണ് , ഇന്റെലിജെന്റ്സ് റിപ്പോര്‍ട്ട്‌ അനുസരിച്ച് തീവ്രവാദികള്‍ മസ്ജിദിനു അടുത്ത പ്രദേശങ്ങളില്‍ ക്യാമ്പ്‌ ചെയ്തിട്ടുണ്ട്. മസ്ജിദില്‍ അവരുടെ നീകം എന്താണ് എന്നാണ് അറിയേണ്ടത്. നിനക്ക് ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞു തരേണ്ട കാര്യമില്ല. "

" സര്‍, എന്റെ ഊഹം ശരിയാണെങ്കില്‍ ..മസ്ജിദ് ആവണം അവരുടെ ലക്‌ഷ്യം. അതിന്റെ പേരില്‍
നമ്മുടെ സഹോദരങ്ങളെ തമ്മിലടിപ്പിക്കുക എന്നതാവണം അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. "

" അതെ ..ഇപ്പോള്‍ നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രതിസന്ധി വര്‍ഗീയതയാണ്. നമ്മുടെ രാജ്യത്തിന്റെ
ശത്രുക്കള്‍ ഇനി ഏറ്റവും ഈസി ആയി ഉപയോഗിക്കുന്നതും ഇതായിരിക്കും. "

" സര്‍ ഇന്ന് തിങ്കള്‍. അടുത്ത വെള്ളിയാഴ്ചക്കുള്ളില്‍ നമ്മുടെ മിഷന്‍ നടന്നിരിക്കണം. ഇല്ലെങ്കില്‍ നമ്മള്‍
വലിയ വില നല്‍കേണ്ടി വരും. ആയിരത്തിനു മീതെ ആളുകള്‍ ജുമാ നമസ്കാരത്തിനു അവിടെ എത്തും.
അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല. "

" ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു. ആരെല്ലാം കൂടെ വേണം എന്ന് നിനക്ക് നിശ്ചയിക്കാം "

" സര്‍ , ഇന്ന് മുതല്‍ ഞാന്‍ ഓണ്‍ ഡ്യൂട്ടി  ആണ്.നാളെ വൈകീട്ടോടെ ഞാന്‍ ഒരു തീരുമാനം പറയാം. നമ്മള്‍
മിഷന്‍ എപ്പോള്‍ എവിടെ എങ്ങിനെ തുടങ്ങും എന്ന്.പക്ഷെ സര്‍ എനിക്ക് ഒരു ഉപകാരം ചെയ്യണം , എല്ലാവരുടെയും വിചാരം ഞാന്‍ ഇന്ന് മുതല്‍ ലീവ് ആണെന്നാണ്‌. അതങ്ങിനെ തന്നെയാവണം, ഇന്ന് രാത്രി ഞാന്‍ ഇവിടുന്നു റെഡി ആയി ഇറങ്ങുമ്പോള്‍ എന്നെ റെയില്‍വേ സ്റ്റേഷനില്‍ വിടാന്‍ താങ്കള്‍ വരണം, എന്നിട്ട് താങ്കള്‍ക്ക് വിശ്വസിക്കാവുന്ന ഏതെങ്കിലും ഒരാളുടെ വീട്ടില്‍ എന്നെ വിടണം. ബാകി എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്ന പോലെ നടക്കും.   "

" ഓക്കേ ബെസ്റ്റ് ഓഫ് ലക്ക് "
" താങ്ക്യൂ സര്‍, "

***********
" ഹരേ ബാബൂ ...തും കൊന്ഹെ....പെഹലെ ഇതെര്‍ തോ നഹി ദേഖ " രാജ് ഭയ്യ അവനെ ആദ്യമായി കാണുകയാണ്. അതേയ് ഇതിനു മുന്‍പ് അവനെ ആരും ഇവിടെ കണ്ടിട്ടില്ല.

" ഞാന്‍ ഗുജറാത്തില്‍ നിന്നാണ്. അവിടെ നടന്ന കലാപത്തില്‍ എനിക്ക് എല്ലാം നഷ്ടപെട്ടു, ഇപ്പോള്‍ ഈ പകുതി പൊള്ളിയ ശരീരവുമായി ജീവിക്കുന്നു. കഴിക്കാന്‍ എന്തെങ്കിലും തരുമോ? " അവന്‍ പൊള്ളി കരിഞ്ഞു പോയ അവന്റെ ശരീരഭാഗം കാണിച്ചു പറഞ്ഞു.

രാജ് ഭയ്യ  അവനു കഴിക്കാന്‍ പാനിപൂരി കൊടുത്തു.അവന്‍ അത് വളരെ വേഗത്തില്‍ കഴിച്ചു. അവിടെ നിന്നും പോവുമ്പോള്‍ അതുവരെ അവിടെ ഇരുന്നിരുന്ന ഒരു മനുഷ്യന്‍ അവനെ പിന്തുടര്‍ന്നു.

" എന്താ നിന്റെ പേര് ?  "

" കമാല്‍ "

" എന്താണ് നിന്റെ ജീവിതത്തില്‍ നടന്നത് ? "

" ഞാന്‍ പറഞ്ഞില്ലേ ...അത് തന്നെ "

" നിന്റെ സഹോദരങ്ങളെയും, മാതാപിതാക്കളെയും കൊന്നു തള്ളിയവനോട് നിനക്ക് പ്രതികാരം ഇല്ലേ? "

" എന്ത് പ്രതികാരം , അവര്‍ പോയി , ഇനിയുള്ള കാലം എങ്ങിനെയെങ്കിലും ജീവിച്ചു തീര്‍ക്കണം "

" നീ ഈ പാതി വെന്ത ശരീരവും കൊണ്ട് എങ്ങിനെ ജീവിക്കും? , ഇത് പോലെ പിച്ച എടുത്തു ജീവിക്കാന്‍ നിനക്ക് നാണമില്ലേ ? നീ എന്റെ കൂടെ വരൂ, നിനക്ക് ഞാന്‍ ഒരു ജോലി തരാം, നഷ്ടപ്പെട്ടു എന്ന് നീ കരുതുന്ന
നിന്റെ ജീവിതത്തിനു ഒരു പുതിയ അര്‍ഥം തരാം. "

അയാള്‍ അവനെയും കൊണ്ട് നടന്നു. അവര്‍ ചെന്നെത്തിയത് ഒരു പഴയ കെട്ടിടത്തില്‍ ആണ്. ആകെ പൊടി പിടിച്ചു
കിടന്നിരുന്ന ആ മൂന്നു നില കെട്ടിടത്തില്‍ ചെന്ന് അയാള്‍ ഉറക്കെ വിളിച്ചു. ഒരു റൂമില്‍
പ്രകാശം പരന്നു. അവിടെ കുറെ ആളുകള്‍. അവരെല്ലാം കൂടെ അവന്റെ മനസ്സില്‍ വിഷം കുത്തി വെക്കാന്‍ തുടങ്ങി.

" നിങ്ങള്‍  പറയുന്ന പോലെ ഇവിടെ ഈ മസ്ജിദില്‍ വരുന്ന ആയിരങ്ങളെ കൊലപ്പെടുത്തിയിട്ട് എനിക്ക് എന്ത്
കിട്ടാന്‍ , അല്ലെങ്കില്‍ തന്നെ ഇവിടെയുള്ളവര്‍ ആരും അല്ല എന്റെ ജീവിതം തകര്‍ത്തത്, "

" അറിയാം, പക്ഷെ നമ്മള്‍ പ്രതികരിക്കണം, ചോരക്കു ചോര, അതാവണം ഇനിയുള്ള കാലം നമ്മുടെ ജീവിതം "

" അടുത്ത വെള്ളിയാഴ്ച നമ്മള്‍ ചാന്ദ് മസ്ജിദ് തകര്‍ക്കും, പിന്നെ അവിടെ ജീവന്‍ നഷ്ടപ്പെട്ട മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി നമ്മള്‍ തന്നെ നിരത്തില്‍ ഇറങ്ങും,കണ്ണില്‍ കാണുന്ന എല്ലാം നശിപ്പിക്കും, ഈ രാജ്യം നമ്മുടേതല്ല, അത് നമ്മള്‍ തകര്‍ക്കും,
നമുക്ക് സ്വസ്ഥമായി ജീവിക്കാന്‍ പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉണ്ട്,നീ അതിനൊരു കൈതിരിയാവും, വെള്ളിയാഴ്ച നീ അവിടെ ഒരു അഗ്നിഗോളമായി പൊട്ടിത്തെറിക്കുമ്പോള്‍ അത് ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക്‌ ജീവിതത്തിന്റെ പുതിയ വെളിച്ചമാവും , നീ തയാറല്ലെ ? "

" അതെ ..ഞാന്‍ തയ്യാര്‍ ....അതിനു മുന്‍പ് എനിക്ക് മസ്ജിദില്‍ പോവണം, ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ എനിക്ക് മസ്ജിദില്‍ തീര്‍ക്കണം, ഈ ദൌത്യം ഞാന്‍ ഏറ്റെടുക്കുന്നു , വ്യാഴച്ച രാത്രിയില്‍ ഞാന്‍ തിരിച്ചു വരും കാത്തിരിക്കുക, എന്റെ ജീവിത ലക്‌ഷ്യം ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും, "

" നീ പോവ്വൂ , നിനക്ക് ഇപ്പോള്‍ സുരക്ഷിതമായ സ്ഥലം മസ്ജിദ് തന്നെ. "


വിഷം കുത്തിവെക്കപ്പെട്ട മനസ്സുമായി അവന്‍  പതുക്കെ അവിടെ നിന്നും ഇറങ്ങി നടന്നു. അപ്പോള്‍ തങ്ങള്‍ക്കു  കിട്ടിയ  പുതിയ ഇരയെ എങ്ങിനെ വിനിയോഗിക്കണം എന്നാ ചര്‍ച്ചയില്‍ ആയിരുന്നു ആ രാജ്യ ദ്രോഹികള്‍.

" ഹലോ സ്വമിജീ , "
" ഹലോ "
" അടുത്ത വെള്ളിയാഴ്ച എല്ലാം നമ്മള്‍ ഉദ്ദേശിച്ച പോലെ നടക്കും, അതിനു അടുത്ത ദിവസം താങ്കളുടെ ഊഴം ആണ്, അറിയാമല്ലോ മസ്ജിദ് തകര്‍ന്നതിന്റെ പേരില്‍ ഞങ്ങള്‍ തുടങ്ങുന്ന കലാപം അവസാനിക്കുന്നതിനു മുന്‍പ് ആ ക്ഷേത്രം തകരണം , മുസ്ലിം ജനതയുടെ പ്രതികാരം ആയെ  അതിനെ ആളുകള്‍ കാണാവൂ, അതോടെ രാജ്യം മുഴുവനും കത്തി എരിയണം, "

" എല്ലാം എനിക്ക് വിട്ടേക്കുക, എന്റെ ഭക്തന്മാര്‍ എന്നെ കണ്ണടച്ച് വിശ്വസിക്കുന്നു, അവരില്‍ ഒരാളെ പോലും ഞാന്‍ ജീവനോടെ വെച്ചേക്കില്ല, പക്ഷെ നിങ്ങള്‍ പറഞ്ഞ പണം ഞാന്‍ പറയുന്ന പ്രകാരം നാല് അക്കൌണ്ടുകളില്‍ ആയി വന്നിരിക്കണം ആദ്യം, "

" ആ കാര്യത്തില്‍ സംശയം വേണ്ട , മസ്ജിദ് തകരുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് പണം കിട്ടിയിരിക്കും, പിന്നെ ക്ഷേത്രം " അതും പറഞ്ഞു അയാള്‍ അട്ടഹസിച്ചു ചിരിച്ചു.

************

സമയം രാത്രി പത്തുമണി കഴിഞ്ഞു. കേണല്‍ സുര്‍ജിത് സിംഗിന്റെ ടെലെഫോണ്‍ നിര്‍ത്താതെ അടിച്ചു കൊണ്ടിരിക്കുന്നു.

" ഹലോ "

" സര്‍, ആസിഫ്, "
" പറയു എന്താണ് അവരുടെ നീക്കം, നീ എവിടെയാണ്, എവിടെ നിന്നാണ് വിളിക്കുന്നത്‌, "
" സര്‍, നമ്മുടെ ഊഹം ശരിയാണ്, അടുത്ത വെള്ളിയാഴ്ച അവര്‍ മസ്ജിദ് തകര്‍ക്കും, ഞാന്‍ ഇപ്പോള്‍ മസ്ജിദില്‍ ഉണ്ട്, മൌലാനയുടെ റൂമില്‍  നിന്നാണ് വിളിക്കുന്നത്‌, അല്ലാമ ഇഖ്‌ബാല്‍ യൂനിവേര്‍സിറ്റിയുടെ ബാക്ക് സൈഡില്‍ നിന്നും ഏകദേശം അര കിലോമീറ്റെര്‍ ദൂരെ ...ഹബീബ നദിയുടെ ഭാഗത്തേക്ക് പോവുന്ന വഴിയില്‍ സെക്കന്റ്‌ ലെഫ്റില്‍ ഉള്ള ഒരു പഴയ കെട്ടിടം...അവിടെയാണ് അവരുടെ ക്യാമ്പ്‌, പക്ഷെ ഒരുപാട് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്, അവര്‍ ഏറിയാല്‍ ഏഴോ എട്ടോ പേരെ ആ കെട്ടിടത്തിലുള്ളൂ ...പക്ഷെ അവരുടെ കൂടെ വേറെയും  ഒരുപാട്  പേരുണ്ടോ എന്നുറപ്പിക്കാന്‍ വയ്യ, നാളെ കാലത്ത് നാലുമണിക്ക് നമുക്ക് അവരെ അറ്റാക്ക്‌ ചെയ്യണം, പത്തുപേര്‍ മാത്രം ...അതും
ഒരുമിച്ചു വരരുത്, ഇന്ന് രാത്രി തന്നെ അതായത് ഒരു മണിക്ക് മുന്‍പ് തന്നെ എല്ലാവരും അവിടെ എത്തിയിരിക്കണം, "

" ഇതാ ഞങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു, "

" പ്രത്യേകം ശ്രദ്ധിക്കണം , വളരെ ഈസിയായ ഒരു ഒപ്രേഷന്‍ ആണ്, എന്ന് കരുതി നിസാരമായി കാണരുത്, അവിടെയുള്ള ആളുകളുടെ ജീവന്‍ നമുക്ക് നമ്മുടെ നാട് പോലെ തന്നെ വിലപ്പെട്ടതാണ്‌, "

" മനസ്സിലാക്കുന്നു, നീ നമ്മുടെ നാടിനു ഒരു മുതല്‍കൂട്ടാണ്, "
" നമ്മള്‍ എന്ന് പറയാം സര്‍, "

ഫോണ്‍  കട്ട്‌ ചെയ്തു അസിഫ് മൌലാനയോടു പറഞ്ഞു.  " മൌലാന താങ്കള്‍ ഒന്ന് കൊണ്ടും പേടിക്കരുത്, എല്ലാ വെള്ളിയാഴ്ചയും പോലെ ഈ വെള്ളിയാഴ്ചയും കടന്നു പോവും "

" നിങ്ങളെ പോലെ ധീരന്മാരായ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതെ കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തിനു
ഭയക്കണം , അള്ളാഹു ഇത്തരം രാജ്യദ്രോഹികളില്‍ നിന്നും നമ്മുടെ നാടിനെ കാത്തു രക്ഷിക്കട്ടെ, "

" ആമീം "

" മിഷന്‍ വിജയിച്ചു ക്യാമ്പില്‍ ചെല്ലുമ്പോള്‍ സുര്‍ജിത് സാറിനോട് എന്റെ സലാം പറയണം, "

" തീര്‍ച്ചയായും, ഈ മിഷന്റെ വിജയത്തില്‍ താങ്കളുടെ സഹായം വിലപ്പെട്ടതാണ്‌, മിഷന്‍ അവസാനിക്കുന്നത് വരെ ഞാന്‍ ആരാണെന്ന് ഇവിടെ ആരും അറിയരുത്. "
*****************************
 " കമാല്‍ തും ഇത്നെ ബടെ ധോഖ കിയ ..ബസ്‌ ഹമാരെലിയെ നഹീ ..പുരാ മുസല്‍മാനോ കേലിയെ .." 
 " ഞാന്‍ ഒരു മുസ്ലിം സഹോദരനും ഒരു ചതിയും ചെയ്തില്ല... ഞാന്‍ നിനക്ക് വാക് തന്നിരുന്നു എന്റെ ദൌത്യം ഞാന്‍ നിറവേറ്റും എന്ന്. എന്റെ ദൌത്യം എന്റെ രാജ്യത്തെ സ്വന്തം ജീവന്‍ പോലും കൊടുത്ത് സംരക്ഷിക്കുക്ക എന്നതാണ്. എന്റെ നാടും എന്റെ സഹോദരന്മാരും ...ഓരോ ഇന്ത്യക്കാരനും വേണ്ടി 
മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ഹൃദയം ഉണ്ട് ദാ ഇവിടെ. നിന്നെ പോലുള്ള രാജ്യ ദ്രോഹികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടി അത് നിശ്ചലമാവില്ല , സാരെ ജഹാന്‍ സെ അച്ചാ ...എന്ന് ഞങ്ങള്‍ പാടുന്ന ഞങ്ങളുടെ രാജ്യം മലിനപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതിനു ഞങ്ങളെ പോലുള്ള ധീര ജവാന്മാരുടെ ഞരമ്പുകളിലെ രക്തയോട്ടം നിലക്കണം..."

" ഹരേ സാലെ ...തും ബി ഫൗജ് ഹെ? ചൂ....." 

അത് മുഴുവനും പറയാന്‍ അവനു സമയം കൊടുത്തില്ല. സുര്‍ജിത് സാറിന്റെ റൈഫിള്‍ മൂന്നുവട്ടം തുടരെ ശബ്ദിച്ചു.


 **************************

" ഇക്കാ..."

" ഹിമാറെ കഥയുടെ രസം കളഞ്ഞു. ന്താപ്പോ അനക്ക് ബെണ്ട്യെ"

" ഇതാപ്പോ നന്നായെ ..ഇങ്ങളല്ലെന്നു മനുഷ്യ എന്നെ പാത്തൂന്റെ പോരലേക്ക് പറഞ്ഞയച്ച്ചേ ...എന്നിട്ടിപ്പോ ഇന്നെ തിന്നാന്‍ ബര്യാ.."

" ഹ ..ഹ പറഞ്ഞ പോലെ ഞമ്മളത് മറന്ന്...ന്തായീ ?  "
" ഈ നബീസു ഒരു കാര്യം ഏറ്റാ പിന്നെ അയിനു വല്ല മോടക്കൊണ്ടോ ? "
" അത് പിന്നെ ഞമ്മക്കരിഞ്ഞൂടെ പൊന്നെ,.ഇജ്ജു കോയാടെ കെട്ടിയോള്‍ അല്ലേ , ഇബിലീസ് കോയാടെ...
ഏത്? ...  ഇജ്ജ് കാര്യം പറ. "
" പാത്തൂന്റെ മോള്‍ക്ക്‌  വന്ന കാര്യം കൊണ്ടോട്ടീന്നാ , ഓല് ബാല്യ ഹോട്ടല്‍ മോതലളിമാരാന്ന പാത്തു പറഞ്ഞെ ,ന്നാലോ ചെക്കന്ക്ക് അതിന്റൊന്നും ആവശ്യം ഇല്ലാത്രേ ...ഒന്ക് ദുഫായീല് സോട്ട് വാറിന്റെ കമ്പനിണ്ടാത്ത്രെ "

" സോട്ട് വാരല്ല ഹംകേ ...സോഫ്റ്റ്‌ വയര്‍ ..."
" ന്തെങ്കിലും ആവട്ടെ അയിന്റെ പണിയാ...പിന്നെ സോര്‍ണത്തിന്റെ പണിയും ഉണ്ട്നാ തോന്നുനത് ...
താലീ ..താലീ ന്നു പറയണതും കേട്ടക്കിന്...."

 " താലീ അല്ല ഹിമാറെ ...ടാല്ലി...അത് കമ്പൂട്ടെരില് കണക്കു നോക്കിണ സാധനമാണ്. ...അപ്പൊ ബല്യ
പുള്ളിയാ "

 " എനിക്ക് കേട്ടിട്ട് സഹിക്കാന്‍ പറ്റണില്ല റബ്ബേ ...ഇങ്ങള് അത് മൊടക്കീന്നരിഞാലെ ഞമ്മക്ക് സമാധാനം ബരുള്ളൂ"

" ഇജ്ജ് അടങ്ങു ശേയ്ത്താനെ ....അത് മൊടക്കി ആ കാര്യം ഞമ്മടെ മയ്മൂനാക്ക് കൊണ്ടത്തരും ഞമ്മള് , ഞമ്മള് ഈ പൊട്ട കണ്ണടയും ബെച്ചു കസ്ടപ്പെട്ടു ഈ കഥകള് വായിക്കനത് എന്തിനാന്നാ അന്റെ വിചാരം, ?  ചാരപ്പണിയുടെ ഐഡിയ ഞാന്മ്മക്ക് കിട്ടനത് ഇമ്മായിരി കഥ ബായിച്ചിട്ടല്ലേ "

" ഇനീപ്പം ഇങ്ങള് എപ്പോള കൊണ്ടോട്ടിക്ക് പോണത് ? "

" കുതിരേ അനക്ക് ഇല്ലോളം വെവരം ഇണ്ടാ ? , ഞാന്‍ അബടെ പോയി കല്യാണം മൊടക്ക്യ പിന്നെ മൈമൂനാന്റെ  കാര്യം പറഞ്ഞു ഇക്കബടെ പൂവാന്‍ പറ്റോ ? "

" പിന്നെ ?  "

" അതിനാണ് പടച്ചോന്‍ ഈ നോവല് ഇന്റെ കജ്ജീല്‍ തന്നത് "

" ഇതൊണ്ട് എന്താക്കാനാ ?  "

" കഥയില്‍ ഒരാളെ അയച്ചെങ്കി ഞമ്മള് രണ്ടാളെ അയക്കും, ഇജ്ജ് കണ്ടോ ...കുഞ്ഞി മൊയ്തീനും ആശാരി നാണുവും കൂടി പൊയ്ക്കോളും "

" ഗീബത്തും നമീമത്തും ന്നു പറേണ മാതിരിയല്ലേ ഒറ്റിങ്ങള്...നന്നായി , ഇങ്ങടെ ഒരു തല, "

" ഇതൊക്കെ എന്ത് ..അന്നേ കെട്ടനയിനു മുമ്പൊക്കെ എന്തെയിരിന്നു ഞമ്മള് ...അനക്കൊര്‍മണ്ടോ അന്ന് ..
ഞമ്മടെ ദുബായി കാദറിന്റെ മോള് റസിയാടെ കാര്യം ഞമ്മള് മൊടക്കിയത് ? നിശയം വരെ കയിചില്ലേ ഞമ്മള് മലമ്പനി വന്നു കെടന്ന സമയം കൊണ്ട് പഹയന്മാര് , ന്നിട്ടെന്തായി ഒടുക്കം കല്യാണം മൊടങ്ങിയ ഓന്റെ മോള് റസിയ ഞരമ്പ്‌ മുറിച്ചു മയ്യത്താവാന്‍ നോക്കീലേ? , അയിന്റെ ശേഷം ഓള്‍ക്ക് ബല്ല  കാര്യോം ബന്നോ ? "

" അതൊക്കെ പോട്ടെ ഇജ്ജു നമ്മടെ മോള് മൈമൂനാട് ഒരു ചായ ഇണ്ടാക്കാന്‍ പറഞ്ഞെ "

" മോളെ മൈമൂ ......മൈമൂനാ .."  മോളെയും വിളിച്ചു അവര്‍ അകത്തേക്ക് പോയി. ചായയും കാത്തു അയാള്‍ അവിടെ
തന്നെ ഇരുന്നു. പെട്ടെന്നാണ് ഒരു കരച്ചില്‍ കേട്ടത്.


" ഇന്റെ റബ്ബേ ...." അയാള്‍ അകത്തേക്ക് ഓടി. അകത്തു വെട്ടിയിട്ട വാഴ പോലെ അയാളുടെ ഭാര്യ നബീസു . കയ്യില്‍ ഒരു വെള്ളക്കടലാസ്.അയാള്‍ അതെടുത്തു വായിക്കാന്‍ തുടങ്ങി.

" എത്രയും പ്രിയപ്പെട്ട എന്റെ ബാപ്പക്കും ഉമ്മക്കും ,

ഞാന്‍ പോവുകയാണ്. എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ , ആള് മറ്റാരും അല്ല , നമ്മടെ ദുബായ് കാദര്‍ ഇക്കാടെ മോന്‍ റസാക്കിന്റെ കൂടെ. നിങ്ങള്‍ പേടിക്കേണ്ട. നിങ്ങള്‍ റസിയാടെ കല്യാണം മുടക്കിയതിനു പകരം ചോതിക്കാന്‍ വേണ്ടിയാവും എന്ന് കരുതുകയും വേണ്ട ..ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. എന്നെ പോന്നു പോലെ നോക്കിക്കോളും എന്ന് എനിക്കുറപ്പാണ്, ഇതെല്ലം കേള്‍ക്കുമ്പോള്‍ എന്റെ ഉപ്പക്കും ഉമ്മക്കും സന്തോഷം ആവും എന്നെനിക്കറിയാം, ഒരു ചില്ലിപ്പൈസ ചിലവില്ലാതെ മോള്‍ടെ കാര്യം നടന്നില്ലേ.

ഒരു പ്രധാന കാര്യം വിട്ടു പോയി, അടുത്ത തിങ്കളാഴ്ച വരുന്ന എന്റെ മനാഫ് ഇക്കാക്ക്, അതായത് നിങ്ങളുടെ മൂത്ത മകന് വേണ്ടി ഉമ്മ തയ്യാറാക്കി വച്ചിരിക്കുന്ന പാവക്ക അച്ചാറും, മാങ്ങാ അച്ചാറും , പൂരം വറുത്തതും എല്ലാം ഞാന്‍ കൊണ്ടുപോവുകയാണ്‌, ഇത് മാത്രമേ ഞാന്‍ ഇവിടുന്നു കൊണ്ട്പോവുന്നുള്ളൂ, എനിക്ക് കഴിക്കാന്‍ അല്ല കേട്ടോ ഉമ്മാ, , എന്റെ പുന്നാര മനാഫ് ഇക്കാക് കഴിക്കാന്‍ തന്നെ, ഇക്ക നേരെ ഞങ്ങളുടെ അടുത്തേക്ക്‌ തന്നെ വരും, കാരണം ഇക്ക കെട്ടാന്‍ പോവുന്ന പെണ്ണ് റസിയ താത്ത അല്ലെ ? ദുബായ് കാദര്‍ ഇക്കാടെ മോള് റസിയ,

ഉപ്പയും ഉമ്മയും ചെയ്ത ഒരു വലിയ തെറ്റിന് അങ്ങിനെ മനാഫ് ഇക്ക പ്രായശ്ചിത്തം ചെയ്യുന്നു എന്ന് കരുതേണ്ട കേട്ടോ, അവരും വര്‍ഷങ്ങള്‍ ആയി ഇഷ്ടത്തില്‍ ആയിരുന്നു, ഉപ്പ നാട്ടില്‍ ഉള്ളയിടത്തോളം കാലം അവളുടെ കല്യാണം നടക്കില്ല എന്നാ ഉറപ്പില്‍ ആയിരുന്നു അവര്‍. പക്ഷെ ഉപ്പാക്ക് മലമ്പനി വന്ന അവസരത്തില്‍ എല്ലാം കൈവിട്ടു പോവേണ്ടതായിരുന്നു, പക്ഷെ അവസാനം ഉപ്പ തന്നെ വന്നു അവരെ രക്ഷിച്ചു, ഇനി എന്തായാലും ഞങ്ങള്‍ കല്യാണം എല്ലാം കഴിഞ്ഞു നിങ്ങളെ വിളിക്കാം, അന്ന് പിണക്കമൊന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്കു വരാം,.

ഇനി ഒരു അപേക്ഷ .." ഇനിയെങ്കിലും ആരെയും വേദനിപ്പിക്കാതെ നല്ല ദമ്പതികള്‍ ആയി നിങ്ങള്‍ ജീവിക്കണം" ഇബിലീസ് എന്ന പദം ഉപ്പാടെ പേരില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഒരു കാലം ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്ന് സ്വന്തം ...

മൈമൂ .....

ആ പേപ്പറും കയ്യില്‍ പിടിച്ചു അയാള്‍ എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല.

***********************
വര്‍ഷങ്ങള്‍ക്കു ശേഷം രാഘവേട്ടന്റെ ചായക്കടയിലെ ഒരു പതിവ് സായാഹനം. ഹംസയും, ഔസോപ്പും , വേലയുധേട്ടനും, കുഞ്ഞിക്കണ്ണനും, എല്ലാവരും എന്തോ ചര്‍ച്ചയില്‍ ആയിരുന്നു.
അപ്പോള്‍ ആണ് കോയക്ക അങ്ങോട്ട്‌ വന്നത്. ആളെ കണ്ടതും ചര്‍ച്ച പെട്ടെന്ന് നിന്നു.

" എന്താ രാഘവാ ,,,ഒരു ചര്‍ച്ച ?  "

" നിങ്ങള്‍ അറിയേണ്ട കാര്യം ഒന്നും അല്ല കോയ , വല്ല കല്യാണക്കാര്യം ആണെങ്കില്‍ അല്ലെ നിങ്ങള്ക്ക് കാര്യമുള്ളൂ. ? "

" നീയൊന്നു മിണ്ടാതിരി ഹംസേ ...ആളുകള്‍ നന്നായാലും നീയൊന്നും മനസ്സിലാക്കില്ലേ ?

" ഓര് പറഞ്ഞോട്ടെ രാഘവാ ,"

" നമ്മുടെ ബാലന്റെ മകള്‍ നീതു ഹോസ്പിറ്റലില്‍ ആണ്, അവളുടെ ഹാര്‍ട്ട്‌ വാല്‍വിന് തകരാര്‍ ആണ്, സര്‍ജറിക്ക് മൂന്ന് ലക്ഷം രൂപ വേണം, നാട്ടുകാര്‍ ഒരു കമ്മറ്റി രൂപീകരിക്കുന്നതിനെ പറ്റിയാണ് ചര്‍ച്ച,പക്ഷെ 
സമയം തീരെ കുറവാണ്.ചുരുങ്ങിയത് ഒരാഴ്ചക്കുള്ളില്‍ എങ്കിലും സര്‍ജറി നടത്തണം. "

" ഞങ്ങളങ്ങോട്ടു വരും, ഒരു കുട്ടിയുടെ ജീവന്റെ കാര്യം ആണ്, എന്തെങ്കിലും അറിഞ്ഞു തരണം കോയാ "  

അതിനു ഹംസക്ക് മറുപടി നല്‍കാതെ കോയ അവിടം വിട്ടു. 

" അയാളുടെ മേലിന്ന് ഇബലീസ് പോയിട്ടില്ല രാഘവേട്ടാ " 

ആ ചര്‍ച്ച വൈകീട്ടും ഏറെ നേരം നീണ്ടു നിന്നു. അപ്പോള്‍ ആണ് രാഘവേട്ടന്റെ ചായക്കടയിലെ ടെലെഫോണ്‍
അടിച്ചത്. 
" ഹലോ "
" ഹലോ രാഘവേട്ടാ, മണിയാണ്, കിങ്ങിണി ഓട്ടോ ഓടിക്കുന്ന ..." 

" എന്താ മണീ ? "

" നമ്മുടെ കോയക്കയില്ലേ....ആ കല്യാണം ..."

" എന്താ മണീ ...കൊയക്കാടെ മറ്റേ പേര് പറയാന്‍ ഇപ്പോള്‍ ഒരു പ്രയാസം ? "

" കോയാക്ക മരിച്ചു രാഘവേട്ടാ .."

" ഈശ്വരാ ..."

" ഞാന്‍ ഇപ്പോള്‍ മലബാര്‍ ഹോസ്പിറ്റലില്‍ ആണ്, ...ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു. ഞാന്‍ മാത്രമേ കൂടെ 
ഉണ്ടായിരുന്നുള്ളൂ ....എന്താ ഇപ്പോള്‍ ചെയ്യാ ? കൊയക്കാടെ വീട്ടിലേക്ക് വിളിച്ചു പറയാന്‍ എനിക്ക് വയ്യ അവിടെ ആ പെണ്‍കുട്ടികളും ഉമ്മയും അല്ലെയുള്ളൂ ? "

" നീ അവിടെ നില്‍ക്ക് ഞങ്ങള്‍ എത്തി. ഫോണ്‍ വച്ച് രാഘവേട്ടന്‍ എല്ലാവരോടും കാര്യം പറഞ്ഞു. അവര്‍ നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു, 

" എന്താ മണീ ഉണ്ടായേ ?  " 

" രാഘവേട്ടാ .. നമ്മുടെ ബാലേട്ടന്റെ മോളെ കാണാന്‍ വന്നതാ ....ഹോസ്പിറ്റലില്‍ എത്തും മുന്‍പേ വണ്ടി നിര്‍ത്താന്‍ പറഞ്ഞു,,നെഞ്ച് അമര്‍ത്തി പിടിച്ചു കോയാക്ക...ഞാന്‍ ആളെ സീറ്റില്‍ ചാരി ഇരുത്തി ഒരു വിധം 
ഇവിടെ എത്തിച്ചു. സ്ട്രെട്ചെരിലെക്ക് മാറ്റുമ്പോള്‍ കോയാക്ക ഇതെന്റെ കയ്യില്‍ തന്നു. ബാലേട്ടന് കൊടുക്കാന്‍ പറഞ്ഞു, വേറെ ആരും അറിയേണ്ട എന്നും പറഞ്ഞു " 

അപ്പോള്‍ ആണ് മണിയുടെ കയ്യില്‍ ഉള്ള നാലു ലക്ഷം രൂപയുടെ ചെക്ക്‌ അവര്‍ കണ്ടത്. കോയാക്കയുടെ മരണ വാര്‍ത്ത ആ ഗ്രാമത്തില്‍ പടര്‍ന്നു കഴിഞ്ഞിരുന്നു. 

 " ഹലോ ബഷീര്‍ അല്ലേ? നമ്മുടെ കോയാക്ക മരിച്ചു.  "

" ഹാ ..നമ്മുടെ റസാക്കിന്റെ ഭാര്യയുടെ  ഉപ്പ ..അതേന്ന് മനഫിന്റെ ഉപ്പ " 

അപ്പോള്‍ രാഘവേട്ടന്‍ ഹംസയെ നോക്കി പറഞ്ഞു.

" കണ്ടോ ഹംസേ ...കൊയക്കാടെ പേരില്‍ നിന്നും അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ആ വൃത്തി കെട്ട പദം മാറിപ്പോയി."

************

ഈ സമയം ഗ്രാമത്തിലെ മറ്റൊരു വീട്ടില്‍ ...

" ഹലോ ഫൌസി മോള്‍ അല്ലേ ..ഇത് ഉമ്മയാടീ മോളെ " 

" എന്താ ഉമ്മ ?  " 

" നമ്മുടെ കോയാക്ക മരിച്ചു മോളെ ..ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു. നീ ശമീരിനെയും കൂട്ടി പെട്ടെന്ന് വരണം " 

" ആ ഇബിലീസ് കോയാക്ക അല്ലേ " 

" മോളെ നാല് മാസം മുന്‍പ് നിന്റെ ഉപ്പ എന്നോട് ഒരു വലിയ സത്യം പറയുന്നത് വരെ ഞാനും ആ മനുഷ്യനെ ഇബിലീസ് കോയ എന്ന് വിളിക്കാന്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നു. " 

" എന്ത് സത്യം ? " 

" ആസിഫ് ജീ .."  അത് വരെ ആ  ബുക്ക്‌ വായിച്ചിരുന്ന അസിഫ് ഞെട്ടി തിരിഞ്ഞു നോക്കി. 

" ആസിഫ് ജീ ..യെ ലോ മെമ്മോ .. ആപ് കാ ചുട്ടി ഹോഗയാ ...ഹഫ്തെ കോ ആപ് ബീവി കീ സാത് ..." 
അത് മുഴുവനും കേള്‍ക്കാന്‍ നില്‍കാതെ ആസിഫ് സുര്‍ജിത് സാറിന്റെ അടുത്തേക്ക്‌ ഓടി, ,,,,

*****************
ട്രെയിന്‍ കുറെ ഓടിത്തുടങ്ങിയപ്പോള്‍ ആണ് നേരത്തെ ബാകി വച്ച കഥയെ പറ്റി ആസിഫ് ഓര്‍ത്തത്. അവന്‍ തന്റെ ബാഗില്‍ നിന്നും  ആ ബുക്ക്‌ എടുത്തു തുടര്‍ന്ന് വായിച്ചു. 


" എന്ത് സത്യം പറ ഉമ്മാ " 

"  അന്ന് നിന്റെ കല്യാണത്തിനു  ഇരുപത്തി അഞ്ചു പവന്‍ സ്വര്‍ണം കടം തരാം എന്ന് പറഞ്ഞ കടക്കാരന്‍ വാക് മാറി. ആകെ തകര്‍ന്ന നിന്റെ ഉപ്പ ...ചെട്ട്യാരുടെ വളപ്പീടികെന്നു എലിവിഷവും വാങ്ങി വീട്ടിലേക്കു പുറപ്പെട്ടതാണ്. വഴിയില്‍ വച്ച് കോയക്കാനെ കണ്ടു. ഉപ്പാടെ മുഖം കണ്ടു എല്ലാം ചോതിച്ചു മനസ്സിലാകിയ കോയാക്ക റസിയാടെ സ്വര്‍ണം നിനക്ക് തരുകയായിരുന്നു. ഇനി നീ പറ ആളെ എന്താണ് വിളിക്കേണ്ടത് ?" 

*************

മുഴുവനും വായിക്കാതെ ആസിഫ് തന്റെ മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു. 


" ഹലോ ..മിസിസ് റസിയ മനാഫ് ?  " 

" ഹലോ ... ആസിഫ്  മോനാ ?  " 

" അതെ ഉമ്മാ ..ഉപ്പ എവിടെ?  " 

" ഇവിടുണ്ട് കൊടുക്കാം ...നീ വരില്ല എന്ന് പറഞ്ഞിട്ട്. ഒരാള്‍ ഇവിടെ കണ്ണും മൂക്കും ചുവപ്പിച്ചു നടക്കുന്നുണ്ട്...ദാ ഉപ്പ വരുന്നുണ്ട് കൊടുക്കാം "

"  ഉപ്പ ... " 

" ഉപ്പാടെ സമ്മാനം കുറചു ദിവസം മുന്‍പ് കിട്ടി. ഞാന്‍ മൊത്തം വായിച്ചു. മൊത്തം എന്ന് പറഞ്ഞാല്‍ ഉപ്പ അയച്ചു തന്നതത്രയും ... ഇതൊരു കഥയാക്കി ഇറക്കിയാലോ? ..ഹാ പിന്നെ ഉപ്പ ...വെല്ലിപ്പാടെ സെക്കന്റ്‌ എന്‍ട്രി ഞാന്‍ വായിക്കുന്നത് ഇന്നലെ  എന്റെ ഒരു മിഷന്‍ കഴിഞ്ഞു വന്നതിനു ശേഷം ആണ്. അതില്‍ വെല്ലിപ്പ ഒരു നോവല്‍ വായിച്ചിരിക്കുമ്പോള്‍  വെല്ലിമ്മ വന്നു വിളിക്കുന്ന ഭാഗം..... അത്രയും നേരം വെല്ലിപ്പ വായിച്ചത് എന്റെ സ്റ്റോറി ആയിരുന്നു എന്ന് തോന്നിപ്പോയി. എന്തായാലും ഞാന്‍ ഇന്ന് രാത്രി അവിടെ എത്തും ബാകിയെല്ലാം അവിടെ വന്നിട്ട്. പിന്നേ ഞാന്‍ വരുന്ന കാര്യം ജാസ്മിനോട് പറയേണ്ട അവള്‍ക്കൊരു സര്‍പ്രൈസ് ആവട്ടെ. അപ്പോള്‍ ശരി. അസ്സലാമു അലൈക്കും "  



*************************************

8 അഭിപ്രായങ്ങൾ:

  1. പ്രിയ നൌഷാദ്, എന്താ പറയേണ്ടത്‌ എന്നറിയില്ല. അത്രക്ക് നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ദുബായി കാദറിന്‍റെ മകള്‍ റസിയായുടെ കല്യാണം വിജയകരമായി മുടക്കിയ കോയാക്ക പാത്തൂന്‍റെ മകള്‍ക്ക് കൊണ്ടോട്ടിയില്‍ നിന്നു വന്ന ഒന്നാന്തരം കല്യാണാലോചന മുടക്കാനും ആ ആലോചന സ്വന്തം മകള്‍ മൈമൂനയ്ക്കു വേണ്ടി നേടിയെടുക്കാനുമുള്ള ആസൂത്രണം ശാസ്ത്രീയമായിത്തന്നെ ചെയ്യുന്നതിന്നിടയിലാണ് മൈമൂന റസിയയുടെ സഹോദരന്‍ റസാക്കിന്‍റെ കൂടെ ഓടിപ്പോകുന്നത്. അതു മാത്രമോ, കോയാക്കയുടെ മകന്‍ മനാഫും റസിയായും ഒന്നാവുകയും ചെയ്തു. ഈ 'പ്രഹരങ്ങള്‍‍' ഏറ്റതു കൊണ്ടാവണം കല്യാണങ്ങള്‍ മുടക്കുന്ന 'പ്രൊഫഷന്‍' കോയാക്ക ഉപേക്ഷിച്ചത്. തുടര്‍ന്ന് പല നല്ല കാര്യങ്ങളും ചെയ്യുകയും ചെയ്തു. റസിയയുടെ ആഭരണങ്ങള്‍ കൊടുത്ത്‌ ഫൌസിയുടെ വാപ്പയെ ആത്മഹത്യയില്‍ നിന്നു കോയാക്ക രക്ഷിച്ചു. തന്നെയുമല്ല, ബാലന്‍റെ മകള്‍ നീതുവിന്‍റെ ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ട മൂന്നു ലക്ഷത്തിനു പകരം നാലു ലക്ഷം രൂപയുടെ ചെക്കൊരുക്കിയ ശേഷമാണ് കോയാക്ക അന്ത്യശ്വാസം വലിച്ചത്. കോയാക്കയുടെ പേരിനോടു ചേര്‍ത്തുപയോഗിച്ചിരുന്ന ഇബിലീസെന്ന വിശേഷണം കൃതജ്ഞരായ നാട്ടുകാര്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു. മനാഫ്‌ എഴുതി മകന്‍ ആസിഫിനയച്ചു കൊടുത്ത കഥയില്‍ നിന്നാണിക്കാര്യങ്ങള്‍ വെളിവാകുന്നത്. മനാഫ്‌ ഭാവനയില്‍ കണ്ട തീവ്രവാദിവിരുദ്ധ പ്രവര്‍ത്തനം വീരസൈനികനായ ആസിഫ്‌ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. കഥയിലൊരു കഥ എന്ന പേര് അങ്ങനെ അന്വര്‍ത്ഥമായി. ഒരു ബൃഹത്തായ കാന്‍വാസാണ് നൌഷാദ് കഥാചിത്രം വരയ്ക്കാനിത്തവണ ഉപയോഗിച്ചിരിയ്ക്കുന്നത്. നിരവധി വ്യത്യസ്തമായ രംഗങ്ങള്‍, വ്യത്യസ്‌തരായ കഥാപാത്രങ്ങള്‍, ആ കഥാപാത്രങ്ങള്‍ക്കനുയോജ്യമായ, വ്യത്യസ്തമായ ഡയലോഗുകള്‍: ഇവയെല്ലാം തന്മയത്വത്തോടെ, യഥാതഥമായി അവതരിപ്പിയ്ക്കുന്നതില്‍ നൌഷാദ് അസൂയാവഹമായ വിജയം കൈ വരിച്ചിരിയ്ക്കുന്നു. കോയാക്കയും നബീസുവും തമ്മിലുള്ള സംഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നവയും ഹൃദ്യവുമാണ്. എന്നുവരികിലും ഈയ്യടുത്ത കാലത്ത്‌ വിദ്യാഭ്യാസരംഗത്ത്‌ ഏറ്റവുമധികം മുതല്‍മുടക്കിയത് മലപ്പുറം ജില്ലയിലാണ് എന്നു വായിച്ചറിയാനിടവന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മുസ്ലിം വനിതകളുടെ വിദ്യാഭ്യാസനിലവാരം ഇന്നു മറ്റു പല ജില്ലകളുടേതിനേക്കാള്‍ ഒട്ടും പുറകിലല്ല. കഥകളും സിനിമകളും ആ യാഥാര്‍ത്ഥ്യം പലപ്പോഴും അവഗണിച്ചുകളയുന്നു. ബഷീര്‍ അരനൂറ്റാണ്ടു മുന്‍പ്‌ 'ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എഴുതിയ ആ പഴയ കാലഘട്ടത്തില്‍ത്തന്നെ നിര്‍ബന്ധബുദ്ധിയോടെ തുടരുകയാണ് സിനിമകളും കഥകളും. നൌഷാദിന്‍റെ തുടര്‍ന്നുള്ള കഥകള്‍ മുസ്ലിം വനിതകള്‍ കൈവരിച്ചിരിയ്ക്കുന്ന പുരോഗതിയെക്കൂടി കണക്കിലെടുക്കുമെന്നാശിയ്ക്കുന്നു. ഈ ബൃഹത്തായ കഥപറയുന്നതില്‍ കാണിച്ച അസാമാന്യ ചാതുര്യത്തിനും കഥയിലൂടെ സമൂഹത്തിനു കൈമാറുന്ന സന്ദേശത്തിന്‍റെ മഹത്വത്തിനും നൌഷാദിന് അകമഴിഞ്ഞ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. കഥ പറച്ചിലിൽ എഴുത്തുകാരന്റെ ഭാവന നവ്യമായൊരു വായനാനുഭവം സമ്മാനിക്കുന്നു. പക്ഷേ അതിൽ കൂടുതലായി കഥ ഓർമ്മിക്കപ്പെടില്ല എന്നത് എഴുത്തിലെ പോരായ്മയും. പുതുമയാർന്ന അവതരണരീതിക്കൊപ്പം പുതുമയാർന്ന വിഷയവും ഭാഷയും കൂടിയായിരുന്നെങ്കിൽ ഈ കഥ ആനുകാലികങ്ങളിൽ ഇടം പിടിച്ചേനെ.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി വിട്ഡിമാന്‍ ,കുറവുകള്‍ ചൂണ്ടി കാണിച്ചു കൊണ്ടുള്ള എന്നാല്‍ നല്ല വശം എടുത്ത് പറഞ്ഞും ഉള്ള ഈ അഭിപ്രായം അതിന്റേതായ രീതിയില്‍ ഉള്‍കൊള്ളുന്നു.,

    മറുപടിഇല്ലാതാക്കൂ