ബുധനാഴ്‌ച, ഡിസംബർ 07, 2011

അമ്മക്കുറങ്ങാന്‍ ഒരു താരാട്ട്


പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിട്ടുപോലും സ്വന്തം അനുഭവത്തില്‍ നിന്നെ പഠിക്കൂ
എന്ന് വാശി പിടിച്ചു ദുരന്തങ്ങളില്‍ ചെന്ന് ചാടുന്ന നമ്മുടെ അനിയത്തിമാര്‍ക്കു..ചേട്ടത്തിമാര്‍ക്ക്...
ഭാര്യമാര്‍ക്ക്....അമ്മമാര്‍ക്ക്... ( ചുരുക്കത്തില്‍ നമ്മുടെ സ്ത്രീ സമൂഹത്തിനു ) ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.


അമ്മക്കുറങ്ങാന്‍ ഒരു താരാട്ട്


"പപ്പാ.." അവള്‍ പതുക്കെ വിളിച്ചു.


" എന്താ മുത്തെ " ഡ്രൈവ് ചെയ്യുന്നതിടയിലും അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി.


" മുത്തിനോട് ദേഷ്യം ഉണ്ടോ പപ്പക്ക് ? "


" നല്ല കാര്യം , ഇത്രയും കാലത്തിനിടക്ക് എന്റെ മുത്തിനോട് പപ്പ എപ്പോഴാ പിണങ്ങിയിട്ടുള്ളത് ? "


" എനിക്കറിയാം എന്റെ പപ്പക്ക് എന്നോടൊരു പിണക്കവും ഇല്ലെന്നു , ഞാന്‍ ചുമ്മാ ചോതിക്കുന്നതാ പപ്പാ "


" ഇനിയെങ്കിലും പറ , എങ്ങോട്ടാ ഈ യാത്ര, ഓഫീസില്‍ പിടിപ്പതു പണിയുണ്ടായിരുന്നു. "


" നമുക്ക് ലേകിനടുത്തു  വരെ പോയാലോ പപ്പാ?  "


" മുത്തിന്റെ ഇഷ്ടം " അയാള്‍ കാര്‍ ലേകിനടുത്തെക്ക് തിരിച്ചു.കാര്‍ പാര്‍ക്ക്‌ ചെയ്തു ഇറങ്ങിയ
അയാളുടെ കയ്യില്‍ മുറുകെ പിടിച്ചു അവള്‍ പതുക്കെ നടന്നു.


" പപ്പാ ഒരുപാട് തിരക്കിനിടയില്‍ ബുദ്ദിമുട്ടായോ "


" നിന്റെ മമ്മയും  ഇങ്ങനെയായിരുന്നു. അന്ന് ഞാന്‍ ദുബായില്‍ ആയിരുന്നു. കാലത്ത് നല്ല തിരക്കുള്ള
സമയത്തെല്ലാം അവള്‍ നാട്ടീന്നു മിസ്സ്‌ കാള്‍ അടിക്കും, ഞാന്‍ തിരിച്ചു വിളിച്ചു ബിസിയാണെന്ന് പറഞ്ഞാല്‍ ബൈ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യും, പക്ഷെ അവളുടെ ആ രണ്ടു വക്കില്‍ നിന്നും അവളുടെ മനസ്സില്‍ എത്ര വിഷമം ഉണ്ട് എന്നെനിക്കറിയാന്‍ പറ്റുമായിരുന്നു,ഞാന്‍ അപ്പോള്‍ തന്നെ അവളെ വിളിച്ചു സംസാരിക്കും, ചിലപ്പോള്‍ ഒന്നും സംസാരിക്കാന്‍ ഉണ്ടാവില്ല എങ്കിലും അവള്‍ വിളിക്കും, എപ്പോഴും ശബ്ദം
കേള്‍ക്കണം എന്ന് പറയും, എന്നിട്ടൊരു ചോദ്യവും ഒരുപാട് തിരക്കിനിടയില്‍ സേവിക്ക് ബുദ്ദിമുട്ടായോ എന്ന് "


" പപ്പാ,  മമ്മയെ ഒരുപാട് ഇഷ്ടായിരുന്നല്ലേ? "


" അവളെ ആരാ ഇഷ്ടപ്പെടാത്തേ " അയാള്‍ ഒരു ദീര്‍ഗനിശ്വാസമുതിര്‍ത്തു. ഒരുപാട് ഓര്‍മ്മകള്‍ അയാളുടെ കണ്ണുകള്‍ ഈറനണിയിച്ചു.


" സോറി പപ്പാ, " അവളുടെ കണ്ണുകളും നിറഞ്ഞു . അതയാള്‍ക്ക്‌ സഹിക്കാന്‍ പറ്റില്ലായിരുന്നു.


" പപ്പാ , ഞാന്‍ എന്തിനാ ഇങ്ങോട്ട് വന്നത് എന്നറിയാമോ? "


" ഇല്ല, പക്ഷെ എന്തോ ഒരു കാര്യം സാധിക്കാന്‍ ഉണ്ടെന്നു മനസ്സിലായി, അതെന്തായാലും ഞാന്‍ നിനക്ക് സാധിച്ചു തരും, പ്രോമിസ് "


" പപ്പാ എങ്ങിനെയാ മമ്മ മരിച്ചേ? " അയാള്‍ ഒരു ഷോക്ക്‌ കിട്ടിയത് പോലെ നിന്നുപോയി.


" എനിക്കറിയാം പപ്പാ മമ്മ മരിച്ചിട്ടില്ല, ഞാന്‍ എത്ര പറഞ്ഞിട്ടും പപ്പാ എന്നെ നാട്ടില്‍ കൊണ്ടുപോയില്ലല്ലോ,
മമ്മിയുടെ കല്ലറയില്‍ പൂ വെച്ച് ...."


" വേണ്ട ..ഇനി കൂടുതല്‍ പറയേണ്ട .." അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു.


" പപ്പാ, " അവള്‍ ആദ്യമായിട്ടാണ് ഇങ്ങനെ അയാളെ കാണുന്നത്. അവളാകെ പേടിച്ചു പോയി.


" മുത്തെ , നിന്നെ വിഷമിപ്പിക്കാന്‍ അല്ല ....നീ ഒന്നും അറിയാതിരിക്കാന്‍ വേണ്ടിയാണ്  വര്‍ഷങ്ങള്‍ക്കു
മുന്‍പേ ജനിച്ച നാടും വീടും എല്ലാം വിട്ടു ഇവിടെ ഊട്ടിയില്‍ വന്നത്. കൂടെ നിന്റെ വല്യമ്മച്ചിയെ മാത്രം കൂട്ടി,
അത് നീയൊരു പെണ്‍കുഞ്ഞായത് കൊണ്ട്. അന്നത്തെ ആ രണ്ടു വയസ്സുകാരിയല്ല നീ ഇന്ന്, ഇനി കുറച്ചു വര്‍ഷങ്ങള്‍
കഴിഞ്ഞാല്‍ നീയൊരു ഡോക്ടര്‍ ആണ്, ഞാന്‍ എല്ലാം പറയാം, വാ നമുക്കിത്തിരി നടക്കാം "


അയാള്‍ അവളുടെ കൈകള്‍ മുറുകെ പിടിച്ചു പതുക്കെ നടന്നു. തണുത്ത കാറ്റ് അവരെയും തഴുകി കടന്നു പോയി.


" ഒരു പാവം സുന്ദരിക്കുട്ടിയായിരുന്നു നിന്റെ മമ്മ, നിന്റെ വല്യമ്മച്ചിയുടെ ഒരു അകന്ന ബന്ധുവിന്റെ മകള്‍.
പാവപ്പെട്ട വീട്, എനിക്കും ഇഷ്ടമായിരുന്നു. ഒരു അവധിക്കു വീട്ടില്‍ വന്നപ്പോള്‍ വിവാഹവും നടന്നു.ഞാന്‍
ഏറെ ഭാഗ്യവാന്‍ ആണെന്ന് തോന്നിപ്പോയി. അല്ല സത്യം തന്നെ , നിന്റെ മമ്മയെ കിട്ടിയത് എന്റെ മഹാഭാഗ്യം
എന്ന് എല്ലാവരും പറഞ്ഞു, സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോയി. ലീവ് തീര്‍ന്നു, ഞാന്‍ മടങ്ങി, വീട്ടില്‍
വല്യമ്മച്ചി തനിച്ചായത്‌ കൊണ്ടാണ്. അല്ലേല്‍ അവളെ കൂടെ കൂട്ടാമായിരുന്നു. പിന്നെ ഫോണ്‍ വിളിയായിരുന്നു ഏക
ആശ്രയം, ഇന്നത്തെ പോലെ മണിക്കൂറുകള്‍ സംസാരിക്കാന്‍ ഒന്നും പറ്റില്ലായിരുന്നു. എന്നാലും കുറെ നേരം
സംസാരിക്കും. വര്‍ഷത്തില്‍ ഒരു മാസം ലീവുണ്ടാവും. എല്ലാ വര്‍ഷവും ഡിസംബറില്‍ വല്യമ്മച്ചിയെയും
മമ്മിയെയും ഞാന്‍ ദുബായിലേക്ക് കൊണ്ടുവരും, ഫെബ്രുവരിയില്‍ ഒരുമിച്ചു നാട്ടിലേക്ക്. കുറച്ചു വര്‍ഷങ്ങള്‍
കഴിഞ്ഞപ്പോള്‍ നമ്മുടെ വീട്ടിലേക്കു നീ വന്നു. നിന്നെ പിരിഞ്ഞു വന്നപ്പോള്‍ ആണ് ആദ്യമായി ഞാന്‍ കരഞ്ഞത്.
പിന്നെ എത്രയും പെട്ടെന്ന് വീട്ടിലേക്ക് ഒരു കമ്പ്യൂട്ടര്‍ കൊടുത്ത് വിട്ടു, ഇന്റര്‍നെറ്റ്‌ എന്താണെന്ന് പോലും നമ്മുടെ നാട്ടില്‍ ആളുകള്‍ അറിയുന്നതിന് മുന്‍പേ നമ്മുടെ വീട്ടില്‍ ഇന്റര്‍നെറ്റും വെബ്കാമും വാങ്ങിച്ചു. എന്നും നിങ്ങളെ
കാണുക എന്നുമാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. അത് പിന്നീട് ....ഒരു കത്തും എഴുതി വച്ച് അവള്‍ പോയി,
ഞാന്‍ പോവുകയാണ് വര്‍ഷങ്ങളായി  പ്രണയിച്ചിരുന്ന ഒരാളുമായി, അങ്ങിനെ ഒരു പ്രണയം അവള്‍ക്കില്ലായിരുന്നു, പക്ഷെ എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്നു, ...."


" മതി പപ്പാ ..മമ്മ മരിച്ചിട്ടില്ല എന്ന് മാത്രം അറിഞ്ഞാല്‍ മതി എനിക്ക്. " അയാളുടെ കണ്ണുനീര്‍ കാണാന്‍ അവള്‍ക്കും പറ്റില്ലായിരുന്നു. .


" ഇനി ഞാന്‍ പപ്പക്ക് ഒരു വോയിസ്‌ കേള്‍പ്പിക്കാം, നമ്മുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുടെ ഒരു മറുപുറം. ഞാന്‍ പപ്പയോടു പറയാറില്ലേ ഞങ്ങളുടെ റിസേര്‍ച് ടീമിനെ പറ്റി. ഞാനും, ശീതളും, മുംതാസും, ഷെറിനും,
പിന്നെ ഞങ്ങളുടെ പ്രൊഫ്ഫെസ്സര്‍ പാലക്കാടുള്ള പാര്‍വതി അയ്യരും. ഈയിടെ ഒരു പുതിയ പേഷ്യന്റ് വന്നു. അവരുടെ
സ്റ്റോറി ആണ്.  , പപ്പാ വളരെ ക്ഷമയോടെ കേള്‍ക്കണം.      "


അവള്‍ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചിരുന്നത് പ്ലേ ചെയ്തു, അതൊരു സ്ത്രീയുടെ ശബ്ദം ആയിരുന്നു.
വളരെ ക്ഷീണിച്ച സ്വരം.


" എവിടെയാണ് എനിക്ക് പിഴച്ചതെന്നു അറിയില്ല. എല്ലാം ഉണ്ടായിരുന്നു, ഇഷ്ടംപോലെ പണം. ഒരുപാട് സ്നേഹിക്കുന്ന ഭര്‍ത്താവ്, പിന്നെ എന്റെ പൊന്നുമോള്, എല്ലാം കണ്ണടച്ച് തുറക്കും മുന്‍പ് എനിക്ക് നഷ്ടമായി. എന്നാണ് ഞാന്‍ അവനെ പരിചയപ്പെട്ടത്‌ എന്നറിയില്ല, പക്ഷെ അന്ന് മുതല്‍ ഞാന്‍ നശിച്ചു തുടങ്ങുകയായിരുന്നു.
വീട്ടില്‍ ഇന്റര്‍നെറ്റ്‌ വന്നതോടെ കുറെ സുഹൃത്തുക്കളെ കിട്ടി, അതില്‍ പക്ഷെ നല്ലതും ചീത്തയും അറിയാന്‍ വൈകി. എല്ലാവരും നല്ലവര്‍ ആണെന്ന് തെറ്റിദ്ധരിച്ചു. ശ്യാം എന്നായിരുന്നു അവന്റെ പേര്. ആദ്യം ആദ്യം
ടെക്സ്റ്റ്‌ ചാറ്റിംഗ് ആയിരുന്നു. നല്ല നല്ല മെയിലുകളും , മാന്യമായ ചാറ്റിങ്ങും അവനെ എന്നോട് കൂടുതല്‍ അടുപ്പിച്ചു. പിന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ ഞാനും സന്തോഷിച്ചു. കാരണം അവനെ കാണാന്‍ എനിക്കായിരുന്നു തിടുക്കം. നല്ല സൌന്ദര്യം ഉണ്ടായിരുന്നു. എന്നില്‍ ഞാന്‍ പോലും അറിയാതെ ഉറങ്ങിക്കിടന്നിരുന്ന ഒരു പെണ്ണ് അവിടെ മുതല്‍ ഉണരുകയായിരുന്നു. പിന്നെ അവളുടെ വഴിക്കായിരുന്നു യാത്ര.
അവനുമായി സംസാരിക്കാന്‍ ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിച്ചു. എന്റെ ഭര്‍ത്താവ് വിളിക്കുമ്പോള്‍ നമ്പര്‍
ബിസി ആവാതിരിക്കാന്‍ വേണ്ടി. സത്യത്തില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ മറന്നു പോവുകയായിരുന്നു.
ഒരു ദിവസം അവന്‍ എന്റെ വീട്ടില്‍ വന്നു. അമ്മച്ചി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍
അവനെ വിളിക്കുകയായിരുന്നു. ഞാന്‍ അവനോടു ഇരിക്കാന്‍ പറഞ്ഞു ..കുറെ ഏറെ പണികള്‍ ഉണ്ടായിരുന്നതയാന്ല്‍ ഞാന്‍ കുളിച്ചിട്ടില്ലായിരുന്നു, ഞാന്‍ കുളിക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു കുടിക്കാന്‍ എന്തേലും തന്നിട്ട് പോവാന്‍. ഞാന്‍ അവനു ഇഷ്ടപ്പെട്ട മംഗോ ജ്യൂസ്‌ എടുക്കാന്‍
അടുക്കളയിലേക്കു പോയി. ആ സമയം കൊണ്ട് എന്റെ ജീവിതം നശിപ്പിക്കാന്‍ ഉള്ള പണി അവന്‍ ചെയ്തു.
ഞാനൊന്നും അറിഞ്ഞില്ല. അവന്‍ അടുക്കളയില്‍ വന്നു. എന്നോട് മാന്യമായി തന്നെ സംസാരിച്ചു. എന്റെ പ്രണയം
ഞാന്‍ അവനോടു പറഞ്ഞു. അവന്‍ തിരിച്ചും. അരുതാതതായി വേറെ ഒന്നും നടന്നില്ല. ഞാന്‍ കുളി കഴിഞ്ഞു വരുന്നത് വരെ അവന്‍ ഇരുന്നു. കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു അവന്‍ പോയി.
പക്ഷെ അന്ന് രാത്രിയില്‍ ഞാന്‍ അവന്റെ വേറെ ഒരു മുഖം കണ്ടു. എന്നെ ഫോണില്‍ വിളിച്ചു അവന്‍ പറഞ്ഞു
ഒരു മെയില്‍ അയച്ചിട്ടുണ്ട്. ഒന്ന് ചെക്ക്‌ ചെയ്യണം എന്ന്. മെയില്‍ തുറന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്റെ
കുറെ അധികം ഫോട്ടോകള്‍ ആയിരുന്നു അത്. കിട്ചെനില്‍ വച്ചെടുത്തതും പിന്നെ ...പിന്നെ ഞാന്‍ കുളിക്കുന്നതും.
താഴെ ഭീഷണിയുടെ സ്വരമുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു. നാളെ രാത്രിയില്‍ ഞാന്‍ വരും എന്റെ കൂടെ വന്നേക്കണം, ഇല്ലെങ്കില്‍ നീ ഇപ്പോള്‍ കണ്ടത് ഫോട്ടോ മാത്രം ആണ്. ഇതിന്റെ മൊത്തം വീഡിയോ എന്റെ കയ്യില്‍ ഉണ്ട്. നാറ്റിക്കും ഞാന്‍. ഇനി നീ ചത്തു കളയാന്‍ തീരുമാനിച്ചാലും നാറാന്‍ പാകത്തിന് നിന്റെ മോളും ഭര്‍ത്താവും അമ്മച്ചിയും ഉണ്ട്. മറക്കേണ്ട.  എന്ന് നിന്റെ മാത്രം ശ്യാം. "


" എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.ഞാന്‍ കാരണം എന്റെ ഭര്‍ത്താവും
മോളും മാനം കെടാതിരിക്കാന്‍ ഞാന്‍ പോവാന്‍ തീരുമാനിച്ചു. പിറ്റേന്ന് രാത്രി ഞാന്‍ എല്ലാം ഉപേക്ഷിച്ചു
അവനോടൊപ്പം ഇറങ്ങി. ഞങ്ങളുടെ ഫോട്ടോ ആല്‍ബത്തില്‍ നിന്നും എന്റെ മോളുടെ ഒരു ഫോട്ടോ മാത്രം ഞാന്‍ ചീന്തി എടുത്തു, പിന്നെ നരക തുല്യമായ ജീവിതം ആയിരുന്നു. ഇന്ത്യ മുഴുവനും അവന്‍ എന്നെ കാഴ്ച വെച്ച് പണമുണ്ടാകി. അവസാനം അവന്റെ ബിസിനെസ്സില്‍
എന്റെ വിലയിടിഞ്ഞപ്പോള്‍ എന്നെ ഉപേക്ഷിച്ചു അവന്‍ വേറെ ആളെ തേടി ഇറങ്ങി. ഞാന്‍ ഒരു വഴിപിഴച്ചവള്‍
ആയി മാറി. മുന്‍പ് ചതിയില്‍ പെട്ട് ഞാന്‍ ശരീരം വിറ്റു എങ്കില്‍ , പിന്നീട് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അത് ചെയ്യേണ്ടി വന്നു. ഒരിക്കല്‍ എല്ലാം അവസാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. എത്തിച്ചേര്‍ന്നത്
"റെഡ് രിബ്ബന്‍ കെയര്‍ "  എന്ന അഗതി മന്ദിരത്തില്‍. അവിടെ വച്ചാണ് ഈ മാറാ രോഗം എന്നെ കീഴടക്കിയത്
ഞാന്‍ അറിയുന്നത്. വഴി പിഴച്ഛവര്‍ക്ക് കര്‍ത്താവ്‌ നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ . അവിടെ നിന്നും നിങള്‍
മെഡിക്കല്‍ വിദ്യാര്തികള്‍ക്ക് റിസേര്‍ച് നടത്താനുള്ള ഒരു വസ്തുവായി
ഇപ്പോള്‍ ഇവിടെ. ഇനി എത്ര നാള്‍ എന്നറിയില്ല, എന്റെ മോളും അവളുടെ പപ്പയും ഇപ്പോള്‍ എവിടെ ആണോ എന്തോ? "


" പപ്പാ ഒരു പക്ഷെ വേറെ കല്യാണം കഴിച്ചിട്ടുണ്ടാവും, മോളുടെ കാര്യം ആവും കഷ്ടം "


" ഇല്ല മോളെ, അദ്ദേഹം അവളെ വിട്ടുകളയില്ല, എനിക്കുറപ്പാണ്, ഞാന്‍ ആണ് എല്ലാം ഉപേക്ഷിച്ചത്,
എല്ലാം മറന്നത് ......................."


അവള്‍ മൊബൈല്‍ ഓഫ്‌ ചെയ്തു.


" പപ്പാ നമുക്കൊന്ന് പോയി കണ്ടാലോ അവരെ "


" വേണ്ട ,,അതാവില്ല. ...അതാവില്ല എന്റെ സെഫി. "


 " പപ്പാ നമ്മുടെ പഴയ ഫോട്ടോ ആല്‍ബത്തില്‍ പകുതി ചീന്തിയെടുത്ത ഒരു ഫോട്ടോ ഉണ്ട് പപ്പയുടെ ഫോട്ടോ .
അതില്‍ പപ്പയുടെ കയ്യില്‍ ഒരു കുഞ്ഞു കൈ ഉണ്ടായിരുന്നു. ഞാന്‍ പപ്പയോടു ചോതിച്ചില്ലേ ...അതാര ചീന്തിയെടുത്തെ എന്ന്, ആ ഫോട്ടോ ഞാന്‍ കണ്ടു .....അവരുടെ കയ്യില്‍, പപ്പയുടെ സെഫിയുടെ കയ്യില്‍, അത്
മമ്മ തന്നെയാണ് പപ്പാ, "


" നിനക്കുരപ്പുന്ടെങ്കില്‍..... നമുക്ക് പോവാം "


" മമ്മയെ വേദനിപ്പിക്കരുത് പപ്പാ, ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമേയുള്ളൂ. , പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്
പക്ഷെ പപ്പാ ..."


" സേവിക്കും സെഫിക്കും ഇടയില്‍  പൊറുക്കാന്‍ പറ്റാത്ത തെറ്റുണ്ടോ മുത്തെ, അവളെ കാണാം , നമുക്ക് കൊണ്ട് വരാം, പ്രോമിസ് തന്നതല്ലേ പപ്പാ മുത്തിന്. "


അവള്‍ അയാളെ കെട്ടിപ്പിടിച്ചു. " താങ്ക്സ് പപ്പാ."


******************


അവര്‍ ചെല്ലുമ്പോള്‍ അവള്‍ മയക്കത്തില്‍ ആയിരുന്നു. സെലീന അവളുടെ പപ്പയോടു പുറത്തു നില്ക്കാന്‍ പറഞ്ഞു.
സെലീന പതുക്കെ അവളെ തൊട്ടുണര്‍ത്തി.


" ആ മോളോ, രണ്ടു ദിവസം ലീവ് ആണെന്ന് പറഞ്ഞിട്ട് ? "


" എല്ലാവരും പോയി, ഞാന്‍ പോയില്ല, ഞാന്‍ ഒരു കാര്യം ചോതിച്ചാല്‍ സത്യം പറയുമോ? "


" ഞാന്‍ മോളോട് സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, ആരോടും ഇതുവരെ പറയാത്ത കാര്യങ്ങള്‍ പോലും ഞാന്‍ മോളോട് പറഞ്ഞതല്ലേ, ഇനി എന്താ അറിയേണ്ടേ ? "


" ഞാന്‍ ഒരു അമ്മയില്ലാത്ത കുട്ടി ആയതു കൊണ്ടാവണം എനിക്ക് നിങ്ങളോട് ഒരു പ്രത്യേക അറ്റാച്മെന്റ് ,
നിങ്ങള്‍ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു, ഒരു കള്ളവും "


" കള്ളമോ ?  "


" അതെ , മേരി എന്ന നിങ്ങളുടെ പേര്, "


" അത്..."


" ഒന്നും പറയേണ്ട , പേര് ഞാന്‍ അങ്ങോട്ട്‌ പറയാം, സെഫി...സെഫീന അല്ലെ ? "


" നീ നിനക്കെങ്ങനെ അറിയാം? "


അതിനു മറുപടി പറയാതെ അവള്‍ വിളിച്ചു. " പപ്പാ" ...


" എന്നെയല്ലേ അറിയാതെ വരൂ, എന്റെ പപ്പയെ അറിയും " അവളുടെ കണ്ണുകള്‍ നിറഞ്ഞു. സെഫിക്ക് പക്ഷെ
ഒന്നും മനസ്സിലായില്ല, എന്നാലും അയാള്‍ മുറിയിലേക്ക് വന്ന നിമിഷം....അവള്‍ അറിയാതെ വിളിച്ചു പോയി.


" സേവി..."


" എന്നെ ഓര്‍ക്കുന്നുണ്ടോ " അവള്‍ക്കു മറുപടിയില്ലായിരുന്നു. " ഇത് നമ്മളുടെ മോള്, സെലി...സെലീന സേവ്യര്‍ "


സെഫി അവളെ നോക്കി, ഇനി എന്ത് വിളിക്കണം എന്നറിയാതെ.


" മമ്മാ..."


" വേണ്ട എന്നെ അങ്ങിനെ വിളിക്കരുത്, എനിക്കതിനുള്ള അര്‍ഹതയില്ല, സേവി എന്നെ കാണാന്‍ നീ വരരുതായിരുന്നു. "


" അറിയാം എന്നെ കാണാന്‍ പോലും നിനക്ക് ഇഷ്ടമുണ്ടാവില്ല എന്ന്, പക്ഷെ ഞാന്‍ ....ഈ കാലമത്രയും എന്റെ
മുത്തിനോടൊപ്പം നിന്നെ കാത്തിരിക്കുകയായിരുന്നു, "


" സേവീ ഞാന്‍ നിങ്ങളുടെ മുന്നില്‍  ഉരുകിത്തീരുന്നത് പോലെ "


" അതിനു ഞാന്‍ നിന്റെ മുന്നില്‍ പ്രതികാരത്തിന്റെ ജ്വലിക്കുന്ന സൂര്യന്‍ ആയല്ല വന്നിട്ടുള്ളത്, സാന്ത്വനം നല്‍കുന്ന ഒരു ഇളം തെന്നല്‍ ആയിട്ടാണ്. ,,എന്റെ വാക്കുകള്‍ സുഗന്ധമുള്ള ഇളം തെന്നലായി നിനക്ക് സാന്ത്വനം നല്‍കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചാണ് ഞാന്‍ മുത്തിനൊപ്പം ഇങ്ങോട്ട് വന്നത്. "


" ഇല്ല സേവീ ...നിന്റെ സ്നേഹം ഇപ്പോള്‍ എന്നെ ചുട്ടു പൊള്ളിക്കുന്നു... വയ്യ എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ "


" മമ്മാ ഞങ്ങളെ തിരിച്ചറിയുമ്പോള്‍ മമ്മ ഒരുപാട് സന്തോഷിക്കും എന്ന് ഞാന്‍ കരുതി, പക്ഷെ..."


" ഞാന്‍ എന്താ നിന്നെ വിളിക്കുക? ഒന്നും അറിയാതപ്പോള്‍ ഞാന്‍ നിന്നെ മോളെ എന്ന് വിളിച്ചു, പക്ഷെ..ഇപ്പോള്‍
ഞാന്‍ മനസ്സിലാക്കുന്നു എനിക്കതിനുള്ള അര്‍ഹത ഇല്ല, "


" എന്റെ പപ്പയെ പോലെ മമ്മ എന്നെ മുത്തെ എന്ന് വിളിക്കണം...എന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നതാണ്
അത് സ്വപ്നമായിത്തന്നെ അവശേഷിക്കും എന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നത്. ഇപ്പോള്‍ കര്‍ത്താവ്‌ എനിക്ക് മുന്നില്‍ കൊണ്ട് വന്നു തന്നിരിക്കുന്നു എന്റെ മമ്മയെ , എന്റെ പപ്പക്ക് പപ്പയുടെ സെഫിയെ, "


" അല്ല...ഞാന്‍ ആ സെഫിയല്ല...എനിക്കൊരു വാക്ക് തരണം നിങ്ങള്‍ രണ്ടുപേരും ....ഒന്നല്ല രണ്ടു
പ്രോമിസ് ...പ്ലീസ് "


" എന്നും ഞാന്‍ നിനക്ക് തന്ന വാക്കുകള്‍ പാലിചിട്ടെയുള്ളൂ..ഇപ്പോഴും അങ്ങിനെ തന്നെ ആയിരിക്കും, നീ പറയ്‌
എന്താ ഞങ്ങള്‍ ചെയ്യേണ്ടത് നിനക്ക് വേണ്ടി ? "


" ഒന്ന് ഞാന്‍ മരിച്ചാല്‍ എന്റെ ശവം ഇവിടെ നിന്നും നിങ്ങള്‍ കൊണ്ട് പോവരുത്, ഞാന്‍ മുത്തിന്റെ മമ്മ
ആയിരുന്നു എന്ന് ആരും അറിയാതിരിക്കാന്‍ ...രണ്ടാമത്തേത് ഒരു അത്യാഗ്രഹം ആണ് "


" പറ സെഫീ "


" പണ്ട് നമ്മുടെ മോളെ ഉറക്കാന്‍ നമ്മള്‍ പാടിയിരുന്ന ആ താരാട്ട് ...ഒരിക്കല്‍ കൂടി ഒന്ന് കേള്‍ക്കാന്‍ ഒരു
ആഗ്രഹം, മുത്ത്‌ ഒരുപാട് വളര്‍ന്നു , സേവിക്ക് ഓര്‍മ്മയുണ്ടോ അത് "


" നല്ല കാര്യം മുത്ത്‌ ഒരുപാട് വളര്‍ന്നു , പക്ഷെ ഇന്നും അവള്‍ ഉറങ്ങുന്നതിനു മുന്‍പ് എന്നെകൊണ്ട്‌ രണ്ടു വട്ടമെങ്കിലും പാടിക്കും, "


" മമ്മക്കരിയോ ഹോസ്റ്റലില്‍ എന്റെ റൂം മേറ്സിനെല്ലാം ഇപ്പോള്‍ ഈ പാട്ട് കാണാപാഠം അറിയാം "


" ഞാന്‍ എത്ര ഭാഗ്യദോഷിയാണ് എല്ലാം ഞാനായിട്ട് ...."


" പപ്പാ പാട് പപ്പ..മമ്മ ഇനിയും ഓരോന്ന് പറയും ഇല്ലെങ്കില്‍ .."


അയാള്‍ അവള്‍ക്കു വേണ്ടി വീണ്ടും അത് പാടുകയായിരുന്നു. അവളും അതുപോലെ അയാളും ഒരുപോലെ വേദനിച്ചു.


" ഇന്നലെ രാവില്‍ മാനത്തു നിന്നൊരു മാലാഖ മണ്ണിലിറങ്ങി
ഒരു മാലാഖ  മണ്ണിലിറങ്ങി
 അവള്‍ക്കച്ഛനും അമ്മയും ആയിരമായിരം മുത്തങ്ങള്‍ സമ്മാനം നല്‍കി
ആയിരം മുത്തങ്ങള്‍ സമ്മാനം നല്‍കി.


 നിന്‍ കൈ വളരുന്നതും കാല്‍ വളരുന്നതും നോക്കി ഞങ്ങളിരിപ്പൂ
മുത്തെ നീ വളരൂ 
 ഞങ്ങള്‍ക്ക് നൂറുനൂറായിരം മുത്തങ്ങള്‍ നല്‍കാന്‍ നീ വളരൂ


രാരിരാരോ മുത്തെ രാരാരിരോ....
രാരിരാരോ മുത്തെ നീയുറങ്ങൂ...."


അയാള്‍ പാടി നിര്‍ത്തി.


" ഈ നിമിഷം മരിച്ചു പോയിരുന്നെങ്കില്‍ എന്റെ കര്‍ത്താവേ ...എന്റെ സേവിയുടെയും മുത്തിന്റെയും
അടുത്തു വച്ച് നീ എന്നെ തിരിച്ചു വിളിച്ചിരുന്നെങ്കില്‍ ... എനിക്ക് ..."


എന്താണ് അവള്‍ പറയാന്‍ തുടങ്ങിയത് എന്നറിയില്ല. അതിനു മുന്‍പേ അവള്‍ കട്ടിലില്‍ നിന്നും ഒരു വശം ചെരിഞ്ഞു വീഴുകയായിരുന്നു അവളുടെ മുത്തിന്റെ കൈകളിലേക്ക്.


സെലീന ഉറക്കെ വിളിച്ചു. എല്ലാവരും ഓടിയെത്തി. സ്ട്രെട്ചെരില്‍ അവളെ കൊണ്ട് പോവുമ്പോള്‍ സേവ്യര്‍ സെലീനയെ വിളിച്ചു.


" മുത്തെ , ഓര്‍മയുണ്ടല്ലോ മമ്മ പറഞ്ഞത്. ആരും അറിയരുത് ഈ ദുരന്ത കഥ, പ്ലീസ്. "


" പപ്പാ ഞാന്‍ പോവുന്നില്ല, എനിക്ക് വയ്യ കാണാന്‍, നമുക്ക് തിരിച്ചു പോവാം പപ്പാ, മമ്മ മരിച്ചാല്‍
ഇവിടെ ഉപേക്ഷിച്ചു പോവാന്‍ നമുക്ക് പറ്റോ. ?, ഈ റിസേര്‍ച് ഇനി എനിക്ക് പറ്റില്ല പപ്പാ  "


" നമുക്ക് പോവാം മുത്തെ , നീ വാ "  അവര്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതായിരുന്നു. പിന്നില്‍ നിന്നും ആരോ
വിളിച്ചു.


" മിസ്സ്‌ സെലീന, യു പ്ലീസ്‌ കം. ഷീ വാണ്‍ ടു സ്പീക് ടു യു "


അവള്‍ പപ്പയെ നോക്കി, അയാള്‍ അവളുടെ തലയില്‍ തലോടി പറഞ്ഞു.


" മുത്ത്‌ ചെല്ല്,അവള്‍ക്കൊരു ധൈര്യം ഉണ്ടാവും നീ അടുത്തുണ്ടെങ്കില്‍, ഇനി എന്റെ മുത്ത്‌ കരയരുത്,  അവള്‍ നിന്നോട് മാപ്പ് ചോതിക്കും , അതിനെനിക്കു എന്റെ മമ്മയോട് ഒരു പിണക്കവും ഉണ്ടായിരുന്നില്ലല്ലോ എന്ന് നീ
അവളെ പറഞ്ഞു സമാധാനിപ്പിക്കണം, അവള്‍ സന്തോഷമായി പോവട്ടെ . ഓക്കേ ? "


അവള്‍ തലയാട്ടി. പിന്നെ പതുക്കെ നടന്നു.


" മമ്മാ..ഇപ്പോള്‍ എങ്ങിനെയുണ്ട് ? "


" നല്ല കുറവുണ്ട് , മുത്തിന് മമ്മയോട് ദേഷ്യം ഉണ്ടോ ? "


" മമ്മാ ഇങ്ങനെ ഓരോന്ന് ചോതിച്ചു എന്നെ വിഷമിപ്പിക്കല്ലേ, ഞാന്‍ എന്നും എന്റെ മമ്മയെ സ്നേഹിച്ചിട്ടെയുള്ളൂ, അച്ഛന്‍ എനിക്ക് തന്നിട്ടുള്ള എന്റെ മമ്മയുടെ ചിത്രം അതെന്നും ഒരുപാട് നല്ല ഓര്‍മ്മകള്‍
തന്നിരുന്നു എനിക്ക് എന്റെ മമ്മയെ കുറിച്ച്. "


" നിന്റെ പപ്പാ നിന്റെ ഭാഗ്യമാണ് മുത്തെ , പപ്പയെ വിഷമിപ്പിക്കരുത് ഒരിക്കലും, ഒരു ജന്മം മുഴുവനും ഞാന്‍
വേദനിപ്പിച്ചു എന്റെ സേവിയെ, സ്നേഹിക്കണം ഒരുപാട്...എനിക്ക് നല്‍കാന്‍ പറ്റാതെ പോയ സ്നേഹം മുഴുവന്‍ മുത്ത്‌ നല്‍കണം, എന്നും നിനക്കൊപ്പം പപ്പയായും, മമ്മയായും സേവി ആയിരുന്നില്ലേ, ഇനിയും അതങ്ങിനെ തന്നെ തുടരണം, എന്റെ മുത്ത്‌ കരയല്ലേ "


" ഒന്നുമില്ല മമ്മാ...ഒന്നും സംഭവിക്കില്ല, ഇനി എന്നും ഞങ്ങള്‍ മമ്മയുടെ കൂടെ ഉണ്ടാവും, "


" ഇല്ല, മുത്തെ എല്ലാം അവസാനിക്കാന്‍ പോവുകയാണ്, എന്നാലും ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്,
ഇനി ഒരിക്കലും കാണാന്‍ പറ്റില്ല എന്ന് കരുതിയിരുന്നതല്ലെ ...പക്ഷെ കണ്ടു...എന്റെ മുത്തിനെയും
സേവിയും ..."


" പപ്പയെ കാണണോ മമ്മാ ? ഞാന്‍ വിളിക്കാം "


" വേണ്ട ...ആഗ്രഹം ഇല്ലാതെ അല്ല, കാണാനുള്ള ശേഷി എനിക്കില്ല,,,മുത്തെ ഞാന്‍ ഒരു കാര്യം കൂടി ചോതിക്കെട്ടെ ? "


" എന്താ മമ്മാ ? "


" മാറോടു ചേര്‍ത്തു താരാട്ട് പാടി ഉറക്കേണ്ട പ്രായത്തില്‍ ഞാന്‍ നിന്നെ വിട്ടു പോന്നതാണ് ...പൊറുക്കണം "


" എന്താ മമ്മാ ഇങ്ങനെ ...എന്നും ഈ മാറില്‍ പറ്റിക്കിടന്നെ ഞാന്‍ ഉറങ്ങാറുള്ളൂ എന്ന് പപ്പാ പറഞ്ഞിട്ടുണ്ട്,
പുലരുവോളം എനിക്ക് വേണ്ടി ആ താരാട്ട് പാടിയിട്ടുന്ടെന്നും പറഞ്ഞിട്ടുണ്ട് ...എനിക്കറിയാം മമ്മാ "


" മുത്തെ നീ കണ്ണ് തുടക്കു ...നിന്റെ കണ്ണുനീര് കാണാന്‍ എനിക്ക് വയ്യ, നിനക്ക് വേണ്ടി ഞാന്‍ പാടാന്‍
മറന്ന ആ താരാട്ട് ......ഈ നിമിഷങ്ങളില്‍ എനിക്ക് വേണ്ടി നീയൊന്നു പാടുമോ ...ഈ അമ്മക്കുറങ്ങാന്‍....
ഒരു താരാട്ട് "


" മമ്മാ ?  "


" പ്ലീസ്...ഇനി ഒരിക്കലും ഉണരാത്ത ഒരു ഉറക്കം ...ഞാന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മുത്ത് പപ്പയെ കൂട്ടി പോവണം
ഞാന്‍ ഇവിടെ ഉറങ്ങിക്കിടക്കുകയാണെന്ന് കരുതി ...അപ്പോള്‍ പിന്നെ ഒരു വിഷമവും ഉണ്ടാവില്ല, "


അവള്‍ മുത്തിന്റെ കൈകള്‍ മുറുകെ പിടിച്ചു  " പാട് മുത്തെ ...നിന്റെ... മമ്മാ സുഖമായി ഉറങ്ങട്ടെ "


അവള്‍ മമ്മക്ക് വേണ്ടി ആ താരാട്ട് പാടി.


" ഇന്നലെ രാവില്‍ മാനത്തു നിന്നൊരു മാലാഖ മണ്ണിലിറങ്ങി
ഒരു മാലാഖ മണ്ണിലിറങ്ങി
 അവള്‍ക്കച്ഛനും അമ്മയും ആയിരമായിരം മുത്തങ്ങള്‍ സമ്മാനം നല്‍കി
ആയിരം മുത്തങ്ങള്‍ സമ്മാനം നല്‍കി.


 നിന്‍ കൈ വളരുന്നതും കാല്‍ വളരുന്നതും നോക്കി ഞങ്ങളിരിപ്പൂ
മുത്തെ നീ വളരൂ 
 ഞങ്ങള്‍ക്ക് നൂറുനൂറായിരം മുത്തങ്ങള്‍ നല്‍കാന്‍ നീ വളരൂ


രാരിരാരോ മുത്തെ രാരാരിരോ....
രാരിരാരോ മുത്തെ നീയുറങ്ങൂ...."


അവളുടെ കണ്ണിലെ നീര്‍ മുത്തുകള്‍ കാഴ്ച മറച്ചപ്പോള്‍ മമ്മയുടെ ശ്വാസം നിലച്ചത് അവള്‍ അറിഞ്ഞില്ല.
അപ്പോഴും അവള്‍ പാടുകയായിരുന്നു മമ്മക്ക് ഉറങ്ങാന്‍ ആ താരാട്ട്.


**********************************









7 അഭിപ്രായങ്ങൾ:

  1. Aneech chandran from AUH (Krishnakumar Friend)12/07/2011 12:45 PM

    അമ്മക്കുറങ്ങാന്‍ ഒരു താരാട്ട് എനിക്ക് ഇഷ്ടപ്പെട്ടു !!!!എവിടെയോ വായിച്ചു മറന്നു പോയ ഒരു article പോലെ തോന്നി........നിങ്ങളുടെ കഴിവിനെ appreciate ചെയുന്നു .great Noushu .....great !!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. Ithu Kondonnum Avar Padikkilla....You Tubinum Mattum Valaraanai avar iniyum Premikkum,,,
    Ennaalum oru Pratheeksha...

    മറുപടിഇല്ലാതാക്കൂ
  3. Ali. Changaramkulam.12/11/2011 4:31 PM

    Katha Vaayichuttaaa.Nannaaayittundu.Nee Kunjanil Ninnappol onnum ingane Aaayirunnillallo.Enthaayalum Munpottu thanney vitto.njangal Koodeyundu.

    മറുപടിഇല്ലാതാക്കൂ
  4. ജീവിതസന്ധികളില്‍ വച്ചു വഴിതെറ്റിപ്പോകുന്നവര്‍ക്ക് തിരിച്ചു വരാനുള്ള അവസരം കിട്ടുക ചുരുക്കമാണ്. അവരെ തിരിച്ചു കൊണ്ടുവരാനും അവരെ സ്നേഹിയ്ക്കാനും തയ്യാറാകുന്നവര്‍ അപൂര്‍വ്വ വൈശിഷ്ട്യങ്ങളുള്ളവരാണ്. അത്തരത്തിലൊരു വിശിഷ്ടകഥാപാത്രമാണ് സെലീന, അഥവാ മുത്ത്‌. മുത്തിന്‍റെ സ്നേഹനിര്‍ഭരമായ സംഭാഷണങ്ങള്‍ മറ്റു കഥാപാത്രങ്ങള്‍ക്കു മാത്രമല്ല, വായനക്കാര്‍ക്കും നിസ്സീമമായ മനഃസുഖം പകരുന്നു. വഴിപിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിച്ച മുത്ത്‌ ഒരു അടുത്തിടെ വായിയ്ക്കാനിട വന്ന കഥാപാത്രങ്ങളിലെ മുത്ത്‌ തന്നെയാണ്. നൌഷാദിന് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ